‘‘പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. പ്രതിയോഗികളെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു....

‘‘പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. പ്രതിയോഗികളെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. പ്രതിയോഗികളെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറിഞ്ഞ കല്ല് കൊള്ളേണ്ടിടത്തു കൊള്ളാം, കൊണ്ടില്ലെന്നുമിരിക്കാം. രണ്ടായാലും ഏറുസമയത്തെ വേദനയേ ഉള്ളൂ. അതു കഴിഞ്ഞാൽ കഴിഞ്ഞു. പക്ഷേ, പറഞ്ഞ വാക്ക് അങ്ങനെയല്ല. കാലമെത്ര കഴിഞ്ഞാലും അതേൽപിക്കുന്ന മുറിവുകളും വേദനയും അങ്ങനെ നിൽക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ ‘തുടലു പൊട്ടിച്ചോടുന്ന പട്ടി’ എന്നു വിളിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തെങ്കിലും അതുണ്ടാക്കിയ വിവാദത്തിന്റെ അലകൾ അടങ്ങിയിട്ടില്ല. സുധാകരൻ തന്നെ കുറച്ചുകാലം മുൻപ് പിണറായിയെ ‘ചെത്തുകാരന്റെ മകൻ’ എന്നു വിളിച്ചതും വിവാദമായിരുന്നു. ചെത്തുകാരന്റെ മകനാണെന്നതിൽ അഭിമാനമേയുള്ളൂവെന്നും അപമാനമോ ജാള്യമോ ഇല്ലെന്നുമാണ് അന്ന് പിണറായി വിജയൻ മറുപടി പറഞ്ഞത്. കോളജിൽ പഠിക്കുന്ന കാലത്തേ തുടങ്ങിയ വൈരമാണ് സുധാകരനെക്കൊണ്ട് ഇങ്ങനെയൊക്ക പറയിക്കുന്നതെങ്കിൽ, അങ്ങനെ വളരെ പഴകിയ മുൻവൈരാഗ്യമൊന്നുമില്ലാതെതന്നെ പിണറായി നാക്കും വാക്കും കൊണ്ട് മറ്റുള്ളവരെ മുറിപ്പെടുത്തിയ ചില സംഭവങ്ങൾ ചരിത്രത്തിലുണ്ട്.

കെ.സുധാകരൻ, പിണറായി വിജയൻ

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം നടക്കുമ്പോൾ കൊല്ലത്തെ യുഡിഎഫ് സ്‌ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെതിരെ, അന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നടത്തിയ മോശം പദപ്രയോഗം വലിയ വിവാദമായി. എൽഡിഎഫ് സ്‌ഥാനാർഥി എം.എ.ബേബിയുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം മണ്ഡലത്തിലെ മൂന്നു കേന്ദ്രങ്ങളിൽ പ്രസംഗിച്ച പിണറായി, മൂന്നിടത്തും പ്രേമചന്ദ്രനെ വ്യക്‌തിപരമായി ആക്ഷേപിക്കുകയുണ്ടായി. പ്രചാരണം തീരാൻ മൂന്നു നാൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം.

ADVERTISEMENT

കുണ്ടറയിലും അഞ്ചാലുംമൂട്ടിലും പ്രസംഗിക്കുമ്പോൾ പ്രേമചന്ദ്രനെ ‘പരനാറി’യെന്നു വിളിച്ച പിണറായി, തേവലക്കരയിൽ അതു ‘പരമനാറി’യെന്നാക്കി. പദപ്രയോഗം വിവാദമായപ്പോൾ പിണറായി മാപ്പു പറഞ്ഞില്ലെന്നു മാത്രമല്ല താനത് ബോധപൂർവം പറഞ്ഞതാണെന്നു പറഞ്ഞ് അടിവരയിട്ടു. യൂദാസ് എന്നോ പൊളിറ്റിക്കൽ പ്രോസ്‌റ്റിറ്റ്യൂട്ട് എന്നോ ഒക്കെയാണു വിളിക്കേണ്ടതെന്നു പിന്നീട് ചിലർ ഫോണിൽ പറഞ്ഞുവെന്ന് കൂട്ടിച്ചേർക്കുകയും പരനാറി എന്നല്ല പരമയോഗ്യൻ എന്നു തന്നെ വിശേഷിപ്പിക്കാമെന്നു പരിഹസിക്കുകയും ചെയ്തു.

പിണറായി വിജയൻ, എൻ.കെ.പ്രേമചന്ദ്രൻ

പിണറായിയുടെ മനം മാറിയില്ലെങ്കിലും ജനങ്ങളുടെ മനസ്സിൽ അതു ചില മാറ്റങ്ങളൊക്കെയുണ്ടാക്കി. അങ്ങനെ ബേബി അന്തസ്സായി തോറ്റു. പ്രേമചന്ദ്രൻ ലോക്സഭയിലേക്കു പോവുകയും ചെയ്തു. ബേബിയുടെ പരാജയകാരണം പരനാറി പ്രയോഗമാണെന്ന് പിന്നീട് സിപിഎമ്മും സിപിഐയുമൊക്കെ വിലയിരുത്തി. കൊല്ലത്തെ തോൽവിയെത്തുടർന്ന് സംസ്‌ഥാന നേതൃത്വവുമായി അകൽച്ചയിലായ എം.എ.ബേബി കണ്ണൂരിൽ പിണറായി വിജയനെതിരെ വ്യംഗ്യമായി നടത്തിയ പരാമർശം അധികം താമസിയാതെ പാർട്ടികേന്ദ്രങ്ങളിൽ ചർച്ചയായി. സംസ്‌കാരമുള്ള വാക്കുകൾ ഉപയോഗിക്കണമെന്നാണ് പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ഉദ്ദേശിച്ച് ബേബി പറഞ്ഞത്.

നികൃഷ്ടജീവിയും കുലംകുത്തിയും

മാസങ്ങൾക്കു ശേഷം സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം എം.വി.ജയരാജൻ ‘പരനാറി’ എന്നു പരസ്യമായി വിളിച്ചത് ഉമ്മൻ ചാണ്ടിയെയാണ്. കാസർകോട് ഉദുമയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച എം.ബി.ബാലകൃഷ്‌ണൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ജയരാജന്റെ വിവാദ പരാമർശം. ‘കേരള രാഷ്‌ട്രീയത്തിൽ ഉമ്മൻ ചാണ്ടിയെപ്പോലെ പരനാറിയായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെ’ന്ന പരാമർശം വിവാദമായതോടെ തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നു പറഞ്ഞു ജയരാജൻ തടിയൂരി.

എം.വി.ജയരാജൻ

തിരുവമ്പാടി മുൻ എംഎൽഎ മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചു എന്നു തിരുവമ്പാടിയിൽ പ്രസംഗിച്ചയാളെ നികൃഷ്‌ടജീവിയായി കണക്കാക്കണമെന്ന് 2007 ൽ പിണറായി വിജയൻ പറയുകയുണ്ടായി. മത്തായി ചാക്കോയുടെ ഒന്നാം ചരമ വാർഷിക അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞത് ഇതാണ്: 

മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചുവത്രേ. ഇതിനൊക്കെ പറയാനുള്ള മറുപടി എന്റെ നാക്കിൽ വരുന്നുണ്ട്. പക്ഷേ, ഞാനിതിപ്പോൾ പറയുന്നില്ല. നിങ്ങളത് ആലോചിച്ചാൽ മതി. സാധാരണ അൽപാൽപം കഴിച്ചാൽ ആണല്ലോ സുബോധം നഷ്‌ടപ്പെടുക. ഇതു പറഞ്ഞ ആൾക്ക് അത് ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല. കള്ളം പറയാൻ പാടില്ല എന്ന് നാമെല്ലാം കരുതുന്ന ഒരു മാന്യൻ വന്ന് യുഡിഎഫിനുവേണ്ടി വിളിച്ച് പറയുന്നു എങ്കിൽ അദ്ദേഹത്തെ എത്രമാത്രം നികൃഷ്‌ട ജീവിയായി കണക്കാക്കണം എന്ന് ആലോചിക്കണം. കമ്യൂണിസ്‌റ്റ് വിരുദ്ധത ബാധിച്ചാൽ എന്തുമാകാമെന്നോ?

ADVERTISEMENT

മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചിരുന്നുവെന്ന് അന്നത്തെ താമരശ്ശേരി ബിഷപ് മാർ ചിറ്റിലപ്പിള്ളിയാണ് തിരുവമ്പാടിയിൽ നടന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ റാലിയിൽ പ്രസംഗിച്ചത്. നികൃഷ്ടജീവി പ്രയോഗം ആരെ ഉദ്ദേശിച്ചാണെന്നു വ്യക്തം. 2012ൽ പിണറായിയുടെ ‘കുലംകുത്തി’ പ്രയോഗവും വിവാദമായിരുന്നു. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരൻ കുലംകുത്തിയാണെന്ന അഭിപ്രായം പിണറായി വിജയന്റേതു മാത്രമാണെന്നും തനിക്കോ പാർട്ടിക്കോ അങ്ങനെ അഭിപ്രായമില്ലെന്നും പിന്നീട് വി.എസ്.അച്യുതാനന്ദൻ പറയുകയുമുണ്ടായി.

തെറിമുദ്രാവാക്യം വിളിച്ചത് പ്രതിപക്ഷമാണോ?

2020 ഓഗസ്റ്റിൽ നിയമസഭയിലെ അവിശ്വാസ ചർച്ചയ്ക്കിടെ പ്രതിപക്ഷം തെറി മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് ബഹളമുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി തന്നെയാണ്. മുഖ്യമന്ത്രിയുടെ ആരോപണം ഏറ്റുചൊല്ലി മന്ത്രിമാരും രംഗത്തെത്തി. ആരോപണം നിഷേധിച്ച പ്രതിപക്ഷനേതാവ്, ആരാണു സഭയിൽ തെറി പറയുന്നതെന്ന് എല്ലാവർക്കും അറിയാമെന്നു തിരിച്ചടിച്ചു. അവിശ്വാസ ചർച്ച നടന്ന 24 നോ പിറ്റേന്നോ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയോ അതിനുശേഷം സിപിഎം, സർക്കാർ കേന്ദ്രങ്ങൾ ആരോപിക്കുകയോ ചെയ്യാത്ത കാര്യമാണു മൂന്നാം ദിവസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. സ്വർണക്കടത്ത് മുൻനിർത്തി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കു മൂന്നേമുക്കാൽ മണിക്കൂർ പ്രസംഗിച്ചിട്ടും മറുപടി പറഞ്ഞില്ലെന്ന വിമർശനം ഉയർന്നതോടെയാണു പ്രതിപക്ഷത്തെ വെട്ടിലാക്കുന്ന പ്രത്യാരോപണവുമായി മുഖ്യമന്ത്രി എത്തിയത്.

പ്രസംഗം മൂന്നു മണിക്കൂർ പിന്നിട്ട ശേഷവും കാതലായ വിഷയങ്ങളിലേക്കു വരാഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങി. 45 മിനിറ്റ് അവിടെ അവർ മുദ്രാവാക്യങ്ങൾ മുഴക്കിയപ്പോഴും പ്രസംഗം തുടർന്ന പിണറായിയെ അതിൽ ചിലതു ചൊടിപ്പിച്ചുവെന്നാണു പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ വിരൽ ചൂണ്ടി ‘കള്ളൻ, കള്ളൻ’ എന്നു പ്രതിപക്ഷത്തെ ചിലർ ബഹളം വച്ചു എന്നാണ് ആരോപണം.

റോക് സ്റ്റാറുമായി മുല്ലപ്പള്ളി

ADVERTISEMENT

2020 ജൂണിൽ, അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ ‘റോക്സ്റ്റാർ’ എന്നു പരിഹസിച്ചു എന്നും വിവാദമുണ്ടായി. കോവിഡിനെ നേരിടുന്നതിൽ ശൈലജ പുലർത്തിയ മികവിനെക്കുറിച്ചുള്ള വാർത്തയുടെ തലക്കെട്ടിൽ ‘ദ് ഗാർഡിയൻ’ പത്രം ‘റോക്സ്റ്റാർ എന്നു വിശേഷിപ്പിച്ചിരുന്നു. ഈ പ്രയോഗം ആവർത്തിച്ചുകൊണ്ടാണ് മുല്ലപ്പള്ളി പരിഹസിച്ചത്.

കെ.കെ.ശൈലജ, മുല്ലപ്പള്ളി രാമചന്ദ്രൻ

വെള്ളാപ്പള്ളിയുടെയും പി.സി.ജോർജിന്റെയും വിദ്വേഷം ‌

2015 ഡിസംബറിൽ സമത്വ മുന്നേറ്റ യാത്രയ്ക്കിടെ ആലുവ മണപ്പുറത്തു വർഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന് ആരോപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കി പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചതും ഇത്തരത്തിൽ പെട്ട സംഭവമാണ്. കോഴിക്കോട്ട് ആൾനൂഴി വൃത്തിയാക്കാനിറങ്ങിയ മൂന്നു തൊഴിലാളികൾ മരിച്ചപ്പോൾ ഒരാൾക്കുമാത്രം സഹായം നൽകിയതിനെയാണ് വെള്ളാപ്പള്ളി വർഗീയമായി വിമർശിച്ചത്. മുൻ എംഎൽഎ പി.സി.ജോർജിനെതിരെ ഈയിടെ തിരുവനന്തപുരത്തും കൊച്ചിയിലും കേസുണ്ടായതും പ്രസംഗത്തിലെ വർഗീയച്ചുവയുടെ പേരിലാണ്.

വിജയരാഘവന് ജാഗ്രത പോര

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് അന്നത്തെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ പൊന്നാനിയിൽ നടത്തിയ പ്രസംഗവും വിവാദമുണ്ടാക്കി. സിപിഎം നേതാക്കൾ പരസ്യമായി വിജയരാഘവനെ പിന്തുണച്ചെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിൽ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. വനിതയും പട്ടികജാതിക്കാരിയുമായ സ്ഥാനാർഥിയെക്കുറിച്ചു പരാമർശിക്കുമ്പോൾ വിജയരാഘവൻ കൂടുതൽ ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്നു സെക്രട്ടേറിയറ്റ് വിലയിരുത്തി.

എ.വിജയരാഘവൻ(ഫയൽ ചിത്രം)

മണിമുഴക്കം ഇടിമുഴക്കം

സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണിയാണ് പല തവണ നാവുപിഴ പറ്റിയിട്ടുള്ളൊരാൾ. 2017ൽ വൻവിവാദം ഉയർത്തിയതാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈയ്ക്കെതിരെ അദ്ദേഹം നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ. അതിന്റെ പേരിൽ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയുണ്ടായി. കോളിളക്കമുണ്ടായ മണക്കാട് കൊലവിളി പ്രസംഗത്തിന്റെ പേരിലും മണിക്ക് കുപ്രസിദ്ധിയുണ്ട്. 2012ൽ മണി നടത്തിയ മണക്കാട് പ്രസംഗം രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ഭീകരത വെളിപ്പെടുത്തുകയും കേരളത്തെ നടുക്കുകയുമുണ്ടായി. തൊടുപുഴയ്ക്കു സമീപം മണക്കാട് ജംക്‌ഷനിൽ സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അന്ന് ജില്ലാ സെക്രട്ടറി കൂടിയായിരുന്ന മണിയുടെ വിവാദ പ്രസംഗം. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് 21–ാം ദിവസമായിരുന്നു അത്.

ബേബി അഞ്ചേരി, മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണ് പ്രസംഗത്തിൽ മണി പരാമർശിച്ചത്. മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടർന്ന് എം.എം.മണിക്കെതിരെ പ്രത്യേക അന്വേഷണസംഘം നാലു കേസുകളാണ് റജിസ്റ്റർ ചെയ്‌തത്. മണക്കാട്ടെ പ്രസംഗത്തിന്റെ പേരിൽ തൊടുപുഴ പൊലീസ് എം.എം.മണിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് അറസ്റ്റ് ചെയ്തു 46 ദിവസം ജയിലിലടച്ചിരുന്നു. ഏഴരമാസം ജില്ലയിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായ മണിയെ ആറുമാസം സംസ്ഥാന കമ്മിറ്റിയിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് ശക്തനായി തിരിച്ചുവന്നുവെന്നതു വേറെ കാര്യം.മണിയാശാന്റെ വിവാദ വാചകങ്ങൾ ഇതായിരുന്നു: 

പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. പ്രതിയോഗികളെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേടിൽ ഒരാളെയും കൊന്നു. വൺ, ടൂ, ത്രീ, ഫോർ... മൂന്നു പേരെ ആദ്യം കൊന്നു. ഇതോടെ അടി പേടിച്ച് കോൺഗ്രസുകാർ ഖദർ വലിച്ചെറിഞ്ഞ് ഓടി. ഇതിനു ശേഷം സിപിഎം പ്രവർത്തകരെ കാണുമ്പോൾ, ഖദറിട്ടു നടന്നോട്ടേ എന്നായിരുന്നു കോൺഗ്രസുകാർ ആദ്യം ചോദിച്ചിരുന്നത്.

2014ൽ കുമളിയിലെ ഒരു യോഗത്തിനിടെ എം.എം.മണി ബാർബർമാരെ അധിക്ഷേപിച്ചു പ്രസംഗിച്ചു എന്നാരോപണമുയർന്നതും ചരിത്രത്തിന്റെ ഭാഗം. കേസെടുക്കാൻ കഴിയില്ലെങ്കിൽ പൊലീസുകാർ കാക്കിക്കുപ്പായം ഊരിവച്ച് ബാർബർ ഷോപ്പ് തുടങ്ങണമെന്നായിരുന്നു പരാമർശം. ബാർബർമാരുടെ സംഘടന അന്ന് മണിക്കെതിരെ രംഗത്തുവന്നു. മണിയുടെ താടിയും മുടിയും വെട്ടില്ലെന്നു സംഘടന തീരുമാനമെടുത്തു. പിന്നീട് മണി ഖേദം പ്രകടിപ്പിച്ചു.

ജോർജ് എം.തോമസിന് നാക്കുപിഴ

മാസങ്ങൾക്കു മുൻപ് കോഴിക്കോട് കോടഞ്ചേരിയിലെ പ്രണയവിവാഹ വിവാദത്തിൽ, മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം.തോമസിന്റെ ലവ് ജിഹാദ് പ്രയോഗമാണ് വിവാദമായത്. ആ പദപ്രയോഗം പൂർണമായും തള്ളിയ സിപിഎം. ജോർജിന്റെ നിലപാട് നാക്കുപിഴയെന്നു തിരുത്തി. ജോർജും പിന്നീട് സ്വന്തം പ്രയോഗം പിൻവലിച്ചു.

ശുംഭനെ വിശദീകരിച്ച് ജയരാജൻ

2010 ൽ, പാതയോരത്ത് പൊതുയോഗങ്ങൾ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടപ്പോൾ അതിനെതിരെ കടുത്ത പദപ്രയോഗവുമായി സിപിഎം സംസ്‌ഥാനസമിതി അംഗം എം.വി.ജയരാജൻ വരുകയുണ്ടായി. നാടിനും ജനങ്ങൾക്കും എതിരാകുമ്പോൾ കോടതിവിധി പുല്ലായി എന്നും നീതിപീഠത്തിലിരിക്കുന്ന ഏതാനും ചില ശുംഭൻമാർ നിയമങ്ങളെ നേരായ വിധത്തിലല്ല വ്യാഖ്യാനിക്കുന്നതെന്നും അന്ന് ജയരാജൻ പറഞ്ഞു. ഹർത്താലിനോട് അനുബന്ധിച്ച് നടത്തിയ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതിയലക്ഷ്യം ആകുമെന്നു വന്നപ്പോൾ ശുംഭൻ എന്ന വാക്കിന്റെ അർഥം പ്രകാശം പരത്തുന്നയാൾ എന്നാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചതും വിവാദമായി.

പിന്നലല്ല വി.എസും

സോണിയാഗാന്ധിയെ ‘തള്ളച്ചി’ എന്നും എ.പി.ജെ.അബ്ദുൽ കലാമിനെ ‘മേലോട്ടു വാണം വിടുന്നയാൾ’ എന്നുമൊക്കെ ആക്ഷേപിച്ചിട്ടുള്ള വി.എസ്. അച്യുതാനന്ദനും പദപ്രയോഗങ്ങൾ കൊണ്ട് വിവാദമുണ്ടാക്കിയിട്ടുള്ളയാളാണ്. മലമ്പുഴയിൽ തനിക്കെതിരെ മൽസരിച്ച ലതിക സുഭാഷിനെതിരെ വി.എസ്. നടത്തിയ പരാമർശവും വിവാദമായി. വി.എസ്.അച്യുതാനന്ദനെതിരെ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പത്തനാപുരത്തു പൊതുയോഗത്തിൽ നടത്തിയ വിവാദ പരാമർശവും ഒരിക്കൽ വിവാദമായി. വി.എസ് ഞരമ്പു രോഗിയാണെന്നും കാമഭ്രാന്തനാണെന്നും ആയിരുന്നു ഗണേഷിന്റെ വിവാദ പരാമർശം.

വി.എസ്.അച്യുതാനന്ദൻ

ചാഴിയും തോപ്പിലും

പണ്ടൊരിക്കൽ, നിയമസഭയിൽ കൃഷിവകുപ്പിനെപ്പറ്റിയുള്ള ചർച്ച പൊടിപൊടിക്കവേ ജോസഫ് ചാഴികാടനെ നോക്കി തോപ്പിൽ ഭാസി പറഞ്ഞു: ‘വയലിലൊക്കെ ചാഴി ശല്യം’. ഉടൻ വന്നു, ചാഴികാടന്റെ പ്രതികരണം: ‘ഏതായാലും ഈ ചാഴി ആ തോപ്പിൽ കയറി ഭാസിക്കുകയില്ല.’

പിതാവിനും പുത്രനും

ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ബഞ്ചമിൻ ഡിസ്രേലിയും വില്യം ഗ്ലാഡ്‌സ്‌റ്റണും ബദ്ധവൈരികളായിരുന്നു. സഭയിലെ ചർച്ച ആളിക്കത്തിയ വേളയിൽ ദുരന്തം, ദൗർഭാഗ്യം എന്നീ വാക്കുകളുടെ വ്യത്യാസം വിശദീകരിക്കേണ്ടി വന്ന ഡിസ്രേലി പറഞ്ഞു. ‘യാത്രയ്‌ക്കിടെ തെംസ് നദിയിൽ വീണു ഗ്ലാഡ്‌സ്‌റ്റൺ മുങ്ങിമരിച്ചാൽ അതു ദൗർഭാഗ്യവും (അദ്ദേഹത്തിന്റെ കുടുംബത്തിന്) അദ്ദേഹത്തെ ആരെങ്കിലും രക്ഷപ്പെടുത്തിയാൽ അതു ദുരന്തവുമാണ് (രാഷ്‌ട്രത്തിന്).’ ഇതായിരുന്നു പോരടിക്കുമ്പോഴും പഴയകാല നേതാക്കളുടെ ശൈലി. മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ, പ്രതിപക്ഷ ബഹുമാനം നിലനിർത്തിയുള്ള പരിഹാസവും വിമർശനവും.

കോൺഗ്രസ് പാർട്ടിയിൽനിന്നു രാജിവയ്‌ക്കുമ്പോൾ എസ്. ശ്രീനിവാസ അയ്യങ്കാർ ഇങ്ങനെയാണു പ്രഖ്യാപിച്ചത്. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും (മോത്തിലാൽ നെഹ്‌റു, ജവാഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി) ഏപ്രൺ ചരടിൽ കെട്ടിയിട്ടിരിക്കുന്നിടത്തോളം കാലം ഈ പാർട്ടിക്ക് ഒരു ഭാവിയുമില്ല.’ ഇതിനെക്കാളും ശക്‌തിയായി എങ്ങനെ വിമർശിക്കും, അതും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ?

English Summary : Controversial statements of various political leaders of Kerala