ചെന്നൈ ∙ ജാതി വിവേചനം നടത്തിയെന്ന പരാതിയിൽ ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) ഡയറക്ടർ അനിത മേബൽ മനോഹർ, ജോയിന്റ് ഡയറക്ടർ നരസിംഹൻ എന്നിവർക്കെതിരെ കേസ്. | NIFT Chennai Director | Anitha Mabel Manohar | Caste Discrimination | Chennai News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ജാതി വിവേചനം നടത്തിയെന്ന പരാതിയിൽ ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) ഡയറക്ടർ അനിത മേബൽ മനോഹർ, ജോയിന്റ് ഡയറക്ടർ നരസിംഹൻ എന്നിവർക്കെതിരെ കേസ്. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരമാണു നടപടി. സ്ഥാപനത്തിലെ അധ്യാപകര്‍ തമ്മിലുള്ള ശീതസമരമാണു പൊലീസ് കേസായത്.

നിഫ്റ്റിലെ സീനിയർ അസിസ്റ്റന്റ് ഡയറക്ടർ കെ.ഇളഞ്ചെഴിയന്റെ പരാതിയിലാണു കേസ്. പ്രധാന കെട്ടിടത്തിലെ ഓഫിസിൽ പ്രവർത്തിച്ചിരുന്ന ഇളഞ്ചെഴിയനെ അടുത്തിടെ വിദ്യാർഥി ഹോസ്റ്റലിലേക്കു മാറ്റിയിരുന്നു. പകരം മറ്റൊരു ജാതിയിൽപെട്ട ജൂനിയറായ റിസർച്ച് അസിസ്റ്റന്റിനെ പ്രധാന കെട്ടിടത്തിലേക്കു കൊണ്ടുവന്നതായും തരമണി പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു. പകവീട്ടലിന്റെ ഭാഗമായി പരാതിക്കാരനെതിരെ ഡയറക്ടർ ലൈംഗിക പീഡന പരാതിയും നൽകി.

ADVERTISEMENT

ഇതു വ്യാജമാണെന്നു സ്ഥാപനത്തിലെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായും എഫ്ഐആറിലുണ്ട്. അതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡയറക്ടർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ജീവനക്കാരുടെ സ്ഥലം‌മാറ്റവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറിൽ വിജിലൻസ് വകുപ്പു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഇളഞ്ചെഴിയനെ പ്രധാന കെട്ടിടത്തില്‍നിന്നു കുടിയിറക്കിയതെന്നാണു ഡയറക്ടറുടെ വാദം. രാജ്യത്തെ മുന്‍നിര ഫാഷന്‍ ടെക്നോളജി സ്ഥാപനമായ നിഫ്റ്റിന്റെ ചെന്നൈ ക്യാംപസില്‍ ഏറെക്കാലമായി അധ്യാപകര്‍ തമ്മിൽ തർക്കം രൂക്ഷമാണ്.

English Summary: NIFT Chennai director accused of caste discrimination, booked under SC/ST Act