ഒരുകാലത്ത് തലശ്ശേരി ഭാഗത്ത് ഭൂമി വാങ്ങിക്കൂട്ടിയവരിൽ ഏറെയും സർക്കസ് കലാകാരന്മാരായിരുന്നു. അന്നത്തെ കാലത്ത് മികച്ച ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ലഭിച്ചിരുന്നവരായിരുന്നു അവർ. പലപ്പോഴും തമ്പിൽ നിന്നുതന്നെ വിവാഹിതരായി കുടുംബത്തോടൊപ്പം സർക്കസുമായി ഉലകം ചുറ്റിയിരുന്നവർ. താമസവും ഭക്ഷണവുമെല്ലാം തമ്പിൽ തന്നെ. കൈനിറയെ പണവുമായി നാട്ടിലെത്തിയിരുന്ന ആ കാലം പതിയെപ്പതിയെ കാഴ്ചകളിൽ നിന്നു മറഞ്ഞു...Circus

ഒരുകാലത്ത് തലശ്ശേരി ഭാഗത്ത് ഭൂമി വാങ്ങിക്കൂട്ടിയവരിൽ ഏറെയും സർക്കസ് കലാകാരന്മാരായിരുന്നു. അന്നത്തെ കാലത്ത് മികച്ച ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ലഭിച്ചിരുന്നവരായിരുന്നു അവർ. പലപ്പോഴും തമ്പിൽ നിന്നുതന്നെ വിവാഹിതരായി കുടുംബത്തോടൊപ്പം സർക്കസുമായി ഉലകം ചുറ്റിയിരുന്നവർ. താമസവും ഭക്ഷണവുമെല്ലാം തമ്പിൽ തന്നെ. കൈനിറയെ പണവുമായി നാട്ടിലെത്തിയിരുന്ന ആ കാലം പതിയെപ്പതിയെ കാഴ്ചകളിൽ നിന്നു മറഞ്ഞു...Circus

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് തലശ്ശേരി ഭാഗത്ത് ഭൂമി വാങ്ങിക്കൂട്ടിയവരിൽ ഏറെയും സർക്കസ് കലാകാരന്മാരായിരുന്നു. അന്നത്തെ കാലത്ത് മികച്ച ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ലഭിച്ചിരുന്നവരായിരുന്നു അവർ. പലപ്പോഴും തമ്പിൽ നിന്നുതന്നെ വിവാഹിതരായി കുടുംബത്തോടൊപ്പം സർക്കസുമായി ഉലകം ചുറ്റിയിരുന്നവർ. താമസവും ഭക്ഷണവുമെല്ലാം തമ്പിൽ തന്നെ. കൈനിറയെ പണവുമായി നാട്ടിലെത്തിയിരുന്ന ആ കാലം പതിയെപ്പതിയെ കാഴ്ചകളിൽ നിന്നു മറഞ്ഞു...Circus

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശഭേദമോ പ്രായഭേദമോ ഇല്ലാതെ കാണികളെ വിസ്മയിപ്പിച്ചിരുന്നു സർക്കസ് തമ്പുകൾ. മാസ് എന്റർടെയ്നറുകളായി നാടകങ്ങളും സിനിമയും ഗാനമേളകളുമെല്ലാം അവതരിച്ചെങ്കിലും തമ്പിനെ കാണികൾ വിടാതെ പിന്തുടർന്നു. ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ് ഓരോരുത്തർക്കും സർക്കസ് തമ്പുകൾ സമ്മാനിക്കുന്നത്. അതു തലമുറകളിലേക്കു പകരാൻ കുടുംബത്തോടൊപ്പം ആളുകൾ വീണ്ടും വീണ്ടും സർക്കസ് കാണാൻ തമ്പുകൾ തേടി എത്തിക്കൊണ്ടേയിരിക്കുന്നു. എത്ര കണ്ടാലും മതിവരാത്ത അഭ്യാസപ്രകടനങ്ങൾ കുടുംബസമേതം എത്തിയാണ് ആളുകൾ ആസ്വദിക്കുന്നത്. തമ്പിലെ കാഴ്ചകൾക്ക് ചലച്ചിത്രഭാഷ്യം വന്നപ്പോഴും അതേ വിസ്മയത്തോടെ അവർ ആ കാഴ്ചകൾ കാണാൻ തിയറ്ററുകളിലേക്ക് ഓടിയെത്തി. അരവിന്ദന്റെ ‘തമ്പും’ രാജ്കപൂറിന്റെ മേരാനാം ജോക്കറും കമൽഹാസന്റെ അപ്പുരാജയും ലോഹിതദാസ് ഒരുക്കിയ ജോക്കറുമെല്ലാം തമ്പിലെ കഥ പറഞ്ഞ ചിത്രങ്ങളാണ്. 1978ൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ അരവിന്ദൻ അണിയിച്ചൊരുക്കിയ തമ്പ് നാലരപ്പതിറ്റാണ്ടിനു ശേഷം ഇത്തവണ കാനിൽ വിസ്മയമായി മാറിയതിനു പിന്നിലും ആ രസക്കൂട്ടുകൾക്കു പങ്കുണ്ട്. എന്നാൽ കോവിഡിനിപ്പുറം എന്താണ് സർക്കസ് തമ്പുകളുടെ ഭാവി? കണ്ണീർ മഴയത്തും കാണികളെ ചിരിയുടെ കുട ചൂടിച്ച സർക്കസ് കൂടാരങ്ങൾ ഇനി അധികനാളൊന്നും കാണാൻ കഴിയില്ലെന്നാണ് കലാകാരന്മാരും നടത്തിപ്പുകാരും ഒരേസ്വരത്തിൽ പറയുന്നത്. നൂറു നൂറു പ്രശ്നങ്ങൾക്കും പരാധീനതകൾക്കും ഇടയിലാണ് കോവിഡിനു ശേഷം ഷോ പുനഃരാരംഭിച്ചത്. പക്ഷേ എത്രയെത്ര അഭ്യാസ പ്രകടനം നടത്തിയാലാണ് ജീവിതം തിരിച്ചുപിടിക്കാനാവുക? തമ്പുകളിലൂടെ ഒരന്വേഷണം...

∙ ഞാണിന്മേൽ സർക്കസ്

ADVERTISEMENT

രാജ്യത്ത് അൻപതിലേറെ വലിയ സർക്കസ് കമ്പനികളുണ്ടായിരുന്ന കാലമുണ്ട്. ചെറിയ കമ്പനികളുടെ കൂടി എണ്ണമെടുത്താൽ ഇരുന്നൂറിലേറെ കൂടാരങ്ങളിൽ രാജ്യത്തെമ്പാടും ഒരേ സമയം സർക്കസ് നടന്നിരുന്നു. എന്നാൽ ഇന്നത് നാലിലൊന്നായി ചുരുങ്ങി. കേരളത്തിൽ ഇരുപതോളം കമ്പനികൾ ഉണ്ടായിരുന്നത് നാലെണ്ണമായി മാറി. അഞ്ചു വർഷം മുൻപുവരെ 15 കമ്പനികൾ മലയാളികളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്നുവെന്ന് ജമിനി, ജംബോ സർക്കസുകൾ നടത്തുന്ന അജയ് ശങ്കർ ഓർമിക്കുന്നു. സർക്കസിന്റെ മുഖ്യാകർഷണമായിരുന്ന വന്യമൃഗങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക്, നോട്ടുനിരോധനം, കോവിഡ് ഇവയെല്ലാം ഒന്നിനുപിറകെ ഒന്നായി തീർത്ത പരീക്ഷണ ഘട്ടങ്ങൾ അതിജീവിക്കാൻ കഴിയാതെ പോയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടേണ്ടി വന്നത്. കോവിഡ് കാലഘട്ടത്തിൽ കിറ്റ് നൽകിയെന്നതൊഴിച്ചാൽ സർക്കാരിന്റെ ഭാഗത്തു നിന്നു കാര്യമായ സഹായമൊന്നും സർക്കസ് മേഖലയ്ക്കു ലഭിച്ചില്ല. 

650 ദിവസത്തോളമാണ് കോവിഡ് കാലഘട്ടത്തിൽ തമ്പുകൾ അടഞ്ഞുകിടന്നത്. അടുത്ത തരംഗമുണ്ടായാലും ആദ്യം താഴുവീഴുന്നത് സർക്കസ് കൂടാരങ്ങൾക്കായിരിക്കും. ഷോ ഇല്ലാതിരുന്ന നാളുകളിൽ തമ്പുകളിലെ അടുപ്പുകൾ പുകച്ചത് ഏറെ കഷ്ടപ്പെട്ടാണ്. കലാകാരന്മാരിൽ ഒട്ടേറെപ്പേർ തിരികെപ്പോയി മറ്റു തൊഴിലുകളിൽ ഏർപ്പെട്ടു. സർക്കസ് രംഗത്തുനിന്നു മാറിയതോടെ നിത്യപരിശീലനമെന്ന ദിനചര്യയും മാറി. മെയ്‌വഴക്കം കുറഞ്ഞതോടെ തിരിച്ചെത്തിയാലും നീണ്ട പരിശീലനത്തിനു ശേഷമേ തട്ടിൽ കയറാൻ സാധിക്കൂ എന്ന നിലയിലാണ് പലരും. അടഞ്ഞു കിടന്ന കാലമത്രയും മൃഗങ്ങൾക്ക് കൃത്യമായി ഭക്ഷണം നൽകാൻ ചെലവായതു വൻ തുകയാണ്. കൂടാരങ്ങൾ നന്നാക്കാനും വീണ്ടും ഷോ തുടങ്ങാനുമായി ഭാരിച്ച സാമ്പത്തിക ബാധ്യത വീണ്ടും തലയിലേറ്റിയാണ് സർക്കസ് ഉടമകൾ കോവിഡിനു ശേഷം വീണ്ടും കർട്ടൻ ഉയർത്തിയത്.

∙ ചെലവേറി, വരുമാനം കുറഞ്ഞു

ഒരുകാലത്ത് തലശ്ശേരി ഭാഗത്ത് ഭൂമി വാങ്ങിക്കൂട്ടിയവരിൽ ഏറെയും സർക്കസ് കലാകാരന്മാരായിരുന്നു. അന്നത്തെ കാലത്ത് മികച്ച ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ലഭിച്ചിരുന്നവരായിരുന്നു അവർ. പലപ്പോഴും തമ്പിൽ നിന്നുതന്നെ വിവാഹിതരായി കുടുംബത്തോടൊപ്പം സർക്കസുമായി ഉലകം ചുറ്റിയിരുന്നവർ. താമസവും ഭക്ഷണവുമെല്ലാം തമ്പിൽ തന്നെ. കൈനിറയെ പണവുമായി നാട്ടിലെത്തിയിരുന്ന ആ കാലം പതിയെപ്പതിയെ കാഴ്ചകളിൽ നിന്നു മറഞ്ഞു. ഇരുന്നൂറോളം ആളുകളും നൂറോളം മൃഗങ്ങളുമെല്ലാമുണ്ടായിരുന്ന തമ്പുകൾ ചുരുങ്ങി. നടത്തിപ്പ് ചെലവും ക്രമാതീതമായി വർധിച്ചു. സൗജന്യമായിവരെ ലഭ്യമായിരുന്ന മൈതാനങ്ങൾക്ക് പത്തും പതിനയ്യായിരവും രൂപ വരെ പ്രതിദിന വാടക നൽകേണ്ടി വരുന്നു. വൈദ്യുതി, വെള്ളം, അനുമതികൾ, പബ്ലിസിറ്റി എല്ലാം ഭാരിച്ച ചെലവുകളായി. ഇന്ധനവിലവർധനയും വലിയ തിരിച്ചടിയായി. കളിയില്ലാത്ത ദിവസങ്ങളിൽ പോലും ഓരോ തമ്പിലും മുപ്പതിനായിരത്തോളം രൂപ ചെലവുവരും. ഇതെല്ലാം തമ്പുകളെ ശോഷിപ്പിച്ചു.

ADVERTISEMENT

സിംഹവും കടുവയും ഹിപ്പൊപ്പൊട്ടാമസുമെല്ലാമുണ്ടായിരുന്ന തമ്പുകൾ അന്ന് സഞ്ചരിക്കുന്ന മൃഗശാലകൾ കൂടിയായിരുന്നു. വിദൂരസ്ഥലങ്ങളിലേക്ക് പോകാതെ മൃഗശാലകൾ കാണാനുള്ള അവസരമായിരുന്നു അന്ന് തമ്പുകൾ ഒരുക്കിയിരുന്നത്. വന്യമൃഗങ്ങളെ പ്രദർശിപ്പിക്കുന്നതിനു നിയന്ത്രണം വന്നതോടെ ആനയും ഒട്ടകവും കുതിരയും നായ്ക്കളും പക്ഷികളും മാത്രമായി തമ്പിലെ ജീവിവൈവിധ്യം ചുരുങ്ങി. ഇതോടെ കാണികളിൽ വലിയൊരുപങ്ക് കൊഴിഞ്ഞുപോയി. 200 കലാകാരന്മാർ വരെയുള്ള സർക്കസുകളിൽ ഷോ നടക്കുന്ന ദിവസങ്ങളിൽ ഒന്നേകാൽ ലക്ഷം രൂപവരെയാണ് തമ്പിലെ ചെലവ്. ശമ്പളം, ഭക്ഷണം, വൈദ്യുതി, വെള്ളം, മൈതാനത്തിന്റെ വാടക, പബ്ലിസിറ്റി തുടങ്ങി നൂറുകൂട്ടം കാര്യങ്ങളുണ്ട് തമ്പിലെ ഓരോ ദിവസവും പുലരാൻ. ആളുകളുടെ എണ്ണം നൂറിലേക്കു ചുരുക്കി ചെലവ് 75,000 രൂപയിലേക്ക് കുറച്ചാണ് പിടിച്ചു നിൽക്കുന്നതെന്ന് സർക്കസ് നടത്തിപ്പുകാർ പറയുന്നു.

∙ ആരു പഠിപ്പിക്കും?

കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ ശിഷ്യത്വത്തിനായി കുട്ടികൾ മുതൽ യുവാക്കൾ വരെ കാത്തുനിന്നിരുന്ന ഒരു കാലമുണ്ട്. എന്നാൽ ഏറെ പ്രതീക്ഷയോടെ തലശ്ശേരിയിൽ തുടങ്ങിയ സർക്കസ് കലാ അക്കാദമി പഠിതാക്കളില്ലാതെ അടച്ചുപൂട്ടുന്നതിലേക്ക് കാര്യങ്ങളെത്തിയത് ഈ രംഗത്തോടുള്ള അവഗണനകളുടെയും അനാവശ്യ നിയന്ത്രണങ്ങളുടെയും കൂടി ഫലമാണെന്ന് സർക്കസ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. 18 വയസ്സു കഴിഞ്ഞവർക്കു മാത്രമാണ് സർക്കസ് കലാകാരന്മാരായി ജോലി ചെയ്യാൻ സാധിക്കൂ. പ്രായം 18ൽ കുറവാണെങ്കിൽ ബാലവേല കുറ്റം ചുമത്തി കേസെടുക്കും. മുൻകാലങ്ങളിൽ ചെറു പ്രായത്തിലേ കുട്ടികൾ സർക്കസ് പരിശീലിക്കാൻ എത്തുമായിരുന്നു. അന്നു മുതൽ തമ്പിന്റെ ഭാഗമായിരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരവും തമ്പിൽ തന്നെ ഒരുക്കിയിരുന്നു. 

ടെലിവിഷനുകളിലെ റിയാലിറ്റി ഷോകളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. അവർക്കു പ്രതിഫലവും കിട്ടുന്നുണ്ട്. സർക്കസ് കലാരൂപമെന്ന നിലയിൽ അവതരിപ്പിക്കാൻ എത്തിയാൽ നിയമം ബാലവേലയെന്ന ലേബലിലേക്കു മാറുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 18 വയസ്സ് കഴിഞ്ഞ് ആരെങ്കിലും തമ്പിലേക്കു വരാൻ തയാറായാൽ തന്നെ മെയ്‌വഴക്കം ലഭിക്കാത്തതിനാൽ മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയില്ല. ചെറുപ്പത്തിലേ പരിശീലനം നേടിയാലേ മികച്ച മെയ്‌വഴക്കം നേടാൻ കഴിയൂ. 14 വയസ്സുവരെയുള്ളവർക്കെങ്കിലും സർക്കസ് പരിശീലിക്കാനും അവതരിപ്പിക്കാനും അവസരം നൽകണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം. 

ADVERTISEMENT

പ്രായം നാൽപതുകളിലേക്കു കടന്നാൽ മെയ്‌വഴക്കം സ്വാഭാവികമായും കുറയും. അപ്പോൾ തിരികെ നാട്ടിലെത്തിയാൽ മറ്റു തൊഴിലുകൾ തേടേണ്ടിവരും. കായിക വിനോദമെന്ന നിലയിൽ സ്പോർട്സ് ക്വാട്ട വഴി സർക്കാർ ജോലി സർക്കസ് കലാകാരന്മാർക്കു കൂടി ലഭ്യമാകുന്ന രീതിയിൽ നിയമനിർമാണം കൊണ്ടുവന്നാൽ കൂടുതൽപ്പേർ ഈ രംഗത്തേക്കു വരും. കലാകാരന്മാർ എന്ന തരത്തിലുള്ള അംഗീകാരവും ലഭിക്കുന്നില്ലെന്നാണ് സർക്കസ് രംഗത്തുള്ളവരുടെ പരാതി. സിനിമ, സീരിയൽ, നാടകം, നൃത്തം തുടങ്ങി മറ്റെല്ലാ കലാമേഖലകളിലുള്ളവർക്കും സർക്കാർ തലത്തിൽ പുരസ്കാരങ്ങൾ നൽകാറുണ്ട്. എന്നാൽ സർക്കസ് കലാകാരന്മാർ ഇതിനെല്ലാം പുറത്താണ്.

∙ തമ്പ് കയ്യടക്കി വിദേശികൾ

നാട്ടിൽ നിന്നു കലാകാരന്മാരെ കിട്ടാതായതോടെ വിദേശ കലാകാരന്മാരാണ് ഇന്ന് തമ്പുകളിൽ ഏറെയും. ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ഇത്യോപ്യയിൽ നിന്നുമെല്ലാമുള്ള കലാകാരന്മാരാണ് ഇന്ത്യൻ സർക്കസ് കൂടാരങ്ങളെ ഇന്നു താങ്ങി നിർത്തുന്നത്. ജിംനാസ്റ്റിക്സ് പോലുള്ള പ്രകടനങ്ങൾക്കും പരിശീലനത്തിനുമെല്ലാം ഇതര രാജ്യങ്ങളിൽ കൂടുതൽ അവസരം ലഭിക്കുന്നതാണ് മെയ്‌വഴക്കമുള്ളവരെത്തേടി രാജ്യാതിർത്തി കടക്കേണ്ടി വരാൻ കാരണമെന്നു സർക്കസ് നടത്തിപ്പുകാർ പറയുന്നു.

∙ നോവിൻ കടലിൽ മുങ്ങിത്തപ്പി 

‌തമ്പുകളിൽ കാണികളുടെ മുൻപിലേക്ക് വർണ വസ്ത്രങ്ങളണിഞ്ഞു പറന്നിറങ്ങിയിട്ടുള്ള പഴയ ഫ്ളൈയിങ് ട്രപ്പീസ് താരം ഇന്ന് പക്ഷാഘാതം മൂലമുള്ള അവശതകളിൽ വാക്കറിന്റെ സഹായത്തോടെയാണ് വീടിനകത്തു പോലും പിച്ച വയ്ക്കുന്നത്. അമ്മയും സഹോദരങ്ങളും ഉൾപ്പെടെ കുടുംബത്തിന്റെ കടുത്ത പട്ടിണി മാറ്റാൻ എട്ടാം വയസ്സിൽ ഡൽഹിയിൽ ഹെർക്കുലീസ് സർക്കസിന്റെ തമ്പിലേക്ക് ആനയിക്കപ്പെട്ട മേലൂർ കെടി പീടികയ്ക്ക് സമീപം ആഞ്ജനേയത്തിൽ എ.പി.സൗമിനി (75) ഇന്ന് 1500 രൂപ സർക്കസ് പെൻഷൻ കൊണ്ടാണ് ഉപജീവനം കഴിക്കുന്നത്. 

സ്പ്രിങ് നെറ്റ്, എലഫന്റ് പാസ് തുടങ്ങിയ നമ്പറുകളും കാഴ്ചവച്ച ഇൗ കലാകാരി രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ തന്റെ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഭാരത്, ജമിനി തുടങ്ങിയ സർക്കസുകളിലും പ്രവർത്തിച്ച സൗമിനി ഉൾപ്പെടെയുള്ള 10 കലാകാരികൾക്ക് ഹൈദരാബാദിലെ പ്രകടനത്തിനിടെ അവിടുത്തെ നാട്ടുരാജാവ് സ്വർണ പതക്കം സമ്മാനിച്ചതും അവർ ഓർക്കുന്നു. സർക്കസിൽ തമ്പ് മാസ്റ്ററായിരുന്ന തിരുനെൽവേലി സ്വദേശി ജേക്കബ് ആണ് ഭർത്താവ്. സെൽവരാജും നടരാജുമാണ് മക്കൾ. ഭർത്താവും മൂത്തമകൻ സെൽവരാജും മരിച്ചു. നടരാജനും ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് താമസം. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള പതിനായിരങ്ങളെ തന്റെ പ്രകടനം കൊണ്ട് ആഹ്ലാദിപ്പിച്ച ഇൗ കലാകാരി ഇന്ന് മരുന്നിന് പോലും പണമില്ലാതെ ശിഷ്ട ജീവിതം തള്ളി നീക്കുകയാണ് മേലൂരിലെ വീട്ടിൽ. തലശ്ശേരി ചിറക്കുനി മേഖലയിൽ സൗമിനിയെപ്പോലെ ഒട്ടേറെപ്പേരുണ്ട് ഇങ്ങനെ ഒറ്റപ്പെട്ട് ജീവിതം തള്ളിനീക്കുന്നവരായി. മെച്ചപ്പെട്ട പെൻഷൻ, ചികിത്സ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾ ഇതെല്ലാം ഇവരുടെ സ്വപ്നങ്ങളാണ്.

ചിത്രം: അരവിന്ദ് വേണുഗോപാൽ

∙ ഷോ മസ്റ്റ് ഗോ ഓൺ

മലയാളികൾ നടത്തുന്ന സർക്കസ് കമ്പനികളിൽ ജെമിനി, ജംബോ, ഗ്രേറ്റ് ബോംബെ, കിങ് ഭാരത് തുടങ്ങിയവയാണ് ഇനി ബാക്കിയുള്ളത്. ഗുജറാത്ത് സ്വദേശികൾ നടത്തുന്ന ഗോൾഡൻ, ബംഗാളിൽ നിന്നുള്ള അജന്ത, ഉത്തർപ്രദേശിൽ നിന്നുള്ള ഏഷ്യാഡ് തുടങ്ങിയ കമ്പനികളും നിലവിൽ പ്രവർത്തന രംഗത്തുണ്ട്. കാലാവസ്ഥയും ഉത്സവ സീസണുമെല്ലാം ഗണിച്ചെടുത്ത് വർഷത്തിൽ 365 ദിവസവും ലോകത്തിന്റെ ഏതെങ്കിലും കോണിൽ തമ്പടിച്ചിരുന്ന ഈ കലയും കലാകാരന്മാരെയും തുടർന്നും കാണണമെങ്കിൽ അടിയന്തര ഇടപെടലുകൾ ഉണ്ടായേ തീരൂ. അല്ലെങ്കിൽ തമ്പിൽ ചിത്രീകരിച്ച ചലച്ചിത്രങ്ങളിൽ മാത്രമേ ഇനി ഈ കലാരൂപം ബാക്കിയുണ്ടാകൂ.

English Summary: Circus Artistes on a Tightrope Walk in Kerala: What will be their Future?