ഇനിയും നീതി ലഭിക്കാത്ത ഒരു ജനത പ്ലാച്ചിമടയിൽ ഇന്നും ജീവിക്കുന്നു; തുടരുന്ന പോരാട്ടം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 900ൽ അധികം ഫാക്ടറി ഔട്‌ലെറ്റുകളുണ്ട് കോക്കകോള കമ്പനിക്ക്. ഈ ഔട്‌ലെറ്റുകൾ തുടങ്ങുമ്പോഴെല്ലാം അതത് പ്രദേശങ്ങളിൽ നിന്ന് കാര്യമായ എതിർപ്പും Plachimada, Plachimada Strike, Plachimada, Water wars,Coca-Cola plant, Palakkad, Palakkad News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 900ൽ അധികം ഫാക്ടറി ഔട്‌ലെറ്റുകളുണ്ട് കോക്കകോള കമ്പനിക്ക്. ഈ ഔട്‌ലെറ്റുകൾ തുടങ്ങുമ്പോഴെല്ലാം അതത് പ്രദേശങ്ങളിൽ നിന്ന് കാര്യമായ എതിർപ്പും Plachimada, Plachimada Strike, Plachimada, Water wars,Coca-Cola plant, Palakkad, Palakkad News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 900ൽ അധികം ഫാക്ടറി ഔട്‌ലെറ്റുകളുണ്ട് കോക്കകോള കമ്പനിക്ക്. ഈ ഔട്‌ലെറ്റുകൾ തുടങ്ങുമ്പോഴെല്ലാം അതത് പ്രദേശങ്ങളിൽ നിന്ന് കാര്യമായ എതിർപ്പും Plachimada, Plachimada Strike, Plachimada, Water wars,Coca-Cola plant, Palakkad, Palakkad News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 900ൽ അധികം ഫാക്ടറി ഔട്‌ലെറ്റുകളുണ്ട് കോക്കകോള കമ്പനിക്ക്. ഈ ഔട്‌ലെറ്റുകൾ തുടങ്ങുമ്പോഴെല്ലാം അതത് പ്രദേശങ്ങളിൽ നിന്ന് കാര്യമായ എതിർപ്പും കമ്പനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധങ്ങളുടെ രൂപത്തിലും പ്രാദേശിക പ്രക്ഷോഭങ്ങളുടെ രൂപത്തിലും നേരിട്ട എല്ലാ എതിർപ്പുകളും തരണം ചെയ്ത് ഈ 900ൽ അധികം ഔട്‌ലെറ്റുകൾ ഇന്നും സുഖമായി പ്രവർത്തിക്കുന്നുണ്ട്, ഒന്നൊഴികെ. അത് പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ ഉള്ള കോക്കകോള കമ്പനി ഔട്‌ലെറ്റാണ്. ഏതാണ്ട് 20 ലക്ഷം കോടി രൂപ ആസ്തിയുള്ള ഒരു രാജ്യാന്തര കമ്പനി, ഒരു കൂട്ടം സാധാരണ മനുഷ്യരുടെ പോരാട്ടത്തിനും മുന്നിൽ മുട്ടുമടക്കിയ കഥയാണ് പ്ലാച്ചിമട കോക്കകോള വിരുദ്ധ സമരങ്ങൾക്ക് പങ്കുവയ്ക്കാനുള്ളത്. സമരം തുടങ്ങിയിട്ട് ഇന്ന് 20 വർഷം തികയുമ്പോൾ, ഇനിയും നീതി പൂർണമായും ലഭിക്കാത്ത ഒരു ജനത ഇന്നും പ്ലാച്ചിമടയിൽ ജീവിക്കുന്നു.
∙ കോള വരുന്നു...
കേരളത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തിക്കുന്നതിന്റെ ഭാഗമായി അന്നത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണ് കോക്കകോള കമ്പനി കേരളത്തിലേക്ക് എത്തുന്നത്. ഇതിന്റെ ഭാഗമായി 1998ൽ പ്ലാച്ചിമടയിൽ കമ്പനി 34.64 ഏക്കർ സ്ഥലം വാങ്ങുന്നു. തമിഴ്നാടിന്റെ അതിർത്തി ഗ്രാമമായ പെരുമാട്ടി, കമ്പാലത്തറ, വെങ്കലക്കയം ജലസംഭരണികൾക്ക് ചുറ്റുമുള്ള ഗ്രാമമാണ് പ്ലാച്ചിമട. അതുകൊണ്ടുതന്നെ പ്രദേശത്ത് ജല ദൗർലഭ്യം ഉണ്ടാകില്ലെന്ന് കമ്പനിക്ക് ഉറപ്പായിരുന്നു. ഇതിനു പുറമേ, കമ്പനി നടത്തിയ സാറ്റലൈറ്റ് പഠനത്തിൽ പ്ലാച്ചിമടയിൽ സമ്പുഷ്ടമായ ഭൂഗർഭ ജലസ്രോതസ്സ് ഉള്ളതായി കണ്ടെത്തിയതായും പറയപ്പെടുന്നു. ആ പഠനത്തെക്കുറിച്ച് ആധികാരികമായ തെളിവുകൾ ലഭ്യമല്ലെങ്കിലും സന്നദ്ധ സംഘടനകൾ നടത്തിയ അന്വേഷണത്തിൽ ഇത്തരമൊരു സാറ്റലൈറ്റ് പഠനം നടന്നതായും അതുവഴി കേരളത്തിലെ ഭൂഗർഭജല സ്രോതസ്സിന്റെ സിംഹഭാഗവും പശ്ചിമഘട്ട മലനിരകളിൽ നിക്ഷിപ്തമാണെന്നും കണ്ടെത്തിയതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാച്ചിമടയെ ഫാക്ടറി ആരംഭിക്കാനുള്ള ‘പെർഫക്ട് സ്പോട്ട്’ ആയി കമ്പനി തീരുമാനിക്കുന്നത്.
1999 ഒക്ടോബറിൽ പ്ലാച്ചിമടയിൽ പ്ലാന്റ് തുടങ്ങുന്നതിന് പെരുമാട്ടി പഞ്ചായത്തിൽ കോള കമ്പനി അപേക്ഷ നൽകി. തുടർന്ന് 11 നിബന്ധനകളോടെ ജില്ലാ മെഡിക്കൽ ഓഫിസർ പ്ലാന്റ് തുടങ്ങാൻ ഏറ്റെടുത്ത സ്ഥലത്തിന് അനുവാദം നൽകി. എന്നാൽ അനുവാദം ലഭിക്കുന്നതിനു മുൻപുതന്നെ കമ്പനി അവിടെ ഉൽപാദനം ആരംഭിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു.
∙ ഔദ്യോഗിക ആരംഭം
പ്രദേശവാസികളായ 500ൽ അധികം ആളുകൾക്ക് ജോലി ഉൾപ്പെടെ വാഗ്ദാനം ചെയ്ത് പ്ലാച്ചിമടയിൽ എത്തിയ കമ്പനി, ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത് 2000 മാർച്ചിലാണ്. ഏതാണ്ട് 56 കോടി രൂപയായിരുന്നു അന്ന് ഈ പ്ലാന്റിനായി കമ്പനി മുതൽമുടക്കിയത്. ദിനംപ്രതി ഏകദേശം 5.5 ലക്ഷം ലീറ്റർ കോള ഉൽപാദിപ്പിക്കാനാണ് അന്ന് സംസ്ഥാന മലിനീകരണ ബോർഡ് കമ്പനിക്ക് അനുമതി നൽകിയത്. എന്നാൽ പിന്നീട് സന്നദ്ധ സംഘടനകൾ നടത്തിയ പഠനത്തിൽ 10 ലക്ഷം ലീറ്ററിൽ അധികം കോള ഇവിടെ ദിനം പ്രതി ഉൽപാദിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനായി 20 ലക്ഷം ലീറ്റർ വെള്ളം പ്രതിദിനം ഇവിടെ ഉണ്ടാക്കിയ കുഴൽ കിണറുകൾ വഴി വലിച്ചെടുത്തതായി ഇവർ ആരോപിക്കുന്നു. തൊഴിൽ നൽകുന്ന കാര്യത്തിലും കമ്പനി വഞ്ചിച്ചതായി ഇവിടുത്തുകാർക്ക് പരാതിയുണ്ട്. 500 പേർക്കു തൊഴിൽ വാഗ്ദാനം ചെയ്ത കമ്പനി പക്ഷേ, 20ൽ താഴെ പ്രദേശവാസികൾക്കു മാത്രമാണ് നിയമനം നൽകിയത്. ബാക്കി തൊഴിലാളികളിൽ കൂടുതൽ പേരും ഉത്തരേന്ത്യയിൽ നിന്നുള്ളവരായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു.
∙ ആദ്യ സമരം
കമ്പനിയുടെ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിയുമ്പോഴാണ് പ്ലാച്ചിമടയിൽ ആദ്യ സമരം തുടങ്ങുന്നത്. പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനപ്പെടുന്നു എന്നാരോപിച്ചായിരുന്നു സമരം. ശുദ്ധീകരിച്ച ജലം പൈപ്പ് വഴി പ്രദേശവാസികൾക്ക് എത്തിക്കാമെന്ന് കമ്പനി ഉറപ്പുനൽകിയതോടെ സമരം അവസാനിച്ചു. പ്ലാച്ചിമട, വിജയനഗർ, കമ്പാലത്തറ, മാധവൻ നായർ കോളനി, രാജീവ്നഗർ, തൊട്ടിച്ചിപ്പതി, കൊച്ചിക്കാട്, കന്നിമാരി, വേലൂർ എന്നീ എട്ട് കോളനികളിലായി താമസിക്കുന്നവർക്ക് ശാരീരിക പ്രശ്നങ്ങൾ കണ്ടുതുടങ്ങി.
തുടർന്ന് കോർപ് വാച്ച് എന്ന സംഘടന നടത്തിയ പഠനത്തിലാണ് പ്രദേശത്തെ വെള്ളത്തിൽ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് വരെ ഉയർന്ന തോതിലാണെന്ന് കണ്ടെത്തിയത്. വാർഡ് അംഗം വരദരാജന്റെ നേത്യത്വത്തിലായിരുന്നു ആദ്യം സമരം തുടങ്ങിയത്. എന്നാൽ സമരത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്നാരോപിച്ച് തുടക്കത്തിൽ സമരത്തെ കമ്പനി കണ്ടില്ലെന്നു നടിച്ചു.
∙ എന്തുകൊണ്ട് മലിനജലം
കോള കമ്പനി ഭൂഗർഭ ജലം ഉപയോഗിക്കുന്നതിലൂടെ പ്രദേശത്ത് ജലക്ഷാമമല്ലേ ഉണ്ടാകേണ്ടത്, മറിച്ച് ജലം മലിനപ്പെടുന്നതെങ്ങനെ എന്ന സംശയം ചില പ്രദേശവാസികളുടെയെങ്കിലും മനസ്സിൽ ഉടലെടുത്തു. ഇതെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭൂഗർഭജലം ഉപയോഗിക്കുന്നതിനായി കമ്പനിയുടെ അകത്ത് 60ൽ അധികം കുഴൽ കിണറുകൾ കുഴിച്ചതായും എന്നാൽ അതിൽ 6 എണ്ണത്തിൽ മാത്രമാണ് വെള്ളം കണ്ടെത്താനായതെന്നും അറിഞ്ഞു. ബാക്കിയുള്ള കുഴൽ കിണറുകളിലേക്ക് കമ്പനി മാലിന്യങ്ങൾ അടിച്ചിറക്കി സംസ്കരിക്കുന്ന രീതി നിലവിൽ ഉണ്ടായിരുന്നതായും ഇതുമൂലമാണ് ചുറ്റുപാടുമുള്ള കിണറുകളിലെയും ജലസ്രോതസ്സുകളിലെയും വെള്ളം മലിനമായതെന്നും അവർ കണ്ടെത്തി. എന്നാൽ ഈ ആരോപണം കമ്പനി തള്ളി. ഇതിനു പുറമേ കമ്പനിയിൽ നിന്നു പുറം തള്ളുന്ന മാലിന്യം രാസവളമെന്ന പേരിൽ കർഷകർക്ക് നൽകിയിരുന്നതായും ഇത് പ്രദേശത്തെ കൃഷിയും മണ്ണും നശിക്കാൻ കാരണമായതായും സമര സമിതി നേതാക്കൾ പറഞ്ഞു.പ്ലാച്ചിമടയിലും പരിസരപ്രദേശങ്ങളിലുമുള്ള കിണറുകൾ ഇന്ന് ആവശ്യത്തിന് വെള്ളമുണ്ട്. പക്ഷേ, തുണി അലക്കാനോ ചെടികൾക്കു നനയ്ക്കാനോ അല്ലാതെ ഒരു കുടിവെള്ളമായി ഉപയോഗിക്കാൻ ഇവിടത്തെ കിണർ വെള്ളം സാധ്യമല്ല. അത്രകണ്ട് മലിനമാണ് ഇവിടെയുള്ള കിണറുകളിലെ വെള്ളം. ഇന്നും പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം.
∙ അനിശ്ചിതകാല സമരം
ഒന്നിനു മേലെ ഒന്നായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ 2002 ഏപ്രിൽ 22 ഭൗമദിനത്തിൽ കമ്പനിക്കെതിരെ അനിശ്ചിതകാല സമരം ആരംഭിക്കാൻ പ്രദേശവാസികൾ തീരുമാനിച്ചു. ആദിവാസി നേതാവ് സി.കെ.ജാനുവായിരുന്നു അന്ന് സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ ഉൾപ്പെടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. തുടർന്ന് കോള കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകേണ്ടെന്നു പഞ്ചായത്ത് തീരുമാനിച്ചു. പക്ഷേ, ഈ നടപടി പിന്നീട് സർക്കാർ ഇടപെട്ട് സ്റ്റേ ചെയ്തു. തുടർന്ന് നിരവധി നിയമ പോരാട്ടങ്ങളുമായി സമരസമിതി മുന്നോട്ടു നീങ്ങി. പോരാട്ടങ്ങളുടെ തുടർച്ചയായി 2004 ജനുവരിയിൽ ലോക ജല സമ്മേളനം പ്ലാച്ചിമടയിൽ വച്ച് നടത്താൻ സമര സമിതി തീരുമാനിച്ചു. അതോടെ പ്ലാച്ചിമട സമരം ലോകശ്രദ്ധ പിടിച്ചുപറ്റി. ഒടുവിൽ 2004 മാർച്ച് 9ന് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവായി. എന്നാൽ കേരള ഹൈക്കോടതിയിൽ നിന്ന് പ്രവർത്തനം തുടരാനുള്ള അനുമതി കോള കമ്പനി നേടിയെടുത്തു. അതോടെ പെരുമാട്ടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സമര സമിതി തീരുമാനിച്ചു. പിന്നീട് നിരവധി നിയമ പോരാട്ടങ്ങളിലൂടെ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നതിൽ സമര സമിതി വിജയിച്ചെങ്കിലും കമ്പനിയുടെ വരവു മൂലം പ്രദേശവാസികൾക്ക് ഉണ്ടായ പ്രയാസങ്ങൾക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
∙ പോരാട്ടം തുടരുന്നു
സമരം ശക്തമായതോടെ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും കമ്പനിയുണ്ടാക്കിയ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരമായി 216 കോടി രൂപ പ്രദേശവാസികൾക്ക് നൽകണമെന്ന് ചീഫ് സെക്രട്ടറി കെ.ജയകുമാർ അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ മൂന്നു തവണ നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ പാസാക്കി കേന്ദ്രത്തിനു സമർപ്പിച്ചിട്ടും അതിൽ ഇതുവരെ തീരുമാനമായില്ല. ബില്ലിൽ നടപടി വൈകുന്നതായി കാണിച്ച് ഡോ. എസ്.ഫെയ്‌സി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. ബില്ലിനു ശേഷം സംസ്ഥാന സർക്കാർ എന്തു നടപടി സ്വീകരിച്ചെന്നു മേയ് രണ്ടിനു മുൻപു വിശദ റിപ്പോർട്ട് നൽകാൻ കമ്മിഷൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട്.
കമ്പനിക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് ഈ നഷ്ടപരിഹാര കേസ് നീണ്ടുപോകാൻ കാരണമായി സമരസമിതി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ നഷ്ടപരിഹാരം നൽകേണ്ടി വന്നാൽ ലോകത്തുടനീളം കമ്പനിക്കെതിരായ സമരങ്ങളിൽ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന പേടി കമ്പനിക്കുണ്ടെന്ന് ഇവർ ആരോപിക്കുന്നു. ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ പ്ലാച്ചിമട കോക്കകോള കമ്പനി ചികിത്സാ കേന്ദ്രമായി തുറന്നുനൽകിയിരുന്നു.
∙ വാഗ്ദാനപ്പെരുമഴ
ഇതിനിടെ കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി കമ്പനി അധികൃതർ സമര സമിതി നേതാക്കളെ പലകുറി സമീപിച്ചു. പണമായിട്ടാണെങ്കിൽ അങ്ങനെ, വീടുകൾ കെട്ടിനൽകണമെങ്കിൽ അങ്ങനെ, സ്ഥലം വേണമെങ്കിൽ അത്. ഇത്തരത്തിൽ ആവശ്യപ്പെടുന്ന എന്തും നൽകാൻ കമ്പനി സന്നദ്ധത അറിയിച്ചതായി സമരസമിതി നേതാക്കളിൽ ഒരാൾ പറഞ്ഞു. കമ്പനിക്കെതിരായ കേസ് പിൻവലിക്കണമെന്നു മാത്രമായിരുന്നു അവരുടെ ആവശ്യം. സമരം തുടരുന്നതിനോടുപോലും അവർക്ക് എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ, കേസ് പിൻവലിക്കണം. അത് കമ്പനിയുടെ പ്രതിഛായയെ ബാധിക്കും എന്നു മാത്രമായിരുന്നു അവരുടെ ആവശ്യം.
∙ പോർ‘മുഖമായവർ’
സാധാരണക്കാരായ പ്ലാച്ചിമട നിവാസികളിൽ തുടങ്ങി ദേശീയ പരിസ്ഥിതി നേതാക്കളെ വരെ സമരമുഖത്തെത്തിച്ച പോരാട്ടമായിരുന്നു പ്ലാച്ചിമടയിലേത്. ലോക ജല സമ്മേളനം വിളിച്ചു ചേർക്കാൻ മുൻകൈ എടുത്തതുൾപ്പെടെ പ്ലാച്ചിമട സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നയാളാണ് മുൻ കേന്ദ്രമന്ത്രി എം.പി.വീരേന്ദ്രകുമാർ. പ്ലാച്ചിമട പോരാട്ടങ്ങളുടെ മുഖമായിരുന്ന മയിലമ്മ, കന്നിയമ്മാൾ, പരിസ്ഥിതി പ്രവർത്തക മേധ പട്കർ, വന്ദന ശിവ, സമര സമിതി നേതാക്കളായ ആറുമുഖൻ പത്തിച്ചിറ, വിളയോടി വേണുഗോപാൽ, കെ.വി.ബിജു, അമ്പലക്കാട് വിജയൻ തുടങ്ങി ഒട്ടേറെപ്പേരുടെ സമരപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് പ്ലാച്ചിമടയിലേത്. ഇവർക്കു പുറമേ ഈ കാലയളവിൽ പലരും സമരത്തിന്റെ മുന്നിലും പിന്നിലുമായി വന്നുപോയി. എന്നാൽ നഷ്ടപരിഹാരം എന്ന ആവശ്യം നേടിയെടുക്കാൻ മാത്രം ഇതുവരെ സാധിച്ചില്ല. അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾ ഈ ഇരുപതാം വാർഷികത്തിൽ പൂർവാധികം ശക്തിയോടെ പുനരാരംഭിക്കാനാണ് സമര സമിതി നേതാക്കളുടെ തീരുമാനം.
English Summary: A Look at the Plachimada's Struggle for Water Against Coca-Cola