കെകെയ്ക്ക് വിട ചൊല്ലി സംഗീത ലോകം; സംസ്കാരം മുംബൈയില്‍ നടത്തി
മുംബൈ∙ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ അന്തരിച്ച ബോളിവുഡ് ഗായകൻ കെകെയ്ക്ക് (കൃഷ്ണകുമാര്‍ കുന്നത്ത്) ആദരാഞ്ജലി അർപ്പിച്ച് സംഗീത ലോകം. സംസ്കാര ചടങ്ങുകള്‍ മുംബൈയിലെ വെർസോവ ശ്മശാനത്തിൽ നടത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ... RIP KK, Mumbai

മുംബൈ∙ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ അന്തരിച്ച ബോളിവുഡ് ഗായകൻ കെകെയ്ക്ക് (കൃഷ്ണകുമാര്‍ കുന്നത്ത്) ആദരാഞ്ജലി അർപ്പിച്ച് സംഗീത ലോകം. സംസ്കാര ചടങ്ങുകള്‍ മുംബൈയിലെ വെർസോവ ശ്മശാനത്തിൽ നടത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കാണു സംസ്കാര ചടങ്ങുകൾ നടത്തിയത്.
കെകെയുടെ ആരാധകരും ശ്മശാനത്തിലെത്തിയിരുന്നു. ഇതേ തുടർന്ന് ശ്മശാനത്തിന്റെ സുരക്ഷ ശക്തമാക്കി. ഗായകൻ ഹരിഹരൻ വ്യാഴാഴ്ച രാവിലെ കെകെയുടെ മുംബൈയിലെ വീട്ടിലെത്തി. ഗായകരായ ജാവേദ് അലി, ശ്രേയ ഘോഷാൽ, ഉദിത് നാരായണൻ, സംഗീത സംവിധായകരായ സലീം മെർച്ചന്റ്, രാഘവ് എന്നിവരും കെകെയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ബുധനാഴ്ച വൈകിട്ടാണ് കെകെയുടെ മൃതദേഹം കൊൽക്കത്തയിൽനിന്ന് മുംബൈയിലെത്തിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊൽക്കത്തയിൽവച്ച് ആദരാഞ്ജലി അർപ്പിച്ചു. കൊൽക്കത്ത പൊലീസ് ഗൺ സല്യൂട്ട് നല്‍കി. സംഗീത പരിപാടിക്കിടെ മേയ് 31 ന് കൊൽക്കത്തയിൽവച്ചാണ് കെകെയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
English Summary: Hariharan, Salim Merchant And Others Arrive At KK's Mumbai Residence