സോൾ∙ രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയിൽ വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഉത്തരകൊറിയയിലെ സായുധ സേനയുടെ സ്ഥാപക വാർഷിക ദിനത്തിൽ...

സോൾ∙ രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയിൽ വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഉത്തരകൊറിയയിലെ സായുധ സേനയുടെ സ്ഥാപക വാർഷിക ദിനത്തിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ∙ രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയിൽ വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഉത്തരകൊറിയയിലെ സായുധ സേനയുടെ സ്ഥാപക വാർഷിക ദിനത്തിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ∙ രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയിൽ വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഉത്തരകൊറിയയിലെ സായുധ സേനയുടെ സ്ഥാപക വാർഷിക ദിനത്തിൽ സംഘടിപ്പിച്ച സൈനിക പരേഡിലാണ് ആണവായുധ ശേഖരം വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കിമ്മിന്റെ രംഗപ്രവേശം. ലോക രാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും, ആണവായുധ ശാക്തീകരണ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് കിമ്മിന്റെ നിലപാട്.

‘ഞങ്ങളുടെ രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയിൽ വർധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും’ – കിം പറഞ്ഞു. ആണവായുധങ്ങൾ ഏതു നിമിഷവും പ്രയോഗിക്കാൻ സൈന്യം സുസജ്ജമായിരിക്കണമെന്നും കിം നിർദേശം നൽകിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

രാജ്യാന്തര തലത്തിൽ നിരോധിച്ചിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക്സ് മിസൈലും (ഐസിബിഎം) സൈനിക പരേഡിന്റെ ഭാഗമായി പ്രദർശിപ്പിച്ചു. ആണവായുധം വഹിക്കാനായാണ് ഐസിബിഎമ്മുകൾ ഉദ്ദേശിക്കപ്പെടുന്നതെന്നാണ് ആശങ്ക കൂട്ടുന്ന കാര്യം. നിലവിൽ റഷ്യ, യുഎസ്, ചൈന, ഫ്രാൻസ്, ഇന്ത്യ, ബ്രിട്ടൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്കാണ് ഐസിബിഎം ഉള്ളത്. ഇതുവരെ ഐസിബിഎമ്മുകൾ യുദ്ധത്തിൽ ഉപയോഗിച്ചിട്ടില്ല.

2017നുശേഷം ആദ്യമായി ഇക്കഴിഞ്ഞ മാർച്ചിൽ ഉത്തരകൊറിയ അവരുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 പരീക്ഷിച്ചിരുന്നു. ഇതിനെതിരെ രാജ്യാന്തര തലത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിനിടെയാണ് ഹ്വാസോങ് 17 സൈനിക പരേഡിൽ പ്രദർശിപ്പിച്ച് മറ്റൊരു പ്രകോപനം. 2020 ഒക്ടോബറിൽ സൈനിക പരേഡിലാണ് ഉത്തരകൊറിയ ആദ്യമായി ഹ്വാസോങ് 17 പ്രദർശിപ്പിച്ചത്. താരതമ്യേന വലുപ്പക്കൂടുതലുള്ള മിസൈലിനെ ‘മോൺസ്റ്റർ മിസൈൽ’ എന്നാണ് അന്ന് വിദഗ്ധർ വിശേഷിപ്പിച്ചത്.

ADVERTISEMENT

കടുത്ത വിമർശനം വരുത്തിവച്ച മാർച്ചിലെ പരീക്ഷണത്തിനു പിന്നാലെയാണ് ഒരിക്കൽക്കൂടി ഹ്വാസോങ് 17 സൈനിക പരേഡിൽ പ്രദർശിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹ്വാസോങ് 17 പരീക്ഷിച്ചതിനു പിന്നാലെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്തരകൊറിയയ്ക്കു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആണവായുധങ്ങൾ വഹിക്കുന്നതിനായി തയാറാക്കിയിട്ടുള്ള ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ, യുഎസിന്റെ മുഴുവൻ മേഖലകളെയും ലക്ഷ്യമിടാൻ പര്യാപ്തമെന്നാണ് റിപ്പോർട്ട്. 25 മീറ്റർ നീളവും ഒരു ലക്ഷം കിലോഗ്രാം ഭാരവുമുള്ള ഹ്വാസോങ് 17 ഉത്തരകൊറിയയുടെ ഏറ്റവും വലിയ മിസൈലാണ്.

പരീക്ഷണത്തിൽ 67 മിനിറ്റ് യാത്രയിൽ 6248 കിലോമീറ്റർ ഉയരവും 1090 കിലോമീറ്റർ ദൂരവും ഇതു താണ്ടി. യുദ്ധസാഹചര്യത്തിൽ 15,000 കിലോമീറ്റർ ദൂരം വരെ പോകാം. മൂന്നാമത്തെ ഐസിബിഎം പരീക്ഷണമാണ് ഉത്തരകൊറിയയുടേത്. 2017ൽ പരീക്ഷിച്ച ഹ്വാസോങ് 14 (റേഞ്ച് –10,000 കിലോമീറ്റർ), ഹ്വാസോങ് 15 (8500–13,500 കിലോമീറ്റർ) എന്നിവയാണ് ഈ ഗണത്തിൽപെട്ട മറ്റുള്ളവ. ലെതർ ജാക്കറ്റും സൺ ഗ്ലാസും ധരിച്ച് കിം ജോങ് ഉൻ മിസൈൽ പരീക്ഷണത്തിനു നേതൃത്വം കൊടുക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.

ADVERTISEMENT

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്കു പുറമേ അന്തർവാഹിനികളിൽനിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകളുടെയും ഹൈപ്പർസോണിക് മിസൈലുകളുടെയും പ്രദർശനം സൈനിക പരേഡിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

English Summary: Kim Jong-un vows to step up nuclear weapons programme