കൊച്ചി ∙ ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യ വിഷബാധയേറ്റു വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കാസർകോട് ചെറുവത്തൂരിൽ ദേവനന്ദ എന്ന വിദ്യാർഥിനി മരിച്ച സംഭവത്തിലാണു ഹൈക്കോടതിയുടെ ഇടപെടൽ. വാർ‌ത്തകളുടെ | Kerala High Court | Suo Moto Case | Shawarma Food Poisoning Case | Devananda Death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യ വിഷബാധയേറ്റു വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കാസർകോട് ചെറുവത്തൂരിൽ ദേവനന്ദ എന്ന വിദ്യാർഥിനി മരിച്ച സംഭവത്തിലാണു ഹൈക്കോടതിയുടെ ഇടപെടൽ. വാർ‌ത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. ഭക്ഷ്യസുരക്ഷാ കമ്മിഷണറോടും ആരോഗ്യ വകുപ്പിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഭരണനിർവഹണ സംവിധാനത്തെക്കുറിച്ച് ആശങ്കയുണ്ടെന്നു ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

ദേവനന്ദയുടെ മരണകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നും ഇതു ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചെന്നുമാണു പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ദേവനന്ദയ്ക്കു ഭക്ഷ്യവിഷബാധയേൽക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോൾ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്നു ഡിഎംഒ പറഞ്ഞു.

ADVERTISEMENT

ദേവനന്ദ മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി. കേസിൽ ഇതുവരെ 3 പേരാണു പിടിയിലായത്. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചേക്കും. ഷവർമ കഴിച്ച് വിവിധ ആശുപത്രികളിൽ 52 പേരാണു ചികിത്സയിൽ കഴിയുന്നത്.

English Summary: Kerala High Court take Suo moto case in Shawarma food poisoning case