കണ്ണൂർ∙ സോഷ്യലിസത്തോടൊപ്പം സാമ്രാജ്യത്വവും വാഴട്ടെയെന്ന് സിപിഎം മുദ്രാവാക്യം. കണ്ണൂരില്‍ നടന്ന സിപിഎം 23–ാം പാർട്ടി കോണ്‍ഗ്രസ് ഉദ്ഘാടന വേളയിലാണ് എ.എന്‍.ഷംസീര്‍ എംഎൽഎ ‘സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ’ എന്ന് ഇംഗ്ലിഷില്‍ മുദ്രാവാക്യം | Rahul Mamkootathil | CPM | CPM Party Congress 2022 | AN Shamseer | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സോഷ്യലിസത്തോടൊപ്പം സാമ്രാജ്യത്വവും വാഴട്ടെയെന്ന് സിപിഎം മുദ്രാവാക്യം. കണ്ണൂരില്‍ നടന്ന സിപിഎം 23–ാം പാർട്ടി കോണ്‍ഗ്രസ് ഉദ്ഘാടന വേളയിലാണ് എ.എന്‍.ഷംസീര്‍ എംഎൽഎ ‘സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ’ എന്ന് ഇംഗ്ലിഷില്‍ മുദ്രാവാക്യം വിളിച്ചത്. തെറ്റുപറ്റിയതെന്ന് അറിയാതെ കൂടിനിന്ന നേതാക്കളും അണികളും മുദ്രാവാക്യം ഏറ്റുവിളിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുദ്രാവാക്യം വിളിച്ച നേതാക്കളും അണികളും ബുദ്ധിശൂന്യരായ ഭക്ത ജനക്കൂട്ടമാണെന്നും ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ ‘അന്തംകമ്മികള്‍’ എന്ന് വിളിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. 

ADVERTISEMENT

കുറിപ്പിൽ നിന്ന്: 

‘Long Live Socialism, Long Live Long Live, Long Live lmperialism, Long Live Live’ സോഷ്യലിസത്തോടൊപ്പം പിണറായി കാലത്തെ പാർട്ടിയുടെ സാമ്രാജ്യത്വവാദവും നീണാൾ വാഴട്ടെ എന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഷംസീറിന്റെ മണ്ടത്തരം ഒന്നു കൂടി ‘എക്സ്പോസ്’ ചെയ്യാനല്ല ഈ വിഡിയോ പങ്കുവയ്ക്കുന്നത്. മറിച്ച് ആ പാർട്ടിയുടെയും അണികളുടെയും ഗതികേട് പങ്കുവയ്ക്കാനാണ്. 

ADVERTISEMENT

നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നിൽകാതെ ‘ഓ തമ്പുരാനെ’ എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്ത ജനക്കൂട്ടമാണ് സിപിഎം. അതുകൊണ്ടാണ് ‘ഗുളു ഗുളു എസ്എഫ്ഐ’ എന്നും ‘പെങ്ങൾക്കു വേണ്ട ആസാദി’ എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോൾ അണികൾ ഏറ്റുവിളിക്കുന്നത്. ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ ‘അന്തം കമ്മികൾ’ എന്ന് വിളിക്കുന്നതും’.

English Summary: AN Shamseer raise wrong slogan at CPM 23rd Party Congress