‘അഞ്ചടിയിലേറെ ഉയരമുള്ള ഷഹന ജനലഴിയിൽ തൂങ്ങില്ല; സജ്ജാദ് കെട്ടിത്തൂക്കിയതെന്ന് സംശയം’
കോഴിക്കോട് ∙ മോഡല്‍ ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരന്‍ ബിലാൽ മനോരമ ന്യൂസിനോട് പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം... Shahana Death, Bilal, Sajjad

കോഴിക്കോട് ∙ മോഡല്‍ ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരന്‍ ബിലാൽ മനോരമ ന്യൂസിനോട് പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാല്‍ പറഞ്ഞു.
‘പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം എന്നത് ആത്മഹത്യ എന്നാണ്. അതിനോടു യോജിക്കുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, മുറിയിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് വിശ്വസിക്കാനാകില്ല.
മരണത്തിനു തൊട്ടുമുൻപു വരെ നല്ലപോലെ മർദനമേറ്റിട്ടുണ്ടെന്ന് മൃതദേഹം കണ്ടവർ പറഞ്ഞു. ബലം പ്രയോഗിച്ച ലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ട്. കയ്യിലും പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം.
സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഷഹന പരാതി പറഞ്ഞിരുന്നു. അയാളുടെ കൂട്ടുകെട്ട് മോശമാണ്. കൂട്ടുകാരുടെ കൂടെ പോയിക്കഴിഞ്ഞാൽ പിന്നെ പ്രശ്നങ്ങളാണ്. അയാളുടെ ഉമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഉമ്മയുടെ കാര്യം പലതവണ തന്നോടു പറഞ്ഞിട്ടുണ്ട്. ഷഹനയെയും സജ്ജാദിനെയും വേർപിരിക്കാമെന്ന് ആ ഉമ്മ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവനെ ദുബായ്ക്ക് അയയ്ക്കാം എന്നൊക്കെ പറഞ്ഞു.
പരാതി പറയുമ്പോൾ വീട്ടിലേക്കു വാ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ല. അങ്ങോട്ടുവന്നാൽ തന്റെ ജീവിതം അല്ലേ പോകുന്നത്. ഞാൻ എങ്ങനെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം. നമുക്ക് നോക്കാം എന്നായിരുന്നു ഷഹനയുടെ മറുപടി’ – സഹോദരൻ ബിലാൽ കൂട്ടിച്ചേർത്തു.
English Summary: Shahana Death: Brother alleges Sajjad murdered his sister