ലോകത്തിനു മാതൃക ഇന്ത്യയുടെ ആത്മനിർഭർ? ആഗോളവൽക്കരണം തുലയുമോ തുടരുമോ...?
മാന്ദ്യകാലത്ത് സ്വന്തം രാജ്യത്തു പിടിച്ചു നിൽക്കാൻ ചിലതൊക്കെ വേണം. എല്ലാമങ്ങ് ആഗോളവൽക്കരിക്കരുത്! വലിയ പാഠമായിരുന്നു അത്. ഇന്ത്യ ആ മാന്ദ്യത്തെ അതിജീവിച്ചതും നമ്മൾ അമിതമായി ആഗോളവൽക്കരണത്തിനു പോകാത്തതു കൊണ്ടായിരുന്നുവെന്നത് ഇന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ്.മൻമോഹൻ സിങ്ങും റിസർവ് ബാങ്കും ആഗോളമാന്ദ്യത്തെ അതിജീവിക്കാൻ മലപോലെ ഉറച്ചു നിന്നു. നമ്മുടെ റിസർവ് ബാങ്കിന്റെ യാഥാസ്ഥിതിക നയങ്ങൾക്ക് ആരാധകരുണ്ടായി.
മാന്ദ്യകാലത്ത് സ്വന്തം രാജ്യത്തു പിടിച്ചു നിൽക്കാൻ ചിലതൊക്കെ വേണം. എല്ലാമങ്ങ് ആഗോളവൽക്കരിക്കരുത്! വലിയ പാഠമായിരുന്നു അത്. ഇന്ത്യ ആ മാന്ദ്യത്തെ അതിജീവിച്ചതും നമ്മൾ അമിതമായി ആഗോളവൽക്കരണത്തിനു പോകാത്തതു കൊണ്ടായിരുന്നുവെന്നത് ഇന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ്.മൻമോഹൻ സിങ്ങും റിസർവ് ബാങ്കും ആഗോളമാന്ദ്യത്തെ അതിജീവിക്കാൻ മലപോലെ ഉറച്ചു നിന്നു. നമ്മുടെ റിസർവ് ബാങ്കിന്റെ യാഥാസ്ഥിതിക നയങ്ങൾക്ക് ആരാധകരുണ്ടായി.
മാന്ദ്യകാലത്ത് സ്വന്തം രാജ്യത്തു പിടിച്ചു നിൽക്കാൻ ചിലതൊക്കെ വേണം. എല്ലാമങ്ങ് ആഗോളവൽക്കരിക്കരുത്! വലിയ പാഠമായിരുന്നു അത്. ഇന്ത്യ ആ മാന്ദ്യത്തെ അതിജീവിച്ചതും നമ്മൾ അമിതമായി ആഗോളവൽക്കരണത്തിനു പോകാത്തതു കൊണ്ടായിരുന്നുവെന്നത് ഇന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ്.മൻമോഹൻ സിങ്ങും റിസർവ് ബാങ്കും ആഗോളമാന്ദ്യത്തെ അതിജീവിക്കാൻ മലപോലെ ഉറച്ചു നിന്നു. നമ്മുടെ റിസർവ് ബാങ്കിന്റെ യാഥാസ്ഥിതിക നയങ്ങൾക്ക് ആരാധകരുണ്ടായി.
കേരളത്തിൽ ഇടതുപക്ഷ കക്ഷികളുടെ ഏതു ജാഥയിലും കേട്ടിരുന്ന മുദ്രാവാക്യമാണ് ‘ആഗോളവൽക്കരണം തുലയട്ടെ’ എന്നത്. വിദേശ ഉൽപന്നങ്ങൾ വന്നു കുമിഞ്ഞ് സ്വന്തം ബിസിനസുകൾ തകർന്നിരുന്ന കാലത്ത് അനേകം കമ്പനിക്കാരും ജീവനക്കാരുമെല്ലാം ആഗോളവൽക്കരണത്തെ ശപിച്ചിട്ടുണ്ട്. അങ്ങനെ ‘ജനകോടികളുടെ’ ശാപം ഏറ്റുവാങ്ങിയിട്ടാണോ എന്തോ ആഗോളവൽക്കരണം തുലയുകയാണിപ്പോൾ. റഷ്യ–യുക്രെയ്ൻ യുദ്ധം കൂടി വന്നതോടെ തുലയുന്നതിന്റെ വേഗം കൂടി. വിദേശ രാജ്യങ്ങളെ ആശ്രയിച്ച് പെട്രോളിയവും ധാതുക്കളും അസംസ്കൃത വസ്തുക്കളും ഫാക്ടറി ഉൽപന്നങ്ങളുമൊക്കെ വാങ്ങി ഉപഭോഗം നടത്തി സുഖിച്ചു കഴിഞ്ഞാൽ, ആഗോള സാമ്പത്തിക മാന്ദ്യമോ, കോവിഡ് പോലൊരു മഹാമാരിയോ യുക്രെയ്നിലേതു പോലൊരു യുദ്ധമോ വന്നാൽ എല്ലാം കുളമാകും എന്ന് എല്ലാ രാജ്യങ്ങളും പഠിച്ചിരിക്കുന്നു. ഇന്ത്യയിൽ ആത്മനിർഭർ പദ്ധതി പോലെ, സർവ രാജ്യങ്ങളും എല്ലാ ഉൽപന്നങ്ങളും അതതു രാജ്യങ്ങളിൽനിന്നോ അല്ലെങ്കിൽ അയൽ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ നിന്നോ സ്വരൂപിക്കുക എന്ന ലൈനിലേക്കു മാറുകയാണ്. എന്നാൽ അത്ര പെട്ടെന്നൊന്നും ആഗോളവൽക്കരണത്തിൽ മാറ്റം വരില്ലെന്നു വാർട്ടൻ ബിസിനസ് സ്കൂളിലെ ഒരു പ്രഫസർ പറയുന്നുമുണ്ട്. അതിലേക്കു വരാം, ആദ്യം ആഗോളവൽക്കരണം തുലയൽ നോക്കാം.
∙ സർവം ആഗോളവൽകൃതമായ കാലം!
എന്തൊക്കെ ആയിരുന്നു! ഇനി നമ്മളെല്ലാം ആഗോള പൗരൻമാരാണെന്നും ആഗോള ഗ്രാമത്തിലെ പൗരൻമാരാണെന്നുമാണു പറഞ്ഞു പരത്തിയത്. തോമസ് ഫ്രീഡ്മാൻ എന്ന പത്രപ്രവർത്തകൻ ആഗോളവൽക്കരണത്തിന്റെ അപ്പോസ്തലനായി. ‘ദ് വേൾഡ് ഈസ് ഫ്ളാറ്റ്’ എന്ന പേരിലൊരു പുസ്തകവുമിറക്കി. ആഗോളവൽക്കരണം വന്ന് ലോകത്തെ നിരപ്പാക്കുകയാണ്. പെട്ടെന്ന് എല്ലാ ഉൽപന്നങ്ങളും എല്ലായിടത്തും കിട്ടുന്നു. ഗൾഫുകാരോ അമേരിക്കൻ എൻആർഐകളോ കൊണ്ടുവരാൻ കാത്തു നിൽക്കേണ്ട. അമേരിക്കയിലെ ജോലികൾ ഇവിടെ ബെംഗളൂരുവിലും ടെക്നോപാർക്കിലും ഇൻഫോപാർക്കിലും ഇരുന്നു ചെയ്തു കൊടുക്കുന്നു .പാശ്ചാത്യ രാജ്യങ്ങളിൽ തൊഴിൽ നഷ്ടം സംഭവിക്കുന്നു!
നാട്ടിലാകട്ടെ ബിപിഎൽ, വേൾപൂൾ തുടങ്ങിയ കമ്പനികൾ ടിവിയും ഗൃഹോപകരണങ്ങളും ഉണ്ടാക്കി വിൽക്കുന്നതു നിലച്ചു. സോണിയും സാംസങ്ങും പാനാസോണിക്കും മറ്റും വന്നു മറിഞ്ഞു. വിലയിലും നിലവാരത്തിലുമുള്ള മൽസരം താങ്ങാനാവാതെ ഇന്ത്യൻ കമ്പനികളുടെ കട പൂട്ടി. തൊഴിലില്ലായ്മ ഒരു വശത്തു വർധിച്ചപ്പോൾ വിദേശ കമ്പനികൾ വന്ന് ഇവിടെ തൊഴിലവസരങ്ങളും ഉണ്ടായി.
മൈക്രോമാക്സ് പോലെ ഇന്ത്യൻ മൊബൈൽ ഫോൺ ഹാൻഡ്സെറ്റ് കമ്പനികൾ ആദ്യം പിടിച്ചു നിന്നു. ഐഫോണും സാംസങ്ങും ചൈനീസ് ഫോണുകളും വന്ന് അവയും പൂട്ടി. സർവം ആഗോളവൽക്കൃതം. ജനാധിപത്യ സംവിധാനവും ക്യാപിറ്റലിസവും ചേരുന്നിടത്തെല്ലാം വിദേശ സാധനങ്ങളും സാങ്കേതിക വിദ്യകളും വന്നുമറിഞ്ഞു. ഫ്രാൻസിസ് ഫുക്കുയാമ ‘എൻഡ് ഓഫ് ഹിസ്റ്ററി’ എന്ന പുസ്തകം എഴുതി. ഇനി പുതിയ ഭരണക്രമം ഒന്നും വരാനില്ല, ജനാധിപത്യവും ക്യാപിറ്റലിസ്റ്റ് ഫ്രീമാർക്കറ്റും മാത്രം മതി എന്നാണ് പുസ്തകത്തിന്റെ കാതൽ. പുസ്തകം ഇറങ്ങിയത് 1989ലാണ്. സോവിയറ്റ് യൂണിയൻ തകർന്നു, ബെർലിൻ മതിൽ തകർന്നു. അന്നു മുതൽ ഇന്നുവരെ 30 വർഷത്തിലേറെയായി ആഗോളവൽക്കരണത്തിന്റെ തേർവാഴ്ചയയായിരുന്നു. ആഗോളവൽക്കരണം തുലയട്ടെ എന്ന മുദ്രാവാക്യം അനേകം നാടുകളിൽ തൊഴിൽ നഷ്ടപ്പെട്ടവർ ഉയർത്തിയതാണ്.
∙ വീഴാതെ നിന്ന ഇന്ത്യ
ചരിത്രം അവസാനിച്ചെന്ന് എല്ലാവരും വിചാരിച്ചിരിക്കുമ്പോഴാണ് 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം വരുന്നത്. ക്യാപിറ്റലിസവും സ്വതന്ത്ര വിപണിയും നിങ്ങളെ രക്ഷിക്കണമെന്നില്ല എന്ന് അതോടെ മനസ്സിലായി. ലോകത്തോട് അത്രയ്ക്കങ്ങു ബന്ധപ്പെട്ടിരുന്നാൽ മാന്ദ്യം വരുമ്പോൾ സകലതും തകരും എന്നും മനസ്സിലായി. സ്വന്തം രാജ്യത്തും പിടിച്ചു നിൽക്കാൻ ചിലതൊക്കെ വേണം. എല്ലാമങ്ങ് ആഗോളവൽക്കരിക്കരുത്! വലിയ പാഠമായിരുന്നു അത്. ഇന്ത്യ ആ മാന്ദ്യത്തെ അതിജീവിച്ചതും നമ്മൾ അമിതമായി ആഗോളവൽക്കരണത്തിനു പോകാത്തതു കൊണ്ടായിരുന്നുവെന്നത് ഇന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ്. മൻമോഹൻ സിങ്ങും റിസർവ് ബാങ്കും ആഗോളമാന്ദ്യത്തെ അതിജീവിക്കാൻ മലപോലെ ഉറച്ചു നിന്നു. നമ്മുടെ റിസർവ് ബാങ്കിന്റെ യാഥാസ്ഥിതിക നയങ്ങൾക്ക് ആരാധകരുണ്ടായി.
കോവിഡ് വന്നു വീണപ്പോഴാണ് അന്യരാജ്യങ്ങളിൽനിന്ന് ആരും ഇങ്ങോട്ടു വരേണ്ട, അങ്ങോട്ടും പോകേണ്ട, ഉൽപന്നങ്ങളും വരേണ്ട എന്ന ലൈനിലായത്. വില കുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾ ലോകവിപണി കീഴടക്കിയിരുന്നു. വൈറസ് ചൈനയുടെ ജൈവയുദ്ധത്തിന്റെ ഭാഗമായിരുന്നെന്ന സംശയം ചൈനീസ് ഉൽപന്നങ്ങളെ ലോകമാകെ ബഹിഷ്ക്കരിപ്പിച്ചു. ഇനി ഒരിക്കലും ചൈന പോലെ ഒരു രാജ്യത്ത് സർവ ഫാക്ടറി ഉൽപന്നങ്ങളും നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന രീതി വേണ്ടെന്നും സ്വന്തം രാജ്യത്തു തന്നെ കുറേയെങ്കിലും നിർമിക്കണമെന്നും അതിൽ കുറഞ്ഞ ആഗോളവൽക്കരണം മതിയെന്നും സർവ രാജ്യങ്ങൾക്കും ബോധമുദിച്ചത് കോവിഡ്‌കാലത്താണ്.
എങ്കിലും സ്വരാജ്യവൽക്കരണം സാവധാനത്തിലായിരുന്നു. പെട്ടെന്നാണ് യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂറോപ്പ് ഞെട്ടിപ്പോയി. റഷ്യൻ പട തങ്ങളുടെ രാജ്യത്തേക്കും കടന്നു കയറുമോ? ജർമനി ഒറ്റയടിക്ക് പ്രതിരോധ ബജറ്റ് ഇരട്ടിയാക്കി. ലോകത്തെ ഏറ്റവും മികച്ച ടാങ്കുകളും മിസൈലുകളും നിർമിക്കാൻ തീരുമാനിച്ചു. യൂറോപ്യൻ രാജ്യങ്ങൾക്കാകെ ആഗോളവൽക്കരണം മതിയായി. സ്വന്തം രാജ്യത്ത് അതിജീവനത്തിനു വേണ്ടതെല്ലാം വേണം, പരസ്പരാശ്രയവുമായി നിന്നാൽ യുക്രെയ്ന്റെ ഗതിയാകും എന്ന തോന്നൽ ശക്തമായി. അങ്ങനെ, ആഗോളവൽക്കരണം തുലയുന്നതിന്റെ ആക്കം കൂടുകയായിരുന്നു. ആ പ്രക്രിയ ഇപ്പോഴും തുടരുന്നുണ്ട്. പെട്രോളിയവും പ്രകൃതിവാതകവും പുറത്തുനിന്നു വാങ്ങാതെ നിവൃത്തിയില്ലായിരിക്കാം ബാക്കി നാട്ടിലുണ്ടാക്കാൻ പറ്റുന്നതെല്ലാം വേണമെന്നായി.
ഞങ്ങൾ പണ്ടേ പറഞ്ഞില്ലേ എന്ന വാചകവുമായി ചാടി വീഴും മുൻപു വാർട്ടനിലെ പ്രഫസർ പറയുന്നതു കൂടി കേൾക്കുക...
∙ ‘ആഗോളവൽക്കരണം അത്രവേഗം തുലയില്ല’
വാർട്ടൻ ബിസിനസ് സ്കൂളിലെ പ്രഫസർ സെക്കെ ഹെർനാൻഡസ് പറയുന്നത് ഇതൊക്കെ താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നാണ്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തോടെ പെട്ടെന്നു തീരുന്നതല്ല ആഗോളവൽക്കരണം. കമ്പനികൾക്ക് വിപണി വേണം. സ്വന്തം രാജ്യത്തെ വിപണി മാത്രം പോരാ, അന്യ രാജ്യങ്ങളുടെ വിപണിയും വേണം. ഉൽപന്നങ്ങളുണ്ടാക്കാൻ അസംസ്കൃത വസ്തുക്കളുടെയും പാർട്ടുകളുടെയും സപ്ലൈ ചെയിൻ വേണം. എന്നു വച്ചാൽ പലതും വിദേശത്തുനിന്നു വരണം. നൈപുണ്യങ്ങൾ കൈമുതലുള്ള തൊഴിലാളികളെ നാട്ടിൽ കിട്ടില്ലെങ്കിൽ അന്യ രാജ്യങ്ങളിൽ നിന്നെടുക്കണം. ഐടി ഉദാഹരണം.
അതിനാൽ പെട്ടെന്നൊന്നും ആഗോള പരസ്പരാശ്രിതത്വം തീരില്ല. ആഗോളം വേണ്ടെങ്കിൽ മേഖലാ അടിസ്ഥാനത്തിലെങ്കിലും പരസ്പരാശ്രിതത്വം തുടരും. ജനത്തിന് താങ്ങാവുന്ന വിലയിൽ ഉൽപന്നങ്ങളും സേവനങ്ങളും കിട്ടണ്ടേ? മൊബൈൽ ഫോണിന് ഇനി മുതൽ വില 2 ലക്ഷം രൂപ, ടിവിക്ക് ഒരു ലക്ഷം ഫ്രിജിന് 2 ലക്ഷം എന്നൊക്കെപ്പറഞ്ഞാൽ ജീവിക്കാൻ പറ്റുമോ? എല്ലാവരും സൗകര്യങ്ങൾ ശീലിച്ചു പോയി. ഇനി ഉപഭോഗ ക്ലോക്കിന്റെ സൂചി പിറകോട്ടാക്കാൻ പറ്റില്ല.
വിദേശ മൂലധനത്തിന്റെ വരവ് ലോക സമ്പദ്‌വ്യവസ്ഥയുടെ 4% മാത്രം ആയതിനാൽ ആഗോളവൽക്കരണം തന്നെ പലരും വിചാരിക്കുംപോലെ അത്രയ്ക്കങ്ങ് ആഴത്തിലല്ല. സംസങ്ങും ഹ്യുണ്ടായും മറ്റും ദക്ഷിണ കൊറിയയിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലുമാണ് വിപണി പിടിക്കുന്നത്. ബാക്കിയുള്ളിടത്ത് അവരുടെ വിൽപനയുടെ 15% വരെ മാത്രം. ഉത്തര കൊറിയയും റഷ്യയും പോലെ ഏകാധിപത്യമുള്ള ചില നാടുകളിൽ അവർ സ്വദേശിവൽക്കരണം മാത്രം മതിയെന്നു വയ്ക്കും, ബാക്കിയുള്ളവർക്ക് ഇപ്പോഴുള്ള പോലെ പോയേ പറ്റൂ.
പാശ്ചാത്യ കമ്പനികളെ റഷ്യ പുറത്താക്കിയാൽ അവർ വേറേതെങ്കിലും രാജ്യത്തു പോയി വിപണി പിടിക്കും, അത്ര തന്നെ. അല്ലാതെ ആഗോള പരസ്പരാശ്രിതത്വം ഒരു യുദ്ധം കൊണ്ടൊന്നും തീരില്ല എന്നാണ് പ്രഫ. ഹെർനാൻഡസ് പറയുന്നത്. ലോകമഹായുദ്ധം വന്നാൽ മാത്രമേ ആഗോളവൽക്കരണത്തിന്റെ കട്ടയും പടവും മടങ്ങൂ എന്നും വാർട്ടൻ സർവകലാശാല പ്രഫസർ പറഞ്ഞുവയ്ക്കുന്നു.
പോക്കറ്റിൽ സാംസങ്ങോ ഐഫോണോ ചൈനീസ് ഫോണുകളോ ഉള്ളവരേ... അത്ര പെട്ടെന്ന് ഇതൊക്കെ വേണ്ടെന്നു വയ്ക്കാൻ കഴിയുമോ എന്ന് ആലോചിച്ചു നോക്കുക.
ബുദ്ധിയും ആലോചനയും ആഗോളവൽക്കരിക്കണമന്നില്ല. സ്വന്തം തലയ്ക്കകത്തുള്ളതു മതി ആലോചിക്കാൻ. ആത്മനിർഭർ!
English Summary: What will be the Future of Globalization Post Covid19 and Ukraine War?