അർധരാത്രി വഴിയരികിൽ വാഹനത്തിന് കൈ കാണിച്ച് സ്ത്രീ;കൊള്ളയ്ക്ക് കോളജ് പിള്ളേരും
അവിശ്വസനീയമായ വിലക്കുറവില്‍, പഴങ്ങളും ജാക്കറ്റുകളും ഹെല്‍മറ്റുകളും വില്‍ക്കുന്നവരെന്ന വ്യാജേനയും കൊള്ളസംഘങ്ങള്‍ എത്താറുണ്ട്. 200 രൂപയ്ക്ക് ജാക്കറ്റ്, 100 രൂപയ്ക്ക് 10 കിലോ പച്ചക്കറി തുടങ്ങിയ ബോര്‍ഡുകള്‍ വച്ചാകും ആളൊഴിഞ്ഞ മേഖലകളില്‍ കൊള്ളസംഘത്തിന്റെ നില്‍പ്. ബോര്‍ഡ് കണ്ട് വണ്ടി നിര്‍ത്തിയിറങ്ങുന്നവരെല്ലാം കവര്‍ച്ചയ്ക്കിരയാകും. ഇരുചക്രവാഹനങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറുകളിലേക്ക്..
അവിശ്വസനീയമായ വിലക്കുറവില്‍, പഴങ്ങളും ജാക്കറ്റുകളും ഹെല്‍മറ്റുകളും വില്‍ക്കുന്നവരെന്ന വ്യാജേനയും കൊള്ളസംഘങ്ങള്‍ എത്താറുണ്ട്. 200 രൂപയ്ക്ക് ജാക്കറ്റ്, 100 രൂപയ്ക്ക് 10 കിലോ പച്ചക്കറി തുടങ്ങിയ ബോര്‍ഡുകള്‍ വച്ചാകും ആളൊഴിഞ്ഞ മേഖലകളില്‍ കൊള്ളസംഘത്തിന്റെ നില്‍പ്. ബോര്‍ഡ് കണ്ട് വണ്ടി നിര്‍ത്തിയിറങ്ങുന്നവരെല്ലാം കവര്‍ച്ചയ്ക്കിരയാകും. ഇരുചക്രവാഹനങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറുകളിലേക്ക്..
അവിശ്വസനീയമായ വിലക്കുറവില്‍, പഴങ്ങളും ജാക്കറ്റുകളും ഹെല്‍മറ്റുകളും വില്‍ക്കുന്നവരെന്ന വ്യാജേനയും കൊള്ളസംഘങ്ങള്‍ എത്താറുണ്ട്. 200 രൂപയ്ക്ക് ജാക്കറ്റ്, 100 രൂപയ്ക്ക് 10 കിലോ പച്ചക്കറി തുടങ്ങിയ ബോര്‍ഡുകള്‍ വച്ചാകും ആളൊഴിഞ്ഞ മേഖലകളില്‍ കൊള്ളസംഘത്തിന്റെ നില്‍പ്. ബോര്‍ഡ് കണ്ട് വണ്ടി നിര്‍ത്തിയിറങ്ങുന്നവരെല്ലാം കവര്‍ച്ചയ്ക്കിരയാകും. ഇരുചക്രവാഹനങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറുകളിലേക്ക്..
മേയ് ആദ്യവാരം, ബെംഗളൂരുവില്‍നിന്നു കേരളത്തിലേക്കു വന്ന കാര്‍ മാണ്ഡ്യ താലൂക്കിലെ ബുദനൂരില്‍ തടഞ്ഞുനിര്‍ത്തി ഒരു ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടു. മാര്‍ച്ച് 11ന് ബെംഗളൂരു നഗരപരിധിക്കു പുറത്തു മാദനായകഹള്ളിയില്‍ നടന്ന കവര്‍ച്ചയില്‍ പിടിയിലായത് മലയാളികൾ ഉൾപ്പെടെയുള്ള സംഘം. മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ മാണ്ഡ്യ ഹനകരയില്‍ ആയുധങ്ങളുമായി വാഹനം തടഞ്ഞുനിര്‍ത്തി യാത്രക്കാരെ കവര്‍ച്ച ചെയ്ത സംഭവത്തില്‍ കഴിഞ്ഞദിവസം ഏഴംഗസംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം മലയാളികളാണ്. മാണ്ഡ്യ റൂറല്‍ പൊലീസ് ആണു സംഘത്തെ പിടികൂടിയത്. പ്രതികളില്‍നിന്ന് ഇരുമ്പുപൈപ്പുകള്‍, വടികള്‍, കത്തി, മുളകുപൊടി പാക്കറ്റുകള്‍ എന്നിവ കണ്ടെടുത്തു, കാർ പിടിച്ചെടുത്തു. ബെംഗളൂരു, മൈസൂരു നഗരങ്ങളിലേക്കുള്ള രാത്രിയാത്രക്കാര്‍ക്കു ഭീഷണിയായി ഹൈവേ കൊള്ളസംഘം വിലസുകയാണ്. മാണ്ഡ്യ കേന്ദ്രീകരിച്ചാണു മലയാളികളടക്കമുള്ള കൊള്ളസംഘത്തിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു സംഭവങ്ങളിലായി 17 പേരെയാണു കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഹൈവേയിൽ കവർച്ചാ സംഭവങ്ങളുടെ എണ്ണം കൂടുന്നത്? രാത്രിയാത്ര എങ്ങിനെ സുരക്ഷിതമാക്കാം?
നിയന്ത്രണങ്ങളൊഴിഞ്ഞത് അനുഗ്രഹമായി
കോവിഡ്‌കാലത്തു റോഡ് പരിശോധനയും നിയന്ത്രണങ്ങളും ശക്തമായിരുന്നതിനാല്‍ ദേശീയപാതയില്‍നിന്നു കവര്‍ച്ചാസംഘങ്ങള്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയിരുന്നു. സംസ്ഥാനാന്തര യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും യാത്രക്കാരുടെ തിരക്ക് ഏറുകയും ചെയ്തതോടെയാണ് കൊള്ളസംഘങ്ങള്‍ വീണ്ടും സജീവമായതെന്ന് മാണ്ഡ്യ പൊലീസ് പറയുന്നു. ബെംഗളൂരു-മൈസൂരു പാതയാണു കൊള്ളസംഘത്തിന്റെ പ്രധാന വിഹാരകേന്ദ്രം. മൈസൂരു-നഞ്ചന്‍കോട്, മൈസൂരു-ഹുന്‍സൂരു, ബെംഗളൂരു-തൂമകൂരു പാതയിലും കവര്‍ച്ച പതിവാണ്.
കുതന്ത്രങ്ങള്‍ ഏറെ
പല കുതന്ത്രങ്ങള്‍ പയറ്റിയാണു മോഷ്ടാക്കള്‍ വാഹനങ്ങള്‍ തടയുന്നത്. സ്ത്രീകളെക്കൊണ്ട് വാഹനങ്ങള്‍ക്കു കൈകാണിച്ചു നിര്‍ത്തിയശേഷം ആക്രമിക്കുന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള രീതി. അര്‍ധരാത്രിയില്‍ വഴിയില്‍ കുടുങ്ങിയതായി തെറ്റിദ്ധരിപ്പിച്ച് റോഡരികില്‍നിന്നു സഹായം അഭ്യര്‍ഥിക്കും. ഇരുളടഞ്ഞ വഴിവക്കില്‍ നിന്നു കൈകാണിക്കുന്ന സ്ത്രീകളെ കണ്ടു വണ്ടി നിര്‍ത്തിയാലുടന്‍ റോഡരികിലെ കുറ്റിക്കാട്ടില്‍നിന്നു കവര്‍ച്ചാസംഘത്തിലെ മറ്റുള്ളവര്‍ മാരകായുധങ്ങളുമായി പാഞ്ഞെത്തി വാഹനത്തെ പൊതിയും. പിന്നീട് യാത്രക്കാരുടെ ദേഹത്തു മുളകുപൊടി സ്പ്രേ ചെയ്തും ക്രൂരമായി മര്‍ദിച്ചും വാഹനം കൊള്ളയടിക്കും.
കണ്ണില്‍ പൊടിയിടാന്‍ വ്യാജ അപകടം
റോഡില്‍ വ്യാജ അപകടം സൃഷ്ടിച്ചും യാത്രക്കാരെ കൊള്ളയടിക്കുന്നവരുണ്ട്. നടുറോഡില്‍ മറിഞ്ഞുകിടക്കുന്ന ഇരുചക്രവാഹനം കണ്ട് വണ്ടി നിര്‍ത്തുന്നവരാണ് ഇരയാകുക. അപകടം പറ്റിക്കിടക്കുന്നയാള്‍ക്കു സമീപം യാത്രക്കാരന്‍ എത്തിയാലുടന്‍ ഇയാള്‍ അക്രമകാരിയാകും. വാഹനത്തിലുള്ള മറ്റുള്ളവര്‍ ഇതു തടയാന്‍ ഓടിയെത്തുമ്പോഴേക്കും കൊള്ളസംഘത്തിലെ മറ്റുള്ളവര്‍ വാഹനമുള്‍പ്പെടെ കൈക്കലാക്കി കടന്നുകളഞ്ഞിട്ടുണ്ടാകും. വണ്ടിയിലേക്കു മാലിന്യമെറിയുക, വിന്‍ഡ് ഷീല്‍ഡ് ഗ്ലാസിനു മുകളിലേക്കു കറുത്ത ഷീറ്റ് കെണിയൊരുക്കി വലിച്ചെറിഞ്ഞ് അപകടമുണ്ടാക്കി കൊള്ള നടത്തുക തുടങ്ങിയ കുതന്ത്രങ്ങളും കൊള്ളക്കാര്‍ പയറ്റുന്നു.
രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്ന് കൊള്ള നടത്തുന്നവരുമുണ്ട്. പിന്നാലെ കൂടി ഉയര്‍ന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കിയും ലൈറ്റ് ഡിമ്മും ബ്രൈറ്റുമാക്കി ശ്രദ്ധ തിരിച്ചുമാണ് ഇത്തരക്കാര്‍ മോഷണം നടത്തുക. ഏറെ നേരമായി പിന്നിലുള്ള വണ്ടി ഹോണ്‍ മുഴക്കി മുന്നില്‍ കയറാന്‍ നേരം പുറത്തേക്കു കൈയിട്ട് വണ്ടി നിര്‍ത്താന്‍ ആംഗ്യം കാണിക്കും. തങ്ങളുടെ വാഹനത്തിന് എന്തെങ്കിലും പ്രശ്നമുള്ളതു ചൂണ്ടിക്കാണിച്ചു സഹായിക്കുകയാകും ലക്ഷ്യമെന്നു കരുതി വണ്ടി നിര്‍ത്തിയാലുടന്‍ തന്നെ പിന്നാലെ വന്ന വണ്ടിയിലെ മോഷ്ടാക്കള്‍ പുറത്തിറങ്ങി പണി തുടങ്ങും.
വന്‍ വിലക്കുറവ് കണ്ടാല്‍ നിര്‍ത്തല്ലേ!
അവിശ്വസനീയമായ വിലക്കുറവില്‍, പഴങ്ങളും ജാക്കറ്റുകളും ഹെല്‍മറ്റുകളും വില്‍ക്കുന്നവരെന്ന വ്യാജേനയും കൊള്ളസംഘങ്ങള്‍ എത്താറുണ്ട്. 200 രൂപയ്ക്ക് ജാക്കറ്റ്, 100 രൂപയ്ക്ക് 10 കിലോ പച്ചക്കറി തുടങ്ങിയ ബോര്‍ഡുകള്‍ വച്ചാകും ആളൊഴിഞ്ഞ മേഖലകളില്‍ കൊള്ളസംഘത്തിന്റെ നില്‍പ്. ബോര്‍ഡ് കണ്ട് വണ്ടി നിര്‍ത്തിയിറങ്ങുന്നവരെല്ലാം കവര്‍ച്ചയ്ക്കിരയാകും. ഒരാള്‍ക്കും നല്‍കാനാകാത്ത വിലക്കുറവില്‍ ദേശീയപാതയോരത്തെ ആളൊഴിഞ്ഞ മേഖലകളില്‍ സാധനങ്ങള്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നതെല്ലാം യഥാര്‍ഥ കച്ചവടക്കാരാകണമെന്നില്ല. ഇരുചക്രവാഹനങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറുകളിലേക്കു മുളകുപൊടിയെറിഞ്ഞും മാലിന്യം വലിച്ചെറിഞ്ഞും കവര്‍ച്ചയ്ക്കു കളമൊരുക്കുന്ന സംഘങ്ങളും ഏറെ. വാഹനത്തില്‍ ഓയില്‍ ഒഴിച്ചതിനു ശേഷം, ഓയില്‍ ലീക്ക് ചൂണ്ടിക്കാണിച്ചു സഹായിക്കുന്നവരെന്ന വ്യാജേനയും കൊള്ളക്കാരെത്താമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. മൊബൈല്‍ ഫോണ്‍, പണം, യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണു കവരുക.
കെഎസ്ആര്‍ടിസിയെയും വെറുതെവിടില്ല
മൈസൂരുവിലെത്തി പ്രൈവറ്റ് ടാക്സികളില്‍ ബെംഗളൂരുവിലേക്കു പോകുന്ന ഐടി ജീവനക്കാര്‍ കവര്‍ച്ചക്കാരുടെ ഇരയാകുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു. വഴിയരികില്‍ ആരു കൈനീട്ടിയാലും ഇത്തരം ഷെയര്‍ ടാക്സികളുടെ ഡ്രൈവര്‍മാര്‍ വണ്ടി നിര്‍ത്തും. വാഹനത്തില്‍ കയറിപ്പറ്റിയാലുടന്‍ മോഷ്ടാവ് കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരും. എതിര്‍ക്കാന്‍ നിന്നാല്‍ തൊട്ടുപിന്നാലെ പിന്തുടരുന്ന മറ്റു സംഘാംഗങ്ങള്‍ കൂട്ടംകൂടിയെത്തി കയ്യേറ്റം ചെയ്യും. ചരക്കുവാഹന ഡ്രൈവര്‍മാരും കൊള്ളസംഘത്തിന്റെ ഇരയാകാറുണ്ട്. 3 വര്‍ഷം മുന്‍പ് കര്‍ണാടകയിലെ രാമനഗര ജില്ലയിലെ ചന്നപട്ടണയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ച സംഭവവും ഉണ്ടായി.
കൊള്ളക്കാരില്‍ കോളജ് പിള്ളേരും
ചില കൊള്ളസംഘങ്ങള്‍ സന്ധ്യ മയങ്ങുമ്പോഴേ ദേശീയപാതയിലൂടെ ഓട്ടോറിക്ഷകളിലും ബൈക്കുകളിലും റോന്തുചുറ്റാനാരംഭിക്കും. പെട്ടെന്നു പണമുണ്ടാക്കാമെന്നുള്ളതുകൊണ്ട് ഒട്ടേറെ കോളജ് വിദ്യാര്‍ഥികളും കൊള്ളസംഘത്തില്‍ ചേരുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ദേശീയപാതയില്‍ കാടും വിശാലമായ പാടശേഖരങ്ങളും നിറഞ്ഞ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണു കൊള്ളസംഘം നിലയുറപ്പിക്കുക. കര്‍ണാടകയ്ക്കു പുറമെ തമിഴ്നാട്ടിലേക്കുള്ള സംസ്ഥാനാന്തര പാതകളിലും കവര്‍ച്ചാസംഘത്തിന്റെ സാന്നിധ്യമുണ്ട്. ദേശീയപാതയിലൂടെ കമ്പിവടിയും വാളുകളുമായി നീങ്ങുന്ന കവര്‍ച്ചാസംഘത്തിന്റെ ദൃശ്യം വാളയാര്‍ അതിര്‍ത്തിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോത്തന്നൂര്‍, മധുക്കര, ചാവടി , വാളയാര്‍ കേന്ദ്രീകരിച്ചാണു സംഘത്തിന്റെ സാന്നിധ്യം.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
∙ ദേശീയപാതയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഒരുകാരണവശാലും നിര്‍ത്താതിരിക്കുക
∙ വലിയ വാഹനങ്ങള്‍ക്കൊപ്പം മാത്രം സഞ്ചരിക്കാന്‍ ശ്രമിക്കുക. പാതയില്‍ ഒറ്റയ്ക്കാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
∙ ആളൊഴിഞ്ഞ സ്ഥലങ്ങളിലെ എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ചും മോഷണസംഘങ്ങളുണ്ടാകാം. ജാഗ്രത വേണം
∙ റസ്റ്ററന്റ്, പെട്രോള്‍ പമ്പ് എന്നിവിടങ്ങളോടു ചേര്‍ന്നു മാത്രം വാഹനം നിര്‍ത്തുക
English Summary: Highway Robbers on Kerala-Karnataka Border