ന്യൂഡൽഹി ∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി എംപവര്‍ കമ്മിറ്റിയെ നിയോഗിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ പഠിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ....Chintan Shivir | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി എംപവര്‍ കമ്മിറ്റിയെ നിയോഗിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ പഠിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്തമാസം 13,14,15 തീയതികളില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ ചിന്തന്‍ശിബിരം നടത്താനും തീരുമാനമായി. നാനൂറോളം കോൺഗ്രസ് പ്രവർത്തകർ രാജസ്ഥാനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

പാർട്ടിയെ പുതുക്കിപ്പണിയുകയും ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ‘പ്രശാന്ത് കിഷോർ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ എട്ടംഗ സംഘം തയാറാക്കിയ റിപ്പോർട്ട് സോണിയാ ഗാന്ധിക്കു ലഭിച്ചു. ഇന്ന് എട്ടംഗ സംഘവുമായി സോണിയ ചർച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ ഒരു ‘എംപവേർഡ് ആക്‌ഷൻ ഗ്രൂപ്പ്– 2024’ രൂപീകരിക്കാനും തീരുമാനിച്ചു’– കോൺഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല അറിയിച്ചു. 

ADVERTISEMENT

ചിന്തന്‍ശിബിരത്തിനായി നാലു കമ്മറ്റികൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ചു. രാഷ്ട്രീയ കമ്മിറ്റിക്ക് മല്ലികാർജുൻ ഖാർഗെ നേതൃത്വം നൽകും. കർഷകർക്കും കൃഷിക്കുമായുള്ള കമ്മിറ്റിയെ ഭൂപേന്ദ്ര ഹൂഡ നയിക്കും. സാമ്പത്തിക പാനലിന് പി.ചിദംബരവും സാമൂഹിക ശാക്തീകരണ കമ്മിറ്റിക്ക് സൽമാൻ ഖുർഷിദും നേതൃത്വം നൽകും. ചിന്തന്‍ശിബിരം നിലവിലെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളും അവ നമ്മുടെ സമൂഹത്തിന് ഉയർത്തുന്ന വെല്ലുവിളികളും ചർച്ച ചെയ്യുമെന്ന് സുർജേവാല അറിയിച്ചു. 

ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുമായി പ്രശാന്ത് നടത്തിയ കൂടിക്കാഴ്ച കോൺഗ്രസ്‌ നിരീക്ഷിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസിനെ സഹായിക്കാനുള്ള കരാർ പ്രശാന്ത് ഏറ്റെടുത്തതായാണ് സൂചന. പാർട്ടിയുമായി സഹകരിപ്പിക്കാമെങ്കിലും അംഗത്വം നൽകി സുപ്രധാന പദവി നൽകുന്നതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നഭിപ്രായമുണ്ട്.

ADVERTISEMENT

English Summary: Congress announces 'Empowered Action Group-2024', four committees for Chintan Shivir