പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ റബർ പാവയെന്ന് ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിദ്ദു. ഡൽഹിയിലെ എഎപി നേതൃത്വമാണ് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും സിദ്ദു ആരോപിച്ചു...Navjot Singh Sidhu, Bhagwant Mann, Navjot Singh Sidhu manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ്∙ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ റബർ പാവയെന്ന് ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിദ്ദു. ഡൽഹിയിലെ എഎപി നേതൃത്വമാണ് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും സിദ്ദു ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. ഒരു മാസത്തിനുള്ളിൽ 40 പേരാണ് കൊല്ലപ്പെട്ടതെന്നും സിദ്ദു പറഞ്ഞു.

പഞ്ചാബ് ഗവർണർ ഭൻവാരിലാൽ പുരോഹിതിനെ സന്ദർശിച്ച സിദ്ദു ക്രമസമാധാന പ്രശ്നമുൾപ്പെടെയുള്ള കാര്യങ്ങൾ അറിയിച്ചു. മുൻ എംഎൽഎമാരായ നവ്തേജ് സിങ് ചീമ, അശ്വനി സേഖ്‌രി എന്നിവരും ഒപ്പമുണ്ടായിരുന്നു. പഞ്ചാബിലെ സ്ഥിഗതികളിൽ ആശങ്കയുണ്ടെന്ന് ഗവർണർ അറിയിച്ചുവെന്ന് സിദ്ദു പറഞ്ഞു.

ADVERTISEMENT

‘അരവിന്ദ് കേജ്‌രിവാൾ റിമോർട്ട് കൺട്രോളിൽ ഡൽഹിയിലിരുന്ന് ഭരണം നടത്തുകയാണ്. കേജ്‌രിവാളിനെതിരെ സംസാരിക്കുന്നവരെ പൊലീസ് ഉന്നം വയ്ക്കുകയാണ്. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനാണ് എഎപി സർക്കാർ പൊലീസിനെ ഉപയോഗിക്കുന്നതെന്നും സിദ്ദു കുറ്റപ്പെടുത്തി. കേജ്‌രിവാളിനെതിരെ സംസാരിച്ചതിനു പിന്നാലെ മുൻ എഎപി നേതാവ് കുമാർ വിശ്വാസ്, കോൺഗ്രസ് നേതാവ് അൽക ലാംബ എന്നിവരുടെ വീടുകളിൽ പൊലീസ് എത്തിയിരുന്നു. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ഇവർക്ക് പൊലീസ് നോട്ടിസ് നൽകി. 

ADVERTISEMENT

English Summary: A 'rubber doll' has become Punjab's CM: Navjot Singh Sidhu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT