മനഃസാക്ഷിയുള്ളവരുടെ തലയറുക്കപ്പെടും: പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ
മനഃസാക്ഷിയുള്ളവരുടെ തലയറുക്കപ്പെടുമെന്ന് പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝക്കർ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് നടപടി സ്വീകരിക്കാൻ ഒരുങ്ങവെയാണ് ഝക്കറിന്റെ പ്രതികരണം. ഏപ്രിൽ പതിനൊന്നിനാണ് ജാഖറിന് ...Sunil Jakhar, Sunil Jakhar Manorama news, Sunil Jakhar Latest news,

ചണ്ഡിഗഡ്∙ മനഃസാക്ഷിയുള്ളവരുടെ തലയറുക്കപ്പെടുമെന്ന് പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനില്‍ ഝക്കര്‍. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് നടപടി സ്വീകരിക്കാൻ ഒരുങ്ങവെയാണ് ഝക്കറിന്റെ പ്രതികരണം. സുനില്‍ ഝക്കറിനെ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ അച്ചടക്ക സമിതി ശിപാര്‍ശ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ഏപ്രിൽ പതിനൊന്നിനാണ് ഝക്കറിന് പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് അറിയിച്ചതെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. ചൊവ്വാഴ്ച കോൺഗ്രസ് അച്ചടക്ക സമിതിയിൽ ഝക്കറിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു.
ഝക്കർ കോൺഗ്രസിന് ബാധ്യതയാണെന്നും ആം ആദ്മി പാർട്ടി അധികാരത്തിൽ എത്താൻ കാരണമായെന്നും മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ആരോപിച്ചിരുന്നു. ടിവി അഭിമുഖത്തിൽ ഛന്നിക്കെതിരെ ജാതീയമായ അധിക്ഷേപം നടത്തിയതിന് നടപടി സ്വീകരിക്കണമെന്ന് മുൻ മന്ത്രി രാജ് കുമാർ വെർക ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാക്കുകൾ ദുർവ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഝക്കർ പ്രതികരിച്ചു.
അമരീന്ദർ സിങ് പുറത്തായശേഷം മുഖ്യമന്ത്രി പദത്തിനായി ഝക്കർ അവകാശം ഉന്നയിച്ചിരുന്നു. 42 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഛന്നിക്ക് രണ്ട് പേരുടെ പിന്തുണ മാത്രമേ ഉള്ളുവെന്നും ഝക്കർ അറിയിച്ചു. എന്നാൽ ഝക്കറിന്റെ ആവശ്യം പാർട്ടി തള്ളിക്കളയുകയായിരുന്നു.
English Summary: Congress action against Sunil Jakhar