അടിയന്തര യോഗം വിളിച്ച് സ്റ്റാലിൻ; രാജീവ് വധത്തിൽ മറ്റു പ്രതികൾക്കു വൈകാതെ മോചനം?
നീലഗിരി ജില്ലയിൽ ക്യാംപ് ചെയ്യുമ്പോഴാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചത്. പേരറിവാളന്റെ മോചനത്തിനു പിന്നാലെ മറ്റ് ആറു പേരെയും വിട്ടയയ്ക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായുള്ള കൂടിയാലോചനയായിരുന്നു അത്. ചീഫ് സെക്രട്ടറി, സംസ്ഥാനത്തെ മുതിർന്ന സർക്കാർ അഭിഭാഷകർ എന്നിവരെല്ലാം... Rajiv Gandhi Assassination, Perarivalan
നീലഗിരി ജില്ലയിൽ ക്യാംപ് ചെയ്യുമ്പോഴാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചത്. പേരറിവാളന്റെ മോചനത്തിനു പിന്നാലെ മറ്റ് ആറു പേരെയും വിട്ടയയ്ക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായുള്ള കൂടിയാലോചനയായിരുന്നു അത്. ചീഫ് സെക്രട്ടറി, സംസ്ഥാനത്തെ മുതിർന്ന സർക്കാർ അഭിഭാഷകർ എന്നിവരെല്ലാം... Rajiv Gandhi Assassination, Perarivalan
നീലഗിരി ജില്ലയിൽ ക്യാംപ് ചെയ്യുമ്പോഴാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചത്. പേരറിവാളന്റെ മോചനത്തിനു പിന്നാലെ മറ്റ് ആറു പേരെയും വിട്ടയയ്ക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായുള്ള കൂടിയാലോചനയായിരുന്നു അത്. ചീഫ് സെക്രട്ടറി, സംസ്ഥാനത്തെ മുതിർന്ന സർക്കാർ അഭിഭാഷകർ എന്നിവരെല്ലാം... Rajiv Gandhi Assassination, Perarivalan
ചെന്നൈ∙ മുപ്പതു വർഷത്തോളം നീണ്ട ജയിൽ വാസം മാറ്റിമറിച്ച ജീവിതവുമായി എ.ജി.പേരറിവാളൻ പുറത്തിറങ്ങിയതു നിലവിൽ ജയിലിൽ വിവിധ കേസുകളിൽ അനിശ്ചിതമായി ശിക്ഷ അനുഭവിക്കുന്ന പലർക്കും പുതിയ പ്രതീക്ഷയുടെ വാതിലായി മാറി. ഇതേ പ്രതീക്ഷയിൽ തന്നെയാണു രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട മറ്റ് ആറു പ്രതികളും. സമാന കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ പുറത്തിറങ്ങിയെങ്കിൽ എന്തു കൊണ്ടു ഞങ്ങൾക്കു മോചനമില്ല എന്നതാണ് അവർ ഉയർത്തുന്ന ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ ആദ്യ കടമ്പ അതായത് കുറ്റകൃത്യം നടന്ന മേഖല ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ അനുമതിയെന്ന കടമ്പ ഏതാണ്ട് കടന്നിരിക്കുന്നു എന്നു കരുതാവുന്ന സാഹചര്യമാണ് ഇപ്പോൾ തമിഴ്നാട്ടിൽ.
സ്റ്റാലിൻ വിളിച്ച യോഗം
ഊട്ടി ഫ്ലവർ ഷോ ഉദ്ഘാടനം ചെയ്യാനും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമായി ഏതാനും ദിവസം നീലഗിരി ജില്ലയിൽ ക്യാംപ് ചെയ്യുമ്പോഴാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചത്. പേരറിവാളന്റെ മോചനത്തിനു പിന്നാലെ മറ്റ് ആറു പേരെയും വിട്ടയയ്ക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായുള്ള കൂടിയാലോചനയായിരുന്നു അത്. ചീഫ് സെക്രട്ടറി, സംസ്ഥാനത്തെ മുതിർന്ന സർക്കാർ അഭിഭാഷകർ എന്നിവരെല്ലാം പങ്കെടുത്ത യോഗത്തിന്റെ അവസാനം മറ്റുള്ളവരെയും മോചിപ്പിക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ല എന്ന നിലയിലേക്കാണെത്തിയത്. ഇനി ഈ തീരുമാനം കേന്ദ്രസർക്കാരിനെയും ഗവർണറെയും അറിയിക്കും.
സ്റ്റാലിൻ സർക്കാരിനു മുൻപുണ്ടായിരുന്ന എടപ്പാടി പളനിസാമി സർക്കാർ നിയമസഭയിൽ ഇവരുടെ മോചനം സംബന്ധിച്ചു നേരത്തേ തന്നെ പ്രമേയം പാസാക്കിയതിനാൽ ഇനി നിയമസഭ ചേരേണ്ട ആവശ്യം പോലുമില്ല. തമിഴ് കവിയും വിരമിച്ച സ്കൂൾ അധ്യാപകനുമായ പിതാവ് രോഗബാധിതനായപ്പോൾ 2017ലാണ് പേരറിവാളന് ആദ്യമായി പരോൾ ലഭിച്ചത്. പേരറിവാളനെ മോചിപ്പിക്കണമെന്ന ഹർജി പലതവണ മാറ്റിവയ്ക്കപ്പെട്ടു. 2018 സെപ്റ്റംബറിലാണ് ഇക്കാര്യത്തിൽ തീരുമാനം ഗവർണർക്ക് എടുക്കാമെന്നു സുപ്രീംകോടതി പറഞ്ഞത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിസഭ കേസിലെ 7 പ്രതികളെയും വിട്ടയക്കാൻ ശുപാർശ ചെയ്തു. എന്നാൽ, മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല. ഇതിനെയാണു പിന്നീടു സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്.
നിരാഹാരം കിടക്കുന്ന മുരുകൻ
പേരറിവാളന്റെ മോചനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവെത്തിയതോടെ ഇരട്ടി പ്രതീക്ഷയിലാണു കേസിലെ മറ്റ് 6 പ്രതികളും. 7 പേരും ഒരു കേസിൽ ഒരു കാരണത്തിനു ശിക്ഷിക്കപ്പെട്ടിരിക്കെ ഒരാളെ മാത്രം വിട്ടയച്ചതിൽ ഉൗന്നി മറ്റുള്ളവരുടെയും മോചനം സാധ്യമാക്കാനാണ് ഇവരുടെ അഭിഭാഷകരുടെയും നീക്കം. ഇൗ ശ്രമം വിജയിച്ചാൽ ഉടൻ പുറത്തിറങ്ങാൻ സാധ്യതയേറെയുള്ളവരാണു കേസിലെ പ്രധാന പ്രതികളും ദമ്പതികളുമായ നളിനിയും മുരുകനും. രോഗിയായ മാതാവിനെ ശുശ്രൂഷിക്കാനായി നളിനി നിലവിൽ പരോളിലാണ്. മുരുകൻ സമാന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇതിൽ പ്രതിഷേധിച്ച് നിരാഹാര പ്രതിഷേധത്തിലാണു മുരുകൻ. ഇതു കൂടാതെ ജയിലിൽ നിന്നു ഫോണിൽ കോൺഫറൻസ് കോൾ സൗകര്യം ഉപയോഗിച്ചതിന്റെ പേരിലും മുരുകനെതിരെ കേസുണ്ട്. എന്നിരുന്നാലും വിധി ഇൗ ദമ്പതികളെ കൂടാതെ മറ്റു പ്രതികളായ ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, ജയചന്ദ്രൻ എന്നിവർക്കു മോചനത്തിനുള്ള വാതിലാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.
വിവാഹത്തിനൊരുങ്ങി പേരരിവാളൻ
കോടതി മോചിപ്പിച്ച എ.ജി.പേരറിവാളന്റെ വിവാഹം ഉടൻ നടത്താനൊരുങ്ങിയിരിക്കുകയാണു മാതാവ് അർപ്പുതമ്മാൾ. മുൻപ് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ താൽപര്യം പ്രകടിപ്പിക്കാതിരുന്ന പേരറിവാളൻ താൻ മോചിതനായാൽ വിവാഹം കഴിക്കാമെന്നു സമ്മതിച്ചിരുന്നതായി അർപ്പുതമ്മാൾ പറഞ്ഞു. അവസാനം പരോളിൽ വന്നപ്പോഴും താൻ വിവാഹത്തെക്കുറിച്ചു സംസാരിച്ചിരുന്നു. എന്നാൽ, തന്റെ മാതാവിനെപ്പോലെ മറ്റൊരു സ്ത്രീ കൂടി തന്റെ മോചനത്തിനായി സമരത്തിനിറങ്ങുന്നതും ജയിലിലെത്തി സന്ദർശിക്കുന്നതും തനിക്കു താൽപര്യമില്ലെന്നാണ് അന്നു പേരറിവാളൻ പറഞ്ഞതെന്നും അർപ്പുതമ്മാൾ പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 19–ാം വയസ്സിൽ തടവിലാക്കപ്പെട്ട പേരറിവാളനു നിലവിൽ 50 വയസ്സുണ്ട്. മകന്റെ ജാമ്യത്തിനായി മൂന്ന് പതിറ്റാണ്ടു നീണ്ട നിയമപോരാട്ടം നടത്തി നേടിയ വിജയത്തിന്റെ ആത്മവിശ്വാസം കൂടി മുൻനിർത്തിയാണു മകനായി പുതിയ ജീവിതമൊരുക്കാൻ 75 വയസ്സുകാരിയായ അർപ്പുതമ്മാൾ തയാറെടുക്കുന്നത്.
ആരാണ് ഗവർണർ? കേരളവും കാത്തിരുന്ന ചോദ്യം
ശിക്ഷിക്കപ്പെട്ട പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം വൈകിപ്പിച്ച ഗവർണറുടെ അധികാരങ്ങൾ പലപ്പോഴും കോടതികളിൽ ചോദ്യം ചെയ്യപ്പെടുന്ന കാഴ്ചയും പേരറിവാളന്റെ മോചനവുമായി ബന്ധപ്പെട്ട കേസുകളിൽ കണ്ടു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയെ മോചിപ്പിക്കുന്ന കാര്യത്തിൽ ഗവർണർക്കു തീരുമാനമെടുക്കാമെന്നു 2018 സെപ്റ്റംബറിലാണു സുപ്രീംകോടതി പറഞ്ഞത്. പക്ഷേ, പിന്നീടങ്ങോട്ട് ഓരോ തവണയും മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും ഗവർണറെ അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതാണു രാജ്യം കണ്ടത്. ഏറ്റവും ഒടുവിൽ, മന്ത്രിസഭയുടെ ശുപാർശ അംഗീകരിക്കുന്നതു ഗവർണറുടെ ബാധ്യതയാണെന്നും സംസ്ഥാന മന്ത്രിസഭയുടെ ഓരോ തീരുമാനത്തിനും വിരുദ്ധമായി ഗവർണർ പ്രവർത്തിച്ചാൽ അതു ഫെഡറൽ സംവിധാനത്തിനു വലിയ ദോഷം ചെയ്യുമെന്നും സുപ്രീംകോടതി തുറന്നടിച്ചു. സ്വന്തം വീക്ഷണകോണിൽ നിന്നു മന്ത്രിസഭാ തീരുമാനത്തിനു വിരുദ്ധമായി പോകാൻ കഴിയില്ലെന്നു പറഞ്ഞ സുപ്രീംകോടതി ഗവർണർക്ക് ഇക്കാര്യത്തിൽ എന്ത് അധികാരമാണുള്ളതെന്നും ചോദിച്ചു. ഗവർണറുമായി അത്രനല്ല സ്വരചേർച്ചയിലല്ലാത്ത കേരള സർക്കാരും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നുറപ്പ്.
English Summary: Rajiv Gandhi Assassination, Tamil Nadu government discussion on culprits release