കേരളം ഇത് കാണണം, ഇത് വംശീയ അധിക്ഷേപം: കെ.വി.തോമസിനായി റഹിം
കൊച്ചി∙ തൃക്കാക്കരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തിയതിനു പിന്നാലെ കെ.വി.തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ.എ.റഹിം എംപി. അദ്ദേഹത്തെ പോലെ ഒരു തലമുതിർന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോൺഗ്രസ് അണികൾ ചെയ്യുന്നതെന്നും...AA Rahim | KV Thomas | Manorama news

കൊച്ചി∙ തൃക്കാക്കരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തിയതിനു പിന്നാലെ കെ.വി.തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ.എ.റഹിം എംപി. അദ്ദേഹത്തെ പോലെ ഒരു തലമുതിർന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോൺഗ്രസ് അണികൾ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും റഹിം തുറന്നടിച്ചു.
റഹിമിന്റെ വാക്കുകളിങ്ങനെ–'കെ.വി. തോമസിനെ നിങ്ങൾക്ക് രാഷ്ട്രീയമായി നേരിടാം. പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയിൽ തിരുത മീനുമായി പ്രകടനം നടത്തുകയാണ്. വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ ആരും തെറ്റിദ്ധരിക്കരുത്. തിരഞ്ഞെടുപ്പു വിജയം കോൺഗ്രസിനെ അഹങ്കാരികളാക്കി മാറ്റി'– റഹിം പറഞ്ഞു. ഇത് തള്ളിപ്പറയാൻ നേതാക്കൾ പോലും തയാറായില്ലെന്നും റഹിം ചൂണ്ടിക്കാട്ടി.
English Summary : AA Rahim condemns slogans against KV Thomas