കുട്ടി ഉറങ്ങാത്തതിന് മുഖത്തടിച്ചു, കർണപുടം പൊട്ടി; സിസിടിവി തെളിവായി, ആയ അറസ്റ്റിൽ
ചോറ്റാനിക്കര∙ 10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച കേസിൽ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്... | Child Helper | Nanny Arrested | Newborn Baby Attacked | Baby Sleeping | Manorama News

ചോറ്റാനിക്കര∙ 10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച കേസിൽ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു പരിചരിക്കാനെത്തിയ സാലി ഉപദ്രവിച്ചത്. കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം.
ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതിനെ തുടർന്ന് അന്നുതന്നെ ഇവരെ ജോലിയിൽനിന്നു പറഞ്ഞുവിട്ടു. എന്നാൽ കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ കർണപുടത്തിനു പരുക്കുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary: Nanny attacked newborn baby for not sleeping in Eruveli, Chottanikkara