പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. സൈനികർക്കും ചെറു വാഹനങ്ങൾക്കും കടക്കാനുള്ള ചെറിയ പാലമാണ് അവർ ആദ്യം നിർമിച്ചത്. സേനാ ടാങ്കുകളെയടക്കം വഹിക്കാൻ കഴിയുന്ന കരുത്തുറ്റ, വലിയ പാലമാണ് ഇപ്പോൾ നിർമിക്കുന്നത്. പാംഗോങ് തടാകത്തിന്റെ വശത്തുകൂടി, മലനിരകളോട് ചേർന്നുള്ള ....Colonel S Dinny | India China Border Issue | Manorama News

പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. സൈനികർക്കും ചെറു വാഹനങ്ങൾക്കും കടക്കാനുള്ള ചെറിയ പാലമാണ് അവർ ആദ്യം നിർമിച്ചത്. സേനാ ടാങ്കുകളെയടക്കം വഹിക്കാൻ കഴിയുന്ന കരുത്തുറ്റ, വലിയ പാലമാണ് ഇപ്പോൾ നിർമിക്കുന്നത്. പാംഗോങ് തടാകത്തിന്റെ വശത്തുകൂടി, മലനിരകളോട് ചേർന്നുള്ള ....Colonel S Dinny | India China Border Issue | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. സൈനികർക്കും ചെറു വാഹനങ്ങൾക്കും കടക്കാനുള്ള ചെറിയ പാലമാണ് അവർ ആദ്യം നിർമിച്ചത്. സേനാ ടാങ്കുകളെയടക്കം വഹിക്കാൻ കഴിയുന്ന കരുത്തുറ്റ, വലിയ പാലമാണ് ഇപ്പോൾ നിർമിക്കുന്നത്. പാംഗോങ് തടാകത്തിന്റെ വശത്തുകൂടി, മലനിരകളോട് ചേർന്നുള്ള ....Colonel S Dinny | India China Border Issue | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം 2 വർഷം പിന്നിട്ടുകഴിഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ യഥാർഥ നിയന്ത്രണ രേഖയിലെ (എൽഎസി) ആറിടങ്ങളിൽ ഇന്ത്യയുടെ ഭാഗത്തേക്ക് ചൈനീസ് സേന കടന്നുകയറിയതാണ് 2020 മേയ് 5 മുതലുള്ള സംഘർഷത്തിനു വഴിവച്ചത്. ഇരു സേനകളും അതിർത്തിയിൽ നടത്തിയ 15 ചർച്ചകളുടെ ഫലമായി ഗൽവാൻ, പാംഗോങ് തടാക തീരം, ഗോഗ്ര എന്നിവിടങ്ങളിലെ സംഘർഷം പരിഹരിച്ചു. 3 – 10 കിലോമീറ്റർ ദൂരം അകലമിട്ട് ഇരു സേനകളും ഈ സ്ഥലങ്ങളിൽനിന്നു പരസ്പരം പിന്നോട്ടു മാറി. ഹോട്ട് സ്പ്രിങ്സിലെ പട്രോൾ പോയിന്റ് 15 (പിപി 15), ഡെപ്സങ്, ഡെംചോക് എന്നിവിടങ്ങളിലാണ് ഇപ്പോൾ അതിർത്തിത്തർക്കം നിലനിൽക്കുന്നത്.

ഇതിനിടെ, സ്ഥിതി വഷളാക്കാൻ ലക്ഷ്യമിട്ട് പാംഗോങ് തടാകത്തിൽ ചൈന പാലം നിർമിച്ചു. ഇതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. ചൈനയുടെ പ്രകോപന നീക്കങ്ങളെ ഇന്ത്യൻ സേന സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയെ സംരക്ഷിക്കുന്നതിന്റെ മുൻനിര പോരാളികളായ ‘പാംഗോങ് സോ’ ഇൻഫൻട്രി ബറ്റാലിയന്റെ മുൻ കമാൻഡിങ് ഒാഫിസറും കൊല്ലം സ്വദേശിയുമായ കേണൽ (റിട്ട) എസ്. ഡിന്നി ‘മനോരമ ഒാൺലൈനു’മായി സംസാരിക്കുന്നു:

ADVERTISEMENT

∙ കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിനു കുറുകെ പാലം നിർമിക്കുന്നതിലൂടെ ചൈന ലക്ഷ്യമിടുന്നത് എന്താണ്?

ചൈനയുടെ നിയന്ത്രണത്തിലുള്ള അക്സായ് ചിൻ മേഖലയിലുൾപ്പെട്ട പ്രദേശമാണിത്. അവിടെ തങ്ങളുടെ അധികാരം വീണ്ടും ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് ഇത്തരം നിർമാണ പ്രവർത്തനങ്ങളിലൂടെ ചൈന നടത്തുന്നത്. പാംഗോങ് തടാകത്തിന്റെ കര ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തിയിലുള്ള നിർണായക സ്ഥലമാണ്. അവിടെ തങ്ങളുടെ കരുത്ത് കാണിക്കുകയാണു ചൈനയുടെ ലക്ഷ്യം. ഇന്ത്യ കാണാൻ വേണ്ടിത്തന്നെയാണ് അവർ പാലം നിർമിക്കുന്നത്. തങ്ങൾക്ക് ഇതൊക്കെ സാധിക്കും എന്ന സന്ദേശം (സ്ട്രറ്റീജിക് മെസേജിങ്) ഇന്ത്യയ്ക്കു നൽകുകയാണ് അവർ.

കഴിഞ്ഞ വർഷം ഒാപ്പറേഷൻ ‘സ്നോ ലെപ്പേർ‍ഡ്’ എന്ന പേരിലുള്ള സേനാ നടപടിയിലൂടെ അതിർത്തിയിലെ കൈലാഷ് മലനിരകളുടെ ഉയർന്ന സ്ഥലങ്ങൾ ഇന്ത്യ പിടിച്ചടക്കിയിരുന്നു. ചൈനയെ ഞെട്ടിച്ചുകൊണ്ടുള്ള ഇന്ത്യയുടെ അപ്രതീക്ഷിത നീക്കമായിരുന്നു അത്. ദ്രുതഗതിയിലുള്ള ഇന്ത്യൻ നീക്കത്തെ നേരിടാൻ അന്ന് ചൈനയ്ക്കു സാധിച്ചില്ല. പ്രദേശത്ത് അതിവേഗം സൈനിക നീക്കം നടത്തുന്നതിലുള്ള പോരായ്മ ചൈന മനസ്സിലാക്കി. ആ പോരായ്മ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് 2 പാലങ്ങൾ നിർമിച്ചിരിക്കുന്നത്.

∙ പാലം വരുന്നതോടെ സൈനികതലത്തിൽ ചൈനയ്ക്കുള്ള നേട്ടം?

ADVERTISEMENT

പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. സൈനികർക്കും ചെറു വാഹനങ്ങൾക്കും കടക്കാനുള്ള ചെറിയ പാലമാണ് അവർ ആദ്യം നിർമിച്ചത്. സേനാ ടാങ്കുകളെയടക്കം വഹിക്കാൻ കഴിയുന്ന കരുത്തുറ്റ, വലിയ പാലമാണ് ഇപ്പോൾ നിർമിക്കുന്നത്. പാംഗോങ് തടാകത്തിന്റെ വശത്തുകൂടി, മലനിരകളോട് ചേർന്നുള്ള ചെറു വഴിയാണ് തടാകത്തിന്റെ വടക്കൻ തീരത്തുള്ളത്. തെക്കൻ തീരം വിശാലമാണ്. ചൈനയുടെ ആയുധപ്പുരയും ടാങ്കുകൾ അടക്കമുള്ള സന്നാഹങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ 2 മേഖലകളെ തമ്മിലാണു പാലം ബന്ധിപ്പിക്കുന്നത്..

∙ സൈനികതലത്തിൽ നോക്കുമ്പോൾ ഈ പാലം ഇന്ത്യയ്ക്കു ഭീഷണിയാണോ?

യുദ്ധം നടക്കാത്ത സാഹചര്യത്തിൽ, അതിർത്തിയിൽ തങ്ങളുടെ കരുത്തു കാട്ടാൻ ഈ പാലങ്ങൾ ചൈനയെ സഹായിക്കും. ഞാൻ മുൻപ് പറഞ്ഞതു പോലെ, തങ്ങൾക്ക് ഇതു സാധിക്കുമെന്ന സ്ട്രറ്റീജിക് മെസേജ് നൽകുകയാണ് അവർ.

ഇനി യുദ്ധം നടന്നാലുണ്ടായ സാഹചര്യം നോക്കാം. അത്തരമൊരു സാഹചര്യത്തിൽ ചൈനയുടെ പാലങ്ങൾ നിഷ്പ്രയാസം തകർക്കാൻ നമ്മുടെ യുദ്ധവിമാനങ്ങൾക്കു സാധിക്കും. ഇന്ത്യയിൽനിന്നു തന്നെ മിസൈൽ, റോക്കറ്റ് ആക്രമണങ്ങളിലൂടെയും പാലം തകർക്കാം. യുദ്ധമുണ്ടായാൽ, ഇന്ത്യയുടെ ആദ്യ ആക്രമണ നീക്കങ്ങളിലൊന്നും ഇതാകും. അങ്ങനെ നോക്കുമ്പോൾ, പാലങ്ങളുടെ നിർമാണം നമുക്കു നേരിയ ആശങ്ക നൽകുന്നുണ്ടെങ്കിലും അത് എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും.

ADVERTISEMENT

∙ അതിർത്തി മേഖലകളിൽ ചൈനയും ഇന്ത്യയും നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു?

ശ്രീനഗർ–ലേ ഹൈവേയിലൂടെ ലേയിലേക്കു പോകുന്ന ഇന്ത്യൻ സേനയുടെ ട്രക്കുകൾ.ചിത്രം എഎഫ്പി

അതിർത്തിയിൽ റോഡുകളടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ ചൈന ഇന്ത്യയെക്കാൾ മുന്നിലാണെന്ന കാര്യം ശരിയാണ്. റോഡുകൾക്കു പുറമെ റെയിൽവേ പാളങ്ങൾ, ആയുധപ്പുരകൾ, ഹെലിപ്പാഡുകൾ എന്നിവയുടെ നിർമാണം വർഷങ്ങൾക്കു മുൻപേ ചൈന ആരംഭിച്ചു. ഇത്തരം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൈകിയെങ്കിലും ഇപ്പോൾ അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ നമ്മളും ശ്രദ്ധ നൽകുന്നുണ്ട്.

ഭൂപ്രദേശപരമായി തങ്ങൾക്കുള്ള കുറവ് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് ചൈന അടിസ്ഥാന സൗകര്യ വികസനം അതിവേഗം നടത്തുന്നത്. പതിനായിരം അടി ഉയരത്തിലാണ് അതിർത്തി മേഖലയിലെ ചൈനീസ് വ്യോമതാവളങ്ങളിലേറെയും സ്ഥിതി ചെയ്യുന്നത്. വായു കുറവായ ഈ സ്ഥലങ്ങളിൽനിന്ന് ടേക്ക് ഒാഫ് ചെയ്യുമ്പോൾ യുദ്ധവിമാനങ്ങൾക്ക് അധികം ഇന്ധനം ടാങ്കിൽ നിറയ്ക്കാനാവില്ല. അതുകൊണ്ടുതന്നെ അധിക നേരം പറക്കാനുമാവില്ല. ഈ കുറവ് പരിഹരിക്കാനാണ് കരയിലെ അടിസ്ഥാന സൗകര്യങ്ങൾ ചൈന ശക്തിപ്പെടുത്തുന്നത്.

അതിർത്തിയോടു ചേർന്നുള്ള ലേ ഒഴികെ ഇന്ത്യയുടെ വ്യോമതാവളങ്ങളെല്ലാം സമതലങ്ങളിലാണ്. ഈ താവളങ്ങളിൽനിന്ന് പരമാവധി ഇന്ധനം നിറച്ച് യുദ്ധവിമാനങ്ങൾക്ക് ടേക്ക് ഒാഫ് ചെയ്യാൻ സാധിക്കും. വ്യോമമേഖലയിൽ ഇത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നു.

∙ 2 വർഷം പിന്നിട്ടിട്ടും അതിർത്തി സംഘർഷം ഇനിയും പരിഹരിക്കാൻ സാധിച്ചിട്ടില്ല. പരിഹാരം മനപ്പൂർവം വൈകിപ്പിക്കുകയാണോ ചൈന?

ഷി ചിൻപിങ് (ഫയൽ ചിത്രം)

പരിഹാരം മനപ്പൂർവം വൈകിപ്പിക്കാൻ ചൈന ശ്രമിക്കുന്നതിന്റെ സൂചനകൾ പ്രകടമാണ്. ഇതിനു രണ്ടു കാരണങ്ങളുണ്ട് – ബാഹ്യവും ആഭ്യന്തരവും. ആദ്യം ബാഹ്യ കാരണങ്ങൾ നോക്കാം. സംഘർഷം 2 വർഷം കഴിയുമ്പോൾ കടന്നുകയറ്റത്തിലൂടെ എന്തു നേടി എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം ചൈനയ്ക്കു തന്നെ അറിയില്ല. ഇത്രയും സേനാ സന്നാഹത്തോടെ നടപ്പാക്കിയ കടന്നുകയറ്റത്തിൽനിന്ന് ഒന്നും നേടാതെ പിൻവാങ്ങുന്നത് ചൈനയ്ക്കു നാണക്കേടാണ്. യുഎസ് ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾ അതിർത്തിയിലെ സ്ഥിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

സമുദ്ര മേഖലയിൽ ചൈനയ്ക്കു ശക്തി കുറവാണെന്നതും സംഘർഷം നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ബാഹ്യ കാരണങ്ങളിലൊന്നാണ്. ഇന്ത്യൻ സമുദ്ര മേഖലയിൽ (ഇന്ത്യൻ ഒാഷ്യൻ റീജിയൻ) നിന്ന് ഇന്ത്യയുടെ ശ്രദ്ധ തിരിച്ച് അതിർത്തിയിൽ തളച്ചിടാനുള്ള ശ്രമവും അവർ നടത്തുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ അധികാരമോഹമാണ് സംഘർഷം നീട്ടാനുള്ള ആഭ്യന്തര കാരണം. അടുത്ത ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വീണ്ടും പ്രസിഡന്റാകാൻ മോഹിക്കുന്ന ഷി ചിൻപിങ്ങിന് ഇന്ത്യയ്ക്കു മുന്നിൽ മുട്ടുമടക്കാനാവില്ല. അത് രാഷ്ട്രീയപരമായി അദ്ദേഹത്തിനു തിരിച്ചടിയാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്ന ഒക്ടോബറിനു ശേഷം അതിർത്തി സംഘർഷത്തിൽ അയവു വരാൻ സാധ്യതയുണ്ട്.

∙ അതിർത്തിയിലെ ചൈനീസ് വെല്ലുവിളി നേരിടാൻ ഇന്ത്യ എത്രത്തോളം സജ്ജമാണ്?

അരുണാചൽ പ്രദേശിൽ ചൈനയുടെ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന ഇന്ത്യൻ സേനയുടെ ബോഫോഴ്സ് ഗൺ∙ MONEY SHARMA / AFP

2020 ഏപ്രിൽ അവസാനം അതിർത്തിയിലേക്കു ചൈന നടത്തിയ കടന്നുകയറ്റം ഇന്ത്യയെ അദ്ഭുതപ്പെടുത്തിയെന്ന കാര്യത്തിൽ സംശയമില്ല. കോവിഡ് വ്യാപന വേളയിൽ ചൈനയുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യ കരുത്തോടെ പ്രതിരോധിച്ചു.

മുൻപുണ്ടായിരുന്നതിലും 3 –4 ഇരട്ടി ഇന്ത്യൻ സേനാംഗങ്ങളാണ് ഇന്ന് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങൾ, ടാങ്കുകൾ എന്നിവയും സജ്ജം. ചൈനയുടെ ഏതു നീക്കവും നേരിടാനുള്ള സന്നാഹം ഇന്ത്യ ഒരുക്കിയിട്ടുണ്ട്. സമീപകാലത്ത് വാങ്ങിയ എസ് 400 വ്യോമ പ്രതിരോധ മിസൈലുകൾ, റഫാൽ യുദ്ധവിമാനങ്ങൾ എന്നിവയും ഇന്ത്യയ്ക്കു കരുത്തു പകരുന്നു.

English Summary : Colonel S.Dinny interview on China’s bridge over Pangong Tso