ഒരുപക്ഷേ കാലാവസ്ഥാ വ്യതിയാനം തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി മാറുന്ന അപൂർവ സംഭവം കൂടിയാണിത്. കാരണം, ഓസ്ട്രേലിയ എന്ന ലോകത്തെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏതാനും ദശകങ്ങൾക്കുള്ളിൽ വാസയോഗ്യമല്ലാതായി മാറുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. Australia, Australia Elections, Australia Elections 2022, Anthony Albanese, Scott Morrison, climate change

ഒരുപക്ഷേ കാലാവസ്ഥാ വ്യതിയാനം തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി മാറുന്ന അപൂർവ സംഭവം കൂടിയാണിത്. കാരണം, ഓസ്ട്രേലിയ എന്ന ലോകത്തെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏതാനും ദശകങ്ങൾക്കുള്ളിൽ വാസയോഗ്യമല്ലാതായി മാറുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. Australia, Australia Elections, Australia Elections 2022, Anthony Albanese, Scott Morrison, climate change

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപക്ഷേ കാലാവസ്ഥാ വ്യതിയാനം തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി മാറുന്ന അപൂർവ സംഭവം കൂടിയാണിത്. കാരണം, ഓസ്ട്രേലിയ എന്ന ലോകത്തെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏതാനും ദശകങ്ങൾക്കുള്ളിൽ വാസയോഗ്യമല്ലാതായി മാറുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. Australia, Australia Elections, Australia Elections 2022, Anthony Albanese, Scott Morrison, climate change

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പു ഫലം ലോകത്തിന്റെ ഭാവിയെകൂടി നിർണയിക്കുന്നതാണെന്നു പറയാറുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നയങ്ങൾ മൂലം ഒരു ദശകത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാർക്ക് പദവിയിൽ നിന്നിറങ്ങേണ്ടി വന്ന രാജ്യമാണ് ഓസ്ട്രേലിയ എന്നതാണ് ഇതിനു കാരണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യം. അവിടെ മേയ് 21–ന് പൊതുതിരഞ്ഞെടുപ്പു നടക്കുകയാണ്. ഒരുപക്ഷേ കാലാവസ്ഥാ വ്യതിയാനം തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി മാറുന്ന അപൂർവ സംഭവം കൂടിയാണിത്. കാരണം, ഓസ്ട്രേലിയ എന്ന ലോകത്തെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏതാനും ദശകങ്ങൾക്കുള്ളിൽ വാസയോഗ്യമല്ലാതായി മാറുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. അതു തെളിയിക്കുന്നതാണ് തുടരെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ.

∙ വരൾച്ച, വെള്ളപ്പൊക്കം, കാട്ടുതീ...

ADVERTISEMENT

2019-ൽ രാജ്യത്തെ എരിപൊരി കൊള്ളിച്ച വരൾച്ച, അതിനു പിന്നാലെ 2020 വരെ നീണ്ടു നിന്ന വമ്പൻ കാട്ടുതീ, പിന്നാലെ കോവിഡ് മഹാമാരി, അതിനുമൊടുവിൽ വെള്ളപ്പൊക്കം... ഓസ്ട്രേലിയ എന്ന രാജ്യം കുറച്ചു കാലമായി കടന്നു പോകുന്ന ഒരു രീതി ഇങ്ങനെയാണ്. ഇതിൽ കോവിഡ‍് ഒഴിച്ചു നിർത്തിയാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ എല്ലാ ദുരന്തഫലങ്ങളും ഒന്നിനു പിന്നാലെ ഒന്നായി വരുന്ന രാജ്യമായി ഓസ്ട്രേലിയ മാറുകയാണ്. ഇക്കണക്കിന് പോയാൽ അടുത്ത 20–30 കൊല്ലത്തിനുള്ളിൽ സിഡ്നിയിലെ ചൂട് 50 ഡിഗ്രി കടക്കുമെന്നും പറയപ്പെടുന്നു.

ലോക ജനസംഖ്യയുടെ 0.3 ശതമാനം മാത്രമേ ഇവിടെയുള്ളൂ എങ്കിലും ആളോഹരി കൂട്ടിയാൽ ആഗോള താപനത്തിന്റെ ഒരു ശതമാനത്തിനും ഉത്തരവാദിയായ രാജ്യം കൂടിയാണ് ഓസ്ട്രേലിയ. വികസിത രാജ്യങ്ങൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഇരട്ടിയും ആഗോള ശരാശരിയുടെ മൂന്നു മുതൽ നാലു മടങ്ങുമാണ് ഓസ്ട്രേലിയയിലെ കാർബൺ ബഹിർഗമനം. അതിനാൽ തന്നെ ഇക്കാര്യത്തിൽ എന്തു നടപടിയാണ് സ്വീകരിക്കുക എന്നതാണ് പ്രധാന രാഷ്ട്രീയ പാർട്ടികളൊക്കെ തിരഞ്ഞെടുപ്പിൽ മുന്നോട്ടു വയ്ക്കുന്ന വിഷയം.

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മെൽബണിലെ ഒരു വോട്ടർ പ്രീപോളിങ് കേന്ദ്രത്തിൽ എത്തിയപ്പോൾ. ചിത്രം – William WEST / AFP

∙ യാഥാസ്ഥിതികരോ പുരോഗമനവാദികളോ?

രാജ്യത്തെ 151 അംഗ ജനപ്രതിനിധി സഭയിലേക്കും ഉപരിസഭയായ സെനറ്റിലെ പകുതിയിലേറെ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിൽ 76 സീറ്റു വിജയിക്കുന്നവരാകും മന്ത്രിസഭ രൂപീകരിക്കുക. മൂന്നു വർഷമാണ് ജനപ്രതിനിധി സഭയുടെ കാലാവധി. അതല്ലാതെ ഓസ്ട്രേലിയയിൽ പൊതു തിരഞ്ഞെടുപ്പിന് പ്രത്യേക തീയതിയില്ല. യാഥാസ്ഥിതികരെന്ന് വിളിക്കപ്പെടുന്ന ലിബറൽ‌–നാഷനൽ മുന്നണിയാണ് 76 സീറ്റുമായി നിലവിൽ ഭരിക്കുന്നത്. 2018 മുതൽ സ്കോട്ട് മോറിസൻ ആണ് പ്രധാനമന്ത്രി. 2018–ൽ പ്രധാനമന്ത്രിയായിരുന്ന മാൽക്കം ടേൺബുൾ സർക്കാരിനുള്ളിലെ പടലപ്പിണക്കങ്ങൾ മൂലം പടിയിറങ്ങിയപ്പോഴാണ് മോറിസൻ ഈ പദവിയിലെത്തുന്നത്. മോറിസൻ തന്നെയാണ് ഇത്തവണയും പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി.

ADVERTISEMENT

പ്രതിപക്ഷത്തുള്ള ലേബർ പാർട്ടിക്ക് 68 സീറ്റുണ്ട്. ബാക്കി ഏഴു സീറ്റുകൾ ചെറുപാർട്ടികളും സ്വതന്ത്രരും വീതംവച്ചിരുന്നു. ലേബർ പാർട്ടിയുടെ ആന്റണി അൽബനീസാണ് മോറിസന്റെ എതിരാളി. ഓസ്ട്രേലിയയിൽ കാൽ നൂറ്റാണ്ടിലധികമായി രാഷ്ട്രീയത്തിൽ തുടരുന്ന ആൾ കൂടിയാണ് അൽബനീസ്. 2013–ൽ കുറച്ചു കാലം ഉപപ്രധാനമന്ത്രിയായും പ്രവർത്തിച്ചു. ഉപരിസഭയായ സെനറ്റിലാകട്ടെ, ഭരണമുന്നണിക്ക് 35 സീറ്റും ലേബർ പാർട്ടിക്ക് 26 സീറ്റുമുണ്ട്. ഇതിൽ 40 സീറ്റിലേക്കാണ് ഇപ്പോൾ തിരഞ്ഞെടുപ്പ്.

സ്കോട്ട് മോറിസൻ. ചിത്രം – @ScottMorrisonMP/Twitter

∙ സ്കോട്ട് മോറിസൻ തന്ത്രശാലിയോ ‘മുട്ടാളനോ’?

കോവി‍ഡ് സമയത്ത് സ്വീകരിച്ച കർക്കശമായ നിലപാടുകളുടെ പേരിൽ മോറിസൻ പ്രകീർത്തിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മോറിസന്റെ കർക്കശമായ നയങ്ങൾ മൂലം ആഗോള തലത്തിൽ തന്നെ കുറഞ്ഞ കോവിഡ് മരണ നിരക്കാണ് ഓസ്ട്രേലിയയിൽ രേഖപ്പെടുത്തിയത്. എന്നാൽ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ തന്നെ മോറിസനെതിരെ വിമർശനം ഉന്നയിക്കുന്നു. ഏകാധിപതി’യെന്നും ‘യാതൊരു വിധത്തിലുള്ള ധാര്‍‌മികതയുമില്ലാത്ത മുട്ടാളൻ’ എന്നുമൊക്കെയാണ് സ്വന്തം പാർട്ടിയിലെ ഒരു സെനറ്റംഗം മോറിസനെ വിമർശിച്ചത്.

ഉപപ്രധാനമന്ത്രിയായ ബാർണബി ജോയ്സ് ആ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് മോറിസനെ കുറിച്ച് അയച്ചതായ ഒരു ടെക്സ്റ്റ് മെസേജ് പിന്നീട് പുറത്തുവന്നിരുന്നു. അതിൽ പറഞ്ഞതാകട്ടെ, മോറിസൻ ‘അവസരവാദിയും നുണയനു’മെന്നാണ്. തന്ത്രശാലിയായ രാഷ്ട്രീയക്കാരനെന്നാണ് മോറിസൻ അറിയപ്പെടുന്നത്. 2019–ലെ തിരഞ്ഞെടുപ്പ് വിജയിച്ച ശേഷം അദ്ദേഹം പാർട്ടിയിൽ പിടിമുറുക്കി. ആ വിജയത്തിനു ശേഷം അദ്ദേഹം പറഞ്ഞത് – ‘‘ഞാനെല്ലായ്പ്പോഴും അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു’’ എന്നാണ്.

ADVERTISEMENT

ടോണി ആബോട്ട് സർക്കാരിൽ കുടിയേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് ഭരിച്ച സമയത്താണ് മോറിസൻ പൊതുശ്രദ്ധയിൽ കൂടുതലായി വരുന്നത്. അന്ന് ഓസ്ട്രേലിയ നടപ്പാക്കിയ ‘സ്റ്റോപ് ദി ബോട്ട്’ നയം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും കർക്കശമായി തന്നെ മോറിസൻ അതു നടപ്പാക്കി. കടൽമാർഗം അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ തിരിച്ചയച്ചും ഡിറ്റൻഷൻ സെന്ററുകളിലടച്ചുമുള്ള നയം മോറിസന് നേരെ വിമർശനങ്ങളുണ്ടാക്കിയെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ മോറിസന് പ്രാധാന്യം കൈവന്നു. സാമൂഹിക സുരക്ഷ, ധന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായതോടെ മോറിസന്റെ പ്രതിച്ഛായ വർധിച്ചു. ജോലിയിലുള്ള മിടുക്കും കൂറും ഏറെ പ്രകീർത്തിക്കപ്പെട്ടു. മോറിസന്റെ യഥാർഥ സ്വഭാവത്തെ വിശേഷിപ്പിക്കാൻ പറയുന്ന സംഭവങ്ങളിലൊന്നാണ് ‘മാര്യേജ് ഇക്വാലിറ്റി ബില്ലു’മായി (സ്വവർഗ വിവാഹം) ബന്ധപ്പെട്ടുണ്ടായ ചർച്ച. ബില്ലിനെ എതിർക്കുകയായിരുന്നു മോറിസനെങ്കിലും വലിയ ഒച്ചപ്പാടുകളൊന്നുമില്ലാതെ ചര്‍ച്ചയിൽ പങ്കെടുത്ത ശേഷം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. ഈ നിലപാടാണ് മോറിസന്റെ രാഷ്ട്രീയ കരിയറിലുടനീളമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും പ്രതിപക്ഷ നേതാവ് ആന്റണി അൽബനീസും സിഡ്‌നിയിലെ നയൻ സ്റ്റുഡിയോയിൽ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം സംവാദത്തിൽ പങ്കെടുക്കുന്നു. ചിത്രം – James Brickwood / POOL / AFP

ചൈനയുടെ ഭീഷണിയെ ചെറുക്കാൻ അമേരിക്കയും യുകെയുമായുണ്ടാക്കിയ AUKUS (ഓസ്‌ട്രേലിയ, യുകെ, യുഎസ്) കരാർ യുകെയും അമേരിക്കയുമായി കൂടുതലടുക്കാൻ മോറിസന് സഹായകമായി. എന്നാൽ വിവാദങ്ങൾക്കും കുറവുണ്ടായില്ല. 2016 ൽ ഫ്രാൻസുമായി 65 ബില്യൻ ഡോളറിന്റെ അന്തര്‍വാഹിനി കരാർ ഉണ്ടാക്കിയ ശേഷം പിന്മാറിയ നടപടി ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ പോലും ബാധിച്ചു. ത്രിരാഷ്ട്ര സഖ്യത്തെക്കുറിച്ച് നേരത്തെ അറിയിക്കാത്തതില്‍ ഫ്രാന്‍സ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയ 'പിന്നില്‍നിന്ന് കുത്തി' എന്നാണ് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഈ സംഭവത്തില്‍ പ്രതികരിച്ചതും.

2019–20ൽ ഓസ്ട്രേലിയ വൻ കാട്ടുതീയിൽപ്പെട്ടപ്പോൾ ഹവായിയിൽ കുടുംബസമേതം അവധി ആഘോഷിക്കാൻ പോയ മോറിസന്റെ നടപടിയും ഏറെ വിമർശനത്തിനിടയാക്കി. അതുപോലെ തന്നെ മാർച്ചിൽ ക്യൂൻസ്‍ലാൻഡും സൗത്ത് വെയ്ൽസും കനത്ത വെള്ളപ്പൊക്കത്തെ നേരിട്ടപ്പോഴും മോറിസന്റെ പ്രതികരണങ്ങൾ അത്ര ആശാവഹമായിരുന്നില്ല. ഈ രണ്ടു സംഭവങ്ങളിലും മോറിസണും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ വൻതോതിൽ ജനരോഷമിരമ്പി.

എന്നാൽ കോവിഡ് മഹാമാരി നിലനിൽക്കുന്ന സമയത്തും ഓസ്ട്രേലിയൻ സമ്പദ്‍വ്യവസ്ഥ മികച്ച മുന്നേറ്റമുണ്ടാക്കിയെന്നതും തൊഴിലില്ലായ്മ നിരക്കാണെങ്കിൽ 2008–നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ നാലു ശതമാനമായതും നേട്ടമായി ഭരണകക്ഷി ചൂണ്ടിക്കാണിക്കുന്നു. എങ്കിലും ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിലക്കയറ്റത്തിൽ ജനത്തിനു പ്രതിഷേധമുണ്ട്. അതുപോലെ ഒരു ദശകത്തിലാദ്യമായി ഓസ്ട്രേലിയ പലിശ നിരക്കു വർധിപ്പിച്ചതും ജനത്തിനു മേൽ സമ്മർദ്ദമുണ്ടാക്കി.

∙ അൽബോ എന്ന മധ്യവർഗ പുരോഗമനവാദി

ആന്റണി അൽബനീസ്. ചിത്രം – @AlboMP/Twitter

‘വിപ്ലവമല്ല, നവീകരണം’, ഇതാണ് യാഥാസ്ഥിതികരായ തന്റെ എതിരാളികൾക്കെതിരെ ആന്റണി അൽബനീസിന്റെ മുദ്രാവാക്യം. ‌മോറിസന്റെ ഭരണകാലത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തന്നെയാണ് അദ്ദേഹം വോട്ടു ചോദിക്കുന്നത്. രാജ്യത്ത് ജീവിതച്ചെലവ് ഉയരുന്നതും വേതനകാര്യത്തിലുള്ള കുറഞ്ഞ വർധനയുമൊക്കെ അൽബനീസിന്റെ പ്രചരണായുധങ്ങളായിരുന്നു. വലിയ പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ നടത്താതെയുള്ള പ്രചരണങ്ങളാണ് അദ്ദേഹം പ്രധാനമായി നടത്തുന്നതും.

ഓസ്ട്രേലിയയിലെ സൗജന്യ ആരോഗ്യ സമ്പ്രദായം, ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ ഒക്കെ ഈ നേതാവിനെക്കുറിച്ച് പറയുമ്പോൾ ഉദ്ധരിക്കപ്പെടാറുണ്ട്. ‘അൽബോ’ എന്നറിയപ്പെടുന്ന ഈ 59–കാരനെ വളർത്തിയത് അമ്മ ഒറ്റയ്ക്കാണ്, അതും തന്റെ ഭിന്നശേഷി പെൻഷൻ ഉപയോഗിച്ച്. താൻ പുലർത്തുന്ന പുരോഗമന മൂല്യങ്ങളുടെയെല്ലാം അടിസ്ഥാനം ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് വളർന്നത് എന്നതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. താൻ ജനിക്കുന്നതിനു മുമ്പേ പിതാവ് മരിച്ചു പോയിരുന്നു എന്നാണ് കുട്ടിയായിരുന്നപ്പോൾ അൽബനീസ് വിചാരിച്ചിരുന്നത്. എന്നാൽ തന്റെ അമ്മ യൂറോപ്പിലേക്കുള്ള ഒരു ട്രെയിൻ യാത്രക്കിടയിൽ പരിചയപ്പെട്ട ഒരാളിൽ നിന്ന് ഗർഭിണിയായതാണെന്ന് അൽബനീസ് തന്റെ കൗമാര കാലത്ത് മനസിലാക്കി. പിതാവ് എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും. മൂന്നു ദശകങ്ങൾക്കു ശേഷം അദ്ദേഹം കാർലോ അൽബനീസ് എന്ന തന്റെ പിതാവിനെ കണ്ടെത്തുകയും ഇറ്റലിയിലെത്തി അദ്ദേഹത്തെയും തന്റെ അർധ സഹോദരങ്ങളെയും കാണുകയുമുണ്ടായി.

ടാസ്മാനിയയിലെ ലോൺസെസ്റ്റണിൽ ലേബർ പാർട്ടി നേതാവ് ആന്റണി അൽബനീസിന്റെ കടന്നുവരവിനു മുന്നോടിയായി ലേബർ പാർട്ടി അനുഭാവികൾ പ്ലക്കാർഡുകളുമായി പ്രചാരണത്തിൽ. ചിത്രം – Wendell Teodoro / AFP

തനിക്കൊരിക്കലും ജീവിതത്തിൽ ലഭിക്കാത്ത അവസരങ്ങൾ മകനു കിട്ടുന്നുണ്ടെന്ന് തന്റെ അമ്മ, മരിയൻ എല്ലേരി ഉറപ്പാക്കിയിരുന്നതായി അൽബനീസ് പറഞ്ഞിട്ടുണ്ട്. അങ്ങനെ ആ കുടുംബത്തിൽ നിന്ന് ആദ്യമായി സ്കൂളിലും യൂണിവേഴ്സിറ്റിയിലുമൊക്കെ പഠിക്കാൻ പോകുന്ന ആളായി അൽബനീസ്. മകൻ നഥാനെ പോലുള്ളവർക്ക് വേണ്ടി മെച്ചപ്പെട്ട ഒരു ലോകം സ‌ൃഷ്ടിക്കണമെന്ന ആഗ്രഹമാണ് താൻ രാഷ്ട്രീയജീവിതം തിരഞ്ഞെടുക്കാൻ കാരണമെന്ന് അൽബനീസ് പറഞ്ഞിട്ടുണ്ട്. 19 വർഷത്തിനു ശേഷം 2019–ൽ ഭാര്യയുമായി വിവാഹബന്ധം വേർപിരിഞ്ഞ അൽബനീസ് ജീവിതപങ്കാളി ജോഡി ഹൈഡനുമൊത്താണ് ഇത്തവണ പ്രചാരണരംഗത്ത് സജീവമായത്.

ലേബർ പാര്‍ട്ടിയിലെ ശക്തനായ നേതാക്കളിലൊരാളാണ് അൽബനീസ്. പാർട്ടിയിലെ ഇടതുധാരയെയാണ് തുടക്കത്തിൽ പ്രതിനിധീകരിച്ചതെങ്കിലും പിന്നീട് ഇത് മധ്യമാർഗമായി. തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുക, വയോജനങ്ങൾക്കുള്ള സംരക്ഷണം, കുട്ടികൾക്കുള്ള സൗജന്യ ചികിത്സ, തുല്യവേതനം തുടങ്ങിയ കാര്യങ്ങൾക്കായി വാദിക്കുന്നതു പോലെ യാഥാസ്ഥിതിക വോട്ടർമാരെ ആകർഷിക്കുന്ന നയപരിപാടികള്‍ക്കും അൽബനീസിന്റെ പിന്തുണയുണ്ട്. കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിൽ കർശന നിലപാടുകൾ, ചൈനയ്ക്കെതിരായ കടുത്ത നടപടികൾ, ദേശീയ സുരക്ഷ ഇവയിലൊക്കെ തന്റെ എതിരാളികളുടെ നിലപാട് തന്നെയാണ് അൽബനീസിനും. അതുപോലെ തന്നെ ഒരിക്കൽ എതിർത്തിരുന്ന വിവാദമായ ‘സ്റ്റോപ് ദി ബോട്ട്’ നയത്തെയും അദ്ദേഹം ഇപ്പോൾ പിന്തുണയ്ക്കുന്നു.

∙ സ്ത്രീകളോടുള്ള സമീപനത്തിൽ ഇരുകൂട്ടരും ഒരുപോലെ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ വർഷം പ്രതിഷേധവുമായി രാജ്യത്തെ നിരത്തിലിറങ്ങിയത്. ഇക്കാര്യത്തിൽ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു മുൻ ലിബറൽ പാർട്ടി അംഗം ബ്രിട്നി ഹിഗ്ഗിന്‍സ് തന്നെ ഒരു സഹപ്രവർത്തകൻ 2018–ൽ മന്ത്രിയുടെ ഓഫിസില്‍ വച്ച് ബലാത്സംഗം ചെയ്തെന്നും ഇത് പുറത്തു പറയാതിരിക്കാൻ പാർട്ടി അവർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നുമുള്ള വെളിപ്പെടുത്തൽ.

പ്രതിപക്ഷ നേതാവ് ആന്റണി അൽബനീസും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനും

തുടർന്നു നടത്തിയ സർവേയിൽ പാർലമെന്ററി ഓഫിസിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ മൂന്നിൽ ഒരാൾ വീതം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നു എന്ന വെളിപ്പെടുത്തലും പുറത്തു വന്നു. പാർലമെന്റിന്റെ പേരിൽ മോറിസൻ ഖേദം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയും ഇത്തരം സമീപനങ്ങളോടുള്ള പ്രതികരണത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങി. ലേബർ പാർട്ടി ‌പറയുന്നത് പാർലമെന്റിലെ ‘ആൺക്ലബ് സംസ്കാരം’ കുറച്ചുകൊണ്ടു വരണമെന്നാണ്, എന്നാൽ ‘മുട്ടാള’ സ്വഭാവത്തിന്റെ പേരിൽ അവരും വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്.

∙ സോളമൻ ദ്വീപും ചൈനീസ് ഭീഷണിയും

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായി സംഭവിച്ചതും മോറിസൻ‌ നേരിടുന്നതുമായ പ്രധാന വിഷയങ്ങളിലൊന്നാണ് ചൈന അടുത്തിടെ ഓസ്ട്രേലിയയുടെ വടക്ക് കിഴക്കായി പസഫിക്കിൽ സ്ഥിതി ചെയ്യുന്ന സോളമൻ ദ്വീപുമായി ഒരു സുരക്ഷാ കരാർ ഒപ്പുവച്ചത്. ഇതാകട്ടെ, ഓസ്ട്രേലിയയിൽ നിന്ന് 2000 കി.മീ അകലെ മാത്രമാണ്.

സോളമൻ ദ്വീപ്. ഫയൽ ചിത്രം

സോളമൻ ദ്വീപിൽ ചൈന കാലുറപ്പിക്കുന്നത് കണ്ടുകൊണ്ടു നിന്നതല്ലാതെ അതിനെ തടയാൻ ഒന്നും ചെയ്തില്ല എന്നാണ് മോറിസൻ നേരിടുന്ന വിമർശനം. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും അത് സോളമൻ ദ്വീപ് പ്രധാനമന്ത്രിയെ അറിയിക്കുകയും ആശങ്കകൾ അസ്ഥാനത്താണെന്ന് അദ്ദേഹം തനിക്ക് ഉറപ്പു നൽകിയതായും മോറിസൻ പ്രതികരിച്ചിരുന്നു. എന്നാൽ ‘‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള പസഫിക് മേഖലയിലെ ഓസ്ട്രേലിയയുടെ ഏറ്റവും മോശം വിദേശ നയം’’ എന്നാണ് ആക്രമണം രൂക്ഷമാക്കിക്കൊണ്ട് ലേബർ പാർട്ടി പ്രതികരിച്ചത്. അമേരിക്കയടക്കം വലിയ സന്നാഹങ്ങളുമായി പസഫിക് രാജ്യങ്ങളടക്കം സന്ദർശിച്ച് വിഷയത്തിന്റെ ഗൗരവം വിലയിരുത്തുകയും ചെയ്തിരുന്നു.

∙ കൽക്കരിയെ പിണക്കാതെ ഇരു കൂട്ടരും

അതികഠിനമായ വരൾച്ച, കാട്ടുതീ, ഓരോ വർഷവും വർധിക്കുന്ന വെള്ളപ്പൊക്കം, ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫിൽ തുടർച്ചയായി ഉണ്ടാകുന്ന കോറൽ ബ്ലീച്ചിങ് ഭീഷണി (പവിഴപ്പുറ്റുകളിൽ വസിക്കുന്ന ആൽഗകൾക്ക് നാശം സംഭവിച്ച് വെളുത്ത നിറമാകുന്ന അവസ്ഥ), കടല്‍ നിരപ്പ് ഉയരുന്നത് എന്നിങ്ങനെ ലോകത്ത് മറ്റൊരു രാജ്യവും നേരിടാത്തത്ര ഭീഷണിയാണ് ഓസ്ട്രേലിയ നേരിടുന്നത്. ഈ ഭീഷണികൾ‌ തുടർച്ചയായി ഭാവിയിലും ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്‍ഞ്ച് (IPCC) മുന്നറിയിപ്പ് നൽകിയിരുന്നു.

ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിലെങ്കിലും പിടിച്ചു നിർത്താനുള്ള സാധ്യതയെങ്കിലും ഉണ്ടാക്കാൻ ഐപിസിസി നിർദേശിക്കുന്ന അളവിന്റെ പകുതി പോലും താപന തോത് കുറയ്ക്കാൻ ഓസ്ട്രേലിയയ്ക്ക് ആകുന്നില്ല. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ എത്തിയാൽ ലോകത്തിലെ 70–90 ശതമാനം വരെ പവിഴപ്പുറ്റുകളും രണ്ടു ശതമാനമായാൽ പവിഴപ്പുറ്റുകൾ മുഴുവനായും നശിക്കും എന്നാണ് കണക്ക്. (ആഗോള കാലാവസ്ഥാ വെല്ലുവിളി സൂചികയിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ).

എന്നാൽ ഓസ്ട്രേലിയ ഇന്നും ഫോസിൽ ഇന്ധനത്തെ വ്യാപകമായി ആശ്രയിക്കുന്നത് തുടരുന്നു. വൈദ്യുതോത്പാദനത്തിനായി ഇന്നും കൽക്കരിയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. രാജ്യത്തെ 73 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് കൽക്കരി കത്തിച്ചാണ്.

∙ വാഗ്ദാനം മാത്രം, എങ്ങനെ നടപ്പാകുമെന്ന് ആർക്കുമില്ല അജൻഡ

അതേസമയം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുത്ത നടപടികൾക്ക് ജനത്തിൽ വലിയൊരു വിഭാഗം പിന്തുണയ്ക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ നിർണായകമാകുന്ന പല മണ്ഡലങ്ങളും സ്ഥിതി ചെയ്യുന്നത് ഈ കൽക്കരി ഖനികൾ ഉള്ള സ്ഥലങ്ങളിലാണ്. ഏറെ വർഷത്തെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ സ്കോട്ട് മോറിസന്റെ പാർട്ടി 2050–ഓടു കൂടി കാർബൺ ബഹിർഗമനം പൂജ്യമാക്കി മാറ്റാൻ പ്രതിബദ്ധരാണെന്ന് വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഉപപ്രധാനമന്ത്രി ബാർണബി ജോയ്സ് ആവട്ടെ ഈ നയത്തിന് എതിരുമാണ്. ‘‘നാട്ടിൻപുറത്തെ ജനം തോക്കുമെടുത്ത് പുറത്തിറങ്ങി കന്നുകാലികളെ വെടിവച്ചു കൊല്ലേണ്ടി വരും ഈ ലക്ഷ്യം നടപ്പാക്കാൻ’’ എന്നായിരുന്നു ജോയ്സ് പറഞ്ഞത്.

2030–നു മുമ്പ് കാർബൺ ബഹിർഗമനം 26 ശതമാനം കണ്ട് കുറയ്ക്കുമെന്നാണ് മോറിസന്റെ പാർട്ടി പറയുന്നത്. അത് 35 വരെയാകാമെന്നു പോലും മോറിസൺ പറയാറുമുണ്ട്. എന്നാൽ ലേബർ പാർട്ടിയുടെ വാഗ്ദാനം 43 ശതമാനം കണ്ട് കുറയ്ക്കുമെന്നാണ്. എന്നാൽ ഈ ലക്ഷ്യമൊക്കെ സാധ്യമാണമെങ്കിൽ ഓസ്ട്രേലിയയിൽ ഒരു കാറു പോലും ഓടാത്ത സ്ഥിതി വരണമെന്നാണ് ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റി പ്രഫസർ മാർക്ക് ഹൗഡെൻ ബിബിസിയോട് പറഞ്ഞത്.

കൽക്കരി ഖനന മേഖലയെ ഏതെങ്കിലും വിധത്തിൽ ഇല്ലാതാക്കുമെന്ന് ഇരു രാഷ്ട്രീയ പാർട്ടികളും ഫലത്തിൽ പറയുന്നില്ല. വാണിജ്യപരമായി ലാഭമാണെങ്കിൽ പുതിയ കൽക്കരി ഖനികൾക്ക് അനുമതി നൽകുമെന്ന് ലേബർ പാർട്ടിയും പറയുന്നു. അതേസമയം, ഇലക്ട്രിക് കാറുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്നും പുനരുപയോഗ ഊർജ ശേഖരണ സംവിധാനം മെച്ചപ്പെടുത്തുമെന്നും അതുവഴി പതുക്കെ കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടു വരും എന്നുമാണ് ലേബർ പാർട്ടിയുടെ പ്രഖ്യാപനം.

ചെറിയ പാർട്ടികളും കാലാവസ്ഥാ നയം വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. ഗ്രീൻ പാർട്ടി പറയുന്നത് 2050–ഓടു കൂടി പൂജ്യം ശതമാനം എന്നത് മരണവാറന്റാണെന്നും 2030–ഓടു കൂടിത്തന്നെ കാർബൺ ബഹിർഗമനം 75 ശതമാനം ആക്കണമെന്നുമാണ്, അഞ്ചു വർഷത്തിനുള്ളിൽ പൂജ്യം ശതമാനവും. എന്നാൽ തീവ്ര വലതു പാർട്ടിയായ വൺ നേഷൻ പാർട്ടി പറയുന്നതാകട്ടെ, കാലാവസ്ഥയുടെ പേരിൽ നടക്കുന്ന ഈ ചർച്ചകളൊക്കെ തട്ടിപ്പാണെന്നും രാജ്യം ലക്ഷ്യം വയ്ക്കുന്നു എന്നു പറയുന്നതൊക്കെ അവസാനിപ്പിക്കേണ്ട സമയമായെന്നുമാണ്.

ഓസ്ട്രേലിയയുടെ കാർബൺ ബഹിർഗമനം രാജ്യാന്തരതലത്തിൽ തന്നെ ഉയർന്ന നിലയിലാണ്. അവലംബം – ജോയിന്റ് റിസർച്ച് സെന്റർ, യൂറോപ്യൻ കമ്മിഷൻ

വൈദ്യുതി ഉത്പാദനത്തിനും മറ്റുമായി കൽക്കരിയും മറ്റ് ഫോസിൽ ഇന്ധനങ്ങളും ഉപയോഗിക്കുന്നതു മൂലം അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടും. ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനം നടത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ. വികസിത രാജ്യങ്ങളിലേതിനു രണ്ടു മടങ്ങും ആഗോള ശരാശരിയുടെ നാലു മടങ്ങുമാണ് ഇത്. കൽക്കരി കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു പുറമെ കാർഷിക മേഖലയും കന്നുകാലി വളർത്തലും ഈ കാർബൺ ബഹിർഗമനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ കന്നുകാലികൾ ഉത്പാദിപ്പിക്കുന്ന മീഥെയ്ൻ ആഗോള താപനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതായത്, ഓസ്ട്രേലിയയിലെ ഹരിതവാതക ബഹിർഗമനത്തിന്റെ 16 ശതമാനവും സംഭാവന ചെയ്യുന്നത് കാർഷിക മേഖലയാണ്.

പക്ഷേ ഇതൊന്നും അവസാനിപ്പിക്കാനോ അടച്ചു പൂട്ടാനോ സാധ്യമല്ല. ആഗോള താപനത്തിന്റെ കെടുതികൾ രൂക്ഷമായി ഒരു രാജ്യം നേരിട്ടു കൊണ്ടിരിക്കുകയാണ്. മനുഷ്യവാസം സാധ്യമല്ലാത്ത രീതിയിൽ ഈ ഭൂഖണ്ഡം മാറുമോ എന്ന ആശങ്കകൾ പോലും അസ്ഥാനത്തല്ല. അത്തരം വിഷയങ്ങളെ മുന്‍നിർത്തി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അത് പൊതുവേ ലോകത്തിനും പ്രധാനമാണ്.

English Summary: Australia Elections 2022 and the impact of Climate Change