ക്രൈം ത്രില്ലറോ 'കൊച്ചിയെ കത്തിക്കലോ'? മെട്രോ ട്രെയിനിലെ ഗ്രാഫിറ്റി രഹസ്യമെന്ത്?
ഇന്ത്യയിലും ഗ്രാഫിറ്റി കലാകാരന്മാരുണ്ടെങ്കിലും ഇവരിൽ റെയിൽ ഹൂൺസുമായി ബന്ധമുള്ളവരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തങ്ങളുടെ സൃഷ്ടിയെ ശല്യമായി കാണുന്നവരെ അരസികന്മാരെന്നാണു ഗ്രാഫിറ്റിക്കാർ വിളിക്കുന്നത്. ആദിമ മനുഷ്യൻ ഗുഹാചിത്രരചന തുടങ്ങിയ കാലം മുതലുള്ളതാണു ഗ്രാഫിറ്റിയെന്ന് ഇവർ പറയുന്നു. റഷ്യൻ വിപ്ലവം, അറബ് വസന്തം, ഒക്യുപൈ വാൾസ്ട്രീറ്റ് തുടങ്ങിയ മുന്നേറ്റങ്ങൾക്കു ഗ്രാഫിറ്റി പ്രചോദനമായിട്ടുണ്ട്...
ഇന്ത്യയിലും ഗ്രാഫിറ്റി കലാകാരന്മാരുണ്ടെങ്കിലും ഇവരിൽ റെയിൽ ഹൂൺസുമായി ബന്ധമുള്ളവരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തങ്ങളുടെ സൃഷ്ടിയെ ശല്യമായി കാണുന്നവരെ അരസികന്മാരെന്നാണു ഗ്രാഫിറ്റിക്കാർ വിളിക്കുന്നത്. ആദിമ മനുഷ്യൻ ഗുഹാചിത്രരചന തുടങ്ങിയ കാലം മുതലുള്ളതാണു ഗ്രാഫിറ്റിയെന്ന് ഇവർ പറയുന്നു. റഷ്യൻ വിപ്ലവം, അറബ് വസന്തം, ഒക്യുപൈ വാൾസ്ട്രീറ്റ് തുടങ്ങിയ മുന്നേറ്റങ്ങൾക്കു ഗ്രാഫിറ്റി പ്രചോദനമായിട്ടുണ്ട്...
ഇന്ത്യയിലും ഗ്രാഫിറ്റി കലാകാരന്മാരുണ്ടെങ്കിലും ഇവരിൽ റെയിൽ ഹൂൺസുമായി ബന്ധമുള്ളവരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തങ്ങളുടെ സൃഷ്ടിയെ ശല്യമായി കാണുന്നവരെ അരസികന്മാരെന്നാണു ഗ്രാഫിറ്റിക്കാർ വിളിക്കുന്നത്. ആദിമ മനുഷ്യൻ ഗുഹാചിത്രരചന തുടങ്ങിയ കാലം മുതലുള്ളതാണു ഗ്രാഫിറ്റിയെന്ന് ഇവർ പറയുന്നു. റഷ്യൻ വിപ്ലവം, അറബ് വസന്തം, ഒക്യുപൈ വാൾസ്ട്രീറ്റ് തുടങ്ങിയ മുന്നേറ്റങ്ങൾക്കു ഗ്രാഫിറ്റി പ്രചോദനമായിട്ടുണ്ട്...
കൊച്ചി മെട്രോ ട്രെയിന്റെ കോച്ചില്‍ ഗ്രാഫിറ്റി ചിത്രം കണ്ടെത്തിയതോടെ, ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റെയില്‍ഹൂണ്‍സ് വീണ്ടും ചര്‍ച്ചയാവുകയാണ്. മേയ് 22നാണ് മുട്ടം യാഡിൽ നിർത്തിയിട്ടിരുന്ന മെട്രോയുടെ പമ്പ എന്നു പേരുള്ള കോച്ചിന് പുറത്ത് ചുരുക്കെഴുത്തുകളും പെയിന്റിങ്ങും പ്രത്യക്ഷപ്പെടുന്നത്. എഴുത്തിന് പലതരം വ്യഖ്യാനങ്ങള്‍ വന്നു. ‘ഫസ്റ്റ് ഹിറ്റ് കൊച്ചി 22, ബേണ്‍’ തുടങ്ങിയ വാക്കുകളുടെ ഉദ്ദേശം തിരയുകയാണ് പൊലീസ്. ‘കൊച്ചിയെ കത്തിക്കണം’ എന്നാണോ ഇവർ ഉദ്ദേശിച്ചതെന്നായിരുന്നു ആദ്യ സംശയം. എന്നാൽ പുതിയ യുഎസ് ക്രൈം ത്രില്ലര്‍ ചിത്രമായ ‘ബേണി’ന്റെ പരസ്യത്തിലെ ഫോണ്ട് പോലെയാണ് കൊച്ചിയിലെ ഗ്രാഫിറ്റി എഴുത്തെന്ന് പൊലീസ് നിരീക്ഷിച്ചു. അതു മാത്രമായിരുന്നില്ല സമാനത. 2016ല്‍ ഷൊര്‍ണൂര്‍ ജംക്‌ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ട ട്രെയിനിലും ഇത്തരത്തിൽ ഗ്രാഫിറ്റി പ്രയോഗം നടന്നിട്ടുണ്ട്. ധന്‍ബാദ്-ആലപ്പി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളിൽ 2016 ഓഗസ്റ്റ് 16നായിരുന്നു ഇത്. തൊട്ടുപിന്നാലെ ഇവിടെത്തന്നെ നിര്‍ത്തിയിട്ടിരുന്ന റെയില്‍വേയുടെ ആക്സിഡന്റ് റിലീഫ് വാന്‍ കോച്ചിന് പുറത്തും സമാന രീതിയില്‍ പെയിന്റിങ്ങ് നടന്നു–ഓഗസ്റ്റ് 18ന്. അതിനിടെ ഒാഗസ്റ്റ് 15ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലും ട്രെയിനിന് പുറത്ത് ഗ്രാഫിറ്റി കണ്ടെത്തിയിരുന്നു. ഇപ്പോൾ കൊച്ചി മെട്രോയിൽ കണ്ടതിനു സമാനമായിരുന്നു ഈ പെയിന്റിങ്ങുകളെല്ലാം. ബേണ്‍ എന്ന വാക്കുണ്ടായിരുന്നില്ലെന്നു മാത്രം.
2018 മാർച്ചിലും റെയിൽവേ കോച്ചുകളിൽ സാമൂഹിക വിരുദ്ധരുടെ ഗ്രാഫിറ്റി വരകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എറണാകുളം മാർഷലിങ് യാഡിൽ നിർത്തിയിട്ടിരുന്ന കോച്ചുകളിലായിരുന്നു കലാപ്രകടനം. എന്നാൽ ഈ വരകൾ റെയിൽ ഹൂൺസിന്റെയത്ര ‘പ്രഫഷനൽ’ അല്ലായിരുന്നതിനാൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല. മാത്രവുമല്ല, നശീകരണത്തേക്കാൾ ഇഎസ്‌ജി, ഐലവ് ഇന്ത്യ തുടങ്ങിയ വാക്കുകളായിരുന്നു എഴുതിയിരുന്നത്. മാർഷലിങ് യാഡിനു സമീപം ലഹരി ഉപയോഗിക്കാനെത്തുന്ന സംഘത്തിന്റെ കരവിരുതാണിതെന്നും അന്നു നിഗമനമുണ്ടായി. സ്പെയർ കോച്ചുകളായിരുന്നു ഇവ. പൊടിപിടിച്ചിരുന്ന കോച്ചുകളെ പടം വരച്ച് മനോഹരമാക്കിയെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും മറ്റെല്ലാ ഗ്രാഫിറ്റികളെയും പോലെ ഇതും മണിക്കൂറുകൾക്കകം റെയിൽവേ പെയിന്റടിച്ചു മായ്ച്ചു കളഞ്ഞു.
ഷൊര്‍ണൂര്‍ 2016
പെയിന്റ് കൊണ്ടു വന്ന അലുമിനിയം കണ്ടെയിനറുകള്‍. കുറച്ച് ബ്രഷുകള്‍. ഇതായിരുന്നു ഷൊര്‍ണൂരില്‍ ട്രെയിനില്‍ ചിത്രപ്പണി നടത്തിയ റെയില്‍ഹൂണ്‍സ് എന്ന് സംശയിക്കുന്ന സംഘം അവശേഷിപ്പിച്ചത്. പക്ഷേ പിന്നീട് സ്പ്രേ പെയിന്റ് കൊണ്ടാണ് ചിത്രപ്പണിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബ്രഷും പെയിന്റും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണോയെന്ന സംശയം ബാക്കി. കേരള-തമിഴ്നാട് പൊലീസിന്റെ സംയുക്ത അന്വേഷണം. ആര്‍പിഎഫിന്റെ അന്വേഷണം. ഇങ്ങനെ അന്വേഷണം പല രീതിയില്‍ നടന്നു. പക്ഷേ സംശയിക്കുന്ന ഒരാളെ പോലും കണ്ടെത്താനായില്ല.
ആരാണ് റെയില്‍ഹൂണ്‍സ്?
എഴുപതുകള്‍ മുതല്‍ ലോകത്തിന്റെ ഉറക്കം കെടുത്തുന്ന വികൃതിയാണ് റെയില്‍ ഹൂണ്‍സ് എന്നു പറയാം. പൊതുസ്ഥലത്ത് അതിക്രമിച്ച് കയറി സ്വന്തം സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുന്ന ‘ഭ്രാന്തന്‍’ ചിത്രകാരന്മാരുടെ സംഘം. ന്യൂയോര്‍ക്കിലും ഫിലഡല്‍ഫിയയിലുമാണ് എഴുപതുകളുടെ അദ്യ പകുതിയില്‍ ഗ്രാഫിറ്റി ചിത്രമെഴുത്തു കൊണ്ട് പൊതുമുതല്‍ നശിപ്പിക്കുന്ന ശല്യം വ്യാപകമാകുന്നത്. അഗതാക്രിസ്റ്റിയുടെ അപസര്‍പ്പക കഥകളിലെ ഗൂഢമായ ചുരുക്കെഴുത്ത് പോലെ ചിലതു ചിത്രങ്ങളില്‍ ഒളിപ്പിച്ച് വല്ലാതെ ഭയപ്പെടുത്തും. ട്രെയിനുകളിലാണ് പ്രധാനമായും ഇവരുടെ വികട സര്‍ഗ വാസന പ്രദര്‍ശിപ്പിക്കുക. ഒരേ സമയം ചിത്രമെഴുത്തും പൊതുമുതല്‍ നശിപ്പിക്കലുമാണ് ലക്ഷ്യം. ഒരു ഗ്രാഫിറ്റി പെയിന്റിങ്ങ് പ്രദര്‍ശിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ നാടാകെ അത് ചര്‍ച്ചയാകും. അന്വേഷണ ഉദ്യോഗസ്ഥര്‍ നാലുപാടും പാഞ്ഞ് ജാഗരൂകരാകും. ഇത് കണ്ട് ഒളിഞ്ഞിരുന്ന് ആഹ്ലാദിക്കുകയാകും ചിത്രകാരന്മാരുടെ സംഘം.
എന്താണ് ഗ്രാഫിറ്റി പെയിന്റിങ്?
ചിത്രകലയിലെ ഒരു വിഭാഗം തന്നെയാണ് ഗ്രാഫിറ്റി. പ്രയോഗത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ട കല. ജനത്തിന് എളുപ്പം കണ്ട് ആസ്വദിക്കാവുന്ന പൊതുസ്ഥലത്ത് ചുവരില്‍ വരയ്ക്കുന്ന ചിത്രമാണ് ഗ്രാഫിറ്റി എന്നു ചുരുക്കി പറയാം. പലപ്പോഴും ചുവരിന്റെ ഉടമയുടെ അനുമതിയില്ലാതെയാകുമ്പോള്‍ ചിത്രകലയിലെ വികൃതിയായി ഗ്രാഫിറ്റി മാറും. റോം, സിറിയ, ജോര്‍ദാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ പാറക്കെട്ടുകളിലും മറ്റും ഇത്തരം രീതിയില്‍ മികച്ച പെയിന്റിങ്ങുകള്‍ നാലാം നൂറ്റാണ്ടില്‍ തന്നെയുണ്ടായിരുന്നുവെന്നത് ചരിത്രം. ശ്രീലങ്ക സന്ദര്‍ശിച്ചിരുന്ന ആദ്യകാല സഞ്ചാരികള്‍ അവിടെ ചുവരില്‍ ചിത്രങ്ങളും കാവ്യശകലങ്ങളുമൊക്കെയായി ഗ്രാഫിറ്റി വരച്ചിടുമായിരുന്നു. ആധുനിക കാലത്ത് ഗ്രാഫിറ്റി സ്പ്രേ പെയിന്റിലേക്ക് വളര്‍ന്നു. കൃത്യമായ ചിത്രമോ അക്ഷരമോ അക്കമോ നേരത്തേ തയാറാക്കി ഒരു പ്രതലത്തില്‍ ചായത്തില്‍ മുക്കി പതിച്ചെടുക്കുമ്പോള്‍ ദൃശ്യമാകുന്ന തരത്തിലും ഗ്രാഫിറ്റി വന്നു. മുന്നിലേക്കു തള്ളി നിൽക്കുന്നുവെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ തയാറാക്കുന്ന ത്രീഡി ഗ്രാഫിറ്റികളും പ്രസിദ്ധമാണ്.
ഇന്ത്യയിലുണ്ടോ?
ഇന്ത്യയിലും ഗ്രാഫിറ്റി കലാകാരന്മാരുണ്ടെങ്കിലും ഇവരിൽ റെയിൽ ഹൂൺസുമായി ബന്ധമുള്ളവരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തങ്ങളുടെ സൃഷ്ടിയെ ശല്യമായി കാണുന്നവരെ അരസികന്മാരെന്നാണു ഗ്രാഫിറ്റിക്കാർ വിളിക്കുന്നത്. ആദിമ മനുഷ്യൻ ഗുഹാചിത്രരചന തുടങ്ങിയ കാലം മുതലുള്ളതാണു ഗ്രാഫിറ്റിയെന്ന് ഇവർ പറയുന്നു. റഷ്യൻ വിപ്ലവം, അറബ് വസന്തം, ഒക്യുപൈ വാൾസ്ട്രീറ്റ് തുടങ്ങിയ മുന്നേറ്റങ്ങൾക്കു ഗ്രാഫിറ്റി പ്രചോദനമായിട്ടുണ്ട്. We are the 99%, End the Fed, Tax the rich തുടങ്ങിയ മുദ്രാവാക്യങ്ങൾ ന്യൂയോർക്കിലെ ചുമരുകളിലെല്ലാം എഴുതിവച്ചതു ഗ്രാഫിറ്റി കലാകാരന്മാരാണ്.
ബെർലിൻ മതിലിലും ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ നിർമിച്ച മതിലിലും ഗ്രാഫിറ്റികൾ കാണാം. ഇംഗ്ലണ്ടിലൊക്കെ റെയിൽവേ ടണലുകളിലും ട്രെയിനുകളിലും ചിത്രം വരയ്ക്കാൻ ഗ്രാഫിറ്റി കലാകാരന്മാരെ ഗവൺമെന്റ് ക്ഷണിച്ചുവരുത്താറുപോലുമുണ്ട്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലെ മതിലുകളിൽ ബിനാലെയോട് അനുബന്ധിച്ചു വരച്ച ഗ്രാഫിറ്റികൾ ഇപ്പോഴും മായാതെയുണ്ട്.
ഇനിയും വരുമോ റെയില്‍ ഹൂണ്‍സ്?
ഫാന്റം കഥപോലെയാണ് റെയില്‍ഹൂണ്‍സ്. കാലാതിവര്‍ത്തിയായ കലാകാരന്‍. അപകലനം വന്ന പ്രതിഭയെ പോലെ അലഞ്ഞ് തിരിയുന്നവന്‍. കലയുടെ സ്വാതന്ത്ര്യം സ്വയം പ്രഖാപിച്ച് അപരന്റെ പ്രതലങ്ങളില്‍ ചായം പൂശുന്നവന്‍. വികൃതി കൊണ്ട് ലോകത്തെ ഗവണ്മെന്റുകള്‍ക്ക് ശതകോടിയുടെ നഷ്ടം വരുത്തി അവനങ്ങനെ വിരാജിക്കുന്നു.
English Summary: Police Suspect Rail Hoons behind Graffiti on Kochi Metro Coaches: Who are they?