‘ജിം അഡിക്ട്’ ആയ ബിപ്ലവ് പൊതുവേദികളിൽ പുഷ് അപ് എടുത്ത് യുവാക്കളെ ആവേശത്തിലാഴ്ത്തി. മഹാഭാരതത്തിന്റെ സമയം തൊട്ട് ഇന്റർനെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ ആദ്യ വിവാദ പ്രസ്താവന. സിവിൽ എൻജിനീയർമാർ മാത്രം സിവിൽ സർവീസ് പരീക്ഷ എഴുതിയാൽ മതിയെന്നതായിരുന്നു അടുത്തത്. താറാവ് ചിറകടിച്ച് നീന്തുമ്പോൾ ജലാശയങ്ങളിലെ ഓക്സിജൻ നില ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടെ ബിജെപി നേതൃത്വത്തിന്..

‘ജിം അഡിക്ട്’ ആയ ബിപ്ലവ് പൊതുവേദികളിൽ പുഷ് അപ് എടുത്ത് യുവാക്കളെ ആവേശത്തിലാഴ്ത്തി. മഹാഭാരതത്തിന്റെ സമയം തൊട്ട് ഇന്റർനെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ ആദ്യ വിവാദ പ്രസ്താവന. സിവിൽ എൻജിനീയർമാർ മാത്രം സിവിൽ സർവീസ് പരീക്ഷ എഴുതിയാൽ മതിയെന്നതായിരുന്നു അടുത്തത്. താറാവ് ചിറകടിച്ച് നീന്തുമ്പോൾ ജലാശയങ്ങളിലെ ഓക്സിജൻ നില ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടെ ബിജെപി നേതൃത്വത്തിന്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജിം അഡിക്ട്’ ആയ ബിപ്ലവ് പൊതുവേദികളിൽ പുഷ് അപ് എടുത്ത് യുവാക്കളെ ആവേശത്തിലാഴ്ത്തി. മഹാഭാരതത്തിന്റെ സമയം തൊട്ട് ഇന്റർനെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ ആദ്യ വിവാദ പ്രസ്താവന. സിവിൽ എൻജിനീയർമാർ മാത്രം സിവിൽ സർവീസ് പരീക്ഷ എഴുതിയാൽ മതിയെന്നതായിരുന്നു അടുത്തത്. താറാവ് ചിറകടിച്ച് നീന്തുമ്പോൾ ജലാശയങ്ങളിലെ ഓക്സിജൻ നില ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടെ ബിജെപി നേതൃത്വത്തിന്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രിയായി ബിപ്ലവ് കുമാർ ദേവിനു പകരം മണിക് സാഹ! ത്രിപുരയിൽ ബിജെപി നേതൃത്വം നടത്തിയ ഈ മാറ്റത്തിന്റെ വിപ്ലവത്തിലേക്കു നയിച്ച ഘടകങ്ങൾ എന്തെല്ലാമാണ്? ഇടതു കോട്ടയായിരുന്ന ത്രിപുരയിൽ ബിജെപിക്ക് എവിടെയാണ് പാളിയത്? ഗ്ലാമർ താരമായി ഉയർന്നു വന്ന ബിപ്ലവിനു ചുവടു പിഴച്ചത് എവിടെയാണ്? ഭരണത്തിലേറി അധിക നാൾ കഴിയുന്നതിനു മുൻപ് ത്രിപുര ബിജെപിയിൽ നടന്ന സംഭവങ്ങളാണ് തിരഞ്ഞെടുപ്പിനോട് അടുത്ത വേളയിൽ മുഖ്യമന്ത്രി മാറ്റത്തിനു വഴിയൊരുക്കിയത്. എന്നാൽ മുഖ്യമന്ത്രിയെ മാറ്റിയിട്ടും ത്രിപുരയിലെ പ്രശ്നങ്ങൾ തീർന്നില്ല. ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ദിവസം സംസ്ഥാന സഹകരണ മന്ത്രി രാം പ്രസാദ് പോൾ ഉറഞ്ഞു തുള്ളി. കസേരകൾ അടിച്ചു തകർത്തു‌. തർക്കിക്കാൻ വന്ന പ്രാണജിത് സിംഗ റോഡ്, മന്ത്രി ഭഗവൻ ദാസ് എന്നിവർക്കു നേരെ കസേര എറിഞ്ഞു. എന്നാൽ അടുത്ത ദിവസം രാം പ്രസാദ് ‌അനുസരണയുള്ള ആട്ടിൻ കുട്ടിയായി. മണിക് സാഹയ്ക്കു കീഴിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ പറഞ്ഞെങ്കിലും സാഹയുടെ സത്യപ്രതിജ്ഞാ സമയത്ത് പോളും ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയും വൈകിയാണ് വന്നത്. തങ്ങൾ വന്നില്ലെങ്കിലും സത്യപ്രതിജ്ഞ നടക്കുമായിരുന്നല്ലോ എന്ന ജിഷ്ണുദേവ് വർമ തുറന്നടിച്ചു. ‘ത്രിപുരദഹനം’ കെട്ടടങ്ങിയിട്ടില്ലെന്നു സാരം. 

ആദ്യ കലാപക്കൊടി രണ്ടു വർഷം മുൻപ് 

ADVERTISEMENT

കോൺഗ്രസ് വിട്ടു ബിജെപിയിലേക്കു വന്ന എംഎൽഎമാരുടെ നേതൃത്വത്തിൽ 2020ലാണ് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെതിരെ ആദ്യ കലാപക്കൊടിയുയർന്നത്. കോൺഗ്രസ് വിട്ടു വന്ന സുദീപ് റോയ് ബർമൻ, സുധാംശു ചൗധരി എന്നിവരുടെ നേതൃത്വത്തിൽ 9 പേരാണ് അന്ന് കലാപത്തിനു മുന്നിട്ടു നിന്നത്. ആർഎസ്എസിൽ ദീർഘകാലം പ്രവർത്തിച്ച രാം പ്രസാദ് പോൾ അന്ന് എംഎൽഎ എന്ന നിലയിൽ ഇവരോടൊപ്പമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അദ്ദേഹത്തെ മന്ത്രിസഭയിലെടുത്തത്. 

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണത അംഗീകരിക്കാനാകില്ലെന്നും ബിപ്ലവിനെ മാറ്റണമെന്നുമായിരുന്നു കലാപമുയർത്തിയവരുടെ ആവശ്യം. പിന്നീട് ഇതിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം കൂടി. പാർട്ടിയുടെ 36ൽ 25 പേരും പിന്തുണയ്ക്കുന്നുവെന്നായിരുന്നു അക്കാലത്ത് സുദീപ് റോയ് ബർമൻ അവകാശപ്പെട്ടിരുന്നത്. അക്കൂട്ടത്തിൽ 12 പേർ ഡൽഹിയിലെത്തി ദേശീയ നേതൃത്വത്തെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും നേതൃത്വം അന്നു താക്കീതു നൽകി തിരിച്ചയയ്ക്കുകയായിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന സുദീപ് ബർമനെ 2019ൽ സ്ഥാനത്തനിന്ന് പുറത്താക്കിയതോടെയാണ് ഗ്രൂപ്പു കളിക്ക് ആക്കം കൂടിയത്. 

അമിത് ഷായും ബിപ്ലവ് കുമാർ ദേവും. ചിത്രം: Twitter

പിന്നീട് ബിജെപി ആശയങ്ങളോട് തങ്ങൾക്കു വിരോധമില്ലെന്നും മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതകളോടാണ് വിരോധമെന്നും അവർ പറഞ്ഞ് പത്തിമടക്കി. പരസ്പര വിരോധം പുകഞ്ഞു കൊണ്ടേയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുത്തയാളായി കണക്കാക്കപ്പെട്ടിരുന്ന ബിപ്ലവ് ദേബിനെ മാറ്റാൻ ദേശീയ നേതൃത്വത്തിനും കഴിയുമായിരുന്നില്ല. സുദീപ് ബർമനും വിമതരുടെ കൂട്ടത്തിലുണ്ടായിരുന്ന ആശിഷ് സാഹയും കഴിഞ്ഞ വർഷം ബിജെപിയിൽ നിന്നു രാജിവച്ചു കോൺഗ്രസിൽ ചേർന്നു. ബിപ്ലവിനു ശേഷം മണിക് സാഹയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത് ബിജെപിയിൽ നേരത്തേ മുതലുണ്ടായിരുന്ന ചില നേതാക്കൾക്കു പിടിച്ചിരുന്നില്ല. ഏപ്രിലിൽ ത്രിപുരയിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പു വന്നപ്പോൾ മണിക് സാഹയെ ആണ് ദേശീയ നേതൃത്വം നിയോഗിച്ചത്. ബിജെപിയുടെ ത്രിപുരയിലെ ആദ്യ രാജ്യസഭാംഗം കോൺഗ്രസ് വിട്ടു വന്നയാളാണെന്നതും പരമ്പരാഗത ബിജെപിക്കാരെ ചൊടിപ്പിച്ചു. 

അപകടം മണത്ത ബിജെപി

ADVERTISEMENT

കഴിഞ്ഞ വർഷം ത്രിപുരയിലെ മിനി അസംബ്ലി തിരഞ്ഞെടുപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രൈബൽ ഏരിയ ജില്ലാ സ്വയംഭരണ കൗൺസിലിൽ ബിജെപിക്കു വൻ തിരിച്ചടി നേരിട്ടു. ത്രിപുരയിലെ മുൻ കോൺഗ്രസ് അധ്യക്ഷനും രാജകുടുംബാംഗവുമായ പ്രദ്യുത് കിഷോർ മാണിക്യ ദേബ് ബർമൻ നേതൃത്വം നൽകുന്ന ത്രിപുര തദ്ദേശീയ പുരോഗമന മുന്നണി (ടിഐപിആർഎ) അതിൽ വൻ ഭൂരിപക്ഷം നേടി. ബിജെപിക്കൊപ്പം സംസ്ഥാനം ഭരിക്കുന്ന ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര മത്സരിച്ച 14 സീറ്റിലും തോറ്റു. ട്രൈബൽ കൗൺസിൽ ഉൾപ്പെടുന്ന മേഖല പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സംഘടന ബിജെപിക്കൊപ്പം ചേർന്നതിൽ ഗോത്രവർഗമേഖലയിൽ വൻ പ്രതിഷേധമുണ്ടായിരുന്നു. ഈ തിരിച്ചടി കൂടിയായതോടെ സംഘടനയും ബിപ്ലവിനെ മാറ്റണമെന്ന ആശയത്തോടു ചേർന്നു നിൽക്കാൻ തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മികച്ച മുന്നേറ്റം നടത്തിയതോടെ ബിപ്ലവിന് പുറത്തേക്കുള്ള വഴി തുറന്നു. 

മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന മണിക് സാഹയ്ക്കു സമീപം ബിപ്ലവ് കുമാറും മറ്റു ബിജെപി നേതാക്കളും.

നാക്കുപിഴച്ചു, പിന്നെ ബിപ്ലവിന് എല്ലാം പിഴച്ചു

ബിപ്ലവ് കുമാർ ദേബിനെ മാറ്റിയത് ഭരണവിരുദ്ധവികാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ബിജെപി വിലയിരുത്തൽ. ഏകാധിപത്യ ശൈലിയിൽ സംസ്ഥാനം ഭരിച്ചിരുന്ന ബിപ്ലവ് കുമാറിനെതിരെ ബിജെപിയിൽ നിന്നു മാത്രമമല്ല പൊതുസമൂഹത്തിൽ നിന്നും എതിർപ്പുയർന്നിരുന്നു. കാൽനൂറ്റാണ്ടുകാലം സിപിഎം ഭരണത്തിലായിരുന്ന ത്രിപുരയെ അടിമുടി ഞെട്ടിച്ചാണ് ജിം ട്രെയിനറും ആർഎസ്എസ് പ്രചാരകനുമായിരുന്ന ബിപ്ലവ് കുമാർ ദേബിന്റെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിച്ചെടുത്തത്. 

നാലു വർഷത്തെ ബിജെപി ഭരണത്തിൽ അനവധി വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്തു നടന്നു. എന്നാൽ ബിപ്ലവ് കുമാറിന്റെ ഇടപെടലുകളുടെക്കുറിച്ച് നിരന്തരം പരാതി വന്നു. സർക്കാർ ബിജെപിയുടേത്, മന്ത്രിമാർ കോൺഗ്രസിന്റേത്, ഭരണം സിപിഎമ്മിന്റേത് എന്ന ചൊല്ല് ത്രിപുരയിൽ ഇന്നുമുണ്ട്. മുൻ കോൺഗ്രസുകാരാണ് മന്ത്രിസഭയിൽ ഏറെയും. കാൽനൂറ്റാണ്ടുകാലത്തെ സിപിഎം ഭരണകാലത്ത് റിക്രൂട്ട് ചെയ്തവരാണ് ഉദ്യോഗസ്ഥരിൽ ഏറെയും. ബിജെപിയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാക്കളെ വരെ ബിപ്ലവ് കുമാർ ദേബ് വെറുപ്പിച്ചിരുന്നു. മൂന്നു എംഎൽഎമാരാണ് അദ്ദേഹവുമായി പിണങ്ങി പാർട്ടി മാറിയത്.

ബിപ്ലവ് കുമാർ ദേവ്
ADVERTISEMENT

വിവാദങ്ങൾക്കൊപ്പമായിരുന്നു ബിപ്ലവ് കുമാർ എന്നും. വാ തുറന്നാൽ അദ്ദേഹം അബദ്ധമേ പറയൂവെന്ന് രാഷ്ട്രീയ എതിരാളികൾ പരിഹസിച്ചു. ‘ജിം അഡിക്ട്’ ആയ നേതാവ് പൊതുവേദികളിൽ പുഷ് അപ് എടുത്ത് യുവാക്കളെ ആവേശത്തിലാഴ്ത്തുകയും ചെയ്തു. മഹാഭാരതത്തിന്റെ സമയം തൊട്ട് ഇന്റർനെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നുവെന്നതാണ് ബിപ്ലവിന്റെ ആദ്യ വിവാദ പ്രസ്താവന. സിവിൽ എൻജിനീയർമാർ മാത്രം സിവിൽ സർവീസ് പരീക്ഷ എഴുതിയാൽ മതിയെന്നതായിരുന്നു അടുത്തത്. താറാവ് ചിറകടിച്ച് നീന്തുമ്പോൾ ജലാശയങ്ങളിലെ ഒാക്സിജൻ നില ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. പഞ്ചാബികളും ജാട്ടുകളും കരുത്തൻമാരാണെങ്കിലും ബുദ്ധിശക്തിയിൽ ബംഗാളികളേക്കാൾ പിറകിലാണ് എന്നായിരുന്നു അടുത്ത ഡയലോഗ്. അതോടെ ബിജെപി നേതൃത്വത്തിനു കാര്യം മനസിലായി. 

മികവില്ലാത്തവൻ പടിക്കു പുറത്തെന്ന മോദി മന്ത്രം

കഴിവില്ലെങ്കിൽ പുറത്ത് എന്ന നരേന്ദ്രമോദിയുടെ മന്ത്രം തന്നെയാണ് ത്രിപുരയിലും നടന്നതെന്ന് ദേശീയ നേതാക്കൾ പറഞ്ഞിരുന്നു. പാർട്ടിയുടെ മുഖമായി വാഴ്ത്തപ്പെട്ടിരുന്ന പ്രകാശ് ജാവഡേക്കറും രവിശങ്കർ പ്രസാദും ഇപ്പോൾ ചിത്രത്തിലില്ല. മന്ത്രിസഭാ വികസനം വന്നപ്പോൾ ഇരുവരും പുറത്തായി. ഇവരെ പാർട്ടിയിൽ വലിയ സ്ഥാനങ്ങളിലേക്കു കൊണ്ടുവരുമെന്നു പറഞ്ഞിരുന്നെങ്കിലും അതുമുണ്ടായില്ല. 

കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താൽപര്യത്തിലാണ് ദേബ് 2016ൽ ത്രിപുരയിൽ പാർട്ടിയെ നയിക്കാൻ നിയോഗിക്കപ്പെട്ടത്. 2018ലെ തിരഞ്ഞെടുപ്പിൽ അത് അംഗീകരിക്കപ്പെട്ടു. പ്രധാനമന്ത്രി താൽപര്യമെടുത്ത് ത്രിപുരയിലേക്ക് അയച്ചയാൾ എന്ന പ്രതിഛായ അദ്ദേഹത്തിനു തുണയായിരുന്നു. പക്ഷേ വിമതർ അടങ്ങിയിരുന്നില്ല. പാർട്ടി ത്രിപുര നിരീക്ഷകനായ വിനോദ് ശങ്കർ ആദ്യമായി അഗർത്തലയിലെത്തിയപ്പോൾ ‘ബിപ്ലവ് ഹഠാവോ, ത്രിപുര ബചാവോ’ (ബിപ്ലവിനെ മാറ്റൂ, ത്രിപുരയെ രക്ഷിക്കൂ) എന്നു മുദ്രാവാക്യം വിളിച്ചത് പാർട്ടി എംഎൽഎമാർ തന്നെയാണ്! 

ബിപ്ലവിന് രാജ്യസഭ കിട്ടുമോ?

മണിക് സാഹയ്ക്കു പകരം ബിപ്ലവിനെ രാജ്യസഭയിലേക്ക് അയയ്ക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ പല മികവുറ്റ നേതാക്കൾക്കും ഉണ്ടായ അനുഭവം ബിപ്ലവിനും നേരിട്ടു കൂടായ്കയില്ലെന്ന് പലരും വിശ്വസിക്കുന്നു. സ്ഥാനങ്ങളൊന്നുമില്ലെങ്കിലും സാധാരണ പ്രവർത്തകനായി താൻ ബിജെപിയുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന ബിപ്ലവിന്റെ പ്രസ്താവന അതു കൂടി കണ്ടാണെന്നു കരുതുന്നവരുമുണ്ട്. 

മണിക് സാഹ. ചിത്രം: Twitter

മണിക് സാഹയെ കാത്തിരിക്കുന്നതും ഗ്രൂപ്പുകളി 

മണിക് സാഹയുടെ യാത്രയും മുള്ളുവഴിയിലൂടെയാകുമോ? ബിജെപി അധ്യക്ഷനെന്ന നിലയിൽ മണിക് സാഹ പാർട്ടിക്കു ഭാരമാണെന്നു കത്തെഴുതിയയാളാണ് രാം പ്രസാദ് പോൾ. ഉപമുഖ്യമന്ത്രിയായിരുന്ന ജിഷ്ണുദേവ് വർമയും അക്കൂട്ടത്തിലുണ്ടായിരുന്നു. ബിജെപിക്കു വേണ്ടി താങ്കൾ ഇറങ്ങിപ്പോകൂവെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. സൗമ്യനായ രാഷ്ട്രീയക്കാരനായിട്ടാണ് മണിക് സാഹയെ എതിരാളികളും കാണുന്നത്.

ത്രിപുര മെഡിക്കൽ കോളജിലെ ഡെന്റൽ വിഭാഗം മുൻ മേധാവിയും ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ മണിക് സാഹ ഒരു മാസം മുൻപാണ് രാജ്യസഭയിലെത്തിയത്. ആറു വർഷം മുൻപ് ബിജെപിയിലെത്തി. അതിനു മുൻപ് കോൺഗ്രസുകാരനായിരുന്നു. എന്തായാലും, മണിക് സാഹ വന്നതോടെ, നേരത്തേ ബിപ്ലവ് കുമാറുമായി പിണങ്ങി പാർട്ടിവിട്ടവരെ തിരികെയെത്തിക്കാൻ ബിജെപി ശ്രമം ആരംഭിച്ചു കഴിഞ്ഞെന്നാണറിയുന്നത്. 2023ൽ ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ബിജെപി വെറുതെയിരിക്കാനില്ലെന്നു ചുരുക്കം. 60 അംഗ നിയമസഭയിലേക്കാണു തിരഞ്ഞെടുപ്പ്.

English Summary: BJP's Replacement of Tripura CM Biplab Kumar Deb with Manik Saha aims at 2023 Assembly Elections