തൃക്കാക്കരയിൽ അട്ടിമറിയോ തുടർജയമോ? ഉപതിരഞ്ഞെടുപ്പു ചരിത്രം പറയുമോ ഉത്തരം?
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണത്തിൽനിന്ന് കരകയറാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. സീറ്റ് 99ൽനിന്ന് സെഞ്ചറിയിലെത്തിക്കാനുള്ള തത്രപ്പാടിൽ എൽഡിഎഫും. രണ്ടു കൂട്ടർക്കും ‘തൃക്കാക്കര’ കടന്നേ പറ്റൂ! പ്രചാരണത്തിന് ഇന്ന്, മേയ് 29ന്, അവസാനമാവുകയാണ്. മേയ് 31നു ജനം വിധിയെഴുതും. കണക്കുകൂട്ടലുകളുടെ തിരക്കിലാണ് മുന്നണികൾ. അതിനിടയിൽ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രമൊന്നു പരിശോധിച്ചാൽ എന്തായിരിക്കും ‘ഫലം’?
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണത്തിൽനിന്ന് കരകയറാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. സീറ്റ് 99ൽനിന്ന് സെഞ്ചറിയിലെത്തിക്കാനുള്ള തത്രപ്പാടിൽ എൽഡിഎഫും. രണ്ടു കൂട്ടർക്കും ‘തൃക്കാക്കര’ കടന്നേ പറ്റൂ! പ്രചാരണത്തിന് ഇന്ന്, മേയ് 29ന്, അവസാനമാവുകയാണ്. മേയ് 31നു ജനം വിധിയെഴുതും. കണക്കുകൂട്ടലുകളുടെ തിരക്കിലാണ് മുന്നണികൾ. അതിനിടയിൽ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രമൊന്നു പരിശോധിച്ചാൽ എന്തായിരിക്കും ‘ഫലം’?
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണത്തിൽനിന്ന് കരകയറാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. സീറ്റ് 99ൽനിന്ന് സെഞ്ചറിയിലെത്തിക്കാനുള്ള തത്രപ്പാടിൽ എൽഡിഎഫും. രണ്ടു കൂട്ടർക്കും ‘തൃക്കാക്കര’ കടന്നേ പറ്റൂ! പ്രചാരണത്തിന് ഇന്ന്, മേയ് 29ന്, അവസാനമാവുകയാണ്. മേയ് 31നു ജനം വിധിയെഴുതും. കണക്കുകൂട്ടലുകളുടെ തിരക്കിലാണ് മുന്നണികൾ. അതിനിടയിൽ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രമൊന്നു പരിശോധിച്ചാൽ എന്തായിരിക്കും ‘ഫലം’?
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണത്തിൽനിന്ന് കരകയറാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. സീറ്റ് 99ൽനിന്ന് സെഞ്ചറിയിലെത്തിക്കാനുള്ള തത്രപ്പാടിൽ എൽഡിഎഫും. രണ്ടു കൂട്ടർക്കും ‘തൃക്കാക്കര’ കടന്നേ പറ്റൂ! പ്രചാരണത്തിന് ഇന്ന്, മേയ് 29ന്, അവസാനമാവുകയാണ്. മേയ് 31നു ജനം വിധിയെഴുതും. കണക്കുകൂട്ടലുകളുടെ തിരക്കിലാണ് മുന്നണികൾ. അതിനിടയിൽ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രമൊന്നു പരിശോധിച്ചാൽ എന്തായിരിക്കും ‘ഫലം’? ആർക്കൊപ്പമാണ് എന്നും ഉപതിരഞ്ഞെടുപ്പുകൾ നിന്നിട്ടുള്ളത്? കഴിഞ്ഞ 15 വർഷത്തിനിടെ നടന്നത് 15 ഉപതിരഞ്ഞെടുപ്പുകളാണ്. അതിലെ വിജയ പരാജയങ്ങളിലൂടെ ഒരന്വേഷണം...
15 വർഷത്തിനിടെ നടന്ന 15 ഉപതിരഞ്ഞെടുപ്പുകളിൽ പത്തിലും മുന്നണികൾ സിറ്റിങ് സീറ്റ് നിലനിർത്തിയ ചരിത്രമാണുള്ളത്. നാലു തവണ മാത്രം അട്ടിമറി സംഭവിച്ചു, എതിർപക്ഷം സീറ്റ് പിടിച്ചടക്കി. സിറ്റിങ് എംഎൽഎ പാർട്ടി മാറി ഉപതിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ ജയിച്ച ചരിത്രമാണ് 2012ൽ നെയ്യാറ്റിൻകരയിൽ ഉണ്ടായത്. സിപിഎമ്മിൽ നിന്നു രാജിവച്ചു കോൺഗ്രസിൽ ചേർന്ന സിറ്റിങ് എംഎൽഎ ആർ.ശെൽവരാജ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിഞ്ഞു. ഇവിടെ ഇടതുമുന്നണിക്കു സീറ്റ് നഷ്ടപ്പെട്ടെങ്കിലും സിറ്റിങ് എംഎൽഎ സീറ്റ് നിലനിർത്തുകയായിരുന്നു.
യുഡിഎഫിന്റെ ജൈത്രയാത്രകൾ
2006–2016 ൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനു മേൽക്കൈ നേടാൻ കഴിഞ്ഞു. ഇക്കാലത്തു നടന്ന എട്ടിൽ ഏഴ് ഉപതിരഞ്ഞെടുപ്പുകളിലും ജയിച്ചത് യുഡിഎഫാണ്. തിരുവമ്പാടിയിൽ മത്തായി ചാക്കോയുടെ നിര്യാണത്തെ തുടർന്നു 2016–ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മാത്രമാണ് എൽഡിഎഫ് ജയിച്ചത്. മത്തായി ചാക്കോ 5479 വോട്ടിനു ജയിച്ചിടത്ത് സിപിഎം സ്‌ഥാനാർഥി ജോർജ് എം.തോമസ് 246 വോട്ടിനു മാത്രമാണു കടന്നു കൂടിയത്.
പിന്നീടുള്ള നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ ജൈത്രയാതയായിരുന്നു. കെ.സുധാകരൻ, കെ.വി.തോമസ്, കെ.സി.വേണുഗോപാൽ എന്നിവർ 2009–ൽ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു നടന്ന കണ്ണൂർ, എറണാകുളം, ആലപ്പുഴ ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. കണ്ണൂരിൽ എ.പി.അബ്ദുല്ലക്കുട്ടിയും എറണാകുളത്ത് ഡൊമിനിക് പ്രസന്റേഷനും ആലപ്പുഴയിൽ എ.എ.ഷുക്കൂറും വിജയം കണ്ടു. എ.പി.അബ്ദുല്ലക്കുട്ടി ഭൂരിപക്ഷം ഉയർത്തി 12,043 വോട്ടിന് ജയിച്ചു. ഡൊമിനിക് പ്രസന്റേഷനും ഭൂരിപക്ഷം ഉയർത്തി. 2006–ൽ പ്രഫ.കെ.വി.തോമസ് 5,800 വോട്ടിന് ജയിച്ച സ്ഥാനത്ത് പ്രസന്റേഷന്റെ ഭൂരിപക്ഷം 8,620 വോട്ടിലെത്തി. ആലപ്പുഴയിൽ ഷുക്കൂർ ജയിച്ചത് 4,745 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 2006 കെ.സി.വേണുഗോപാൽ നേടിയത് 16,933 വോട്ടിന്റെ ലീഡായിരുന്നു.
2011 ൽ ടി.എം.ജേക്കബ് 157 വോട്ടിനു ജയിച്ച പിറവത്ത് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ അനൂപ് ജേക്കബ് 12,070 വോട്ടിനാണ് വിജയിച്ചത്.13–ാം കേരള നിയമസഭാ സ്പീക്കർ ജി.കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് 2015–ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പുത്രൻ കെ.എസ്.ശബരിനാഥൻ മികച്ച ഭൂരിപക്ഷത്ത് ജയിച്ചു. കാർത്തികേയൻ 10,674 വോട്ടിന് ജയിച്ചിടത്ത് ശബരിനാഥൻ 10,128 വോട്ടിന് വിജയം കൈപ്പിടിയിൽ ഒതുക്കി. പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായതിനെ തുടർന്ന് 2017–ൽ വേങ്ങരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്‍ലിംലീഗിലെ കെ.എൻ.എ ഖാദർ ജയിച്ച് 23,310 വോട്ടിനായിരുന്നു. 2016–ൽ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ചത് 38,057 വോട്ടിന്റെ ലീഡായിരുന്നു.
എൽഡിഎഫ് വിജയഗാഥ
കഴിഞ്ഞ നാലു വർഷത്തിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേൽക്കൈ നേടാനായി. ഭരണകക്ഷിയെന്ന ആനുകൂല്യം വോട്ടാക്കി മാറ്റാനും ഇടതുപക്ഷത്തിനു കഴിഞ്ഞു. ചെങ്ങന്നൂർ (2018) ഉപതിരഞ്ഞെടുപ്പ് മുതലാണ് മുൻകാലങ്ങളിലുണ്ടായിരുന്ന മേൽക്കൈ എൽഡിഎഫിനു തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. സിപിഎം നേതാവ് സിറ്റിങ് എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാന്‍ ഭൂരിപക്ഷം 7,983 ൽ നിന്നു രണ്ടരമടങ്ങ് ഉയർത്തി 20,956 വോട്ടിന് ജയിച്ചു. പൊതുവേ യുഡിഎഫിന് മേൽക്കൈയുള്ള ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും മികച്ച ലീഡ് നേടാൻ ഇടതുമുന്നണിക്കായി. തുടർന്നുള്ള എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ആധിപത്യം ഉറപ്പാക്കി എൽഡിഎഫ് ശ്രമം നടത്തി.
മഞ്ചേശ്വരത്തും അരൂരിലും മാത്രം യുഡിഎഫ് മേൽക്കൈ നേടി. മഞ്ചേശ്വരത്ത് പി.ബി.അബ്ദുൽ റസാക്കിന്റെ നിര്യാണത്തെ തുടർന്ന് 2019–ൽ മുസ്‍ലിം ലീഗിലെ തന്നെ എം.സി.ഖമറുദ്ദീൻ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 89ൽ നിന്ന് 7,923 ആയി ഉയർത്തി. അരൂരിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.എം.ആരിഫ് രാജിവച്ച ഒഴിവിൽ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ വിജയിച്ചു. 2016ൽ ആരിഫ് ജയിച്ച 38,519 വോട്ട് മറികടന്ന് ഷാനിമോൾ 3,750 വോട്ടിന് ജയം കണ്ടു. ഹൈബി ഈഡൻ ലോക്സഭയിലേക്ക് പോയ എറണാകുളത്തെ 2019–ലെ ഉപതിരഞ്ഞെടുപ്പിൽ മങ്ങിയ ഭൂരിപക്ഷത്തിന് ടി.ജെ.വിനോദ് ജയിച്ചു. ഹൈബി ഈഡൻ ജയിച്ചത് 21,949 വോട്ടെങ്കിൽ വിനോദിന്റെ ഭൂരിപക്ഷം 3,750 ആയി ചുരുങ്ങി.
വാശിയേറിയതും ശ്രദ്ധേയവുമായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പ്. കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി 52 വർഷം പരിപാലിച്ച പാലാ യുഡിഎഫിനെ കൈവിട്ടു. കേരള കോൺഗ്രസിലെ പടലപിണക്കവും എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചേർന്നപ്പോൾ മാണി സി.കാപ്പന്റെ ജയം ഉറപ്പിക്കാൻ കഴിഞ്ഞു. 2016–ൽ 4,750 വോട്ടിന് കെ.എം.മാണിയോട് പരാജയപ്പെട്ട കാപ്പൻ ഉപതിരഞ്ഞെടുപ്പിൽ 2,943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ജയിച്ചത്.
യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ കോന്നിയും വട്ടിയൂർക്കാവും 2019 ലെ ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായത് കോൺഗ്രസിന് വൻതിരിച്ചടിയായി. സിറ്റിങ് എംഎൽഎ അടൂർ പ്രകാശ് 2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അറ്റിങ്ങലിൽ നിന്നു ജയിച്ചത് കോന്നിയിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കി. എൽഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ 20,748 വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാർ 9,953 വോട്ടിന് ജയം സ്വന്തമാക്കി. കെ.മുരളീധരൻ ലോക്സഭാംഗമായതു മൂലമാണു വട്ടിയൂർക്കാവിൽ 2019–ൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുരളീധരന്റെ 7,622 വോട്ട് മറികടന്ന് സിപിഎം സ്ഥാനാർഥി വി.കെ.പ്രശാന്ത് 14,465 വോട്ടിന് ജയിക്കുകയായിരുന്നു.
English Summary: Do the Bypolls History of Kerala Predicts the Thrikkakara Election Winner?