'കയ്യും കാലും തളര്‍ന്ന അവസ്ഥ, അഞ്ച് പൈസ പോലും പറ്റിച്ചിട്ടില്ല; നന്മ ചെയ്ത് ക്രൂശിക്കപ്പെട്ടു'
കൊച്ചി∙ ‘‘എന്‍റെ കയ്യും കാലും തളര്‍ന്നു പോകുന്ന അവസ്ഥയിലാണ്. ഭാര്യ പനിച്ചു കിടക്കുകയാണ്. മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണ്. ഞാന്‍ പറ്റിച്ചു എന്നു പറഞ്ഞാണ് വാര്‍ത്ത വരുന്നത്. വേറെ എന്തായാലും കുഴപ്പമില്ലായിരുന്നു.’’- ധര്‍മൂസ് ഫിഷ്... Dharmajan Bolgatty, Dharmoos Fish Hub, Crime, Police
കൊച്ചി∙ ‘‘എന്‍റെ കയ്യും കാലും തളര്‍ന്നു പോകുന്ന അവസ്ഥയിലാണ്. ഭാര്യ പനിച്ചു കിടക്കുകയാണ്. മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണ്. ഞാന്‍ പറ്റിച്ചു എന്നു പറഞ്ഞാണ് വാര്‍ത്ത വരുന്നത്. വേറെ എന്തായാലും കുഴപ്പമില്ലായിരുന്നു.’’- ധര്‍മൂസ് ഫിഷ്... Dharmajan Bolgatty, Dharmoos Fish Hub, Crime, Police
കൊച്ചി∙ ‘‘എന്‍റെ കയ്യും കാലും തളര്‍ന്നു പോകുന്ന അവസ്ഥയിലാണ്. ഭാര്യ പനിച്ചു കിടക്കുകയാണ്. മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണ്. ഞാന്‍ പറ്റിച്ചു എന്നു പറഞ്ഞാണ് വാര്‍ത്ത വരുന്നത്. വേറെ എന്തായാലും കുഴപ്പമില്ലായിരുന്നു.’’- ധര്‍മൂസ് ഫിഷ്... Dharmajan Bolgatty, Dharmoos Fish Hub, Crime, Police
കൊച്ചി∙ ‘‘എന്‍റെ കയ്യും കാലും തളര്‍ന്നു പോകുന്ന അവസ്ഥയിലാണ്. ഭാര്യ പനിച്ചു കിടക്കുകയാണ്. മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണ്. ഞാന്‍ പറ്റിച്ചു എന്നു പറഞ്ഞാണ് വാര്‍ത്ത വരുന്നത്. വേറെ എന്തായാലും കുഴപ്പമില്ലായിരുന്നു.’’- ധര്‍മൂസ് ഫിഷ് ഹബിന്‍റെ മറവില്‍ താന്‍ പണം തട്ടിയെന്ന വാര്‍ത്തയറിഞ്ഞു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിക്കുന്നു. ഇത് വ്യാജവാര്‍ത്തയാണ്. ഇതുവരെ ഒരാളുടെ എങ്കിലും കയ്യില്‍നിന്നു പണം വാങ്ങിയതിന്‍റെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കില്‍ പലിശ സഹിതം തിരിച്ചു നല്‍കും. തനിക്കെതിരെ വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസുകൊടുക്കുമെന്നും ധര്‍മജന്‍ പറഞ്ഞു. ‘‘ഒരാള്‍ക്കു പൈസ കൊടുക്കാനുണ്ടെങ്കില്‍ അതിനൊരു തെളിവു വേണ്ടേ? ഇതൊന്നുമില്ല. സത്യസന്ധമായി പറഞ്ഞാല്‍ ജീവിതത്തില്‍ ഒരാള്‍ക്കും ഞാനങ്ങോട്ടു പൈസ കൊടുക്കാനില്ല. കടകള്‍ ഉദ്ഘാടനം ചെയ്തുകൊടുത്തു നല്ല മനസ്സോടെ ചെയ്ത പരിപാടിയാണിത്. കുറേ പേര്‍ അതുകൊണ്ടു ജീവിക്കുമല്ലോ എന്നു കരുതിയാണ് ചെയ്തത്. ഈ കേസില്‍ വ്യവഹാരപരമായി ഒരു പങ്കാളിയില്ല. ഒരു അഞ്ചു രൂപ പോലും കൊടുക്കാനുണ്ടെന്നു തെളിയിക്കാന്‍ പറ്റിയാല്‍ മാത്രമേ എന്‍റെ പേരില്‍ വാര്‍ത്ത കൊടുക്കുന്നതില്‍ ശരിയുള്ളൂ. ഇതുവരെ ഒരാളുടെയും അഞ്ചു പൈസ പോലും വെട്ടിച്ചിട്ടില്ല. ആര്‍ക്കും കൊടുക്കാനുമില്ല. പലരും ഇങ്ങോട്ടു തരാനേയുള്ളൂ. എഫ്ഐആറില്‍ ഞാന്‍ എങ്ങനെ ഭാഗഭാക്കാകും എന്നു മനസ്സിലാകുന്നില്ല. പൈസ വാങ്ങിയാല്‍ മാത്രമല്ലേ കുറ്റമുള്ളൂ? മോഹന്‍ലാല്‍ ഉള്‍പ്പടെ എത്രയോ പേര്‍ ബ്രാന്‍ഡിന്‍റെ പേരില്‍ നടക്കുന്നുണ്ട്. അവയില്‍ ഒരു സ്ഥാപനം ചീത്തയായാല്‍ മോഹന്‍ലാലിനെതിരെ കേസു കൊടുക്കുകയാണോ ചെയ്യുന്നത്? അതല്ലല്ലോ ന്യായം. പൈസ വാങ്ങിയവര്‍ക്കെതിരെ അല്ലേ രേഖകള്‍ ഉള്ളത്, എനിക്കല്ലല്ലോ അവര്‍ പണം തന്നത്. രേഖകളും എനിക്കെതിരല്ല...’’– മനോരമ ഓൺലൈനിനോടു ധർമജൻ വ്യക്തമാക്കി.
ധർമജന്റെ കൂട്ടുകാര്‍ പണം വാങ്ങിയിട്ടില്ലേ?
എന്‍റെ കൂട്ടുകാര്‍ പണം വാങ്ങിയിട്ടുണ്ടാകും. അത് അവരോടാണ് ചോദിക്കേണ്ടത്. ഞാന്‍ അതിന്‍റെ ബ്രാന്‍ഡ് അംബാസിഡറാണെന്നു കരുതി എനിക്കെതിരെയാണോ കേസ് കൊടുക്കേണ്ടത്? സ്ഥാപനത്തിന് എന്‍റെ പേരാണ് എന്നതു ശരിയാണ്. എന്‍റെ പേരിട്ടോട്ടെ എന്നു ചോദിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. അത് ഒരു നല്ല കാര്യം ചെയ്തതാണ്. ഒരുപാടു പേര്‍ക്കു തൊഴില്‍ കിട്ടും. കുറേ പേര്‍ ജീവിക്കും എന്നാണു കരുതിയത്. അതില്‍നിന്ന് അഞ്ചു പൈസ എങ്കിലും ഞാൻ കൈപ്പറ്റിയിട്ടുള്ളതായി തെളിയിക്കണം. എനിക്ക് സ്ഥാപനത്തിൽനിന്ന് വരുമാനം എന്ന രീതിയില്‍ ഒരു ചെക്ക് തന്നതായിട്ടോ അഞ്ചു പൈസ വാങ്ങിയതായോ ഒരു തെളിവു പോലും ഇല്ലാതെ എന്‍റെ പേരില്‍ കുടുംബത്തെ നശിപ്പിക്കാനായി ഇങ്ങനെ ചെയ്യുന്നതു ശരിയല്ല. ഇതു ബുദ്ധിമുട്ടുള്ള കാര്യമാണ്.
ധര്‍മൂസ് ഫിഷ് ഹബ് ധര്‍മജന്‍റേത് അല്ലെന്നാണോ?
എന്‍റെ പേരില്‍ ഒരു ഷോപ്പു പോലുമില്ലെന്നതാണ് ശരി. ഭാര്യയുടെ പേരില്‍ ഒരു ഷോപ്പുണ്ട്. അത് വ്യക്തിപരമായി നേരിട്ടു നടത്തുന്നതാണ്. ഒരു സുഹൃത്തും ഭാര്യയും കൂടിയാണ് നടത്തുന്നത്. അതിനെതിരെ ഒരു പരാതിയുമില്ല. എനിക്കു രണ്ടു പെണ്‍മക്കളാണുള്ളത്. ഇത് എന്നെയും കുടുംബത്തെയും വ്യക്തിഹത്യ ചെയ്യാനായി ഉണ്ടാക്കിയതാണ്.
ഫ്രാഞ്ചൈസിക്കു വേണ്ടി പണം വാങ്ങിയിട്ടില്ലേ?
ഫ്രാഞ്ചൈസിക്കു വേണ്ടി പൈസ വാങ്ങിയിട്ടുണ്ട്. അതുപക്ഷേ ഞാനല്ല, സ്ഥാപനമാണു വാങ്ങിയിരിക്കുന്നത്. സുഹൃത്തുക്കളാണ് വാങ്ങുന്നത്. അഞ്ചു പൈസ പോലും എന്‍റെ പേരില്‍ കൈപ്പറ്റിയിട്ടില്ല. ഒരു പൈസ പോലും എന്‍റെ പേരില്‍ ബാങ്കില്‍ വന്നിട്ടില്ല. ചെക്ക് ഉപയോഗിച്ചിട്ടില്ല. എനിക്ക് ഒരാളും പൈസ തന്നിട്ടില്ല. ഞാനതിന്‍റെ ബ്രാന്‍ഡ്അംബാസിഡര്‍ മാത്രമാണ്.
കൂട്ടുകാരുമായി ധര്‍മജന്‍ ഉള്‍പ്പെടുന്ന പങ്കാളിത്ത കരാറില്ലെന്നാണോ?
11 പേരുടെ കൂട്ടത്തിലുണ്ടെങ്കിലും എന്റെ പങ്കാളിത്ത കരാര്‍ വേറെയാണ്. ഇതില്‍ ഉള്‍പ്പെടുന്നതല്ല. സ്ഥാപനത്തിന്‍റെ കംപ്യൂട്ടര്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. എനിക്ക് ഒരു രൂപ തന്നിട്ടുണ്ടെങ്കില്‍, ഒരു അൻപതോ നൂറോ രൂപ തന്നിട്ടുണ്ടെങ്കില്‍, ഞാന്‍ ആരുടെയെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തരക്കേടില്ല. പാര്‍ട്നര്‍ഷിപ്പിന്‍റെ പകർപ്പ് കണ്ടാല്‍ അതു വ്യക്തമാകും. വക്കീലിന്‍റെ പക്കല്‍നിന്നെടുത്ത് എവിടെയും കാണിക്കാം. സത്യാവസ്ഥ അറിയാതെ വാര്‍ത്ത കൊടുക്കുന്ന പ്രവണത ശരിയല്ല.
കൂട്ടുകാര്‍ വഞ്ചിച്ചതാണെന്നു കരുതുന്നുണ്ടോ?
കൂട്ടുകാര്‍ മനപ്പൂര്‍വം വഞ്ചിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസു കൊടുക്കും. പണം അവര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ സമാധാനം പറയേണ്ടി വരും. അതിന് എന്‍റെ പേരല്ല വലിച്ചിഴയ്ക്കേണ്ടത്. കൂട്ടുകാര്‍ക്കെതിരെയും പരാതി നല്‍കേണ്ടി വരും. കൂട്ടുകാര്‍ നന്നായിക്കോട്ടെ എന്നു കരുതി ചെയ്തതാണ് ഇത്. കൂട്ടുകാരൊന്നും പലപ്പോഴും വിളിച്ചിട്ടും ഫോണ്‍ പോലും എടുക്കുന്നില്ല. ഒരു ആവശ്യത്തിനു വിളിച്ചാല്‍ അവരെ കിട്ടാറുമില്ല. അതിനിടെ ഒരാളെ കിട്ടിയപ്പോള്‍ പറഞ്ഞു, നിങ്ങള്‍ അറിഞ്ഞില്ലേ, നാടു മുഴുവന്‍ എന്നെ നാറ്റിക്കുകയാണ്. അയാള്‍ പറഞ്ഞു അതൊരു ഫെയ്ക് ന്യൂസാണ് എന്ന്. അങ്ങനെയൊരു പൈസ കൊടുക്കാനില്ല എന്നാണു പറയുന്നത്. ഞാന്‍ ഒരാളെ പറ്റിച്ചു എന്നു പറഞ്ഞാല്‍ വലിയ ദോഷമല്ലേ..? വഞ്ചനാക്കേസാണ്. ധര്‍മൂസ് ഫിഷ് ഹബ് എന്ന പേര് എന്‍റെ പേരിലായിപ്പോയി. അതാണ് ഏറ്റവും വലിയ ഒരു തെറ്റ്. സ്ഥാപനത്തിന്‍റെ പേരില്‍ 50 രൂപയ്ക്കു പിള്ളേര്‍ക്കു മിഠായി പോലും വാങ്ങിക്കൊടുത്തിട്ടില്ല.
പൊലീസ് സ്റ്റേഷിനിലേക്കു വിളിപ്പിച്ചിട്ടു ചെന്നില്ലെന്നു പരാതിക്കാര്‍ പറയുന്നു?
എന്നെ പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചിട്ടില്ല. എന്നെ വിളിപ്പിക്കേണ്ട കാര്യമില്ല. ഞാന്‍ ആരുടെയും കയ്യില്‍നിന്നു പൈസ വാങ്ങിയിട്ടില്ലല്ലോ. എന്നെ ഒരു പ്രാവശ്യം വിളിച്ചപ്പോള്‍ സുഹൃത്തുക്കളോടു പറഞ്ഞു, നിങ്ങള്‍ ചെല്ലണം, അവിടെച്ചെന്നു സംസാരിക്കണം എന്ന്. പ്രശ്നം തീര്‍ക്കണം എന്നാണു പറഞ്ഞത്.
രാഷ്ട്രീയ ശത്രുക്കളാണോ പരാതിക്കു പിന്നില്‍?
സമാധാനത്തോടെ ജീവിച്ചു പോകുന്ന ഒരാളാണ് ഞാന്‍. നൂറു രൂപ കിട്ടിയാല്‍ പത്തു രൂപയ്ക്കെങ്കിലും ഒരാളെ സഹായിക്കുന്ന എന്നെപ്പറ്റിയാണ് മോശം വാര്‍ത്ത വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ എന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തിന്റെ മുഴുവന്‍ കണക്കുകളും സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. അതു വളരെ കൃത്യമായി ചെയ്തിട്ടുള്ള ആളാണ്. അങ്ങനെ ഒരാള്‍ വഞ്ചന നടത്തി എന്നു പറഞ്ഞാല്‍ അതു ശരിയായ നിലപാടല്ല. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആളാണ്. അതുകൊണ്ടുതന്നെ ഒരു വിഭാഗം ആക്രമിക്കുന്നുണ്ട്. പിടിച്ചു നില്‍ക്കാന്‍ ഞാനത്ര മനക്കട്ടിയുള്ള ആളല്ല. കുടുംബത്തിനും ഇല്ല. ഇങ്ങനെ ഒരു അവസ്ഥയില്‍ ഞാന്‍ ആത്മഹത്യ ചെയ്യണോ? എന്താണു ചെയ്യേണ്ടത് എന്നതാണ് പ്രശ്നം.
ധര്‍മജന്‍റെ പേരും ഫോട്ടോയും എല്ലാം ലോഗോയിലുള്ള സ്ഥാപനമാണ്, ഒഴിഞ്ഞു മാറാന്‍ പറ്റുമോ?
സ്ഥാപനത്തിന്‍റെ പേരു പറഞ്ഞുകൊള്ളട്ടെ. ധര്‍മജന്‍ എന്ന പേരാണ് ഇപ്പോള്‍ വരുന്നത്. ധര്‍മൂസ് എന്നല്ല, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നാണ് എന്‍റെ പേര്. ലോഗോയിലൊക്കെ എന്‍റെ പടം വച്ചിട്ടുണ്ട്. അത് അവരുടെ ബുദ്ധിയാണോ, ചതിക്കാന്‍ വേണ്ടി ചെയ്തതാണോ എന്നറിയില്ല. നല്ല കാര്യത്തിനാണല്ലോ എന്നു കരുതിയാണ് സമ്മതിച്ചത്. വഞ്ചിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസു കൊടുക്കും. അവരുടെ നല്ല കാര്യത്തിനു വേണ്ടി നിന്നിട്ട് എന്നെ അങ്ങനെ വഞ്ചിക്കാന്‍ പാടില്ല. ഞാന്‍ മാത്രം ഇന്‍ഡസ്ട്രില്‍ നില്‍ക്കുന്നയാളും ബാക്കി പത്തു പേര്‍ അറിയാത്ത ആളുകളുമാണ് എന്നതാണ് പ്രശ്നം. സിനിമാ നടനെക്കുറിച്ചു വാര്‍ത്ത വന്നാല്‍ പരക്കാന്‍ എത്ര സമയം വേണം. ഫെയ്സ്ബുക്കിലെല്ലാം ഇപ്പോള്‍ നിറയും.
ഫെയ്ക് ന്യൂസ് ആകട്ടെ എന്താകട്ടെ, മറ്റ് ആരുടെയും പേരോ മറ്റോ ആര്‍ക്കും അറിയില്ല, എന്നെ എല്ലാവരും അറിയുന്നതാണ് എന്നു കൂട്ടുകാരോടു പറഞ്ഞിരുന്നു. എന്‍റെ പേരിലാണ് ടിവിയില്‍ വാര്‍ത്ത വരുന്നത്. ബന്ധുക്കളുടെ മുന്നിലും കൂട്ടുകാരുടെ മുന്നിലും ഈ സമൂഹത്തിനു മുന്നിലും ഞാനാണ് നാറുന്നത്. അവര്‍ എന്തു പരിഹാരം ചെയ്താലും വാര്‍ത്ത വന്നു പോയി. ഇനി ‘നമ്മളല്ല’ എന്നു പറഞ്ഞിട്ട് എന്തു കാര്യം. പേരു വന്നു, ഞാന്‍ അനുഭവിച്ചു, അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുന്ന പഴിയാണ് ഇത്. അതും പറ്റിച്ചു എന്നു പറഞ്ഞ്.
സ്ഥാപനം നന്നായി പോകുന്നുണ്ടോ?
ഞങ്ങളുടെ സ്ഥാപനത്തിനു കൊറോണക്കാലത്തു ചില പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും അതിജീവിച്ചതാണ്. ഇങ്ങനെ ഒരു വ്യവസായ സംരംഭം നമ്മള്‍ തുടങ്ങിയപ്പോള്‍ അസൂയക്കാരുണ്ടായിട്ടുണ്ടാകാം. അതു വേറൊരു ഭാഗമാണ്. പക്ഷേ ഇതില്‍നിന്ന് ഞാനൊരു രൂപ പോലും വാങ്ങിയിട്ടില്ല. ഒരാള്‍ പച്ചപിടിക്കാന്‍ പോയാല്‍ അയാളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന ആളുകളാണ് ഇവിടെ ഉള്ളത്. അത്യാവശ്യം സിനിമയില്‍ ഒക്കെ വന്നപ്പോള്‍ മിമിക്രി സുഹൃത്തുക്കളോടു ഞാൻ പറയുമായിരുന്നു, നിങ്ങള്‍ എന്നെ ഉപയോഗപ്പെടുത്തൂ. നല്ല കുറച്ച് സ്ക്രിപ്റ്റ് ഉണ്ടാക്കിയാല്‍ നമുക്ക് ഒരുമിച്ചു പ്രോഗ്രാമിനു പോകാം എന്ന്. ഞാനും രമേഷ് പിഷാരടിയുമുണ്ട്. നമുക്കെല്ലാം പരിപാടി കിട്ടും. പ്രോഗ്രാമില്ലാത്ത സുഹൃത്തുക്കളോടാണ് പറഞ്ഞിരുന്നത്. ആ എന്നെയാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നത്.
ഇതൊന്നും വേണ്ടായിരുന്നു എന്നാണോ?
ജീവിതത്തില്‍ പറ്റിയൊരു മണ്ടത്തരാണ് ഇത്. നന്മ ചെയ്യാന്‍ ഇറങ്ങിയിട്ട് ഇങ്ങനെ ക്രൂശിക്കപ്പെടുന്നത്. ഇതു ചില ഭാഗത്തുനിന്നു കിട്ടുന്ന അടികളാണ്. ജാതകത്തില്‍ അതുണ്ടാകും. ഞാന്‍ പണം വാങ്ങിയെന്നു തെളിയിച്ചാല്‍ വീടു വിറ്റിട്ടായാലും പണം നല്‍കും. കുറേ ശത്രുക്കള്‍ എല്ലായിടത്തും ഉണ്ടാകുമല്ലോ. ഇതും അതാണോ എന്നറിയില്ല.
English Summary: Dharmoos Fish-hub Franchise Issue-Interview with Actor Dharmajan Bolgatty