ഭോപ്പാൽ∙ കുടിവെള്ളത്തിനായി കിണറ്റിലിറങ്ങി വെള്ളം കോരുന്ന സ്ത്രീകളുടെ വിഡിയോ വൈറലാകുന്നു. ചൂട് കനത്തതോടെ കുടിവെള്ളം കിട്ടതായ മധ്യപ്രദേശിലെ ഗുസിയ ഗ്രാമത്തിലെ സ്ത്രീകളാണ് കുടിവെള്ളത്തിനായി കിണറ്റിലിറങ്ങുന്നത്.... Madhya Pradesh, Summer, Water, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപ്പാൽ∙ കുടിവെള്ളത്തിനായി കിണറ്റിലിറങ്ങി വെള്ളം കോരുന്ന സ്ത്രീകളുടെ വിഡിയോ വൈറലാകുന്നു. ചൂട് കനത്തതോടെ കുടിവെള്ളം കിട്ടതായ മധ്യപ്രദേശിലെ ഗുസിയ ഗ്രാമത്തിലെ സ്ത്രീകളാണ് കുടിവെള്ളത്തിനായി കിണറ്റിലിറങ്ങുന്നത്. കയറിന്റെ സഹായം പോലുമില്ലാതെയാണ് ഇവർ കിണറിനകത്ത് ഇറങ്ങുന്നതും കയറുന്നതും. ആഴമുള്ള കിണറിന്റെ നടുവിൽ ഒരു കുഴിയിൽ മാത്രമാണ് വെള്ളമുള്ളത്. ഈ വെള്ളം കോരിയെടുക്കാനാണ് ഈ കഠിനാധ്വാനം.

സ്ഥിരമായി വെള്ളം കോരുന്ന സമീപത്തെ കിണറുകളെല്ലാം വറ്റിവരണ്ട നിലയിലാണ്. ഇതോടെ കുടിവെള്ളത്തിനായി ദീർഘദൂരം യാത്രചെയ്യേണ്ട അവസ്ഥയാണുള്ളത്. ചുറ്റുമതിലിൽ പിടിച്ച് കിണറ്റിനകത്ത് ഇറങ്ങി വെള്ളം കോരിയെടുക്കുന്ന ഗ്രാമത്തിലെ സ്ത്രീകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എല്ലാക്കാലവും തങ്ങൾക്കു കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നടപടികളൊന്നുമില്ലെന്നും ഗ്രാമവാസികൾ പരാതിപ്പെടുന്നു.

ADVERTISEMENT

‘‘വളരെക്കാലമായി ഞങ്ങൾ ജലക്ഷാമം നേരിടുകയാണ്. നടപടികളൊന്നും ഉണ്ടായിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തിരഞ്ഞെടുപ്പു സമയത്തു മാത്രമേ ഇവിടെ വരാറുള്ളൂ. കുടിവെള്ളം കൃത്യമായി ലഭിക്കുന്നതുവരെ വോട്ട് ബഹിഷ്കരിക്കാനാണ് ഞങ്ങളുടെ തീരുമാനം. സർക്കാരിൽനിന്ന് ഞങ്ങൾക്കു വേണ്ടത് വെള്ളം മാത്രമാണ്.’– ഗ്രാമവാസിയായ കുസും പറഞ്ഞു.

English Summary: Desperate For Water, These Villagers Climb Well Without A Rope

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT