വ്യവസായ മന്ത്രിയായ പി.രാജീവ് തൃക്കാക്കരയിൽ തീവ്രപ്രചാരണത്തിൽ മുഴുകിയ ദിവസങ്ങളിലാണ് ലാവോസിൽ പോയി ഇതര സംസ്ഥാന മന്ത്രിമാർ (ചില മുഖ്യമന്ത്രിമാരും) പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നത്. കർണാടക മുഖ്യമന്ത്രി കൊണ്ടുവന്നത് 60,000 കോടിയുടെ വിദേശ നിക്ഷേപമാണ്. ഖാദിയുടെ പ്രചാരണാർഥം ഇതേ ദിവസങ്ങളിൽ വ്യവസായമന്ത്രി ഫാഷൻ റാംപിൽ നടന്നതും വലിയ വാർത്തയായി. ഇതാണ് ചുരുക്കത്തിൽ ഇപ്പോഴത്തെ കേരള മോഡൽ...

വ്യവസായ മന്ത്രിയായ പി.രാജീവ് തൃക്കാക്കരയിൽ തീവ്രപ്രചാരണത്തിൽ മുഴുകിയ ദിവസങ്ങളിലാണ് ലാവോസിൽ പോയി ഇതര സംസ്ഥാന മന്ത്രിമാർ (ചില മുഖ്യമന്ത്രിമാരും) പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നത്. കർണാടക മുഖ്യമന്ത്രി കൊണ്ടുവന്നത് 60,000 കോടിയുടെ വിദേശ നിക്ഷേപമാണ്. ഖാദിയുടെ പ്രചാരണാർഥം ഇതേ ദിവസങ്ങളിൽ വ്യവസായമന്ത്രി ഫാഷൻ റാംപിൽ നടന്നതും വലിയ വാർത്തയായി. ഇതാണ് ചുരുക്കത്തിൽ ഇപ്പോഴത്തെ കേരള മോഡൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യവസായ മന്ത്രിയായ പി.രാജീവ് തൃക്കാക്കരയിൽ തീവ്രപ്രചാരണത്തിൽ മുഴുകിയ ദിവസങ്ങളിലാണ് ലാവോസിൽ പോയി ഇതര സംസ്ഥാന മന്ത്രിമാർ (ചില മുഖ്യമന്ത്രിമാരും) പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നത്. കർണാടക മുഖ്യമന്ത്രി കൊണ്ടുവന്നത് 60,000 കോടിയുടെ വിദേശ നിക്ഷേപമാണ്. ഖാദിയുടെ പ്രചാരണാർഥം ഇതേ ദിവസങ്ങളിൽ വ്യവസായമന്ത്രി ഫാഷൻ റാംപിൽ നടന്നതും വലിയ വാർത്തയായി. ഇതാണ് ചുരുക്കത്തിൽ ഇപ്പോഴത്തെ കേരള മോഡൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സർക്കാരിന്റെ ഒരു വർഷത്തെ പ്രകടനത്തിന്റെ വിലയിരുത്തലാവും തൃക്കാക്കര’’- കാനം രാജേന്ദ്രൻ (മേയ് 3, തിരുവനന്തപുരം). സർക്കാരിന്റെ വിലയിരുത്തലാകും ഫലം എന്ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിൽ തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഒരു കാര്യത്തിൽ കാനം രാജേന്ദ്രന് ആശ്വസിക്കാം. ഒരു വർഷത്തെ പ്രകടനം പരിഗണിക്കുമ്പോൾ ഏറ്റവും ചൂടോടെ കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടത് സിൽവർലൈൻ പദ്ധതി ആണല്ലോ. സിപിഐയിൽ ഭൂരിപക്ഷം അണികളുടെയും വികാരം കെ റെയിൽ പദ്ധതിക്ക് എതിരാണെന്നാണ് സൂചനകൾ. പാർട്ടിയുടെ മൺമറഞ്ഞുപോയ പ്രമുഖ നേതാക്കളുടെ മക്കളും പാർട്ടിയോട് വൈകാരിക അടുപ്പം സൂക്ഷിക്കുന്നവരുമായ 22 പേർ ഒപ്പിട്ട് നൽകിയ കത്ത് ഒരു ഉദാഹണമാണ്. ഇനി ആ വികാരത്തിന് ഒപ്പം നിൽക്കാം. തോൽവിയുടെ ഷോക്ക് തട്ടിയപ്പോഴാണ് ഭരണത്തിന്റെ വിലയിരുത്തലല്ല എന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പറഞ്ഞത്. ചെയ്ത അധ്വാനം വച്ചു നോക്കുമ്പോൾ തൃക്കാക്കരയിൽ കിട്ടിയ വോട്ടു പോരാ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഖേദിച്ചത്. സിപിഎം മുൻ മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- ‘‘തോൽവി പ്രതീക്ഷിച്ചിരുന്നു, അടി പ്രതീക്ഷിച്ചിരുന്നില്ല. ഉപതിരഞ്ഞെടുപ്പുകൾ വിജയിക്കാൻ പ്രത്യേക കഴിവും ഉത്സാഹവുമുള്ള സിപിഎം തൃക്കാക്കര ഫലം പഠിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്’’.

∙ ഇവന്റ് മാനേജ്മെന്റ് രാഷ്ട്രീയം

ADVERTISEMENT

മുൻപൊരു സിപിഎം സംസ്ഥാന സമ്മേളനത്തെപ്പറ്റി ചോദിച്ചപ്പോൾ ‘അതൊരു ഇവന്റ് മാനേജ്മെന്റ് ആയിരുന്നില്ലേ’ എന്ന് ചോദിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി. കെ. ചന്ദ്രപ്പൻ ആയിരുന്നു. അന്ന് അതൊരു വലിയ വിവാദമായി. സിപിഐ നടത്തിയത് സമ്മേളനവും സിപിഎമ്മിന്റേത് ‘ഇവന്റും’ എന്നാണ് ചന്ദ്രപ്പൻ കളിയാക്കിയത്. വലിയ വിമർശനം വന്നിട്ടും ആ പ്രയോഗം അദ്ദേഹം പിൻവലിച്ചില്ല. പുതിയ പ്രവണതകളോട് ഇടതുപാർട്ടികൾ കാണിക്കുന്ന ആഭിമുഖ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 

തൃക്കാക്കര മണ്ഡലത്തിനു പുറത്തുനിന്നുള്ളവർ പ്രചാരണത്തിനിടെ കളംനിറഞ്ഞത് ജനങ്ങളിൽ കൗതുകമുണ്ടാക്കി, പക്ഷേ അവർ വോട്ടു ചെയ്തില്ല

തൃക്കാക്കരയിലെ എൽഡിഎഫ് പ്രചാരണത്തിൽനിന്ന്. ചിത്രം: മനോരമ

ഇടതുപക്ഷം നടത്തുന്ന തിരഞ്ഞെടുപ്പ് എങ്ങനെയായിരിക്കണം എന്ന് സിപിഎമ്മിലും സിപിഐയിലും ഉള്ള പ്രവർത്തകർക്ക് ചില ധാരണകളുണ്ട്. അടുത്തിടെയായി അത് അട്ടിമറിക്കപ്പെടുന്നതായി അവർക്ക് പരാതിയുമുണ്ട്. തൃക്കാക്കര മണ്ഡലത്തിൽ എവിടെ നോക്കിയാലും ചുവന്ന കുട കാണാമായിരുന്നു. ചുവന്ന ടിഷർട്ട്, ചുവന്ന തൊപ്പി... 239 ബൂത്തിലും 300 കുട വച്ച് കൂട്ടിയാൽ തന്നെ എത്ര ലക്ഷം ആയിനത്തിൽ വരും എന്നൊരു പ്രവർത്തകൻ അദ്ഭുതപ്പെട്ടു. പണത്തിനു പുറമെ നേതാക്കളുടെ ധാരാളിത്തം, അവരുടെ ചെലവ് എന്നിങ്ങനെ വേറെയും. മണ്ഡലത്തിനു പുറത്തുനിന്നുള്ളവർ കളംനിറഞ്ഞത് ജനങ്ങളിൽ കൗതുകമുണ്ടാക്കി, പക്ഷേ അവർ വോട്ടു ചെയ്തില്ല എന്ന് സെബാസ്റ്റ്യൻ പോൾ നിരീക്ഷിക്കുന്നു. പ്രചാരണവേലകൾ കൊണ്ടുമാത്രം ജനഹിതം മാറില്ല.

∙ ജനവികാരം അട്ടിമറിയുന്നതിലെ പരിമിതികൾ

വിദേശ രാജ്യങ്ങളിലെ ദീർഘകാല ഔദ്യോഗിക ജീവിതത്തിനു ശേഷമാണ് കെ. ആർ. നാരായണൻ ഒറ്റപ്പാലത്ത് മത്സരിക്കാൻ വന്നത്. അതൊരു ഇടതു മണ്ഡലമായിരുന്നു. മുണ്ടുടുത്തു പരിചയമില്ലാത്ത, മലയാളം മറന്നു തുടങ്ങിയ അദ്ദേഹം മത്സരിച്ചാൽ ജനം എങ്ങനെ കരുതും എന്ന് ചർച്ചയുണ്ടായി. പക്ഷേ കെ.ആർ. നാരായണന്റെ മഹത്വം മലയാളികൾക്ക് തിരിച്ചറിയാൻ വലിയ പ്രചാരണം ഒന്നും വേണ്ടിവന്നില്ല. മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ എല്ലാം നാട്ടുകാർ അദ്ദേഹത്തിന്റെ ഒപ്പം നിന്നു.

വി.കെ.കൃഷ്ണമേനോന്‍
ADVERTISEMENT

ഇഎംഎസിന്റെ അചഞ്ചല പിന്തുണയോടെയാണ് 1971ൽ സ്വതന്ത്ര സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന് വി.കെ. കൃഷ്ണമേനോൻ മത്സരിച്ചത്. കോൺഗ്രസ് സീറ്റ് നൽകാതെ വന്നപ്പോഴാണ് അദ്ദേഹം സിപിഎം പിന്തുണ തേടിയത്. കോൺഗ്രസും സിപിഐയും അടക്കമുള്ള പാർട്ടികൾ മറുവശത്തായിരുന്നു. വിശ്വപൗരന് നാട്ടിലെന്തു കാര്യമെന്ന് പലരും ചോദിച്ചു. അദ്ദേഹത്തെയും മലയാളികൾ നല്ല രീതിയിൽ തന്നെ വിജയിപ്പിച്ചു. ശശി തരൂർ ഓരോ തവണ മത്സരിക്കുമ്പോഴും അനുകൂല സാഹചര്യങ്ങളേക്കാൾ കൂടുതൽ എതിർ പ്രചാരണങ്ങളും വിവാദങ്ങളും ആയിരുന്നു. എന്നിട്ടും തരൂരിനും വിജയം അനായാസമായിരുന്നു. ഇവരെയൊക്കെ ജയിപ്പിച്ചില്ലെങ്കിൽ പിന്നെ ആരെയാണ് ജയിപ്പിക്കേണ്ടതെന്ന് വോട്ടർമാർ മനസ്സിൽ ചോദിക്കും. എത്ര ശക്തമായ പ്രചാരണം ഉണ്ടായാലും കടുകിട മാറുകയുമില്ല. 

തൃക്കാക്കരയിലും ജനവികാരത്തെ മാറ്റിമറിക്കാൻ മറ്റു ചില രീതികളിൽ കാര്യം നടക്കുമോ എന്നാണ് ശ്രമിച്ചുനോക്കിയത്. നടന്നില്ല. തിരിച്ചടിക്കുകയും ചെയ്തു. പി. ടി. തോമസിനോടുള്ള താൽപര്യവും ഉമാ തോമസിനുള്ള വൈകാരിക പിന്തുണയും മറനീക്കി പുറത്തുവന്നു. അതിനെ മാറ്റിമറിക്കാൻ തന്ത്രങ്ങൾക്കു സാധിച്ചില്ല. മന്ത്രിമാരും മിക്കവാറും എംഎൽഎമാരും മണ്ഡലത്തിൽ തന്നെ തങ്ങി പ്രചാരണം നടത്തി. എന്നാൽ ‘മന്ത്രിയോ എംഎൽഎയോ നേരിട്ട് പറഞ്ഞതുകൊണ്ടു മാത്രം വോട്ട് നൽകാൻ ഞങ്ങൾ തയ്യാറല്ല’ എന്ന് ജനങ്ങളും തീരുമാനിച്ചു. വളരെ ചുരുക്കം ചില ബൂത്തുകളിൽ മാത്രമാണ് (24) എൽഡിഎഫിന് ഭൂരിപക്ഷം കിട്ടിയത്. അതാണ് പാർട്ടിയെ ഞെട്ടിക്കുന്നത്. ഈ സൂനാമി അവർ പ്രതീക്ഷിച്ചിരുന്നില്ല.

∙ ഇടതിന്റെ കാടിളക്കം, താൽപര്യക്കുറവ്

പ്രചാരണത്തിൽ മുഴുകിയ ഒരു സിപിഎം മന്ത്രിയുടെ മുഖത്ത് ഒട്ടും തെളിച്ചം കണ്ടില്ലെന്നാണ് സിപിഎം സഹയാത്രികൻ നിരീക്ഷിച്ചത്. ഇടതുപക്ഷത്തിന് പരിചിതമല്ലാത്ത തിരഞ്ഞെടുപ്പു രീതികൾ അവലംബിക്കേണ്ടി വന്നതിന്റെ വല്ലായ്മയാണ് അദ്ദേഹം അതിൽ വായിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പുകൾ ജയിക്കാൻ ഇടതുപക്ഷ മുന്നണിക്ക് പ്രത്യേക സാമർത്ഥ്യം ഉണ്ടെന്നതിന് വട്ടിയൂർക്കാവും ചെങ്ങന്നൂരും അടക്കമുള്ള മുൻ തിരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിക്കുന്നു. പക്ഷേ തൃക്കാക്കരയിൽ നടന്നത് ഇടതുപക്ഷ ശൈലി അല്ല എന്ന പ്രചാരണം ഇടതു സർക്കിളുകളിലും വ്യാപകമായി പ്രചരിച്ചു. 

ജോ ജോസഫ് പ്രചാരണത്തിനിടെ.
ADVERTISEMENT

എന്തുകൊണ്ടാണ് ഇത്ര വാശി തൃക്കാക്കരയിൽ ഉണ്ടായത്? 99 സീറ്റ് 100 ആകുന്നതുകൊണ്ട് ഇടതുപക്ഷത്തിന് വലിയ നേട്ടമൊന്നുമുണ്ടാകുമായിരുന്നില്ല. അതേസമയം ഈ തിരഞ്ഞെടുപ്പ് തോറ്റിരുന്നു എങ്കിൽ കേരളത്തിൽ കോൺഗ്രസിന് പിടിവള്ളി നഷ്ടമാകുമായിരുന്നു. അങ്ങനെ സംഭവിക്കരുത് എന്ന് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ പോലും ചിന്തിച്ചു. കോൺഗ്രസിനെ ഫിനിഷ് ചെയ്യുക എന്ന പാതകം ഇടതുപക്ഷം ചെയ്യാൻ പാടില്ല എന്ന് ഇടതുപാർട്ടികളിലെ ഒരു വിഭാഗവും തീരുമാനിച്ചു.  അതു തിരിച്ചടി ശക്തമാക്കിയ പ്രധാന ഘടകമാണ്. 

വ്യവസായ മന്ത്രിയായ പി.രാജീവ് തൃക്കാക്കരയിൽ തീവ്രപ്രചാരണത്തിൽ മുഴുകിയ ദിവസങ്ങളിലാണ് ലാവോസിൽ പോയി ഇതര സംസ്ഥാന മന്ത്രിമാർ (ചില മുഖ്യമന്ത്രിമാരും) പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നത്

മന്ത്രിമാർ അടക്കമുള്ള നേതാക്കളും ഉത്സാഹത്തോടെ അല്ല മറിച്ച് സമ്മർദ്ദത്തോടെയാണ് പ്രചാരണത്തിൽ പങ്കെടുത്തത്. രണ്ട് കാരണങ്ങളാണ് അതിനു പലരും ചൂണ്ടിക്കാട്ടുന്നത്. ഒന്ന് അമിതമായി പണമൊഴുക്കി. രണ്ട് സമ്മർദ്ദ ഗ്രൂപ്പുകളെയും സമുദായ ഗ്രൂപ്പുകളെയും കാണാൻ അവരെ പ്രേരിപ്പിച്ചു, പലർക്കും അത് ഇഷ്ടമായില്ല. ചുരുക്കത്തിൽ ‘ഇടതു പാരമ്പര്യത്തിന്’ വിരുദ്ധമായ പ്രചാരണമാണ് മണ്ഡലത്തിൽ നടന്നത്. നല്ല രാഷ്ട്രീയപ്രവർത്തകനെ നിർത്തുന്നതിനു പകരം പല പരിഗണനകൾ സ്ഥാനാർഥി നിർണയത്തിലുണ്ടായത് പലരുടെയും മനംമടുപ്പിച്ചു. 

കെ.വി.തോമസ്

കെ.വി. തോമസിനെ അമിത പ്രാധാന്യത്തോടെ കൊണ്ടുവന്നതിനോടും ഇടതുപക്ഷക്കാർക്ക് യോജിപ്പുണ്ടായില്ല. കെ.വി. തോമസിനോടുള്ള പൊതുസമൂഹത്തിന്റെ എതിരഭിപ്രായം കാരണം അദ്ദേഹത്തെ പ്രചാരണത്തിനിറക്കാൻ കഴിഞ്ഞില്ല എന്നതു മറ്റൊരു കാര്യം. കെ.എസ്. അരുൺകുമാറിനോടായിരുന്നു ജില്ലാ കമ്മിറ്റിക്ക് യോജിപ്പെങ്കിലും മറ്റു ചില ‘പരിഗണനകൾ’ വന്നപ്പോഴാണ് പുതിയ സ്ഥാനാർഥി വന്നത്. ആ മറ്റു ചില പരിഗണനകളോട് ഇടതുപക്ഷക്കാർ പോലും മുഖം തിരിച്ചു.

∙ ആരുടേയോ സ്ഥാനാർഥി!

കേരളത്തിന്റെ പുലർകാല കാഴ്ചകളിലൊന്നാണ് ഭാഗ്യക്കുറിയുമായി നിൽക്കുന്ന വനിതകൾ. കേരളം എത്രത്തോളം സാമ്പത്തികമായി വരണ്ടുപോയിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ആരെയും അസ്വസ്ഥരാക്കുന്ന ആ കാഴ്ച. കാർഷിക മേഖലയുടെ തകർച്ച സുവ്യക്തമാണ്. കേന്ദ്ര ഫണ്ടിൽ നിന്ന് 1000 കോടിയോളം രൂപ കർഷകർക്ക് നൽകാതെ മാറ്റി വിട്ടത് ഇപ്പോൾ ചർച്ചയാണ്. കേരളത്തിലെ പ്രവാസികൾ പലരും വസ്തുവകകൾ പോലും വിറ്റ് മികച്ച ജീവിത സൗകര്യങ്ങളുള്ള വിദേശരാഷ്ട്രങ്ങളിൽ താമസമുറപ്പിക്കുന്നു. വരുമാനം കുറഞ്ഞുതുടങ്ങി. 

വ്യവസായ മന്ത്രിയായ പി.രാജീവ് തൃക്കാക്കരയിൽ തീവ്രപ്രചാരണത്തിൽ മുഴുകിയ ദിവസങ്ങളിലാണ് ലാവോസിൽ പോയി ഇതര സംസ്ഥാന മന്ത്രിമാർ (ചില മുഖ്യമന്ത്രിമാരും) പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നത്. കർണാടക മുഖ്യമന്ത്രി കൊണ്ടുവന്നത് 60,000 കോടിയുടെ വിദേശ നിക്ഷേപമാണ്. ഖാദിയുടെ പ്രചാരണാർഥം ഇതേ ദിവസങ്ങളിൽ വ്യവസായമന്ത്രി റാംപിൽ നടന്നതും വലിയ വാർത്തയായി. ഇതാണ് ചുരുക്കത്തിൽ ഇപ്പോഴത്തെ കേരള മോഡൽ. 

ലുലുവിലെ റാംപിൽ പി.രാജീവ് (ചിത്രം: ഫെയ്‌സ്ബുക്)

ഇടതു സ്ഥാനാർഥിയെ നിശ്ചയിച്ചതിൽ മന്ത്രി പി. രാജീവിന് വലിയ റോൾ ഉണ്ടായിരുന്നു എന്നായിരുന്നു വാർത്തകൾ. പി. രാജീവും എം. സ്വരാജും അടക്കമുള്ളവരാണ് എറണാകുളത്തെ പുതിയ സിപിഎം നേതൃത്വം. തൃക്കാക്കരയിൽ വൻ വികസനം കൊണ്ടുവരുമെന്നാണ് മന്ത്രി രാജീവ് ഒരു യോഗത്തിൽ പ്രസംഗിച്ചത്. മെട്രോ, കെ റെയിൽ, ജലഗതാഗതം എന്നിവ തൃക്കാക്കരയുടെ മുഖഛായ മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. വാസ്തവത്തിൽ വികസനം കൊണ്ട് ശ്വാസംമുട്ടുന്ന മണ്ഡലമാണ് തൃക്കാക്കര.  ഇൻഫോപാർക്ക് അടക്കമുള്ള തൊഴിലിടങ്ങളും ഏറ്റവും കൂടുതൽ ഫ്ലാറ്റ് സമുച്ചയങ്ങളും ഓഫിസുകളും ഉള്ള മണ്ഡലമാണ് തൃക്കാക്കര. വികസന വായ്ത്താരികളുടെ പൊള്ളത്തരവും അവരെപ്പോലെ അറിയുന്ന മറ്റാരും കാണില്ല. കെ റെയിലിന് സ്റ്റോപ്പ് വരേണ്ട സ്ഥലമാണ് കാക്കനാട്. അവിടെ ഉള്ളവർ കൂടുതലും ഐടി പ്രഫഷണലുകളും. അവർ കെ. റെയിലിന് അനുകൂലമാകുമെന്നാണ് യുഡിഎഫ് കരുതിയത്. അവർ പോലും സർക്കാരിന് അനുകൂലമായല്ല ചിന്തിച്ചത്.

∙ ആളുള്ള യോഗവും ഇല്ലാത്ത യോഗവും

എ.കെ.ആന്റണി വെണ്ണലയിൽ പങ്കെടുത്ത യോഗത്തിൽ നൂറോളം കേൾവിക്കാർ. അതേസമയം പിണറായി വിജയൻ പങ്കെടുത്ത യോഗങ്ങളിൽ അദ്ദേഹത്തിന്റെ തന്നെ പഴയ ഒരു പ്രയോഗം എടുത്തു പറഞ്ഞാൽ ‘ഉഷ ഉതുപ്പിന്റെ ഗാനമേള’യെ വെല്ലുന്ന ആൾക്കൂട്ടം. ഇത്രയും ആൾക്കൂട്ടം വന്നിട്ടും വൻ പരാജയം ഉണ്ടായതിനാലാണ് പരാജയം അവിശ്വസനീയം എന്ന് സിപിഎം നേതൃത്വം പറഞ്ഞുപോയത്. കോൺഗ്രസ് നേതാക്കൾ ജനങ്ങളോട് സംസാരിച്ചപ്പോൾ സിപിഎം നേതാക്കൾ അണികളോട് ആണ് സംസാരിച്ചത്. 

പിണറായി വിജയൻ നേരിട്ട് നിയന്ത്രിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. പിണറായിയോട് എന്തുപറയും എന്ന ആശങ്ക സിപിഎം നേതാക്കൾക്കുണ്ട്. മൂന്നു ഘട്ടങ്ങളിലായി 10 ദിവസത്തോളം മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് അദ്ദേഹം പ്രചാരണം നയിച്ചത്. 12 തവണയാണ് ഇടതുമുന്നണി പ്രവർത്തകർ ഓരോ വീടും കയറിയതെന്നാണ് റിപ്പോർട്ട്. പ്രചാരണം ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും ഒരു വിഭാഗത്തിന് അനുഭവപ്പെട്ടെങ്കിൽ കുറ്റം പറയാനാകില്ല. പ്രചാരണത്തിന്റെ പേരിൽ ഇത്രയൊന്നും വേണ്ടാ എന്നതാണു തൃക്കാക്കര പാഠം. 

ഈ കോലാഹലം കൊണ്ട് യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കാൻ സാധിച്ചു എന്നതാണ് ആകെയുണ്ടായ നേട്ടം. ഇടതു പ്രകടനം കണ്ടപ്പോൾ കഷ്ടിച്ചു ജയിച്ചേക്കും എന്നാണ് കരുതിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞതിന്റെ കാരണം ഇതാണ്. 2016ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു സെബാസ്റ്റ്യൻ പോൾ േനടിയ 49,455 വോട്ട് ഭേദിക്കാൻ ഇത്രയും സന്നാഹം കൊണ്ടും  എൽഡിഎഫിനു കഴിഞ്ഞില്ല. 2011ൽ 43,448 വോട്ടും 2021ൽ ഇടതു സ്വതന്ത്രൻ ഡോ. ജെ. ജേക്കബ് 45,510 വോട്ടും നേടി. വോട്ടുകൂടി എന്നു സിപിഎം അവകാശപ്പെടുമ്പോൾ കഴിഞ്ഞ തവണത്തേക്കാൾ 2000 വോട്ടുകൂടി എന്നുമാത്രമാണ് അർഥമാക്കുന്നത്.

വികസനം വേണ്ടവിധത്തിൽ ചർച്ചയായില്ല എന്നാണ് ഫലം കഴിഞ്ഞപ്പോൾ കെ.വി. തോമസ് പരിതപിച്ചത്. വികസന രാഷ്ട്രീയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അത് തൃക്കാക്കരയിൽ പറയാൻ ആയിരുന്നു അദ്ദേഹം ആഗ്രഹിച്ചതും. പക്ഷേ അദ്ദേഹത്തിന് എതിരായ ജനവികാരം മനസ്സിലാക്കി അദ്ദേഹത്തെ വീട്ടിലിരുത്തുകയാണ് സിപിഎം ചെയ്തത്. അതേസമയം, കോൺഗ്രസ് പ്രവർത്തകരുടെ വാശി വർധിപ്പിക്കാൻ കെ. വി. തോമസ് കാരണമായി. ചുരുക്കത്തിൽ കെ.വി. തോമസിനെയെടുത്ത് തോളത്തുവയ്ക്കേണ്ടിയിരുന്നില്ല എന്നായി അവസ്ഥ. 

∙ തൽക്കാലം സതീശൻ ക്യാപ്റ്റൻ

ഫലം അറിഞ്ഞെത്തുന്ന കോൺഗ്രസ് നേതാക്കൾ പലരും വി.ഡി. സതീശനെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു പലരും വിതുമ്പി. തൃക്കാക്കര തിരഞ്ഞെടുപ്പുവരെ ക്യാപ്റ്റൻ പിണറായി വിജയൻ ആയിരുന്നു. ഇപ്പോൾ തൽക്കാലം ക്യാപ്റ്റൻ വി.ഡി സതീശൻ ആണ് (താൻ ക്യാപ്റ്റനല്ല മുന്നണിപ്പോരാളിയാണെന്ന് സതീശൻ പക്ഷേ വ്യക്തമാക്കിയിട്ടുണ്ട്). എല്ലാവരും സതീശനു പിന്നിൽ അണിനിരന്നത് കോൺഗ്രസിന് നേട്ടമായി. സതീശൻ ഒഴികെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇത്രയും ഭൂരിപക്ഷം കിട്ടുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ പി. ടി. തോമസ് നേടിയതിനേക്കാൾ ഭൂരിപക്ഷം നേടുമെന്ന് സതീശൻ പറഞ്ഞു. 

5000 വോട്ടിൽ താഴെ ഉമ ജയിക്കും എന്നു പറഞ്ഞത് തൃക്കാക്കരയിൽ മത്സരിക്കാൻ ആഗ്രഹിച്ച പ്രമുഖ കോൺഗ്രസ് നേതാവ് ആയിരുന്നു. കള്ളവോട്ട് തടയുന്ന കാര്യത്തിൽ പോലും പതിവിനു വിപരീതമായി ജാഗ്രത കാണിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. തൃക്കാക്കരയിലെങ്കിലും കേഡർ സംഘടനയായി കോൺഗ്രസ് പ്രവർത്തിച്ചു. സതീശൻ ശക്തമായ രാഷ്ട്രീയ ആക്രമണങ്ങളുമായി മുന്നേറിയപ്പോൾ അതിന് മറുപടി നൽകി ചെറുത്തുനിൽക്കാൻ ജില്ലയിലെ സിപിഎം നേതൃത്വത്തിനായില്ല. എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചതിന്റെ ബുദ്ധിമുട്ടാണ് സിപിഎം അപ്പോൾ അനുഭവിച്ചത്. എന്തു പറയണം, പറഞ്ഞാൽ കുഴപ്പമാകുമോ എന്ന തോന്നൽ.

ഉമ തോമസും വി.ഡി.സതീശനും

ഇടതുവിരുദ്ധ വോട്ടുകളുടെ ഏകീകരണം തൃക്കാക്കരയിൽ നടന്നു എന്നാണ് സിപിഎമ്മിനെ ന്യായീകരിക്കുന്നവർ പറയുന്നത്. കേരളത്തിൽ സിപിഎം വിരുദ്ധ വോട്ടുകളും കോ‍ൺഗ്രസ് വിരുദ്ധ വോട്ടുകളും ഉണ്ട്. സിപിഎം വിരുദ്ധ വോട്ടുകൾ സമാഹരിച്ചാണ് കേരളത്തിൽ യുഡിഎഫ് വിജയിക്കാറുള്ളത്. കുറച്ചുകാലമായി സിപിഎം വിരുദ്ധരിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ടു ചെയ്യുന്നു. നല്ല സ്ഥാനാർഥിയും ലക്ഷ്യബോധമുള്ള പ്രവർത്തനവും നടത്തിയാൽ ഇടതുവിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ കോൺഗ്രസിനു കഴിയുമെന്നും തൃക്കാക്കര തെളിയിക്കുന്നു. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ പിടിക്കാൻ യുഡിഎഫിന് കഴിഞ്ഞത് ഈ ഏകീകരണം മൂലമാണ്. അങ്ങനെ വരുമ്പോൾ ബിജെപിക്ക് വോട്ടു കുറഞ്ഞുപോകുന്നത് സ്വാഭാവികമാണ്.

∙ സുരേഷ് ഗോപി പറഞ്ഞത്

പി.ടി. തോമസ് വലിയ മനുഷ്യൻ ആയിരുന്നു എന്നും തനിക്ക് വളരെ ആരാധനയുള്ള വ്യക്തിയായിരുന്നു എന്നും സുരേഷ് ഗോപി തൃക്കാക്കരയിൽ പ്രസംഗിച്ചു. 13 ഇടങ്ങളിലാണ് ബിജെപിക്ക് ആളുകൂട്ടാൻ കഴിയുന്ന താരപ്രചാരകൻ പ്രസംഗിച്ചത്. പാരമ്പര്യമായി കിട്ടേണ്ടതല്ല രാഷ്ട്രീയത്തിലെ സ്ഥാനം എന്നാണ് ഉമയുടെ സ്ഥാനാർഥിത്വത്തെപ്പറ്റി പറഞ്ഞത്. ആദ്യം പറഞ്ഞതാണ് വോട്ടർമാർ കേട്ടത്. ഉമയുടെ കെഎസ്‌യു പാരമ്പര്യം നാട്ടുകാർക്കറിയാമല്ലോ. 

ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ, സുരേഷ് ഗോപി

സാധാരണഗതിയിൽ ബിജെപി വോട്ടുകൾ മറിഞ്ഞു അഥവാ വിലയ്ക്കുവാങ്ങി എന്നൊക്കെയുള്ള ആരോപണങ്ങളോ ന്യായീകരണങ്ങളോ ഉണ്ടാകാറുണ്ട്. തങ്ങളുടെ വോട്ടിന്റെ പേരിൽ ഇരുമുന്നണികളും തർക്കിക്കുന്നതു കാണുന്നതിലും ബിജെപി സന്തോഷിച്ചിരുന്നു. പക്ഷേ ഇത്തവണ ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്. പി.സി. ജോർജിന്റെ വരവ് അദ്ഭുതം കാണിക്കും എന്നായിരുന്നു പ്രതീക്ഷ. ലക്ഷ്യബോധമില്ലാത്ത രാഷ്ട്രീയം ഇനിയും ബിജെപിയെ അപഹാസ്യരാക്കാനാണ് സാധ്യത. 

∙ അതിജീവിതയുടെ മണ്ഡലം

തൃക്കാക്കര മണ്ഡലത്തിൽ വച്ചാണ് നടിക്ക് പീഡനം ഏൽക്കേണ്ടിവന്നത്. ആ അനീതി നിയമത്തിനു മുന്നിലെത്തിച്ചത് പി.ടി. തോമസ് ആയിരുന്നു. അതേ പി.ടിയുടെ സ്മരണ നിറയുന്ന മണ്ഡലത്തിൽ അതിജീവിതയുടെ നീതിനിഷേധം ചർച്ച ചെയ്തില്ല. പക്ഷേ ആളുകളുടെ മനസ്സിൽ അതുണ്ടായിരുന്നു. ഇക്കാര്യം എൻ .എസ്. മാധവൻ നേരത്തേ തന്നെ പ്രത്യേകം ഓർമിപ്പിച്ചിരുന്നു. തൃക്കാക്കരയിൽ അല്ലെങ്കിൽ മറ്റെവിടെയാണ് ഇത് ചർച്ച ആകേണ്ടത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അതിജീവിതയുടെ സർക്കാരിനെതിരായ പരാതിയും തുടർന്ന് മുഖ്യമന്ത്രിയെ സന്ദർശിച്ചതും വലിയ വാർത്തയായെങ്കിലും അതിനു പിന്നിലെ വസ്തുതകളെ ജനങ്ങൾ ശരിയായിത്തന്നെ മനസ്സിലാക്കി. സർക്കാർ വാദമൊന്നും വോട്ടർമാർ മുഖവിലയ്ക്കെടുത്തില്ല.

∙ രാഷ്ട്രീയം തന്നെ മതിയായിരുന്നു

തൃക്കാക്കരയിൽ രാഷ്ട്രീയം പറയാൻ രാഷ്ട്രീയക്കാരനെ നിർത്തിയെങ്കിൽ പരാജയം ഇത്രയും അലട്ടുമായിരുന്നില്ല. മറ്റു പല കണക്കുകൂട്ടലുകൾ ഉദ്ദേശിച്ച്, പുതിയൊരു സ്ഥാനാർത്ഥിയെ കണ്ടെത്തി നിർത്തിയത് ജനവികാരത്തെ സ്വാധീനിക്കാം എന്നുള്ള ചിന്തയിലായിരുന്നു. പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടുവരാൻ ചിലർക്കുള്ള വൈമനസ്യവും പിന്നിലുണ്ടെന്ന് ആരോപണങ്ങളുണ്ട്. എല്ലാം ചേർന്ന് തിരിച്ചടിച്ചു. ഉമ തോമസിനെതിരെ പറയാൻ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. നിലവിട്ട പരാമർശങ്ങൾ ഉണ്ടാകരുതെന്ന് സിപിഎം നേതൃത്വവും മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും കളിയാക്കാനുള്ള ശ്രമം നടന്നു. സതി അനുഷ്ഠിക്കുന്ന കാര്യം ഓർമിപ്പിച്ചത് ഒരു സർവീസ് സംഘടനാ നേതാവാണ്. നാടൻ മൊഴികളുമായി എം.എം. മണിയും തന്റേതായ സംഭാവന നൽകി. പറഞ്ഞുപറഞ്ഞ് അദ്ദേഹം അതിജീവിതയ്ക്കെതിരെ വരെ പറഞ്ഞു. സൈബർ സഖാക്കൾ പരാജയത്തിന് ആക്കം കൂട്ടി. അതേസമയം ഒരു മോശം പരാമർശം പോലും ഉമയിൽനിന്നു വന്നതുമില്ല.

പി.ടി.തോമസും ഉമ തോമസും (ഫയൽ ചിത്രം)

പി.ടി. തോമസിന്റെ ഭാര്യ മത്സരിക്കുമ്പോൾ രാഷ്ട്രീയ പോരാട്ടം ആണ് ഇടതുപക്ഷത്തിൽനിന്ന് ജനങ്ങൾ പ്രതീക്ഷിച്ചത്. അതിനുപകരം അധികാരത്തിന്റെ സൗകര്യങ്ങളും പണവും ഉപയോഗിച്ചു കാടിളക്കി. ‘ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിയെ അവതരിപ്പിച്ചതു പാർട്ടി ഓഫിസിലല്ല. സമുദായത്തിന്റെ സ്ഥാപനത്തിലാണ്’ എന്ന് സെബാസ്റ്റ്യൻ പോൾ തുറന്നടിച്ചതിൽ ആ വികാരമുണ്ട്.  പതിവു ധാർഷ്ട്യം മറച്ചുവയ്ക്കാൻ ഇവന്റ് മാനേജ്മെന്റിനും കഴിഞ്ഞില്ല.

മുൻപെങ്ങുമില്ലാത്ത വിധം മത, സാമുദായിക വികാരം ഒരു തിരഞ്ഞെടുപ്പിൽ ചർച്ചയായി. ഫലം വന്നപ്പോൾ മതനിരപേക്ഷതയുടെ പ്രതിനിധിയായി കോൺഗ്രസ് വന്നു. മറിച്ചായിരുന്നെങ്കിൽ വർഗീയതയ്ക്ക് സാധൂകരണം ഉണ്ടാകുമായിരുന്നുവെന്ന് കരുതുന്നവരിൽ ഇടതുപക്ഷക്കാരുമുണ്ട്.

English Summary: What is the Reason behind UDF's Historic win in Thrikkakara? What went Wrong for LDF?