‘പേപ്പർ’ കടുവയാകുമോ കോൺഗ്രസ് നീക്കം?; ബാലറ്റിൽ എങ്ങനെ കുരുക്കും ബിജെപിയെ?
ഇന്ത്യൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പേപ്പർ ബാലറ്റുകളുടെ പ്രാധാന്യം കൂടി ഉച്ചത്തിൽ പറഞ്ഞാണ് കോൺഗ്രസിന്റെ ചിന്താശിബിരം രാജസ്ഥാനിലെ ഉദയ്പുരിൽ സമാപിച്ചത്. ഹർജികൾ കൊടുത്തതു കൊണ്ടോ മറ്റേതെങ്കിലും സമ്മർദം വഴിയോ ഇക്കാര്യത്തിൽ ഭരണമുന്നണിയെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കാമെന്ന സ്വപ്നം കോൺഗ്രസ് നേതൃത്വത്തിനുമില്ല. അതേസമയം, പേപ്പർ ബാലറ്റിലേക്കുള്ള മടക്കം കോൺഗ്രസ്ആ ഗ്രഹിക്കുന്നുണ്ട്. എന്താണ് അതിനുള്ള വഴി?
ഇന്ത്യൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പേപ്പർ ബാലറ്റുകളുടെ പ്രാധാന്യം കൂടി ഉച്ചത്തിൽ പറഞ്ഞാണ് കോൺഗ്രസിന്റെ ചിന്താശിബിരം രാജസ്ഥാനിലെ ഉദയ്പുരിൽ സമാപിച്ചത്. ഹർജികൾ കൊടുത്തതു കൊണ്ടോ മറ്റേതെങ്കിലും സമ്മർദം വഴിയോ ഇക്കാര്യത്തിൽ ഭരണമുന്നണിയെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കാമെന്ന സ്വപ്നം കോൺഗ്രസ് നേതൃത്വത്തിനുമില്ല. അതേസമയം, പേപ്പർ ബാലറ്റിലേക്കുള്ള മടക്കം കോൺഗ്രസ്ആ ഗ്രഹിക്കുന്നുണ്ട്. എന്താണ് അതിനുള്ള വഴി?
ഇന്ത്യൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പേപ്പർ ബാലറ്റുകളുടെ പ്രാധാന്യം കൂടി ഉച്ചത്തിൽ പറഞ്ഞാണ് കോൺഗ്രസിന്റെ ചിന്താശിബിരം രാജസ്ഥാനിലെ ഉദയ്പുരിൽ സമാപിച്ചത്. ഹർജികൾ കൊടുത്തതു കൊണ്ടോ മറ്റേതെങ്കിലും സമ്മർദം വഴിയോ ഇക്കാര്യത്തിൽ ഭരണമുന്നണിയെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കാമെന്ന സ്വപ്നം കോൺഗ്രസ് നേതൃത്വത്തിനുമില്ല. അതേസമയം, പേപ്പർ ബാലറ്റിലേക്കുള്ള മടക്കം കോൺഗ്രസ്ആ ഗ്രഹിക്കുന്നുണ്ട്. എന്താണ് അതിനുള്ള വഴി?
ഇന്ത്യൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പേപ്പർ ബാലറ്റുകളുടെ പ്രാധാന്യം കൂടി ഉച്ചത്തിൽ പറഞ്ഞാണ് കോൺഗ്രസിന്റെ ചിന്താശിബിരം രാജസ്ഥാനിലെ ഉദയ്പുരിൽ സമാപിച്ചത്. ഹർജികൾ കൊടുത്തതു കൊണ്ടോ മറ്റേതെങ്കിലും സമ്മർദം വഴിയോ ഇക്കാര്യത്തിൽ ഭരണമുന്നണിയെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കാമെന്ന സ്വപ്നം കോൺഗ്രസ് നേതൃത്വത്തിനുമില്ല. അതേസമയം, പേപ്പർ ബാലറ്റിലേക്കുള്ള മടക്കം കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നു. മാത്രവുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിട്ടുതന്നെ പലപ്പോഴും വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിന്റെ പേരിൽ ആക്രമിക്കുന്നു. കോൺഗ്രസ് മാത്രമല്ല, എഎപി, എസ്‌പി ഉൾപ്പെടെയുള്ള പാർട്ടികളും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി യുപി തിരഞ്ഞെടുപ്പിൽ വരെ വിഷയം വൻ വിവാദമായി. എന്നാൽ പേപ്പർ ബാലറ്റിലേക്ക് ആഗ്രഹിക്കുന്നതു പോലെ കോണ്‍ഗ്രസിനു മടങ്ങാനാകുമോ? എന്താണ് അതിനുള്ള വഴി. അതിനുള്ള സാധ്യതകൾ എന്തെല്ലാമാണ്? കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പുതിയ സിഇസിയെ (മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ) ലഭിച്ച സാഹചര്യത്തിൽ ഈ ചോദ്യത്തിനു പ്രസക്തിയേറുകയാണ്. എന്തായിരിക്കും പുതിയ സിഇസിയുടെ നിലപാട്? ഇന്ത്യയിലെ തിരഞ്ഞെടുപ്പു ചരിത്രം വോട്ടിങ് യന്ത്രങ്ങളെയാണോ പേപ്പർ ബാലറ്റിനെയാണോ പിന്തുണയ്ക്കുന്നത്?
∙ പുതിയ സിഇസി
പുതിയ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അധികാരത്തിലേറിയത് ഇക്കഴിഞ്ഞ ദിവസമാണ്. നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകൾ, 2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പെന്ന മോദി സർക്കാർ നയത്തിലെ തീരുമാനം എന്നിവയാകും 2025 ഫെബ്രുവരി വരെ പദവിയിൽ തുടരുന്ന പുതിയ സിഇസിക്കു മുന്നിലുള്ള സ്വാഭാവിക വെല്ലുവിളികൾ. ഇവയ്ക്കു പുറമേ, വോട്ടിങ് യന്ത്രം മാറ്റി പഴയ ബാലറ്റ് പേപ്പർ വോട്ടിങ് രീതി തിരികെ കൊണ്ടുവരണമെന്ന പതിവ് ആവശ്യവും ശക്തമായി കേൾക്കും. ഇക്കാര്യങ്ങളിൽ പുതിയ സിഇസി രാജീവ് കുമാർ അനുകൂല തീരുമാനമെടുക്കുമെന്നു കോൺഗ്രസും കരുതുന്നില്ല. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം സജീവമാകുന്നെങ്കിലും വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) വിശ്വസനീയമാണെന്നും ഹാക്ക് ചെയ്യാനാകില്ലെന്നും പ്രഖ്യാപിച്ച മുൻഗാമിയെപ്പോലെ തന്നെയാകും രാജീവ് കുമാറെന്നാണ് നിലവിലെ സൂചന.
∙ കമ്മിഷന്റെ ആത്മവിശ്വാസം
1982–ൽ എറണാകുളത്തെ പറവൂർ മണ്ഡലത്തിൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചതു മുതൽ വലിയ വിവാദങ്ങൾ ഈ യന്ത്രത്തെ ചുറ്റിപ്പറ്റിയുണ്ട്. പരീക്ഷണം വിജയമായിരുന്നു എങ്കിലും തിരഞ്ഞെടുപ്പ് കേസുകളിൽ കുടുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടിങ് യന്ത്രവും പലതവണ കോടതി കയറി. ഓരോ കാലത്തും കമ്മിഷനു വലിയ അഭിമാനവും ആത്മവിശ്വാസവും ഇവിഎമ്മിനെക്കുറിച്ചുണ്ട്. വിവാദങ്ങൾ ഉയർന്നപ്പോഴൊക്കെ വോട്ടിങ് യന്ത്രത്തിന്റെ പോരായ്മകൾ പരിഹരിച്ചുവെന്നു കമ്മിഷനും ആവർത്തിച്ചു പ്രഖ്യാപിച്ചു. 1998–ലെ തിരഞ്ഞെടുപ്പോടെ വ്യാപകമായി ഉപയോഗിച്ച ഇവിഎം പതിയെ ലോക്സഭ മുതൽ പഞ്ചായത്തുതലം വരെ മുഴുവൻ തിരഞ്ഞെടുപ്പുകളുടെയും ഭാഗമാക്കി.
∙ കമ്മിഷന്റെ തെളിവെടുപ്പ്
യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നിവിടങ്ങളിലേക്ക് 2017–ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെക്കുറിച്ചു വൻ വിവാദങ്ങളുയർന്നിരുന്നു. അതിലൊന്ന് അന്നു പഞ്ചാബിൽ തകർന്നടിഞ്ഞ ആംആദ്മി ഉയർത്തിയതായിരുന്നു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച ആംആദ്മി പാർട്ടി, വോട്ടു വീണ് 90 സെക്കൻഡ് നേരം കൊണ്ട് യന്ത്രം ഹാക്ക് ചെയ്യാനാകുമെന്നു കമ്മിഷനെ വെല്ലുവിളിച്ചു. ഇതിന്റെ ഡെമോയും നടത്തി. എന്നാൽ, ഇതുൾപ്പെടെ പരാതികൾ വിശദമായി പരിശോധിച്ചെന്നും ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഇല്ലെന്നുമായിരുന്നു കമ്മിഷന്റെ പ്രതികരണം.
‘വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ’ എന്ന വിവിപാറ്റ് യൂണിറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങൾ മാത്രമേ ഭാവി തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുവെന്നു കമ്മിഷൻ പ്രഖ്യാപിച്ചത് ഇതിനു ശേഷമായിരുന്നു. ആർക്കാണോ വോട്ടു ചെയ്തത്, അയാൾക്കു തന്നെയാണോ വോട്ടു ലഭിച്ചത് എന്നുറപ്പാക്കുന്ന സംവിധാനമാണിത്. വോട്ടു ചെയ്യുമ്പോൾ സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ് പ്രിന്റ് ചെയ്ത് പെട്ടിയിൽ വീഴും. വോട്ടിങ് യന്ത്രവും തപാൽ ബാലറ്റും എണ്ണിക്കഴിഞ്ഞ ശേഷം വിവിപാറ്റ് കണ്ടെയ്നർ പുറത്തെടുത്ത് പരിശോധിച്ചാണ് കൃത്യത ഉറപ്പാക്കുന്നത്.
∙ കമ്മിഷൻ നിലപാട്
വോട്ടിങ് യന്ത്രം രാജ്യത്തിന്റെ അഭിമാനമാണെന്നും സമയബന്ധിതമായി കൃത്യതയാർന്ന ഫലം നൽകാൻ ഇതിനു കഴിയുന്നുണ്ടെന്നുമാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വാദം. വിവിപാറ്റ് കൂടുതൽ വിശ്വാസ്യത ഉറപ്പാക്കുന്നതായും യന്ത്രം ഹാക്ക് ചെയ്യാൻ കഴിയില്ലെന്നും ഇവർ വാദിക്കുന്നു. ഇന്റർനെറ്റോ മറ്റു നെറ്റ്‌വർക്കുകളുമായോ ബന്ധപ്പെടാതെ നിൽക്കുന്ന സ്റ്റാൻഡ് എലോൺ യന്ത്രമാണിതെന്നാണ് കമ്മിഷന്റെ വിശദീകരണം. നിർമാണ ഘട്ടത്തിൽ തന്നെ കൃത്രിമം നടക്കില്ലേയെന്ന ആരോപണത്തെയും കമ്മിഷൻ തള്ളുന്നു. അതീവ സുരക്ഷയോടെയുള്ള പ്രോട്ടോകോൾ അടിസ്ഥാനത്തിലാണു നിർമാണം എന്നു വ്യാഖ്യാനം.
ഒറ്റത്തവണ പ്രോഗ്രാമിങ് മാത്രം സാധ്യമായ ചിപ്പാണ് വോട്ടിങ് യന്ത്രത്തിലേത്. ഇക്കാരണത്താൽ തന്നെ വൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചു തിരഞ്ഞെടുപ്പു ഫലത്തിൽ മാറ്റം വരുത്താൻ കഴിയില്ല. മറ്റാരുടെയും ശ്രദ്ധയിൽപെടാതെ വോട്ടിങ് യന്ത്രത്തിൽ മാറ്റം വരുത്താൻ കഴിയുമെന്ന ആരോപണവും ശരിയല്ല. ഏറ്റവും നവീനമായ സാങ്കേതിക സംവിധാനമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിഎം യന്ത്രങ്ങൾ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഘട്ടത്തിൽ ഹാക്കിങ് നടക്കുമോയെന്ന ചോദ്യം തന്നെ അസംബന്ധം. പഴുതടച്ച പ്രവർത്തനം ഉറപ്പാക്കാൻ പല ഘട്ടത്തിൽ പരിശോധന ഉറപ്പാക്കുന്നു.
∙ അപ്പോൾ യുഎസിലോ?
ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്ന കോൺഗ്രസ് ആവശ്യത്തെക്കുറിച്ചു സംസാരിക്കുമ്പോൾ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പൃഥ്വിരാജ് ചൗഹാൻ ചൂണ്ടിക്കാട്ടിയതു യുഎസിലെയും യൂറോപ്യൻ രാജ്യങ്ങളിലേയും ഉദാഹരണങ്ങളാണ്. നേരത്തേ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്ന ഈ രാജ്യങ്ങൾ പോലും പേപ്പർ ബാലറ്റ് രീതിയിലേക്കു മടങ്ങുകയാണു ചെയ്തതെന്നായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇന്ത്യയിലെ സ്ഥിതി മറ്റിടങ്ങളിലേതു പോലെ അല്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിക്കുന്നു. ലോകത്ത് മറ്റെവിടെ ഉപയോഗിക്കുന്നതിനേക്കാളും മെച്ചപ്പെട്ടതാണ് ഇന്ത്യയിലെ വോട്ടിങ് യന്ത്രം. പല വികസിത രാജ്യങ്ങളിലെയും വോട്ടിങ് യന്ത്രം സ്വകാര്യ ഉൽപാദകരുടേതാണ്. ഇതിൽ സ്വതന്ത്ര പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കുന്നതു പോലുള്ള ഇന്ത്യൻ രീതി മറ്റു രാജ്യങ്ങളിൽ ഇല്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കുന്നു.
∙ തീരാത്ത വിവാദം
വോട്ടിങ് യന്ത്രം നിലവിൽ വന്ന കാലം മുതൽ ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണു ബാലറ്റിലേക്കുള്ള മടങ്ങിപ്പോകണമെന്ന ആവശ്യത്തിനു പിന്നിൽ. ഇപ്പോഴത്തെ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല, 2009–ൽ എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ ബിജെപിയും വോട്ടിങ് യന്ത്രത്തെ സംശയമുനയിൽ നിർത്തിയിട്ടുണ്ട്; ബാലറ്റ് പേപ്പർ രീതി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾക്കു കൂടുതൽ മുന വന്നതു നരേന്ദ്ര മോദി തരംഗം തീർത്ത 2014ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു ഹാക്കർ നടത്തിയ ആരോപണത്തോടെയാണ്.
മുറുമുറുപ്പായി കേട്ടിരുന്ന ‘ഇവിഎം തിരിമറിയെക്കുറിച്ച്’ 2019–ൽ ഹാക്കർ സയ്യിദ് ഷൂജയാണ് ആരോപണമുന്നയിച്ചത്. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയാണ് 2014–ൽ ബിജെപി അധികാരത്തിലെത്തിയതെന്നായിരുന്നു ഷൂജയുടെ ആരോപണം. ഇതു കോൺഗ്രസ് പിടിവള്ളിയാക്കിയെങ്കിലും തുടർ നടപടികളുടെയും തെളിവുകളുടെയും അഭാവത്തിൽ ഇത് ആരോപണം മാത്രമായി തുടർന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ ഷൂജയ്ക്കെതിരെ കേസെടുപ്പിച്ചു. കോൺഗ്രസ് സ്പോൺസർ ചെയ്ത വെളിപ്പെടുത്തലെന്നു ബിജെപി പരിഹസിച്ച് അവഗണിച്ചു. ഇക്കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പു വരെ ഓരോ തിരഞ്ഞെടുപ്പിലും വിഷയം ചർച്ചയാകുന്നുണ്ടെങ്കിലും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യം എവിടെയും അംഗീകരിക്കപ്പെട്ടില്ല.
∙ പലവഴിയിൽ പാർട്ടികൾ
തുടർച്ചയായി തിരഞ്ഞെടുപ്പുകൾ ജയിക്കുന്ന ബിജെപിക്കോ കേന്ദ്ര സർക്കാരിനോ ഇവിഎമ്മിനെക്കുറിച്ചു നിലവിൽ പരാതിയില്ല. പ്രതിപക്ഷ ആരോപണങ്ങളെ പരിഹസിച്ചു തള്ളുന്ന നിലപാടാണ് ബിജെപിക്ക്. എന്നാൽ, തങ്ങളുടെ ആവശ്യത്തോടു പുറംതിരിഞ്ഞു നിൽക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷൻ സർക്കാരിനു വേണ്ടി ഒത്തുകളിക്കുന്നുവെന്ന ആരോപണമാണ് കോൺഗ്രസിന്. നേരത്തേ, ബാലറ്റ് പേപ്പർ ആവശ്യത്തിനായി പ്രതിപക്ഷ പാർട്ടികളെ ഒത്തൊരുമിപ്പിച്ചൊരു ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒരു ഘട്ടത്തിൽ 21 പാർട്ടികൾ വരെ കോൺഗ്രസിനൊപ്പം ഈ വിഷയത്തിൽ അണി നിരന്നതാണ്. എന്നിട്ടും അനക്കമുണ്ടായില്ല.
∙ കോടതി തീരുമാനം പ്രധാനം
വോട്ടിങ് യന്ത്രത്തിന്റെ ഉപയോഗം അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 61എ വകുപ്പ് ഉപയോഗിക്കുന്നതിലെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ വിശദമായി കേൾക്കാമെന്നു സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. 100% വിവിപാറ്റ് പരിശോധന വേണം തുടങ്ങി സമീപകാലത്ത് എത്തിയ അനുബന്ധ ഹർജികളിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നതു ബാലറ്റ് പേപ്പർ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നവർക്കു തിരിച്ചടിയാണ്.
English Summary: Congress Rake up EVM Issue at Chintan Shivir; Is it Possible to bring back Ballot Paper?