ബുദ്ധ കഥകളും വചനങ്ങളുമായി ജയിൽ ചുമർ; ലക്ഷ്യം തടവുകാരുടെ മാനസാന്തരം
പട്ന ∙ ശ്രീബുദ്ധന്റെ ചിത്രകഥകളും വചനങ്ങളും ആലേഖനം ചെയ്ത് ഗയ ജയിൽ ചുമരുകൾ. തടവുകാർക്കു മാനസാന്തരമുണ്ടാക്കുക എന്നതാണു ലക്ഷ്യം. കാപാലികനായിരുന്ന അംഗുലീമാലൻ... Sree Buddha | Gaya Jail | Manorama News

പട്ന ∙ ശ്രീബുദ്ധന്റെ ചിത്രകഥകളും വചനങ്ങളും ആലേഖനം ചെയ്ത് ഗയ ജയിൽ ചുമരുകൾ. തടവുകാർക്കു മാനസാന്തരമുണ്ടാക്കുക എന്നതാണു ലക്ഷ്യം. കാപാലികനായിരുന്ന അംഗുലീമാലൻ ബുദ്ധോപദേശത്താൽ സന്യാസിയായി മാറിയ കഥ ഉൾപ്പെടെ ചിത്രീകരിച്ചിട്ടുണ്ട്. ബുദ്ധന്റെ അഹിംസാ സന്ദേശങ്ങൾ തടവുകാരിൽ സ്വാധീനമുളവാക്കുമെന്ന പ്രതീക്ഷയിലാണ് ജയിൽ അധികൃതർ.
ഗയയിലെ ചിത്രകാരന്മാർക്കൊപ്പം ചില തടവുപുള്ളികളും ചിത്രീകരണത്തിൽ പങ്കാളികളായി. ഗയ ജയിലിൽ തടവുകാർക്കായി ജിമ്മും ഗ്രന്ഥശാലയും ഏർപ്പെടുത്തിയിട്ടുണ്ട്. നബാർഡിന്റെ സഹായത്തോടെ തൊഴിൽ പരിശീലന പരിപാടികളും ജയിലിൽ ആരംഭിച്ചു. തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നവർക്ക് ഉപജീവന മാർഗമുണ്ടാക്കാനാണിത്.
English Summary : Buddha’s paintings, sermons to transform inmates of Gaya jail