സിൽവർലൈൻ പദ്ധതിക്കായി ജനാധിപത്യ വിരുദ്ധ രീതിയിൽ നടത്തുന്ന കല്ലിടൽ നിർത്തി വയ്ക്കണമെന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുപ്രാധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഇതിനോടകം നടന്നു കഴിഞ്ഞ 10 ജില്ലാ സമ്മേളനങ്ങളിലും പരിഷത്ത് ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. ധാരാളം സിപിഎം അംഗങ്ങൾകൂടി ഉൾപ്പെടുന്നതാണ് പരിഷത്ത്. ആ വേദിയിൽ നിന്നുയർന്ന ശബ്ദം പരിഗണിക്കപ്പെടേണ്ടതാണെന്ന ചിന്ത സിപിഎം നേതൃനിരയിൽ..

സിൽവർലൈൻ പദ്ധതിക്കായി ജനാധിപത്യ വിരുദ്ധ രീതിയിൽ നടത്തുന്ന കല്ലിടൽ നിർത്തി വയ്ക്കണമെന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുപ്രാധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഇതിനോടകം നടന്നു കഴിഞ്ഞ 10 ജില്ലാ സമ്മേളനങ്ങളിലും പരിഷത്ത് ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. ധാരാളം സിപിഎം അംഗങ്ങൾകൂടി ഉൾപ്പെടുന്നതാണ് പരിഷത്ത്. ആ വേദിയിൽ നിന്നുയർന്ന ശബ്ദം പരിഗണിക്കപ്പെടേണ്ടതാണെന്ന ചിന്ത സിപിഎം നേതൃനിരയിൽ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിൽവർലൈൻ പദ്ധതിക്കായി ജനാധിപത്യ വിരുദ്ധ രീതിയിൽ നടത്തുന്ന കല്ലിടൽ നിർത്തി വയ്ക്കണമെന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുപ്രാധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഇതിനോടകം നടന്നു കഴിഞ്ഞ 10 ജില്ലാ സമ്മേളനങ്ങളിലും പരിഷത്ത് ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. ധാരാളം സിപിഎം അംഗങ്ങൾകൂടി ഉൾപ്പെടുന്നതാണ് പരിഷത്ത്. ആ വേദിയിൽ നിന്നുയർന്ന ശബ്ദം പരിഗണിക്കപ്പെടേണ്ടതാണെന്ന ചിന്ത സിപിഎം നേതൃനിരയിൽ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിൽവർലൈൻ പദ്ധതിക്കായി നിർബന്ധപൂർവമുള്ള കല്ലിടലിൽനിന്ന് സർക്കാർ പിന്നാക്കം പോയത് എന്തുകൊണ്ടാണ്? അതിനു പിന്നിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കനത്ത എതിർപ്പുണ്ടോ? ഉണ്ടെന്നാണു വിലയിരുത്തൽ. തൃക്കാക്കര തിരഞ്ഞെടുപ്പും മറ്റും ഇതിനു കാരണമായിട്ടുണ്ടെങ്കിലും പരിഷത്ത് ഉയർത്തിയ എതിർപ്പും അവർ വിദഗ്ധരുൾപ്പെടെ 1000 പേരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടും  സർക്കാരിന്റെ പിന്മാറ്റത്തിനു പ്രേരണയായിട്ടുണ്ട്. സിൽവർലൈൻ പദ്ധതിക്കായി ജനാധിപത്യ വിരുദ്ധ രീതിയിൽ നടത്തുന്ന കല്ലിടൽ നിർത്തി വയ്ക്കണമെന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുപ്രാധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഇതിനോടകം നടന്നു കഴിഞ്ഞ 10 ജില്ലാ സമ്മേളനങ്ങളിലും പരിഷത്ത് ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. ധാരാളം സിപിഎം അംഗങ്ങൾകൂടി ഉൾപ്പെടുന്നതാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. ആ വേദിയിൽ നിന്നുയർന്ന ശബ്ദം പരിഗണിക്കപ്പെടേണ്ടതാണെന്ന ചിന്ത സിപിഎം നേതൃനിരയിൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണു കരുതുന്നത്. കേരളത്തിന്റെ വികസന കാര്യത്തിലോ ഗതാഗത പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലോ മുൻഗണന നൽകേണ്ട ഒന്നല്ല, വലിയ നിർമാണച്ചെലവും ഉയർന്ന യാത്രാ നിരക്കുമുള്ള സിൽവർ ലൈൻ പദ്ധതിയെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയായിരുന്നു പരിഷത്തിന്റെ ജില്ലാ സമ്മേളനങ്ങൾ. സിൽവർലൈൻ വിഷയത്തിൽ ഉയർന്നു വരുന്ന സംവാദങ്ങളും ചർച്ചകളും സമരങ്ങളും സമഗ്രമായി വിലയിരുത്തപ്പെടണമെന്നും പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടുകളിലും ‘പുതിയ കേരളത്തിന് ചില ആലോചനാ കുറിപ്പുകൾ’ എന്ന സംഘടനാ േരഖയിലും പരിഷത്ത് ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. പരിഷത്ത് സിൽവർലൈനിനെ കുറിച്ചു നടത്തിയ പഠന റിപ്പോർട്ടിന്റെ കരടിലും പരിഗണിക്കപ്പെടേണ്ട പല വിഷയങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. ഇതെല്ലാം സർക്കാരിന്റെ നിലപാടിനെ സ്വാധീനിച്ചുവെന്നാണു കരുതുന്നത്. സംസ്ഥാന സർക്കാരിന്റെ മറ്റു വികസന രീതികളോട് ആഭിമുഖ്യം പുലർത്തുമ്പോഴും സിൽവർലൈനിനെ എതിർക്കുന്ന  കാര്യത്തിൽ പരിഷത്ത് പിന്നോട്ടില്ലെന്ന സൂചനയാണ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട രേഖകൾ. എന്തുകൊണ്ടാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് സിൽവർലൈനിനെ എതിർക്കുന്നത്? സിൽവർലൈനിന് പരിഷത്തിന്റെ എന്തെങ്കിലും ബദൽ നിർദേശങ്ങളുണ്ടോ? സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണോ പരിഷത്തിന് ഏറ്റവും വലിയ എതിർപ്പ്? പരിശോധിക്കാം...

∙ സിൽവർലൈനിനെ എതിർക്കാൻ ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ടു വയ്ക്കുന്ന കാരണങ്ങൾ:

ADVERTISEMENT

1. കേന്ദ്ര സർക്കാരിന്റെ റെയിൽവേ സ്വകാര്യവൽക്കരണ അജൻഡയിൽ ഉൾപ്പെടുത്തിയാണ് അതിവേഗ പാതകളും സിൽവർലൈനും.

2. ഡിപിആർ പ്രകാരമുള്ള മൊത്തം ചെലവിന്റെ പകുതി മാത്രമാണ് കടമായി സമാഹരിക്കുന്നത്. കേന്ദ്രവിഹിതം റെയിൽവേ നൽകുന്ന സ്ഥലം മാത്രമാണ്. ബാക്കി സ്ഥലമെടുപ്പ് അടക്കമുള്ള ചെലവുകളും അധിക ചെലവുകളും സംസ്ഥാനമാണു വഹിക്കേണ്ടി വരുന്നത്.

സിൽവർലൈൻ സർവേക്കല്ല് പ്രതിഷേധക്കാർ വലിച്ചെറിയുന്നു. ചിത്രം: മനോരമ

3. സ്റ്റാൻഡേർഡ് ഗേജിലുള്ള സ്റ്റാൻഡ് എലോൺ പദ്ധതിയാണ്. കേരളത്തിനു പുറത്തുള്ള റെയിൽ സംവിധാനവുമായി ഇതിനെ ബന്ധിപ്പിക്കാനാകില്ല. 

4. നിർമാണത്തിനു വേണ്ടി വൻതോതിൽ കല്ലും മണ്ണും കണ്ടെത്തേണ്ടി വരും.

ADVERTISEMENT

5. രൂപയുടെ മൂല്യത്തിൽ വരുന്ന വ്യത്യാസത്തിനനുസരിച്ച് വായ്പ തുകയിൽ തന്നെ വലിയ മാറ്റം വരും. 

∙ സാധാരണക്കാർ പരിഗണിക്കപ്പെടുന്നില്ല

കേരളത്തിലെ സാധാരണക്കാരെ പരിഗണിച്ചുള്ളതല്ല സിൽവർലൈനെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രാഥമിക പഠന റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുള്ളത്. സ്വന്തം വാഹനമുള്ളവരെയും എസിയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരെയും വിമാനയാത്ര നടത്തുന്നവരെയുമെല്ലാം ഉദ്ദേശിച്ചാണു പദ്ധതി. കെ റെയിലിനായി നടത്തിയ ട്രാഫിക് സർവേയിലും ഇത്തരക്കാരെയാണു പരിഗണിച്ചത്. സാധാരണക്കാരന് താങ്ങാൻ കഴിയുന്ന നിരക്കായിരിക്കില്ല സിൽവർ ലൈൻ സർവീസിനെന്നും പരിഷത്ത് ആശങ്കപ്പെടുന്നു. ക്രയശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ള മധ്യവർഗ വിഭാഗങ്ങൾ തങ്ങൾ ആഗ്രഹിക്കും വിധം കേരളത്തെ നയിക്കാൻ ശ്രമിക്കുകയാണെന്ന വിലയിരുത്തലും പരിഷത്ത് നടത്തിയിട്ടുണ്ട്.  സിൽവർലൈനിനെ കുറിച്ച് വിദഗ്ധരടക്കം 1000 പേരെ ഉൾപ്പെടുത്തി പരിഷത്ത് നടത്തിയ പഠനത്തിലെ പ്രാഥമിക വിവരങ്ങൾ ഇപ്പോൾ നടന്നു വരുന്ന ജില്ലാ സമ്മേളനങ്ങളിൽ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. അന്തിമ റിപ്പോർട്ട് പിന്നീട് പ്രസിദ്ധീകരിക്കും. 

∙ പരിഗണന വേണ്ടത് റോഡ് വികസനത്തിന്

ADVERTISEMENT

1.44 കോടി വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണു കണക്ക്. കുട്ടികളെ ഒഴിച്ചു നിർത്തിയാൽ രണ്ടിൽ ഒരാൾക്കു വാഹനമുണ്ട്. ഇതു വ്യക്തമാക്കുന്നത് കേരളത്തിൽ പരിഗണന വേണ്ടത് റോഡുകൾക്കാണെന്നാണ്. ഹൈവേ വികസനം പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നുണ്ടെങ്കിലും പരിഷത്ത് അതിനെ എതിർക്കാത്തതിനു കാരണം റോഡ് ഗതാഗതത്തിനു മുൻഗണന വേണ്ടതുകൊണ്ടാണ്. 

പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുകയും ഇലക്ട്രോണിക് സിഗ്നൽ സിസ്റ്റം ഏർപ്പെടുത്തുകയും ചെയ്താൽ ഒരു പരിധി വരെ നിലവിലെ ട്രെയിനുകളുടെ വേഗം കൂട്ടാം. പ്രധാന നഗരങ്ങൾക്കിടയിൽ മെമു ഓടിച്ച് ഹ്രസ്വദൂര യാത്രക്കാർക്ക് സൗകര്യമൊരുക്കണം. ഇലക്ട്രോണിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്താൻ 6000 കോടി രൂപയും 2 വർഷവും മതി. ഇതെല്ലാം കഴിഞ്ഞാണ് സിൽവർ ലൈൻ പരിഗണിക്കേണ്ടതെന്ന് പരിഷത്ത് അഭിപ്രായപ്പെടുന്നു.  

സിൽവർ ലൈൻ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് ഉപകരിക്കുക. സിൽവർലൈനിനെ ആശ്രയിക്കുമെന്നു കരുതുന്നവരിൽ 33% സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ്. 24% പേർ എസിയിൽ യാത്ര ചെയ്യുന്നവരാണ്.  8% വിമാനയാത്രക്കാരാണ്. ഇതിലൊന്നും പൊതുജനമെന്ന വിഭാഗമില്ല. 

∙ റിയൽ എസ്റ്റേറ്റ് ലോബി സജീവം 

രണ്ട് സ്പെഷൽ പർപസ് വെഹിക്കിളാണു പദ്ധതിക്കായി രൂപീകരിക്കുന്നത്. ഒന്ന് സിൽവർ ലൈനിന്. മറ്റൊന്ന് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള നഗര വികസനത്തിന്. റിയൽ എസ്റ്റേറ്റ് ലോബികൾ സ്റ്റേഷൻ പരിസരങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള റിയൽ എസ്റ്റേറ്റ് സംഘം വളരുകയാണ്. ഇത് കേരളത്തിന് പുതിയ അനുഭവമാണെന്ന് പരിഷത്ത് വിലയിരുത്തുന്നു. 

അങ്കമാലിയിൽ സിൽവർലൈൻ സർവേക്കല്ല് പ്രതിഷേധക്കാർ പിഴുതെടുക്കുന്നു. ചിത്രം: മനോരമ

∙ സ്ഥലമെടുപ്പിലെ പ്രശ്നങ്ങൾ

സ്ഥലമെടുക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ 3 രീതിയിയിൽ പരിഗണിച്ചാണ് പരിഷത്തിന്റെ പഠനം. 30 മീറ്റർ,  50 മീറ്റർ, 200 മീറ്റർ എന്നിങ്ങനെ ഏതു രീതിയിൽ  സ്ഥലമെടുത്താലും ഉണ്ടാകാൻ ഇടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഷത്ത് പ്രത്യേകമായി വിലയിരുത്തുന്നുണ്ട്. 30 മീറ്ററിൽ സ്ഥലമെടുത്താൽ പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ എണ്ണം  8510. അത് 50 മീറ്ററായാൽ 11,930, 200ൽ 58,336. ഇതിൽ  80–90% വീടുകളാണ്. 30 മീറ്ററിൽ സ്ഥലം ഏറ്റെടുത്താൽ 7408 വീടുകൾ പൊളിക്കണം. 50 മീറ്ററിൽ– 10,362, 200ൽ– 50,926 എന്നതാണു കണക്ക്. 

∙ പ്രകൃതിക്ക് ഉണ്ടാകുന്ന നഷ്ടം 

ഏറ്റെടുക്കേണ്ടി വരുന്ന വനഭൂമി 76.81 ഏക്കർ, ചെങ്കൽ കുന്നുകൾ– 1639.2 ഏക്കർ, കണ്ടൽ 335.28 ഏക്കർ, കൃഷിഭൂമി 1275 ഏക്കർ, തരിശുനിലം 1519.34 ഏക്കർ, ചതുപ്പ് 1456.57 ഏക്കർ, കുളം 75.58 ഏക്കർ.

∙ ആഴത്തെ കുറിച്ചുള്ള പഠനം പോരാ 

530 കിലോ മീറ്റർ വരുന്ന ട്രാക്കിൽ 120 സ്ഥലത്തു മാത്രമാണ് കെ റെയിൽ ആഴത്തെ കുറിച്ചുള്ള പഠനം നടത്തിയത്. പില്ലറുകൾ സ്ഥാപിക്കാനാണ് ആഴത്തെ കുറിച്ചു പഠിക്കേണ്ടത്. ഒരു കിലോ മീറ്ററിൽ നാലോ അഞ്ചോ സ്ഥലത്ത് ഇതു നടത്തേണ്ടതായിരുന്നു. കൊച്ചി മെട്രോയ്ക്ക് 25 മീറ്ററിൽ ഒരു  പില്ലറുണ്ട്. 530 കിലോമീറ്ററിൽ 120 സ്ഥലത്തു മാത്രം പഠനം നടത്തിയതുകൊണ്ട് ധാരണയിൽ എത്താനാവില്ല. ഒരു കിലോമീറ്ററിൽ നാലോ അഞ്ചോ സ്ഥലത്ത് ആഴത്തെ കുറിച്ചുള്ള പഠനം നടത്തണമെന്ന് പരിഷത്ത് ആവശ്യപ്പെടുന്നു. 

ഇ.ശ്രീധരൻ

∙ ശ്രീധരൻ പറയുന്നതിനെ തള്ളേണ്ടതില്ല

സിൽവർലൈനിനെ കുറിച്ച് മെട്രോമാൻ ഇ.ശ്രീധരൻ പറയുന്ന കാര്യങ്ങൾ രാഷ്ട്രീയമെന്നു പറഞ്ഞ് തള്ളിക്കളയേണ്ടതല്ലെന്നും പരിഷത്ത് വിലയിരുത്തുന്നു. ശ്രീധരൻ ഈ രംഗത്തെ വിദഗ്ധനാണ്. സിൽവർലൈനിന്റെ ചെലവ് കുറച്ചാണു കാണിച്ചിരിക്കുന്നതെന്ന് നിതി ആയോഗ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവരുടെ അംഗീകാരം നേടാൻ പ്രയാസമുണ്ടാകുമെന്നും പരിഷത്ത് വിലയിരുത്തുന്നു. 

∙ മധ്യവർഗം കേരളത്തെ നയിക്കാൻ ശ്രമിക്കുന്നു 

സാമൂഹിക വികസനത്തിന്റെ സൂചികകളിലെല്ലാം കേരളം മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ദാരിദ്ര്യത്തിന്റെ തുരുത്തുകൾ ഇവിടെ നിലനിൽക്കുന്നുണ്ടെന്ന് പരിഷത്തിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ ആരോഗ്യ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ആ രംഗങ്ങളിൽ ഉണ്ടായ വാണിജ്യവൽക്കരണം ഗുണനിലവാരം തകരാനും അതിദരിദ്ര വിഭാഗങ്ങൾക്ക് നേട്ടങ്ങൾ അപ്രാപ്യമാകാനും ഇടയാക്കിയിട്ടുണ്ട്. ക്രയശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ള മധ്യവർഗ വിഭാഗങ്ങൾ തങ്ങൾ ആഗ്രഹിക്കും വിധം കേരളത്തെ നയിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. 

ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കുന്ന കുട്ടികളിൽ 30–40% മാത്രമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കു പോകുന്നത്. ബാക്കിയുള്ളവർക്ക് പറ്റിയ തൊഴിലുകൾ നൽകാൻ നമുക്കു കഴിയുന്നില്ല. തൊഴിൽ തിരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കുന്നുമില്ല. ഇതെല്ലാം പരിഹരിക്കപ്പെടാൻ വിദ്യാഭ്യാസ സംവിധാനത്തിലും വികസന കാഴ്ചപ്പാടിലും  മാറ്റം വേണമെന്നു പരിഷത്ത് അഭിപ്രായപ്പെടുന്നു. വിവര വിനിമയ സാങ്കേതികവിദ്യ വലിയതോതിൽ ഉപയോഗിക്കപ്പെടുന്ന മേഖലായിട്ടും കോവിഡ് കാലത്തെ ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഉപയോഗപ്പെടുത്താനാവാത്ത ഒട്ടേറെ കുട്ടികളുണ്ടായിരുന്നു.  സമൂഹത്തിന്റെ മധ്യവർഗ താൽപര്യമാണ് വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. ഇതു തടയാൻ സംസ്ഥാന സർക്കാരിനു കഴിയുന്നില്ലെന്ന വിമർശനവും പരിഷത്ത് ഉയർത്തുന്നു.

English Summary: Is Kerala Sasthra Sahithya Parishad's Intervention a Reason for Stopping the Planting of Silverline Survey Stones?