പേരറിവാളനെ വെറുതെ വിട്ടു എന്നതല്ല ഇതിന്റെ അർഥം. ശിക്ഷ ഇളവു ചെയ്തു കൊടുത്തു. അതായതു ജീവപര്യന്തം ശിക്ഷ എന്നതു മരിക്കുന്നതു വരെ എന്നാണ്. അത് 14 വർഷം അനുഭവിച്ചു കഴിഞ്ഞാൽ ഗവണ്മെന്റിനു വേണമെങ്കിൽ ബാക്കി ഇളവുചെയ്തു കൊടുക്കാൻ കഴിയും. അതിനു ഗവർണറോട് അവർ അപേക്ഷിക്കണം.... Perarivalan, KT Thomas, Rajiv Ghandi Murder

പേരറിവാളനെ വെറുതെ വിട്ടു എന്നതല്ല ഇതിന്റെ അർഥം. ശിക്ഷ ഇളവു ചെയ്തു കൊടുത്തു. അതായതു ജീവപര്യന്തം ശിക്ഷ എന്നതു മരിക്കുന്നതു വരെ എന്നാണ്. അത് 14 വർഷം അനുഭവിച്ചു കഴിഞ്ഞാൽ ഗവണ്മെന്റിനു വേണമെങ്കിൽ ബാക്കി ഇളവുചെയ്തു കൊടുക്കാൻ കഴിയും. അതിനു ഗവർണറോട് അവർ അപേക്ഷിക്കണം.... Perarivalan, KT Thomas, Rajiv Ghandi Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരറിവാളനെ വെറുതെ വിട്ടു എന്നതല്ല ഇതിന്റെ അർഥം. ശിക്ഷ ഇളവു ചെയ്തു കൊടുത്തു. അതായതു ജീവപര്യന്തം ശിക്ഷ എന്നതു മരിക്കുന്നതു വരെ എന്നാണ്. അത് 14 വർഷം അനുഭവിച്ചു കഴിഞ്ഞാൽ ഗവണ്മെന്റിനു വേണമെങ്കിൽ ബാക്കി ഇളവുചെയ്തു കൊടുക്കാൻ കഴിയും. അതിനു ഗവർണറോട് അവർ അപേക്ഷിക്കണം.... Perarivalan, KT Thomas, Rajiv Ghandi Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൻ വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയെ മോചിപ്പിക്കണമെന്ന് 14 വർഷത്തിനു ശേഷം ആവശ്യപ്പെട്ട ഒരു ന്യായാധിപനുണ്ട് കേരളത്തിൽ. സുപ്രീം കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെ.ടി. തോമസ്. ശിക്ഷയിളവ് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ട ആ പ്രതിയെ 30 വർഷത്തിനു ശേഷം കഴിഞ്ഞ ദിവസം കോടതി ഇടപെട്ട് മോചിപ്പിച്ചു– പേരറിവാളൻ. ഒരുപാട് നേരത്തേ സംഭവിക്കേണ്ടതായിരുന്ന നീതിയായിരുന്നു ഇതെന്നാണ് കെ.ടി.തോമസ് വ്യക്തമാക്കുന്നത്. വളരെ വിരളമായ സന്ദർഭങ്ങളിൽ മാത്രമേ വധശിക്ഷ വിധിക്കാവൂ. രാഷ്ട്രം അതിന്റെ കുഞ്ഞുങ്ങളെ ശിക്ഷിക്കേണ്ടതു നന്നാകാൻ വേണ്ടിയാകണമെന്നും കെ.ടി. തോമസ് പറയുന്നു. എന്നിട്ടും അദ്ദേഹം മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസിൽ പ്രതികൾക്കു വധശിക്ഷ വിധിച്ചത് എന്തുകൊണ്ടാണ്? വിധിപ്രഖ്യാപനം കഴിഞ്ഞു 14 വർഷം കഴിഞ്ഞപ്പോൾ സോണിയ ഗാന്ധിക്കു കത്തയച്ചത് എന്തിനാണ്? ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ പിടിച്ചുകുലുക്കിയ രാജീവ് ഗാന്ധി വധക്കേസിന്റെ നാൾ വഴികളെക്കുറിച്ചും ശിക്ഷാ വിധികളെക്കുറിച്ചും മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുകയാണ് ജസ്റ്റിസ് കെ.ടി. തോമസ്.

∙ ഒടുവിൽ പേരറിവാളനു മോചനം ലഭിച്ചിരിക്കുന്നു; കോടതി വിധിയെ എങ്ങനെ വിലയിരുത്തുന്നു?

ADVERTISEMENT

തീർച്ചയായും ഒരുപാട‌ു നേരത്തേ സംഭവിക്കേണ്ടതായിരുന്ന ഒരു നീതിയായിരുന്നു ഇത്. എന്തെക്കെയോ കാരണങ്ങൾകൊണ്ട് ഒരുപാട് വൈകിപ്പോയി. പിന്നെ പേരറിവാളനെ വെറുതെ വിട്ടു എന്നതല്ല ഇതിന്റെ അർഥം. ശിക്ഷ ഇളവു ചെയ്തു കൊടുത്തു. അതായതു ജീവപര്യന്തം ശിക്ഷ എന്നതു മരിക്കുന്നതു വരെ എന്നാണ്. അത് 14 വർഷം അനുഭവിച്ചു കഴിഞ്ഞാൽ ഗവണ്മെന്റിനു വേണമെങ്കിൽ ബാക്കി ഇളവുചെയ്തു കൊടുക്കാൻ കഴിയും. അതിനു ഗവർണറോട് അവർ അപേക്ഷിക്കണം. എന്നാൽ ഗവർണർക്ക് അതിന്മേൽ നീക്കുപോക്ക് നടത്തണമെങ്കിൽ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന്റെ അനുമതി വേണം.

വയസ്സ് 50 ആയെങ്കിലും അദ്ദേഹം ഇനിയും ഒരു കുടുംബ ജീവിതം അനുഭവിച്ചിട്ടില്ല. 19–ാം വയസ്സിൽ ജയിലിൽ പോയതാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും തടവറയിൽ കഴിഞ്ഞു. അതൊരു മനുഷ്യാവകാശ ലംഘനമാണ്. ഭീകരൻ അല്ലാത്ത ഒരാളെ 30 വർഷം ജയിലിലിട്ടത്; അങ്ങനെ ചെയ്യാൻ പാടില്ല. പുറത്തുവിട്ടാൽ അപകടകാരി അല്ലാത്ത ഒരാളുടെ നീതി എന്തിന് ഇത്രയും വർഷം തടഞ്ഞുവച്ചു? ഇനിയെങ്കിലും ഒരു കുടുംബജീവിതം നയിക്കാൻ അയാൾക്കാകട്ടെ. വേണ്ടപ്പെട്ടവരുടെ കൂടെ കഴിയാൻ സാധിക്കട്ടെ

പേരറിവാളൻ 30 വർഷം ജയിലിൽ കിടന്നതിനാൽ ബാക്കി ശിക്ഷ ഇളവു ചെയ്തു നൽകണമെന്ന് തമിഴ്നാട് സർക്കാർ നേരത്തേ തന്നെ ഗവർണർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ ഗവർണർ അതു വച്ചു താമസിപ്പിച്ചു; ഒന്നും ചെയ്തില്ല. അവസാനം സർക്കാർ സുപ്രീംകോടതിയിൽ പോകും എന്നു പറഞ്ഞ സമയത്ത് ഗവർണർ പറഞ്ഞത് ‘എനിക്കല്ല, പ്രസിഡന്റിനു മാത്രമാണ് അധികാരം ഉള്ളത്’ എന്നായിരുന്നു. അതാണു സുപ്രീംകോടതി വിമർശിച്ചത്. ആർട്ടിക്കിൾ 161 അനുസരിച്ച് ഗവർണർക്ക് ഉത്തരവിടാൻ അവകാശമുണ്ടായിരിക്കെ, ഭരണഘടനയുടെ 161-ാം വകുപ്പ് ഇനിയാരും ഉപയോഗിക്കേണ്ടെന്ന് എങ്ങനെയാണു ഗവർണർക്ക് പറയാൻ കഴിയുന്നത്? വാസ്തവത്തിൽ ഗവർണർ ചെയ്തതു തെറ്റിപ്പോയി. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന്റെ നിർദേശത്തെ അവഗണിക്കാൻ ഗവർണർക്ക് കഴിയില്ല. നീതി ഇത്രയും വൈകിയതു ശരിയായില്ല. ഒരാളുടെ ജീവിതമാണോ വച്ചു താമസിപ്പിക്കുന്നത്? വല്ല സ്ഥലമിടപാടോ മറ്റോ ആയിരുന്നെങ്കിൽ അനുവദിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിനു നഷ്ടപ്പെട്ട ജീവിതത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി പേരറിവാളൻ കൂടിക്കാഴ്ചയ്ക്കെത്തിയപ്പോൾ.Photo: PTI

∙ പേരറിവാളനെ വധശിക്ഷയ്ക്കു വിധിച്ചത് അങ്ങു തന്നെ, മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും അങ്ങു തന്നെ. എന്താണ് ആ മാറ്റത്തിനു കാരണം?

പേരറിവാളൻ അടക്കമുള്ള, രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളുടെയും ശിക്ഷ ഇളവു ചെയ്തു നൽകണമെന്നു ശിക്ഷ വിധിച്ച് 14 വർഷം പിന്നിട്ടപ്പോൾ മുതൽ ഞാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. വധശിക്ഷ രാഷ്ട്രപതി ജീവപര്യന്തമാക്കി മാറ്റി. 14 വർഷത്തെ ജീവപര്യന്തത്തിനു ശേഷം പ്രിസൺ അഡ്വൈസറി ബോർഡിന്റെ റിപ്പോർട്ട് പ്രതികൾക്ക് അനുകൂലമാണെങ്കിൽ ശിക്ഷ ഇളവുചെയ്തു നൽകാം. ഈ പ്രതികളെക്കുറിച്ചു മോശമായൊന്നും അവരുടെ റിപ്പോർട്ടിലില്ല. പേരറിവാളനെക്കുറിച്ചാണെങ്കിൽ അദ്ദേഹം ജയിലിലിരുന്ന് പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും ഒട്ടേറെ ഡിപ്ലോമകളും നേടി. കവിതകൾ എഴുതി. എല്ലാവരോടും നല്ല പെരുമാറ്റവും. അദ്ദേഹത്തെ 14 വർഷം കഴിഞ്ഞു വിടേണ്ടതായിരുന്നു.

ADVERTISEMENT

അവർക്കു ശിക്ഷ ഇളവുചെയ്തു നൽകണമെന്നു ഞാൻ ആവശ്യപ്പെടാൻ വേറെയും കാരണങ്ങളുണ്ടായിരുന്നു. ശിക്ഷ വിധിച്ചപ്പോൾ തന്നെ നടപ്പാക്കിയിരുന്നെങ്കിൽ അതായിരുന്നു ശരി. എന്നാൽ ഇത്രയും കൊല്ലം ജയിലിലിട്ടു നരകിച്ച് ഇനി തൂക്കിലേറ്റണം എന്നു പറയുന്നതു ശരിയല്ല. വധശിക്ഷ അവർക്കു നൽകാതെ നീട്ടിനീട്ടി കൊണ്ടുപോയി. ഒരേ കേസിൽ വധശിക്ഷയും ജീവപര്യന്തവും ഒരുമിച്ചു നൽകാൻ കഴിയില്ല. ഒന്നേ കൊടുക്കാനാവൂ. വധശിക്ഷ വിധിച്ചിട്ട് അതു നടപ്പിലാക്കാതെ 14 വർഷം നീട്ടിക്കൊണ്ടു പോയതോടെ ഇവിടെ രണ്ടു ശിക്ഷയും നൽകുന്നതിനു തുല്യമായില്ലേ? ഇനി വധശിക്ഷ നൽകരുത് എന്നാണു ഞാൻ ആവശ്യപ്പെട്ടത്. ‍‘ഡബിൾ ജിയോപാഡി (Double jeopardy)’ എന്നൊരു പ്രയോഗമുണ്ട്. ഒരു കുറ്റത്തിന് ഇരട്ട ശിക്ഷ നൽകാൻ പാടില്ല എന്നാണ് അതിനർഥം. അതാണു ഞാൻ ആവശ്യപ്പെട്ടത്.

∙ യഥാർഥത്തിൽ പേരറിവാളൻ ചെയ്ത കുറ്റമെന്തായിരുന്നു? 9 വാൾട്ടിന്റെ രണ്ട് ബാറ്ററി വാങ്ങി നൽകിയെന്നതല്ലാതെ മറ്റെന്തെങ്കിലും പങ്ക് ആയാൾക്ക് ആ വധത്തിൽ ഉണ്ടായിരുന്നോ?

അതിനെക്കുറിച്ച് എനിക്കു കൂടുതൽ കാര്യങ്ങൾ തുറന്നു പറയാൻ കഴിയില്ല. അദ്ദേഹത്തിനെതിരെ മറ്റ് ഒരുപാടു തെളിവുകൾ നിലനിന്നിരുന്നു. ബാറ്ററി വാങ്ങി നൽകിയെന്നത് ഒരു പ്രവൃത്തി മാത്രമാണ്. മറുഭാഗത്തു വേറെയും ഇടപെടലുകളുടെ തെളിവുകൾ നിലനിൽക്കുന്നു. ഞങ്ങളുടെ കണ്ടെത്തൽ ശരിയാണെങ്കിൽ അദ്ദേഹം ആ ഗൂഢാലോചനകളിൽ കാര്യമായി പങ്കെടുത്ത ആളാണെന്നാണു തെളിവുകൾകൊണ്ട് മനസ്സിലായത്. അയാൾ കുറ്റമേ ചെയ്തിട്ടില്ല എന്നു പറയേണ്ട സ്റ്റേജ് അല്ലയിത്. കാരണം അങ്ങനെ പറയണമെന്നുണ്ടെങ്കിൽ ജഡ്ജ്മെന്റ് കഴിഞ്ഞയുടൻ റിവ്യു പെറ്റിഷൻ ഫയൽ ചെയ്യണം. അവർ ചെയ്ത റിവ്യു തള്ളിപ്പോയി.

പേരറിവാളന് മധുരം നൽകുന്ന സഹോദരി. Photo: PTI

∙ പേരറിവാളന്റെ മോചനത്തോടുള്ള ഗാന്ധികുടുംബത്തിന്റെ പ്രതികരണത്തെപ്പറ്റി...?

ADVERTISEMENT

വ്യക്തിപരമായി എനിക്കത് അറിയില്ല. എന്നിരുന്നാലും അവരും കേന്ദ്ര സർക്കാരും ഈ വിധിയെ അനുകൂലിക്കുന്നില്ല എന്നു തന്നെയാണു ഞാൻ മനസ്സിലാക്കുന്നത്. വിധിപ്രഖ്യാപനം കഴിഞ്ഞ് 14 വർഷം കഴിഞ്ഞപ്പോൾ ഞാൻ സോണിയ ഗാന്ധിക്ക് ഒരു കത്തയച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾ (സോണിയ ഗാന്ധി) പ്രസിഡന്റിന് ഒരു കത്തയച്ചാൽ അത് ഒരു വലിയ വിപ്ലവം ആയിരിക്കുമെന്നും, നിങ്ങൾ ക്ഷമിച്ചാൽ അവർക്കു ശിക്ഷയിളവു കിട്ടുമെന്നും ആ കത്തിൽ ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിനോട് അവർ പ്രതികരിച്ചില്ല.

∙ വധശിക്ഷയോടുള്ള അങ്ങയുടെ സമീപനം എന്താണ്?

വധശിക്ഷയെ എതിർക്കുന്ന ആളാണു ഞാൻ. എന്നാൽ ഞാൻ അതിൽ അനുകൂലിക്കുന്ന ഒറ്റ ഘടകം മാത്രമേയുള്ളൂ. നമ്മുടെ സ്വയരക്ഷയ്ക്ക് ഉതകുന്നതാണെങ്കിൽ മാത്രം വധശിക്ഷയാകാം എന്നതാണത്. ഒരു ഭീകരനെ പിടികൂടിയാൽ അയാളെ വിട്ടുകിട്ടാൻ മറ്റു രാജ്യങ്ങൾ നമ്മളെ ഭീഷണിപ്പെടുത്തുന്ന അവസ്ഥ ഉണ്ടാകും. കാണ്ടഹാറിൽ നടന്ന വിമാനം തട്ടിയെടുക്കൽ പോലുള്ളവയിലേക്ക് അതു നയിച്ചേക്കാം. അന്ന് ആ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും അവർ ബന്ദികളാക്കാൻ ശ്രമിച്ചു. വിമാനം കൂടുതൽ സുരക്ഷിതമാക്കിയതിനാൽ ഇനി ഒരുപക്ഷേ സ്കൂളുകളോ മറ്റോ ആവാം അവർ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുക. ഇത്തരത്തിൽ സ്വയംരക്ഷയ്ക്കു വേണ്ടി മാത്രം ഇയാളെ ജയിലിൽ തുടർന്നിടാതെ വധശിക്ഷയ്ക്കു വിധിക്കാം. അതിന്റെ ഫിലോസഫി ‘സെൽഫ് ഡിഫൻസ്’ ആണ്–സ്വയം പ്രതിരോധം. അയാളെ ജയിലിൽ വച്ചുകൊണ്ടിരിക്കുന്നതു നമുക്ക് അപകടമാണ്. കാരണം അയാളുടെ അനുയായികളായ ഭീകരർ നമ്മെ അപായപ്പെടുത്താം.

വളരെ വിരളമായ ഇത്തരം സന്ദർഭങ്ങളിൽ മാത്രമേ വധശിക്ഷയ്ക്കു വിധിക്കാവൂ. മറ്റൊരു കാര്യങ്ങൾക്കും വധശിക്ഷ നൽകാൻ പാടില്ല; ജീവപര്യന്തം കൊടുത്താൽ മതി. രാഷ്ട്രം അതിന്റെ കുഞ്ഞുങ്ങളെ ശിക്ഷിക്കേണ്ടത് നന്നാകാൻ വേണ്ടിയാണ്. ഇതാണെന്റെ വ്യക്തിപരമായ അഭിപ്രായം. ഇതു പ്രകാരം രാജീവ് ഗാന്ധി വധക്കേസിൽ ആർക്കും വധശിക്ഷ വിധിക്കാൻ പാടില്ല. എന്നാൽ ഞാൻ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമനുസരിച്ച് വിധിക്കാമെന്നല്ല, നിയമപ്രകാരം വിധിച്ചോളാമെന്നാണ്. അതിനാൽ അന്നത്തെ നിയമം അനുസരിച്ചു ഞാൻ വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കുറ്റങ്ങൾക്കു വധശിക്ഷ വിധിക്കാം എന്നു നമ്മുടെ നീതിന്യായത്തിൽ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ആർക്കും വധശിക്ഷ വിധിക്കില്ലായിരുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണ അയ്യരും വധശിക്ഷയ്ക്ക് എതിരായിരുന്നു. എന്നാൽ അദ്ദേഹത്തിനും വധശിക്ഷ വിധിക്കേണ്ടി വന്നിട്ടുണ്ട്.

∙ പേരറിവാളന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും?

വയസ്സ് 50 ആയെങ്കിലും അദ്ദേഹം ഇനിയും ഒരു കുടുംബ ജീവിതം അനുഭവിച്ചിട്ടില്ല. 19–ാം വയസ്സിൽ ജയിലിൽ പോയതാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും തടവറയിൽ കഴിഞ്ഞു. അതൊരു മനുഷ്യാവകാശ ലംഘനമാണ്. ഭീകരൻ അല്ലാത്ത ഒരാളെ 30 വർഷം ജയിലിലിട്ടത്; അങ്ങനെ ചെയ്യാൻ പാടില്ല. പുറത്തുവിട്ടാൽ അപകടകാരി അല്ലാത്ത ഒരാളുടെ നീതി എന്തിന് ഇത്രയും വർഷം തടഞ്ഞുവച്ചു? ഇനിയെങ്കിലും ഒരു കുടുംബജീവിതം നയിക്കാൻ അയാൾക്കാകട്ടെ. വേണ്ടപ്പെട്ടവരുടെ കൂടെ കഴിയാൻ സാധിക്കട്ടെ–ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞുനിർത്തി.

പേരറിവാളൻ അമ്മ അര്‍പ്പുതമ്മാളിനൊപ്പം. Photo: PTI

പേരറിവാളൻ കേസിൽ സംഭവിച്ചത്....

ഭരണഘടന ഉറപ്പു നൽകുന്ന അധികാരം. അതു പ്രയോഗിക്കാനോ തീരുമാനമെടുക്കാനോ ഇതിനു ബാധ്യസ്ഥനായ ആൾ തയാറാകാതിരിക്കുക. ഇതുവഴി ഒരാളുടെ ജീവിതവും ആയുസ്സു തന്നെയും അനിശ്ചിതത്വം നിറഞ്ഞതാകുക. നിയമ പ്രതിസന്ധിയും മനുഷ്യത്വപ്രശ്നവും എതിരു നിന്ന കേസായിരുന്നു പേരറിവാളന്റേത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി. 30 വർഷത്തിലേറെ നീണ്ട ജയിൽ ജീവിതത്തിന് അവസാനം വിരുന്നത്തിയ ഇടപെടൽ നടത്തുമ്പോൾ വലിയ ചില നിയമപ്രശ്നങ്ങൾക്കു കൂടിയാണ് സുപ്രീംകോടതി വ്യക്തത വരുത്തുന്നത്. അതുകൊണ്ടുതന്നെ പേരറിവാളന്റെ മോചന അപേക്ഷ സംബന്ധിച്ച കേസിലെ വിധി അതിപ്രധാനമാകുന്നു. ജഡ്ജിമാരായ എൽ. നാഗേശ്വർ റാവു, ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു വിധി പറഞ്ഞത്. വിധി വാചകം എഴുതിയത് ജസ്റ്റിസ് എൽ. നാഗേശ്വർ റാവുവും. ആ വിധിയിൽ ഇങ്ങനൊരു വാചകമുണ്ട്:

‘ഭരണഘടനയുടെ 161-ാം വകുപ്പ് വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുന്നു. കാരണം, ജയിലിൽ കഴിയുന്നയാളുടെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കൂട്ടാനേ ഉപകരിക്കൂവെന്നതിനാൽ, ഇതിൽ വിവരിക്കാനാകാത്ത തരം കാലതാമസം ഉണ്ടാകുന്നതു ക്ഷമിക്കാൻ കഴിയുന്നതല്ല. വിശേഷിച്ചും ശിക്ഷ ഒഴിവാക്കാനോ കുറവു ചെയ്യാനോ തീരുമാനം എടുത്തു കഴിഞ്ഞ സ്ഥിതിക്ക്.’

എന്തായിരുന്നു പ്രശ്നം?

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ജയിൽ ജീവിതത്തിനിടെ പേരറിവാളന് ആശ്വാസം പകർന്ന തീരുമാനം 2018–ൽ തന്നെയുണ്ടായതാണ്. വധശിക്ഷ 2014-ൽ ജീവപര്യന്തമായി സുപ്രീംകോടതി ഇളവു ചെയ്യുമ്പോൾ തന്നെ വിട്ടയയ്ക്കണമെന്ന പേരറിവാളന്റെ അപേക്ഷ തമിഴ്നാട് ഗവർണറുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ തീരുമാനം വൈകുന്നുവെന്നും തീരുമാനം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് 2015–ലാണ് പേരറിവാളൻ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പലതവണ മാറ്റിവയ്ക്കപ്പെട്ട ഹർജിയിൽ 2018-ൽ സുപ്രീം കോടതി ആദ്യം വ്യക്തത വരുത്തി–തീരുമാനം ഗവർണർക്ക് എടുക്കാം.

ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിസഭ കേസിലെ 7 പ്രതികളെയും വിട്ടയയ്ക്കാൻ ഗവർണറോടു ശുപാർശ ചെയ്തു. എന്നാൽ, ഇതിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല. തീരുമാനം അനിശ്ചിതമായി വൈകിപ്പിക്കുന്ന ഗവർണർക്കെതിരെ 2020 ജൂലൈയിൽ മദ്രാസ് ഹൈക്കോടതിയും പിന്നീടു കേസ് പരിഗണിച്ചപ്പോഴൊക്കെ സുപ്രീംകോടതിയും അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ഒടുവിൽ ഞങ്ങൾക്കിടപെടേണ്ടി വരുമെന്നു പോലും പറഞ്ഞു. എന്നിട്ടും ഗവർണറിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാതിരുന്നപ്പോഴാണ് പേരറിവാളൻ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞതും തീർപ്പാക്കിയതും.

പേരറിവാളൻ

 ഉപയോഗിക്കാതിരുന്ന 161

ഭരണഘടന ഉറപ്പു നൽകുന്ന അധികാരം ഗവർണർ പ്രയോഗിക്കാതിരുന്നതായിരുന്നു പേരറിവാളന്റെ കാര്യത്തിൽ കഴിഞ്ഞ ദിവസം വരെ തടസ്സമായിരുന്നത്. തന്റെ അധികാരപരിധിയിൽ ഏതെങ്കിലും നിയമത്തിന് എതിരായി കുറ്റം സ്ഥാപിക്കപ്പെട്ട ഒരാൾക്കുള്ള ശിക്ഷ സ്റ്റേ ചെയ്യാനും കുറവു ചെയ്യുന്നതിനുമെല്ലാം ഗവർണർക്ക് അധികാരമുണ്ട്. ഭരണഘടനയിലെ പാർട്ട് 6–ൽ (സംസ്ഥാനങ്ങളെക്കുറിച്ച്) എക്സിക്യുട്ടിവ്(നിയമനിർവഹണം) പരാമർശിക്കുന്ന 2-ാം അധ്യായമാണ് ഇതേക്കുറിച്ചു വ്യക്തമാക്കുന്നത്. ഇതിലെ 161-ാം വകുപ്പുപ്രകാരം ചില കേസുകളിൽ മാപ്പു നൽകാനും ശിക്ഷാവിധി നിർത്തിവയ്ക്കാനും ശിക്ഷ ഇളവു ചെയ്യാനും ഗവർണർക്ക് അധികാരമുണ്ട്. ഒരു സംസ്ഥാനത്തെ ഗവർണർക്ക്, ആ സംസ്ഥാനത്തിന്റെ എക്സിക്യുട്ടിവ് അധികാരപരിധിയിൽപെടുന്ന വിഷയത്തെ സംബന്ധിച്ച്, നിയമത്തിനെതിരായി കുറ്റം സ്ഥാപിക്കപ്പെട്ട ഒരാളുടെ കാര്യത്തിൽ, ഇത്തരം ഇടപെടലുകൾ നടത്താമെന്നാണ് ഈ വകുപ്പിൽ പറയുന്നത്. ഈ അധികാരം പ്രയോഗിക്കാതെ തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടതായിരുന്നു പേരറിവാളനു മുന്നിലെ തടസ്സമെന്നു ചുരുക്കം.

കോടതി ഉപയോഗിച്ച 142

ഗവർണർ തന്റെ അധികാരം പ്രയോഗിക്കാതിരുന്നപ്പോൾ സുപ്രീം കോടതി തങ്ങൾക്കുള്ള പ്രത്യേകാധികാരം ഉപയോഗിച്ചുവെന്നതാണ് പേരറിവാളൻ കേസിലെ പ്രത്യേകത. മന്ത്രിസഭയുടെ ശുപാർശ അംഗീകരിക്കാനുള്ള ഭരണഘടനാബാധ്യതയെക്കുറിച്ച് ഓർമിപ്പിച്ചിട്ടും ഫലമില്ലാതിരുന്ന ഘട്ടത്തിലാണ് കോടതിയുടെ ശക്തമായ തീർപ്പുണ്ടായത്. ഭരണഘടനയുടെ നാലാം അധ്യായം നീതിന്യായ വ്യവസ്ഥയെക്കുറിച്ചാണ്. ഇതിൽപെടുന്ന 142-ാം വകുപ്പു പ്രകാരം ഒരു കേസിൽ നീതി ഉറപ്പാക്കാൻ ആവശ്യമായ ഉത്തരവുകൾ സുപ്രീം കോടതിക്ക് പുറപ്പെടുവിക്കാം. തങ്ങളുടെ മുന്നിലുള്ളൊരു വിഷയത്തിൽ പൂർണനീതി ഉറപ്പാക്കാൻ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കാനും ഇതു പാർലമെന്റ് തീരുമാനമെടുക്കുംവരെയും രാഷ്ട്രപതിയുടെ ഉത്തരവു വരുന്നതു വരെയോ ഇന്ത്യയിലെവിടെയും ബാധകമാക്കാനും 142-ാം വകുപ്പ് കോടതിക്ക് അധികാരം നൽകുന്നു.

പേരറിവാളൻ

 കോടതി പരിഗണിച്ച വാദങ്ങൾ

ഗവർണർ 161-ാം വകുപ്പ് ഉപയോഗിക്കാത്തതു ചോദ്യം ചെയ്തു പേരറിവാളൻ നൽകിയ ഹർജിയിൽ അദ്ദേഹത്തിനു വേണ്ടി ഹാജരായത് സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ്. സംസ്ഥാന മന്ത്രിയുടെ ശുപാർശയിൽ ഗവർണർ തീരുമാനമെടുക്കണമെന്നും മന്ത്രിസഭയുടെ ശുപാർശ അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കാൻ പാടില്ലെന്നുമായിരുന്നു ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടിയത്. മന്ത്രിസഭാ ശുപാർശ നടപ്പാക്കാനുള്ള ബാധ്യതയും ചൂണ്ടിക്കാട്ടി. എതിർവാദത്തിൽ പറയുംപോലെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെങ്കിൽ ഇതുവരെയുള്ള കേസുകളിൽ ഗവർണർമാർ നൽകിയ ശിക്ഷാഇളവുകളെല്ലാം ഭരണഘടനാവിരുദ്ധമാകുമല്ലോയെന്ന ചോദ്യവും ഗോപാൽ ശങ്കരനാരായണൻ ഉന്നയിച്ചു. ഇതിനോടു യോജിച്ചായിരുന്നു തമിഴ്നാട് സർക്കാരും വാദമുന്നയിച്ചത്. പേരറിവാളന്റെ മോചനകാര്യത്തിൽ തീരുമാനമെടുക്കേണ്ട ഉചിതമായ സർക്കാർ കേന്ദ്രത്തിലേതാണ്. തമിഴ്നാട് ഗവർണർ തീരുമാനം രാഷ്ട്രപതിക്കു വിട്ടത് ഉചിതമായ തീരുമാനമാണ്. സർക്കാരിന്റെ ഉപദേശങ്ങൾ എല്ലായിപ്പോഴും പാലിക്കാൻ ഗവർണർമാർക്കു ബാധ്യതയില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു.

ആരുടെ തൃപ്തി?

രാഷ്ട്രപതിക്കും ഗവർണർക്കും തൃപ്തികരമായ തീരുമാനം എന്നു ഭരണഘടനയിൽ പറയുന്നത് ഇരുവരുടെയും വ്യക്തിപരമായ തൃപ്തിയല്ലെന്നു വിധിയിൽ വ്യക്തമാക്കുന്നു. മറിച്ചു മന്ത്രിസഭാ സംവിധാനത്തിന്റെ തൃപ്തിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അടിസ്ഥാനമാക്കിയാണ് രാഷ്ട്രപതിയും ഗവർണർമാരും അടിസ്ഥാനപരമായി അവരുടെ ചുമതലകൾ ചെയ്യേണ്ടതെന്ന് ഷംഷീർ സിങ്ങും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിൽ (1974) വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക തലവനും നിയമനിർവഹണാധികാരത്തിന്റെ ഏക സൂക്ഷിപ്പുകാരനുമാണെങ്കിലും മന്ത്രിസഭയുടെ ഉപദേശത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ ഗവർണർ അശക്തനാണ്. ചുരുക്കത്തിൽ ഗവർണർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 161 പ്രകാരമുള്ള നടപടികൾക്കു സർക്കാരിനു ഉപദേശിക്കാം. അതു പാലിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും മാരു റാമും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ സർക്കാരിന്റെ തന്നെ ഒരു കുഞ്ഞുപതിപ്പാണ്. ചുരുക്കത്തിൽ മന്ത്രിസഭാ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാപരമായി തനിക്കു തീരുമാനമെടുക്കായിരുന്ന വിഷയം, രാഷ്ട്രപതിക്കു കൈമാറിയതു ഭരണഘടന വിഭാവന ചെയ്യുന്ന വ്യവസ്ഥകൾക്ക് എതിരാണെന്നു വിധിയിലുണ്ട്.

അധികാര പരിധി സംബന്ധിച്ചു നിർണായകമായ രണ്ടു കാര്യങ്ങൾ കൂടി കോടതി വിശദമായി പരിഗണിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ 432-ാം വകുപ്പിലെ എ, ബി ഉപവകുപ്പുകളിൽ ശിക്ഷാവിധി നിർത്തിവയ്ക്കാനോ ഇളവു ചെയ്യാനോ ഉള്ള അധികാരം സംബന്ധിച്ചു വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം, ശിക്ഷാവിധി കേന്ദ്ര സർക്കാരിന്റെ നിർവഹാധികാരം സംബന്ധിക്കുന്ന ഏതെങ്കിലും നിയമത്തിന് എതിരായ കുറ്റത്തിനാണെങ്കിൽ അവിടെ കേന്ദ്രവും മറ്റു കേസുകളിൽ കുറ്റക്കാരൻ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ സർക്കാരുമാണ് നിർത്തിവയ്ക്കാനോ ഇളവു നൽകാനോ ഉള്ള തീരുമാനമെടുക്കേണ്ടത്. ഭരണഘടനയിൽ, കേന്ദ്ര സർക്കാരിന്റെ നിയമനിർവഹണാധികാരത്തിന്റെ വ്യാപ്തി പരാമർശിക്കുന്ന 73-ാം വകുപ്പും കോടതി പരിഗണിച്ചു. ഭരണഘടനാ അസംബ്ലിയിൽ ഇതേക്കുറിച്ചു നടന്ന ചർച്ചകളും പരിശോധിച്ച കോടതി, പേരറിവാളന്റെ ജയിൽ ജീവിതത്തെ വിധിയിൽ ഇങ്ങനെ സംഗ്രഹിച്ചു:

‘‘...19–ാം വയസ്സിൽ അറസ്റ്റിലായി. ഇത്രയുംകാലം ജയിൽവാസം അനുഭവിച്ചു. ഇതിൽ 16 വർഷം വധശിക്ഷ മുന്നിൽക്കണ്ടായിരുന്നു. 29 വർഷം ഏകാന്ത തടവും. പ്ലസ്ടുവും ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയും 8 സർട്ടിഫിക്കറ്റ് കോഴ്സുകളും ജയിൽകാലത്തു നേടി...ജയിലിലേയും പരോൾകാലത്തെയും തൃപ്തികരമായ പെരുമാറ്റവും ഗുരുതരമായ രോഗങ്ങൾ സംബന്ധിച്ച മെഡിക്കൽ രേഖകളും തടവുകാലത്തു നേടിയെടുത്ത വിദ്യാഭ്യാസയോഗ്യതകളും ഗവർണർക്ക് സംസ്ഥാന സർക്കാർ ശുപാർശ നൽകി രണ്ടരവർഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്തതും പരിഗണിക്കുന്നു. ഇനിയും വിഷയം ഗവർണറുടെ തീരുമാനത്തിനു വിടേണ്ടതില്ലെന്നു വിലയിരുത്തി കേസിൽ നീതി ഉറപ്പാക്കാനുള്ള തങ്ങളുടെ അധികാരം പ്രയോഗിക്കുന്നു. രാജീവ് വധക്കേസിൽ ശിക്ഷ അനുഭവിച്ചു. കഴി‍ഞ്ഞതായി കണക്കാക്കുന്നു. നിലവിൽ ജാമ്യത്തിലുള്ള ആളെ സ്വതന്ത്രനാക്കുന്നു. ജാമ്യവ്യവസ്ഥകൾ റദ്ദാക്കുന്നു.’’

ഒടുവിൽ പേരറിവാളനെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കുന്നതിനൊപ്പം കോടതി ഇങ്ങനെ കൂടി പറഞ്ഞു:

∙ 161-ാം വകുപ്പു പ്രകാരമുള്ള അധികാരം വിനിയോഗിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഉപദേശം പാലിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നു സുപ്രീം കോടതിയുടെ തന്നെ മുൻകാല വിധികൾ സുവ്യക്തമാക്കുന്നുണ്ട്.

∙ ഗവർണറുടെ തീരുമാനം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം കോടതിക്കു പരിശോധിക്കാം. വിശേഷിച്ചും പ്രതിയെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തു ശുപാർശ നൽകിയിരിക്കെ.

∙ മന്ത്രിസഭാ ശുപാർശ ഗവർണർ രാഷ്ട്രപതിക്കു കൈമാറിയെന്നതിനു ഭരണഘടനാപരമായ പിന്തുണ ഇല്ലാതിരിക്കെ തന്നെ രണ്ടരവർഷമായി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

English Summary: Perarivalan is Free: How Did it Happened? Law Explainer and Interview with Justice KT Thomas