സിദ്ധാർഥ ശങ്കർ റേ എന്ന കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാലത്ത് ബംഗാളിൽ നിരവധി യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. 70കൾ. പിടികൂടപ്പെട്ട ചെറുപ്പക്കാർ മോചിതരാവും. അവർ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഒരു വളവിലേക്ക് തിരിയുംമുൻപ് പിറകിൽ നിന്ന് വെടികൊള്ളും... Fake En\counters, Crime, Police

സിദ്ധാർഥ ശങ്കർ റേ എന്ന കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാലത്ത് ബംഗാളിൽ നിരവധി യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. 70കൾ. പിടികൂടപ്പെട്ട ചെറുപ്പക്കാർ മോചിതരാവും. അവർ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഒരു വളവിലേക്ക് തിരിയുംമുൻപ് പിറകിൽ നിന്ന് വെടികൊള്ളും... Fake En\counters, Crime, Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിദ്ധാർഥ ശങ്കർ റേ എന്ന കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാലത്ത് ബംഗാളിൽ നിരവധി യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. 70കൾ. പിടികൂടപ്പെട്ട ചെറുപ്പക്കാർ മോചിതരാവും. അവർ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഒരു വളവിലേക്ക് തിരിയുംമുൻപ് പിറകിൽ നിന്ന് വെടികൊള്ളും... Fake En\counters, Crime, Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2007 ഏപ്രിൽ. ഗുജറാത്ത്. രജനീഷ് റായി എന്ന യുവ ഐപിഎസ് ഉദ്യോഗസ്ഥൻ തന്റെ ഏതാനും മേലുദ്യോഗസ്ഥരെ അടിയന്തരമായി ഒരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞ് അഹമ്മദാബാദിലെ സിഐഡി ഓഫിസിലേക്കു വിളിച്ചുവരുത്തി. അവർ എത്തും മുൻപ് അറസ്റ്റ് വാറന്റ്, അറസ്റ്റ് എൻട്രി, എഫ്ഐആർ എന്നിവയെല്ലാം തയാറാക്കിവച്ചിരുന്നു. ഒരു സുപ്രധാന സംഭവം നടക്കുന്നു എന്നു പറഞ്ഞ് പ്രമുഖ മാധ്യമങ്ങളെയും ഇതേസമയംതന്നെ അദ്ദേഹം വിളിച്ചുവരുത്തിയിരുന്നു. ‘വ്യാജ ഏറ്റുമുട്ടൽ നടത്തിയതിന് നിങ്ങൾ അറസ്റ്റിൽ’ എന്ന് രജനീഷ് വിശദീകരിച്ചപ്പോൾ മേലുദ്യോഗസ്ഥന്മാർ കുതറി, ചൂടായി. പക്ഷേ മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ നിയമത്തിന്റെ കൈകളിലായി.

ഒരുകാലത്ത് വ്യാജ ഏറ്റുമുട്ടലുകളുടെ വിളനിലമായിരുന്ന ഗുജറാത്തിൽ നടന്ന നിർണായക സംഭവമായിരുന്നു ഇത്. വ്യാജ ഏറ്റുമുട്ടലുകളുടെ പേരിൽ കുപ്രസിദ്ധനായ ഡി.ജി.വൻസാര എന്ന ഉദ്യോഗസ്ഥനാണ് കുടുങ്ങിയവരിൽ ഒരാൾ. ഡിഐജി വൻസാരയ്ക്കു പുറമേ ഗുജറാത്ത് ഇന്റലിജൻസ് എസ്പി രാജ്കുമാർ പാണ്ഡ്യൻ, രാജസ്ഥാൻ കേഡറിലെ എം.എം. ദിനേശ് എന്നീ ഉന്നത പൊലീസ് ഓഫിസർമാരാണ് അറസ്റ്റിലായത്. ഗുജറാത്ത് രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളുടെ തുടക്കമായിരുന്നു അത്.

ADVERTISEMENT

സൊഹ്റാബുദീൻ ഷെയ്ഖ്, ഭാര്യ കൗസർബി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. വ്യക്തിവിദ്വേഷത്തിനു പുറമേ സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള വൈരാഗ്യം കൂടി വന്നതോടെയാണ് സൊഹ്റാബുദീൻ ഷെയ്ഖിനെ ലഷ്കറെ തയിബ ഭീകരൻ എന്നു മുദ്രകുത്തി പൊലീസ് 2005 നവംബർ 26ന് കൊലപ്പെടുത്തിയത്. രണ്ടുദിവസം കഴിഞ്ഞ് ഭാര്യ കൗസർബിയെയും കൊലപ്പെടുത്തി. അവരുടെ മൃതശരീരം കത്തിച്ചുകളഞ്ഞു. സൊഹ്റാബുദീൻ ഷെയ്ഖിന്റെ സഹോദരൻ നടത്തിയ നിയമപോരാട്ടത്തിനൊടുക്കമാണ് സുപ്രീംകോടതിയുടെ നിർദേശപ്രകാരം സിഐഡി കേസ് അന്വേഷിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഡിഐജി ആയിരുന്ന രജനീഷ് റായ്. ഏതായാലും ഈ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളുടെ ‘കഥ കഴിക്കുന്നതിന്റെ’ തുടക്കമായിരുന്നു.

∙ ജയിലിലായത് വൻതോക്കുകൾ

സൊഹ്റാബുദീന്റെയും ഭാര്യയുടെയും വ്യാജ ഏറ്റുമുട്ടൽ വധത്തെപ്പറ്റിയുള്ള അന്വേഷണം അന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്ന അമിത് ഷായിലേക്കു വരെ എത്തി. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്ത ശേഷമാണ് ഉന്നത രാഷ്ട്രീയക്കാരിലേക്ക് സംശയമുന നീണ്ടത്. സംഭവം ദേശീയതലത്തിൽത്തന്നെ വലിയ ചർച്ചാവിഷയമായി. സംഭവം വിവാദമായതോടെ 2010 ജൂലൈ 23ന് അമിത് ഷാ ഒളിവിൽപോയി. പിറ്റേന്ന് രാജിവയ്ക്കുകയും പൊലീസിൽ കീഴടങ്ങുകയും ചെയ്തു. സിബിഐ കുറ്റപത്രത്തിൽ പതിമൂന്നാമത്തെ പ്രതിയായിരുന്നു ഷാ. ജാമ്യം നൽകിയപ്പോൾ ഗുജറാത്തിൽ പ്രവേശിക്കുന്നതിൽനിന്നു സുപ്രീംകോടതി അമിത് ഷായെ തടയുകയും ചെയ്തു.

സൊഹ്റാബുദീൻ ഷെയ്ഖും ഭാര്യയും

സൊഹ്റാബുദീൻ കേസിലെ സാക്ഷിയായ തുൾസി പ്രജാപതിയും ഒരു വർഷത്തിനു ശേഷം അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയായിരുന്നു. നിഷ്പക്ഷ വിചാരണ നടക്കുന്നതിനായി സിബിഐയുടെ അപേക്ഷ പ്രകാരം കേസ് വിചാരണ മുംബൈയിലാണ് നടന്നത്.

വ്യാജ ഏറ്റുമുട്ടൽ എന്നുപറഞ്ഞാൽ നിയമവിരുദ്ധമായ പച്ചയായ കൊലപാതകം തന്നെയാണ്. അത് ചെയ്യുന്നവർ പൊലീസ് ഉദ്യോഗസ്ഥരാണ് എങ്കിൽ അവർക്ക് തൂക്കുകയറിൽ കുറഞ്ഞ ഒന്നും കൊടുക്കാൻ പാടില്ല.

ADVERTISEMENT

എന്നാൽ തെളിവുകൾ വേണ്ടത്ര ഉണ്ടായില്ല. 2014 ഡിസംബറിൽ കേസ് വിചാരണ നടത്തിയ മുംബൈയിലെ പ്രത്യേക കോടതി 38 കുറ്റാരോപിതരിൽ അമിത് ഷായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ വിട്ടയച്ചു. 2018 ഡിസംബർ 21ന്, ശേഷിച്ച 22 പേരെക്കൂടി വിട്ടയച്ചു. സൊഹ്റാബുദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, തുൾസി പ്രജാപതി എന്നിവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ കോടതി, തെളിവുകളുടെ അഭാവത്തിലാണ് ബാക്കിയുള്ളവരെ കുറ്റവിമുക്തരാക്കുന്നതെന്ന് അറിയിച്ചു. സൊഹ്റാബുദീൻ കേസ് ആദ്യം അന്വേഷിക്കുകയും 3 ഐപിഎസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്ത രജനീഷ് റായി കടന്നൽക്കൂട്ടിൽ കയ്യിടുകയാണു ചെയ്തതെന്ന് പിന്നീടുണ്ടായ സംഭവങ്ങൾ തെളിയിച്ചു. 3 ഉന്നതരുടെ അറസ്റ്റ് നടന്ന് 6 മാസം കഴിഞ്ഞപ്പോൾ എൽഎൽബി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്നു പറഞ്ഞ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. തുടർന്നു നിയമപോരാട്ടങ്ങളിലൂടെ മുന്നോട്ടുപോകേണ്ട അവസ്ഥയായിരുന്നു അദ്ദേഹത്തിന് ഉണ്ടായത്. 2018 ൽ ജോലി മതിയാക്കി. പിൽക്കാലത്ത് ഐഐഎമ്മിലെ അധ്യാപകനായി ഒതുങ്ങിക്കഴിയേണ്ടിവന്നു അദ്ദേഹത്തിന്. ഏതായാലും ഇരുപതോളം വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്ന് ആരോപണമുയർന്ന ഗുജറാത്തിൽ ഈ സംഭവത്തോടെ അത്തരം അസ്വാഭാവിക ഏറ്റുമുട്ടലുകൾ അവസാനിച്ചു.

∙ ഏറ്റുമുട്ടലിലെ മലയാളി ബന്ധം

2004 ലാണ് അഹമ്മദാബാദ് നഗരത്തിലെ ഒരു റോഡരികിൽ പ്രാണേഷ്കുമാർ പിള്ളയും സുഹൃത്ത് ഇസ്രത്ത് ജഹാനും ഉൾപ്പെടെ 4 പേരുടെ ജഡം നിരത്തിക്കിടത്തിയത്. ഭീകരരായ ഇവർ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾക്കു സമീപം എകെ 47 തോക്കുകളും ഉണ്ടായിരുന്നു. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ പ്രാണേഷ്കുമാർ പിള്ള പിന്നീട് ജാവേദ് ഷെയ്ഖ് ആയി മാറിയതാണ്. ഇസ്രത്ത് ജഹാൻ മുംബൈ സ്വദേശിയാണ്. ഇരുവർക്കും പുറമേ കശ്മീർ സ്വദേശി അംജദ് അലി റാണ, പാക്കിസ്ഥാനിൽ നിന്നുള്ള സീഷൻ ജോഹർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രത്തിന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയതോടെയാണ് കേസ് മറ്റൊരു ദിശയിലേക്കു മാറിയത്. പ്രാണേഷ്കുമാറും ഇസ്രത്തും ഐബിയുടെ ഏജന്റ് ആയിരുന്നു എന്നും ഇരുവരെയും ജോയന്റ് ഡയറക്ടറായിരുന്ന രാജേന്ദ്രകുമാർ അഹമ്മദാബാദിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നുമാണ് ആരോപണമുയർന്നത്. 

ഇസ്രത് ജഹാൻ, പ്രാണേഷ് കുമാർ പിള്ള

പ്രാണേഷിന്റെ പിതാവ് ഗോപിനാഥപിള്ളയും നീതിക്കുവേണ്ടി തന്റെ അന്ത്യനാളുകൾ വരെ ശ്രമിച്ചു. മകനെ കസേരയിലിരുത്തി 45 ഡിഗ്രിയിൽ പിസ്റ്റൽ കൊണ്ട് വെടിവെച്ചു കൊന്നതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞുവെന്നാണ് ഗോപിനാഥപിള്ള കോടതിയിൽ ആരോപണമുന്നയിച്ചത്. കൂടാതെ, ഏറ്റുമുട്ടൽ നടന്നു എന്ന് പൊലീസ് പറഞ്ഞ സമയത്തിനും എട്ടു മണിക്കൂർ മുമ്പേ മരണം നടന്നതായും റിപ്പോർട്ടിലുണ്ട്.  ഈ കേസിൽ രാജേന്ദ്ര കുമാറിനും മറ്റു മൂന്ന് ഉദ്യോഗസ്ഥർക്കും സിബിഐ ചാർജ് ഷീറ്റ് നൽകിയിരുന്നു. എന്നാൽ കേന്ദ്ര അനുമതി നൽകാത്തതിനാൽ കേസ് മുന്നോട്ടു നീങ്ങിയില്ല. മികച്ച പരിശീലനം ലഭിക്കുന്നവർക്കു മാത്രം ഉപയോഗിക്കാൻ കഴിയുന്ന എകെ 47 തോക്കുകൾ ഇസ്രത്ത് ജഹാനെപ്പോലെ ഒരു യുവതി ഉപയോഗിച്ചതെങ്ങനെ എന്ന ചോദ്യം ഉയർന്നു. ഇവർ എന്തിനാണ് അഹമ്മദാബാദിലെത്തിയത്, വ്യത്യസ്ത നാടുകളിൽ നിന്നുള്ളവർ എങ്ങനെ ഒരിടത്തെത്തി, തോക്കുകൾ എവിടെനിന്നു കിട്ടി എന്നീ ചോദ്യങ്ങളും ഉയർന്നു. കേസ് പാതിവഴിയിൽ നിന്നു.

ADVERTISEMENT

∙ മാധ്യമങ്ങളുടെ കൺമുന്നിൽ കൊല്ലുന്ന ഉത്തർ പ്രദേശ്

‘വ്യക്തികളെ തട്ടിക്കൊണ്ടുപോകുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുകയും അടുത്ത ദിവസങ്ങളിൽ മൃതദേഹം കാണപ്പെടുകയും ചെയ്യുന്ന രീതിയിലാണ് മിക്ക കൊലപാതകങ്ങളും നടന്നിട്ടുള്ളത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ രാജ്യാന്തര തരത്തിൽ നിലവിലുള്ള അന്വേഷണ രീതിയിലൂടെ വസ്തുത പുറത്തുകൊണ്ടുവരണം’- ഇങ്ങനെ ആവശ്യപ്പെട്ടത് യുഎൻ മനുഷ്യാവകാശ സംഘടനയാണ്. ഉത്തർ പ്രദേശിനെപ്പറ്റിയാണ് പരാമർശം. 

2018 സെപ്റ്റംബർ 20. ഉത്തർ പ്രദേശിലെ അലിഗഡ് ജില്ലയിലെ ഹർദുഗഞ്ച് പൊലീസ് സ്റ്റേഷനിൽനിന്ന് സ്ഥലത്തെ പ്രാദേശിക മാധ്യമങ്ങൾക്ക് ഒരു ക്ഷണം ഉണ്ടായി. ഏറ്റുമുട്ടലിൽ ക്രിമിനലുകളെ കൊല്ലുന്നത് കാണാം, പകർത്താം. രാവിലെ 6 മണിക്ക് എത്തിയ പ്രാദേശിക മാധ്യമങ്ങൾ കണ്ടത് മരങ്ങൾക്കു പിന്നിൽ ഒളിച്ചുനിൽക്കുന്ന പൊലീസിനെയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു ചെറുപ്പക്കാരായിരുന്നു ലക്ഷ്യം. മാധ്യമപ്രവർത്തകരോട് സംഭവസ്ഥലത്തുനിന്ന് 100 മീറ്റർ അകലെ നിൽക്കണമെന്ന് പൊലീസ് ഉപദേശിച്ചു. ബൈക്കിലെത്തിയ ഇരുവരെയും മറഞ്ഞുനിന്ന പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. മുസ്താകിൻ, നൗഷാദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കി. ജില്ലാ പൊലീസ് സൂപ്രണ്ട് സംഭവം വിവരിച്ചത് ഇങ്ങനെ: ‘രാവിലെ ആറരയോടെ ഇവർ സഞ്ചരിച്ച ബൈക്ക് പൊലീസ് തടഞ്ഞു. അപ്പോൾ ഇരുവരും പൊലീസിനു നേരെ വെടിവച്ചു. പ്രാണരക്ഷാർഥം പൊലീസ് തിരികെ വെടിവച്ചു. ഇരുവരും മരിച്ചു.’

വികാസ് ദുബെ

ക്രിമിനലുകളെയും മാഫിയാ തലവൻമാരെയും അമർച്ച ചെയ്യുന്നതിന് വ്യാജ ഏറ്റുമുട്ടലുകൾ ഉപയോഗിക്കുന്നതായി ഉത്തർപ്രദേശ് പൊലീസിനെപ്പറ്റി ആരോപണം ശക്തമാണ്. ഇതിൽ വികാസ് ദുബെ എന്ന വലിയ ക്രിമിനലിന്റെ കൊലപാതകമാണ് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചത്. എട്ടോളം പൊലീസുകാരെ കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ മാഫിയ തലവനായ വികാസിനെ ഉജ്ജയിനിയിൽനിന്നാണ് പൊലീസ് പിടികൂടിയത്. നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഏറ്റുമുട്ടലിൽ വധിച്ചു. കൈയാമം വച്ച് കൊണ്ടുവരുന്ന വ്യക്തി എങ്ങനെയാണ് പൊലീസിനെതിരെ തിരിഞ്ഞത് എന്ന ചോദ്യം ഉയർന്നിരുന്നു. വികാസ് ദുബെയെ ഏറ്റുമുട്ടലിൽ വധിക്കാൻ സാധ്യതയുണ്ടെന്നു കാട്ടി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ഹർജിയിൽ തീരുമാനം വരും മുൻപ് വികാസ് ദുബെ കൊല്ലപ്പെട്ടു.

2017ൽ 420 ഏറ്റുമുട്ടലുകളിലായി 15 പേർ കൊല്ലപ്പെട്ടതായും 2018ൽ 1038 ഏറ്റുമുട്ടലുകളിലായി 32 പേർ കൊല്ലപ്പെട്ടതായും യുപി പൊലീസ് ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ പലതും വ്യാജമായിരുന്നു എന്നാണ് ആരോപണം. പൊലീസിലുള്ള വിശ്വാസം നഷ്ടമാകുന്നതിനാൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് മനുഷ്യാവകാശപ്രവർത്തകർ ആവശ്യപ്പെടുന്നത്. യുപിയിൽ നടന്ന 15 നിയമവിരുദ്ധ കൊലപാതകങ്ങളിലാണ് യുഎൻ ആശങ്ക രേഖപ്പെടുത്തിയത്. യുഎൻ മനുഷ്യാവകാശ വിഭാഗം  ഇക്കാര്യത്തിൽ അയച്ച കത്തിന് മറുപടി നൽകിയില്ലെന്നും വെളിപ്പെടുത്തലുണ്ടായി.

∙ അവധി ദിവസങ്ങളിൽ കൈ തരിക്കും

ഏറ്റുമുട്ടലിലൂടെ നൂറിലേറെപ്പേരെ വധിച്ച മുംബൈ പൊലീസിലെ പ്രദീപ് ശർമ ഒരിക്കൽ പറഞ്ഞു: ‘അവധി ദിവസങ്ങളിൽ വീട്ടിലിരിക്കുമ്പോൾ ബോറടിക്കും’. ബോറടിക്കുന്നതിന്റെ കാരണം തിരഞ്ഞുപോകേണ്ടതില്ല. മുംബൈയിലെ അധോലോകത്തെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി 312 പേരെയെങ്കിലും വധിച്ച വ്യക്തിയാണ് ശർമ. നിരന്തരം ക്രിമിനലുകളെയും മാഫിയാ തലവൻമാരെയും പിന്തുടർന്ന ശർമ പലപ്പോഴും ഇവരുമായി വഴിവിട്ട നീക്കം നടത്തിയതായും കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ ഓരോ തവണയും സസ്പെൻഷൻ റദ്ദാക്കി കയറിയ ശർമയ്ക്ക് പക്ഷേ വിരമിച്ച ശേഷം കുടുങ്ങിയ കേസിൽനിന്ന് രക്ഷപ്പെടാനായില്ല. മുകേഷ് അംബാനിയുടെ വീടിനു സമീപം ബോംബ് നിറച്ച വാഹനം കണ്ടെത്തിയ കേസിൽ ഇപ്പോൾ അകത്താണ് ശർമ.

∙ ബംഗാൾ, ആന്ധ്ര... റേ മുതൽ മമത വരെ

70 കൾ. സിദ്ധാർഥ ശങ്കർ റേ എന്ന കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു അന്നു ബംഗാൾ ഭരിച്ചത്. ഇടതുപക്ഷ സാഹസികത നിറഞ്ഞുനിന്നതായിരുന്നു ആ കാലം. ക്യാംപസുകളിൽനിന്ന് പിടികൂടപ്പെട്ട ചെറുപ്പക്കാർ മോചിതരാവും. പുറത്തിറങ്ങി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഒരു വളവിലേക്ക് തിരിയുംമുൻപ് പിറകിൽനിന്നു വെടികൊള്ളും. സാഹസികരായ ചെറുപ്പക്കാരെ അന്നത്തെ ബംഗാൾ പൊലീസ് അങ്ങനെയാണു നേരിട്ടത്. ഭീകരർ ആയാണ് നക്സലുകളെ റേ കണ്ടത്. അവരെ നേരിടാൻ പൊലീസിന് സ്വാതന്ത്ര്യവും നൽകി. നക്സലുകൾക്കൊപ്പം രാഷ്ട്രീയ എതിരാളികളും വ്യാജഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. അടിയന്തരാവസ്ഥയുടെ ഇരുമ്പുമറയും റേയ്ക്ക് സഹായമായി. കുപ്രസിദ്ധമായിരുന്നു അക്കാലം. ബംഗാളിൽ  അക്കാലത്ത് ഒഴുകിയ ചോരയിൽ നിന്നാണ് ഇടതുപക്ഷ ഭരണകൂടം ഉയിർത്തെഴുന്നേറ്റത്. കോൺഗ്രസ് നാമാവശേഷമാകാനും അതു കാരണമായി.

നക്സലുകൾ (ഫയൽ ചിത്രം)

നക്സൽബാരിയിൽ തുടങ്ങി ഭരണകൂടത്തിന് എതിരെ ഉയർന്ന മുന്നേറ്റങ്ങളെ ഇടതുസാഹസികത എന്നും ഇടതുതീവ്രവാദം എന്നുമാണ് അക്കാലത്ത് മുഖ്യധാരാ പാർട്ടികൾ വിശേഷിപ്പിച്ചത്. ബംഗാളിനേക്കാൾ ഈ സാഹസികത വേരുപിടിച്ചത് ആന്ധ്രയിലെ വനങ്ങളിലായിരുന്നു. കൊണ്ടപ്പള്ളി സീതാരാമയ്യ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ പീപ്പിൾസ് വാർ ഗ്രൂപ്പ് ശക്തമായി. അങ്ങനെ എൺപതുകളിൽ ആന്ധ്രപ്രദേശ് വ്യാജ ഏറ്റുമുട്ടലുകളുടെ വാർത്തകളിൽ നിറഞ്ഞു. ഓരോ ഏറ്റുമുട്ടലും നടക്കുന്ന സ്ഥലത്തേക്കും കവിഹൃദയവുമായി വരവര റാവു നീതിയുടെ പക്ഷം ചേരാൻ ഓടിയെത്തിയിരുന്നു. വാർധക്യകാലത്ത് പീപ്പിൾസ് വാർ ഗ്രൂപ്പിനെ പിൻഗാമികളെ ഏൽപിച്ച് സീതാരാമയ്യ പോയി. കിഷൻജി അടക്കമുള്ള, തുടർന്നുവന്ന നേതാക്കൾ മറ്റു സംഘടനകൾക്കൊപ്പം ലയിച്ച് മാവോയിസ്റ്റ് സംഘടനയിൽ പീപ്പിൾസ് വാർ ഗ്രൂപ്പിനെയും ഉൾച്ചേർത്തു.

എൻജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷം, കുടുംബാംഗങ്ങളെ ഒരിക്കൽപോലും സന്ദർശിക്കാതെ, പതിറ്റാണ്ടുകളോളം വനങ്ങളിൽ സംഘടനയെ നയിച്ച കിഷൻജി ഒടുവിൽ ബംഗാളിലെത്തി. മമത ബാനർജിയുടെ നേതൃത്വത്തിൽ ഇടതുപക്ഷത്തിനെതിരായ ഭൂസമരത്തിൽ മാവോയിസ്റ്റുകളും പങ്കുവഹിച്ചു. സമരത്തിന് മാവോയിസ്റ്റുകളുടെ സഹായവും മമത സ്വീകരിച്ചു. ഇടതുപക്ഷത്തെ തൂത്തെറിഞ്ഞ് മമത അധികാരത്തിലെത്തി. അധികം വൈകുംമുൻപ് മമതയുടെ പൊലീസ് തന്നെ കിഷൻജിയെ ഏറ്റുമുട്ടലിൽ വധിച്ചു. 

∙കേരളത്തിലുമെത്തും അലയൊലികൾ

വനിതകൾ അടക്കം 8 മാവോയിസ്റ്റുകളാണ് കേരളത്തിൽ സമീപകാലത്ത് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിലാണ് അവർ കൊല്ലപ്പെട്ടതെന്ന വാദത്തെ ഏറ്റവും ശക്തമായി എതിർക്കാൻ സിപിഐയും നേതാവ് കാനം രാജേന്ദ്രനും മുന്നിലുണ്ടായിരുന്നു. പലരുടെയും പിറകിലാണ് വെടിയേറ്റത് എന്ന കാര്യം ചൂണ്ടിക്കാട്ടി ഏറ്റുമുട്ടൽ തിയറി അവർ തള്ളിക്കളഞ്ഞു. മാവോയിസ്റ്റുകളിൽ പലരും ഭക്ഷണസാധനം വാങ്ങാനായി കാട്ടിനു പുറത്തുവന്നപ്പോഴാണ് പൊലീസ് തിരിച്ചറിഞ്ഞത്. മാവോയിസ്റ്റ് ആക്രമണങ്ങളോ മറ്റേതെങ്കിലും നിയമവിരുദ്ധ നടപടികളോ ഉണ്ടായിട്ടില്ലാത്ത കേരളത്തിൽ വനിതകൾ അടക്കം 8 പേർ കൊല്ലപ്പെട്ടു എന്നത് അവിശ്വസനീയമായ സത്യമാണ്.

വർഗീസ് സ്മാരകം

ഹൈദരാബാദ് ദിശ സംഭവത്തിലെ വ്യാജ ഏറ്റുമുട്ടലിനെപ്പറ്റി വളരെ ശക്തമായാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. കേരളത്തിലും അത് അലയൊലികൾ സൃഷ്ടിച്ചെന്നുവരാം. ലക്ഷണമൊത്ത വ്യാജ ഏറ്റുമുട്ടലായ നക്സൽ വർഗീസ് വധം (1970 ഫെബ്രുവരി) 40 വർഷത്തിനു ശേഷമാണ് കേരളത്തെ പിടിച്ചുകുലുക്കിയത്. അന്ന് വർഗീസിനെ വെടിവച്ചുകൊന്ന കോൺസ്റ്റബിൾ രാമചന്ദ്രൻനായർ സത്യം പുറത്തുവിട്ടു. തുടർന്ന് ഐജി ലക്ഷ്മണ അടക്കമുള്ളവർ ശിക്ഷിക്കപ്പെട്ടു. നാലു പതിറ്റാണ്ടോളം തനിക്ക് സ്വസ്ഥത കിട്ടിയിരുന്നില്ലെന്ന് രാമചന്ദ്രൻ നായർ പറഞ്ഞു. മനസ്സാക്ഷി കള്ളം മറച്ചുവയ്ക്കാൻ സമ്മതിച്ചില്ല.

∙ ജി.എസ്.സിംഗളിന്റെ മനസ്സാക്ഷി

ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അറസ്റ്റിലായ ഐപിഎസ് ഓഫിസർ ആയിരുന്നു സിംഗൾ. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതോടെ മകൻ മാനക്കേട് സഹിക്കാനാകാതെ കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തു. ഈ സംഭവം അദ്ദേഹത്തിൽ മാനസിക പരിവർത്തനം ഉണ്ടാക്കി. തുടർന്ന് അദ്ദേഹം സിബിഐക്ക് വ്യാജ ഏറ്റുമുട്ടലുകളുടെ വിവരങ്ങൾ കൈമാറി.

ഗുജറാത്തിലെ ഏറ്റുമുട്ടലുകളുടെ സൂത്രധാരൻ എന്നറിയപ്പെട്ട ഡി.ജെ. വൻസാര ആദ്യഘട്ടത്തിൽ അതിശക്തനായിരുന്നു. അതേസമയം വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നതോടെ തന്റെ രാഷ്ട്രീയ മേലാളന്മാരുടെ ആത്മാർഥതയിൽ സംശയം തോന്നിത്തുടങ്ങി. തുടർന്ന് 2013 ൽ ജോലി രാജി വച്ചു കൊണ്ടുള്ള 10 പേജുള്ള കത്ത് അദ്ദേഹം സർക്കാരിന് അയച്ചുകൊടുത്തു. താൻ ദൈവത്തെപ്പോലെ കണ്ടിരുന്ന മുഖ്യമന്ത്രി താൻ അറസ്റ്റിലായപ്പോൾ വേണ്ടവണ്ണം സഹായിച്ചില്ലെന്ന് ആരോപണം ആ കത്തിൽ ഉന്നയിച്ചിരുന്നു. പിന്നീട് ആധ്യാത്മികതയിലും വൻസാര അഭയം കണ്ടെത്തി. കേരളത്തിൽ രാജൻ കേസിൽ പ്രതി ചേർക്കപ്പെട്ട പുലിക്കോടൻ നാരായണൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും പിൽക്കാലത്ത് ആധ്യാത്മിക പ്രഭാഷകന്റെ വേഷത്തിലാണ് കേരളം കണ്ടത്. 

∙ പ്രതിച്ഛായ നിർമിക്കാൻ ചോര ചിന്തുന്നവർ

തീവ്രവാദികളെ തുടച്ചുനീക്കുന്ന പൊലീസ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുവാൻ വേണ്ടിയാണ് പലപ്പോഴും പൊലീസ് വ്യാജ ഏറ്റുമുട്ടലുകൾ നടത്തുന്നത്. മുഖ്യമന്ത്രിയെയും മറ്റും വധിക്കാനായി ഭീകരസംഘടനകൾ അയച്ച വരെയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ഗുജറാത്തിൽ സർക്കാരും പൊലീസും അവകാശപ്പെട്ടു വന്നത്. എന്നാൽ 2007 ഡിഐജി വൻസാരയും സംഘവും അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം പിന്നീട് ഒരു തീവ്രവാദിയും വന്നില്ല! ഏറ്റുമുട്ടലുകൾ വ്യാജമായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നതായാണ് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. ഏറ്റുമുട്ടൽ വ്യാജമായിരുന്നു എന്നു സൂചിപ്പിക്കുന്ന മറ്റു വസ്തുതകൾ ഇവയാണ്: കൊല്ലപ്പെട്ട ഭീകര പ്രവർത്തകരുടെ പശ്ചാത്തലം, അവർ നടത്തിയ ആസൂത്രണം, ഉപയോഗിച്ച സാധനങ്ങൾ, അവർ നടത്തിയ വാർത്താവിനിമയങ്ങൾ തുടങ്ങിയവയൊന്നും തുടർ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടില്ല.

ഉത്തർ പ്രദേശിലാകട്ടെ, ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്രിമിനലുകളെ കൊന്നുതള്ളുന്നത് എന്നാണ് സർക്കാരിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഏതായാലും നിയമത്തെ നോക്കുകുത്തിയാക്കി, ചട്ടങ്ങളൊന്നും പാലിക്കാതെ നടത്തുന്ന കൊലപാതകങ്ങൾ നീതിന്യായ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. അതുകൊണ്ടാണ് കോടതികൾ ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നത്.

∙ആത്മവീര്യം എന്ന മറുവാദം

ഏറ്റുമുട്ടൽ ചില സന്ദർഭങ്ങളിൽ അനിവാര്യമാണ്. കുറ്റവാളികളെ കീഴടക്കാനും സ്വന്തം ജീവൻ രക്ഷിക്കാനും മറ്റൊരു മാർഗവുമില്ലാതെ വരുന്ന ഘട്ടത്തിലാണ് ഏറ്റുമുട്ടൽ വഴി കുറ്റവാളികളെ സുരക്ഷാ സൈനികർ കൊല്ലുന്നത്. എന്നാൽ പലപ്പോഴും ഇക്കാര്യം തെളിയിക്കാൻ കഴിയാതെ വരുന്നു എന്നതാണ് സംശയം ജനിപ്പിക്കുന്നത്.

വ്യാജ ഏറ്റുമുട്ടൽ കഴിഞ്ഞാൽ ആത്മവീര്യം എന്ന വാക്ക് ഉയർന്നു കേൾക്കാം. പൊലീസിനെ കുറ്റപ്പെടുത്തിയാലോ അറസ്റ്റ് ചെയ്താലോ അത് സേനയുടെ ആത്മവീര്യം തകർക്കുമെന്നാണ് ഭരണകൂടം വാദിക്കുക. അതേസമയം ഇങ്ങനെ വാദിക്കുന്നവർ ഉദ്യോഗസ്ഥ – പൊലീസ് വിഭാഗങ്ങളുടെ വക്താക്കളായി രാജ്യത്തെ നിയമ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയാണ് ചെയ്യുന്നത്. സ്വാധീനമോ സംഘടിതശക്തിയോ ഇല്ലാത്ത പാവങ്ങളുടെ മനുഷ്യാവകാശത്തെപ്പറ്റി നിശബ്ദത പാലിക്കുന്നവരാണ് പലപ്പോഴും പൊലീസിന്റെ മനോവീര്യം തകരും എന്നു പറഞ്ഞ് ശബ്ദഘോഷം ഉണ്ടാക്കുന്നത്. ഭരണഘടനയും പൊലീസ് വകുപ്പും അനുശാസിക്കുന്ന നിയമങ്ങൾ അനുസരിക്കുന്നതിനു പകരം മുകളിൽ ഉള്ളവർ ആവശ്യപ്പെടുന്ന നിയമവിരുദ്ധ കാര്യങ്ങൾ നടത്തിക്കൊടുക്കാൻ ഒരു വിഭാഗം പൊലീസുകാർക്കുള്ള ‘ലൈസൻസിനെ’ ആണ് പൊലീസിന്റെ മനോവീര്യം എന്നു വിശേഷിപ്പിക്കുന്നത്. വ്യാജ ഏറ്റുമുട്ടൽ ഒരു ഇരുതല മൂർച്ചയുള്ള വാളാണ്. ക്രിമിനലുകൾക്കെതിരെ അതു പ്രയോഗിക്കുമ്പോൾ കയ്യടിക്കുന്നവർ, നാളെ തനിക്കുനേരെയും വരാം എന്ന് പലപ്പോഴും ചിന്തിക്കാറില്ല.

ഹൈദരാബാദിൽ 2019 ഡിസംബർ അഞ്ചിന് നടന്ന നാലുപേരുടെ വധത്തെപ്പറ്റി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു പറഞ്ഞത് ഇങ്ങനെയാണ്: ‘‘ഹൈദരാബാദിലെ ഏറ്റുമുട്ടൽ വ്യാജമെന്ന് വ്യക്തമാണ്. നാലുപേരും നിരായുധരും കസ്റ്റഡിയിലുള്ളവരുമായിരുന്നു. അപ്പോൾ എങ്ങനെയാണ് സത്യസന്ധമായ ഒരു ഏറ്റുമുട്ടൽ നടക്കുക?’’പ്രതിസ്ഥാനത്ത് പൊലീസ് ആണെങ്കിൽ മറ്റുള്ളവരെക്കാൾ കൂടുതൽ ശിക്ഷ അർഹിക്കുന്നു എന്നാണ് ജസ്റ്റിസ് കട്ജുവിന്റെ നിലപാട്. കാരണം നിയമം നടപ്പാക്കേണ്ടവർ തന്നെ നിയമം കൈയിലെടുക്കുന്നത് ആശാസ്യമല്ല. 

∙ തെളിയിക്കപ്പെടാനുള്ള പെടാപ്പാട്

പൊലീസുകാർ പ്രതിപ്പട്ടികയിൽ വരുന്ന കേസുകൾ തെളിയിക്കപ്പെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ്. മലയ്ക്കു നേരെ കല്ലെറിയുന്നതുപോലെയാവും പലപ്പോഴും പൊലീസിനെതിരായ കേസുകൾ. തെളിവുകൾ ഇല്ലാതാക്കാനും വിചാരണ നീട്ടിക്കൊണ്ടു പോകാനും പല തന്ത്രങ്ങളും പൊലീസ് പയറ്റാറുണ്ട്. ഉത്തർപ്രദേശിൽ 2002 ഓഗസ്റ്റ് മൂന്നിന് പ്രദീപ് കുമാർ എന്ന പതിനെട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ നാലു പൊലീസുകാരാണ് പ്രതിപ്പട്ടികയിൽ വന്നത്. ഈ കേസ് 20 വർഷത്തോളമാണ് നീണ്ടു പോയത്.

മറ്റൊരു ഉദാഹരണമാണ് സമീപകാലത്ത് കേരളത്തിൽ വലിയ ചർച്ചയായ കൊല്ലം എഴുകോണിലെ കൂലിപ്പണിക്കാരനായ അയ്യപ്പന്റെ കേസ്. 1996 ൽ ലോക്കപ്പിൽ ക്രൂരമർദനത്തിന് ഇരയായ അയ്യപ്പൻ 26 വർഷമാണ് നിയമപോരാട്ടം നടത്തിയത്. കേസ് സുപ്രീം കോടതിവരെ നീണ്ടു. വസ്തുവകകൾ വിറ്റ് കേസ് നടത്താൻ അയ്യപ്പൻ തയാറായി. സുപ്രീം കോടതിയും ശിക്ഷിക്കുമെന്നു വന്നതോടെ പൊലീസുകാർ ലക്ഷങ്ങൾ വാഗ്ദാനം ചെയ്യുകയും കാലുപിടിക്കുകയും ചെയ്തു. പക്ഷേ നീതിക്കു വേണ്ടി അയ്യപ്പൻ നിന്നു. കേസിലെ പ്രതികളായ പൊലീസുകാർ ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ജീവൻ തിരിച്ചുകിട്ടിയതുകൊണ്ട് ദീർഘകാലം നിയമപോരാട്ടം നടത്താൻ അയ്യപ്പന് അവസരം കിട്ടി. കൊല്ലപ്പെടുന്ന നിരപരാധികളുടെ ആത്മാക്കളാകട്ടെ നീതിനിഷേധത്തിന്റെ അന്ധകാരത്തിൽ ലയിച്ചുതീരും.

English Summary: Notorious Stories of Fake Encounter Killings by Police in India