കോഴിക്കോട് ∙ നടിയും മോഡലുമായ ഷഹാന വാടകമുറിയിൽ മരിച്ച സംഭവത്തിൽ പങ്കില്ലെന്ന് ഭർത്താവും കേസിലെ പ്രതിയുമായ സജ്ജാദിന്റെ മാതാവ് അസ്മ. ഏറെക്കാലം മുൻപ് മകനും...Sahana Death

കോഴിക്കോട് ∙ നടിയും മോഡലുമായ ഷഹാന വാടകമുറിയിൽ മരിച്ച സംഭവത്തിൽ പങ്കില്ലെന്ന് ഭർത്താവും കേസിലെ പ്രതിയുമായ സജ്ജാദിന്റെ മാതാവ് അസ്മ. ഏറെക്കാലം മുൻപ് മകനും...Sahana Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നടിയും മോഡലുമായ ഷഹാന വാടകമുറിയിൽ മരിച്ച സംഭവത്തിൽ പങ്കില്ലെന്ന് ഭർത്താവും കേസിലെ പ്രതിയുമായ സജ്ജാദിന്റെ മാതാവ് അസ്മ. ഏറെക്കാലം മുൻപ് മകനും മരുമകളും വീട് വിട്ടതാണ്. 2020 ഡിസംബർ മൂന്നിനാണ് വിവാഹം കഴിഞ്ഞത്. ജനുവരി 25ന് ഇരുവരും വീട്ടിൽനിന്നു പോയി. മരിച്ചശേഷമാണ് പിന്നീട് ഷഹാനെയെ കാണുന്നത്. ഫോണിൽ ഉൾപ്പെടെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സജ്ജാദിനെ ഇടയ്ക്ക് കാണുമായിരുന്നു.

വിവാഹത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ ഷഹാനയും സജ്ജാദും വീട്ടിൽ വഴക്കായിരുന്നു. പലതവണ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഒരുദിവസം ഇരുവരും തമ്മിലുള്ള വഴക്കിനെത്തുടർന്ന് ഷഹാന അടുക്കളയിൽ കയറി, കത്തി കയ്യിൽവച്ചു. ഇതിനുപിന്നാലെയാണ് ഇവരെ വീട്ടിൽനിന്ന് ഇറക്കി വിട്ടത്. ഷഹാനയുടെ ജീവിതരീതിക്കുള്ള വരുമാനം തനിക്കില്ലായിരുന്നു. അതുകൊണ്ട് സ്വന്തം വരുമാനംകൊണ്ട് ജീവിക്കാൻ ഇവരോട് ആവശ്യപ്പെട്ടെന്നും അസ്മ പറഞ്ഞു.

ADVERTISEMENT

സ്ത്രീധനമായി 25 പവൻ സ്വർണം നൽകിയെന്ന ഷഹാനയുടെ ബന്ധുക്കളുടെ ആരോപണം അസ്മ നിഷേധിച്ചു. ‘ഒന്നും കൊടുക്കില്ലെന്നു പറഞ്ഞാണ് കല്യാണം ഉറപ്പിച്ചത്. അവർക്ക് ഒരു ഗതിയുമില്ല. ഒളിച്ചോടുമെന്ന് കരുതിയാണ് വിവാഹം കഴിപ്പിച്ചതെന്നു ഷഹാനയുടെ സഹോദരൻ ബിലാൽ എന്നോട് പറഞ്ഞിരുന്നു. സ്ത്രീധനമായി എന്റെ കയ്യിൽ ഒന്നും തന്നിട്ടില്ല. അവർക്ക് കൊടുത്തത് എന്ത് ചെയ്തെന്ന് അറിയില്ല.’– അസ്മ പറഞ്ഞു.

വീട്ടുകാർ ചേർന്നാണ് കല്യാണം ആലോചിച്ചത്. എന്നാൽ ഷഹാനയുടെ ചുറ്റുപാട് കണ്ടപ്പോൾ ബന്ധം വേണ്ടെന്നുവച്ചു. ഷഹാനയും സജ്ജാദും ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടു വർഷത്തിനുശേഷം സജ്ജാദിന്റെ നിർബന്ധപ്രകാരമാണ് വിവാഹം നടത്തികൊടുത്തത്. സജ്ജാദ് ലഹരി ഉപയോഗിക്കുന്നത് അറിയില്ല. മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ ലഭിക്കണമെന്നും അസ്മ വ്യക്തമാക്കി.

ADVERTISEMENT

English Summary: Sahana Death: Stand of Sajjad's Mother