2018ൽ ആധാർ അതോറിറ്റി മുൻ മേധാവി ആർ.എസ് ശർമ തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘ഇതാ എന്റെ ആധാർ നമ്പർ, എനിക്കെന്തെങ്കിലും ദോഷമുണ്ടാക്കാനാവുമെങ്കിൽ കാണിക്കൂ’ എന്നായിരുന്നു വെല്ലുവിളി. അതിനു പിന്നാലെ ഒരാൾ വൺപ്ലസ് 6 മൊബൈൽ ഫോൺ കാഷ് ഓൺ ഡെലിവറിയായി അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് ബുക്ക് ചെയ്തു. ശർമയുടെ മൊബൈൽ നമ്പറുകൾ, ജിമെയിൽ വിലാസം, വീട്ടുവിലാസം, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, വാട്സാപ് പ്രൊഫൈൽ..

2018ൽ ആധാർ അതോറിറ്റി മുൻ മേധാവി ആർ.എസ് ശർമ തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘ഇതാ എന്റെ ആധാർ നമ്പർ, എനിക്കെന്തെങ്കിലും ദോഷമുണ്ടാക്കാനാവുമെങ്കിൽ കാണിക്കൂ’ എന്നായിരുന്നു വെല്ലുവിളി. അതിനു പിന്നാലെ ഒരാൾ വൺപ്ലസ് 6 മൊബൈൽ ഫോൺ കാഷ് ഓൺ ഡെലിവറിയായി അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് ബുക്ക് ചെയ്തു. ശർമയുടെ മൊബൈൽ നമ്പറുകൾ, ജിമെയിൽ വിലാസം, വീട്ടുവിലാസം, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, വാട്സാപ് പ്രൊഫൈൽ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018ൽ ആധാർ അതോറിറ്റി മുൻ മേധാവി ആർ.എസ് ശർമ തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘ഇതാ എന്റെ ആധാർ നമ്പർ, എനിക്കെന്തെങ്കിലും ദോഷമുണ്ടാക്കാനാവുമെങ്കിൽ കാണിക്കൂ’ എന്നായിരുന്നു വെല്ലുവിളി. അതിനു പിന്നാലെ ഒരാൾ വൺപ്ലസ് 6 മൊബൈൽ ഫോൺ കാഷ് ഓൺ ഡെലിവറിയായി അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് ബുക്ക് ചെയ്തു. ശർമയുടെ മൊബൈൽ നമ്പറുകൾ, ജിമെയിൽ വിലാസം, വീട്ടുവിലാസം, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, വാട്സാപ് പ്രൊഫൈൽ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ആധാറിന്റെ പകർപ്പ് പങ്കുവയ്ക്കുമ്പോള്‍ ദുരുപയോഗത്തിനു സാധ്യതയുണ്ടെന്നും ‘മാസ്ക്ഡ്’ ആധാർ ഉപയോഗിക്കണമെന്നുമുള്ള ബെംഗളൂരു യുഐഡിഎഐ (ആധാർ അതോറിറ്റി) ഓഫിസിന്റെ മുന്നറിയിപ്പ് മൂന്നാം ദിവസം കേന്ദ്ര ഐടി മന്ത്രാലയം പിൻവലിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ പലതാണ്. ഈ അവസരത്തിൽ ഇക്കഴിഞ്ഞ നവംബർ 8ന് ആധാർ അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിലെ ഒരു സുപ്രധാനമായ നിബന്ധനയെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. അതിങ്ങനെയാണ്–"Aadhaar numbers collected through physical forms or photocopies of Aadhaar letters shall be masked by the requesting entity by redacting the first 8 digits of the Aadhaar number before storing". ആധാർ നമ്പറിന്റെ ആദ്യ 8 അക്കങ്ങൾ മറച്ച ശേഷം മാത്രമേ സ്ഥാപനങ്ങൾ (റിക്വസ്റ്റിങ് എന്റിറ്റി) മറ്റുള്ളവരുടെ ആധാർ കാർഡുകളുടെ പേപ്പർ പകർപ്പ് സൂക്ഷിക്കാവൂ എന്നാണ് ആധാർ ഓതന്റിക്കേഷൻ ആൻഡ് ഓഫ്‍ലൈൻ വെരിഫിക്കേഷൻ റെഗുലേഷൻസ് വഴി ആധാർ അതോറിറ്റി പറഞ്ഞത്. പത്രക്കുറിപ്പ് പിൻവലിച്ചാലും ഈ വിജ്ഞാപനം നിലനിൽക്കുകയാണ്. ആധാർ പങ്കുവയ്ക്കുമ്പോൾ 'സാധാരണ നിലയിലുള്ള മുൻകരുതൽ' മതിയെന്ന് ഐടി മന്ത്രാലയം വിശദീകരിക്കുമ്പോഴും നവംബറിൽ എന്തിന് ഇത്തരമൊരു നിബന്ധന വിജ്ഞാപനം ചെയ്തുവെന്ന ചോദ്യം പ്രസക്തം. ദുരുപയോഗ സാധ്യത തീർത്തുമില്ലെങ്കിൽ ആധാർ ഫോട്ടോക്കോപ്പി സൂക്ഷിക്കുന്ന സ്ഥാപനങ്ങളോട് 8 അക്കങ്ങൾ മറയ്ക്കാൻ എന്തിനാണ് നവംബറിൽ യുഐഡിഎഐ ആവശ്യപ്പെട്ടത്? 8 അക്കങ്ങൾ മറച്ചുള്ള മാസ്ക്ഡ് ആധാർ മാത്രമേ പങ്കുവയ്ക്കാവൂ എന്ന യുഐഡിഎഐ ബെംഗളൂരു ഓഫിസിന്റെ നിർദേശം പിന്നെന്തിന് കേന്ദ്രം പിൻവലിക്കണം?

∙ ആധാർ ഉപയോഗിക്കുമ്പോൾ?

ADVERTISEMENT

ആധാർ തിരിച്ചറിയൽ ആവശ്യത്തിനായി നൽകുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ വ്യക്തമാക്കുന്നതാണ് നവംബറിലെ വിജ്ഞാപനം. ഒരു സ്ഥാപനമോ വ്യക്തിയോ മറ്റൊരാളുടെ ആധാർ, തിരിച്ചറിയൽ ആവശ്യത്തിനായി ഉപയോഗിക്കുമ്പോൾ (ഓതന്റിക്കേഷൻ) ഉടമയുടെ എന്തൊക്കെ വിവരങ്ങളാണ് സ്വീകരിക്കുകയെന്നും അവയെങ്ങനെ ഉപയോഗിക്കുമെന്നും വ്യക്തമായി അറിയിച്ചിരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. പകരം ലഭ്യമായ മറ്റ് തിരിച്ചറിയൽ മാർഗങ്ങൾ ഏതൊക്കെയെന്നും ബോധ്യപ്പെടുത്തണം. ആധാർ തിരിച്ചറിയലിന് ഒരാൾ വിസമ്മതിക്കുകയോ സാധിക്കാതെ വരുകയോ ചെയ്താലും അയാൾക്ക് ലഭിക്കേണ്ട ഒരു സേവനവും നിഷേധിക്കപ്പെടാൻ ഇടവരരുതെന്നും വിജ്ഞാപനത്തിലുണ്ട്. ആധാർ തിരിച്ചറിയലിന് വ്യക്തിയുടെ അനുമതി തീർച്ചയായും തേടണം. വിജ്ഞാപനം പ്രാബല്യത്തിലായി 7 മാസത്തോളമായിട്ടും മിക്ക സ്ഥാപനങ്ങളും ഇതു പാലിക്കുന്നില്ലെന്നു മാത്രമല്ല ആധാർ നിർബന്ധമായി ആവശ്യപ്പെടുന്നത് തുടരുകയും ചെയ്യുകയാണ്.

വിവിധ ആവശ്യങ്ങൾക്കായി ആധാർ ഓതന്റിക്കേഷൻ (തിരിച്ചറിയൽ) നടത്തിയതിന്റെ ഡിജിറ്റൽ ലോഗ് 6 മാസത്തോളം ആധാർ അതോറിറ്റി സൂക്ഷിക്കണം. ആധാർ ഉടമയ്ക്ക് ആവശ്യമെങ്കിൽ നിശ്ചിത ഫീസ് അടച്ച് ഈ സമയപരിധിയിൽ തന്നെ ഓതന്റിക്കേഷൻ ഡേറ്റ ആവശ്യപ്പെടാം. ഒടിപി അല്ലെങ്കിൽ ബയോമെട്രിക് രീതി വഴി ഓൺലൈനായി ആധാർ ഓതന്റിക്കേഷൻ നടത്തുന്നതിന് പുറമേ ഓഫ്‍ലൈനായി ആധാർ വെരിഫിക്കേഷൻ നടത്തുന്നതിനും അംഗീകാരം നൽകിയിരുന്നു.

∙ വ്യക്തത വരുത്തി കൂടുതൽ അവ്യക്തതയിലേക്ക്

മേയ് 27ന് പുറത്തിറക്കിയ യുഐഡിഎഐ വാർത്താക്കുറിപ്പിന്മേൽ വ്യക്തത വരുത്താനാണ് കേന്ദ്ര ഐടി മന്ത്രാലയം മൂന്നാം ദിവസം മറ്റൊരു വാർത്താക്കുറിപ്പ് ഇറക്കിയത്. എന്നാൽ ഇത് കൂടുതൽ അവ്യക്തതയാണ് സമ്മാനിച്ചത്. ഇതിലൂടെ ബാക്കിയാകുന്ന ചോദ്യങ്ങൾ ചുവടെ:

ADVERTISEMENT

∙ ഐടി മന്ത്രാലയത്തിന്റെ പുതുക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച് ആധാർ പകർപ്പ് ഏതൊരു സ്ഥാപനവുമായും പങ്കുവയ്ക്കാമോ? വയ്ക്കാമെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം?

∙ ദുരുപയോഗ സാധ്യതയുണ്ടെന്ന ബെംഗളൂരു യുഐഡിഎഐ ഓഫിസിന്റെ മുന്നറിയിപ്പ് ശരിയെങ്കിൽ അതിന് എന്തുകൊണ്ട് ഇത്രയും വൈകി? ഇതുവരെ പലയിടത്തും നൽകിയ ആധാർ പകർപ്പുകളുടെ കാര്യം എന്താകുമെന്ന് പറയാതിരുന്നതെന്തുകൊണ്ട്?

∙ ആധാർ നമ്പർ ഉപയോഗിക്കുന്നതിലും പങ്കുവയ്ക്കുന്നതിലും 'സാധാരണ നിലയിലുള്ള മുൻകരുതൽ' മതിയെന്ന അവ്യക്തമായ കേന്ദ്രനിർദേശത്തിൽ നിന്ന് സാധാരണ ജനങ്ങൾ എന്താണ് മനസ്സിലാക്കിയെടുക്കേണ്ടത്?

∙ എന്തുകൊണ്ടാണ് യുഐഡിഎഐയുടെ വാർത്താക്കുറിപ്പ് കേന്ദ്രം പിൻവലിച്ചത്?

ADVERTISEMENT

∙ വാർത്താക്കുറിപ്പ് പിൻവലിച്ചപ്പോൾ പോലും എന്തുകൊണ്ടാണ് ആദ്യ യുഐഡിഎഐ അറിയിപ്പിലെ ഒരു വരി പോലും തള്ളാതിരുന്നത്?

∙ വാർത്താക്കുറിപ്പും യുഐഡിഎഐ മുൻ മേധാവി അന്നു പറഞ്ഞതും

ബെംഗളൂരു യുഐഡിഎഐ ഓഫിസ് മേയ് 27ന് പുറത്തിറക്കിയ പത്രക്കുറിപ്പ് നിലനിന്നിരുന്നെങ്കിൽ ആധാർ മുൻ മേധാവിയുടെ വാദത്തെ ഇത് റദ്ദാക്കുമായിരുന്നു. 2018 ജൂലൈ 28ന് ആധാർ അതോറിറ്റി മുൻ മേധാവിയും അന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായിരുന്ന ആർ.എസ് ശർമ തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘ഇതാ എന്റെ ആധാർ നമ്പർ, എനിക്കെന്തെങ്കിലും ദോഷമുണ്ടാക്കാനാവുമെങ്കിൽ കാണിക്കൂ’ എന്നായിരുന്നു വെല്ലുവിളി. ആധാറും സ്വകാര്യതയും സംബന്ധിച്ച് ചൂടേറിയ സംവാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു ശർമയുടെ വെല്ലുവിളി.

ആധാർ നമ്പർ പ്രസിദ്ധീകരിച്ചതിനു പിന്നാലെ ശർമയുടെ മൊബൈൽ നമ്പറുകൾ, ജിമെയിൽ വിലാസം, യാഹൂ വിലാസം, വീട്ടുവിലാസം, ജനനത്തീയതി, ഫ്രീക്വന്റ് ഫ്ലയർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, വാട്സാപ് പ്രൊഫൈൽ ചിത്രം എന്നിവ പലരും കണ്ടെത്തി ശർമയുടെ ട്വീറ്റിനു മറുപടിയായി നൽകി. ശർമ ഉപയോഗിക്കുന്നത് ഐഫോൺ ആണെന്ന് കണ്ടെത്തിയ സൈബർ  സുരക്ഷാ വിദഗ്ധർ അദ്ദേഹത്തിന്റെ യുപിഐ ഐഡിയിലേക്ക് പണവുമയച്ചു. ആരോയൊരാൾ വൺപ്ലസ് 6 മൊബൈൽ ഫോൺ കാഷ് ഓൺ ഡെലിവറിയായി അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് ബുക്ക് ചെയ്തു. ഇത്രയൊക്കെയായിട്ടും തനിക്ക് എന്തെങ്കിലും ദോഷമുണ്ടായോ എന്നായിരുന്നു ശർമയുടെ ചോദ്യം. സംഗതി വിവാദമാകുമെന്നുറപ്പായോടെ ആധാർ നമ്പർ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുന്നതിനെതിരെ യുഐഡിഎഐ രംഗത്തെത്തി. ആധാർ നമ്പർ സവിശേഷമായി തിരിച്ചറിയൽ സംവിധാനമാണെന്നും വിവിധ സേവനങ്ങൾ ഉപയോഗിക്കാൻ മാത്രമാണ് ഇതു കൈമാറേണ്ടതെന്നും യുഐഡിഎഐ അന്ന് വ്യക്തമാക്കി.

∙ ആധാർ: നമുക്ക് ചെയ്യാവുന്നത്

ആധാർ ഉടമയെന്ന നിലയിൽ നമുക്ക് പല വിധത്തിൽ ആധാറിനു മേൽ നിയന്ത്രണം ഏർപ്പെടുത്താം. ഇതിനായി myaadhaar.uidai.gov.in എന്ന സൈറ്റ് തുറന്ന് ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക. ഫോണിലെത്തുന്ന ഒടിപിയും നൽകണം.

∙ മാസ്ക്ഡ് ആധാർ‌

12 അക്ക ആധാർ നമ്പറിൽ അവസാന 4 അക്കങ്ങൾ മാത്രം ദൃശ്യമാക്കിയുള്ള ആധാർ പകർപ്പാണ് മാസ്ക്ഡ് ആധാർ. ആധാർ നമ്പർ പൂ‍ർണമായും ആവശ്യമല്ലാത്ത സന്ദർഭങ്ങളിൽ ഇത് നൽകാം. ലോഗിൻ ചെയ്ത ശേഷം 'Download Aadhaar' എന്ന ഓപ്ഷൻ തുറക്കുക. 'Do you want a masked Aadhaar?' എന്ന ചോദ്യം ടിക് മാർക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം.

∙ വെർച്വൽ ഐഡി

ആധാർ നമ്പർ നൽകുന്നതിനു പകരം 16 അക്കമുള്ള വെർച്വൽ ഐഡിയും ചിലയിടങ്ങളിൽ നൽകാം. ഇതുവഴി ആധാർ പരസ്യമാക്കുന്നത് ഒഴിവാക്കാം. ലോഗിൻ ചെയ്ത ശേഷം Generate Virtual ID എന്ന ഓപ്ഷനിൽ പോയി Generate VID നൽകുക. തുടർന്ന് 16 അക്കമുള്ള നമ്പർ ലഭിക്കും. പിന്നീട് വെർച്വൽ ഐഡി കണ്ടെത്താൻ ഇതേ ഓപ്ഷനിലെ 'Retrieve VID' ഉപയോഗിക്കാം.

∙ ബയോമെട്രിക് ലോക്ക്

നിങ്ങളുടെ വിരലടയാളം, ഐറിസ് (കണ്ണ് പരിശോധന) എന്നിവ ഉപയോഗിച്ചുള്ള ആധാർ ഇടപാടുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. ബയോമെട്രിക് ലോക്ക് എന്ന ഓപ്ഷൻ ഉപയോഗിക്കുക.

∙ ആധാർ ലോക്ക്

ആധാർ നമ്പർ ഒരു ഇടപാടുകൾക്കും ഉപയോഗിക്കേണ്ടതില്ലെന്നു തോന്നിയാൽ ആധാർ ലോക്ക് ചെയ്യാം.

English Summary: Is Masked Aadhaar Secure? How to Download it Online?