തൃശൂർ∙ തൃശൂർ പൂരത്തിനു തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറി. ദേശക്കാരാണു കൊടിയേറ്റിയത്. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കമുകിന്റെ കൊടിമരത്തിൽ ആലിലയും മാവിലയും ദർഭപ്പുല്ലും കൊണ്ട് അലങ്കരിച്ച്, ക്ഷേത്രത്തിൽ നിന്നു നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു | Thrissur Pooram | thrissur pooram kodiyettam | Thrissur News | thrissur pooram flag hoisted | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ തൃശൂർ പൂരത്തിനു തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറി. ദേശക്കാരാണു കൊടിയേറ്റിയത്. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കമുകിന്റെ കൊടിമരത്തിൽ ആലിലയും മാവിലയും ദർഭപ്പുല്ലും കൊണ്ട് അലങ്കരിച്ച്, ക്ഷേത്രത്തിൽ നിന്നു നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു കൊടി ഉയർത്തിയത്.

തൃശൂർ പൂരത്തിനു പാറമേക്കാവിൽ കൊടിയേറിയപ്പോള്‍. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

തുടർന്ന് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തും. 5 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും വടക്കുന്നാഥ ക്ഷേത്രം കൊക്കർണിയിൽ തന്ത്രിയുടെ കാർമികത്വത്തിൽ ഭഗവതിക്ക് ആറാട്ടും നടത്തും.

തൃശൂർ പൂരത്തിനു തിരുവമ്പാടിയിൽ കൊടിയേറിയപ്പോള്‍. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
ADVERTISEMENT

ഉച്ചകഴിഞ്ഞു 3നു ക്ഷേത്രത്തിൽ പൂരം പുറപ്പാടു നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 3.30നു ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയരും. ഭഗവാൻ ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യമറിയിക്കുന്ന നീല, മഞ്ഞ നിറങ്ങളിൽ തുന്നിയ കൊടികളാണ് ഉയർത്തുക. നടുവിൽ മഠത്തിലെ ആറാട്ടിനു ശേഷം 5നു ഭഗവതി തിരിച്ചെഴുന്നള്ളും.

മേയ് 10നാണു പൂരം. മേയ് 8നു സാംപിൾ വെടിക്കെട്ടും ചമയ പ്രദർശനവും നടക്കും. പൂരം വെടിക്കെട്ട് മേയ് 11നു വെളുപ്പിനു മൂന്നിനാണ്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള ബാരിക്കേഡ് നിർമാണം മേയ് ആറിനു മുൻപു പൂർത്തീകരിക്കും.

ADVERTISEMENT

സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പൂരത്തിനെത്തുന്നവർ കൂടുതൽ സുരക്ഷ പുലർത്തണമെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു. 2019ലും പൂരം നിയന്ത്രണം ശക്തമായിരുന്നു. ബാഗുമായി ആരെയും പൂരപ്രദേശത്തേക്ക് കയറ്റിവിട്ടിരുന്നില്ല.

English Summary: Thrissur Pooram flags hoisted