സിൽവർലൈൻ പാതിയിൽ നിർത്തുകയാണോ സർക്കാർ? 'തൃക്കാക്കര ഷോക്കിൽ' ഇനിയെന്ത്?
പാർട്ടി കോൺഗ്രസിനു പിന്നാലെ ചേർന്ന ജില്ലാ നേതൃയോഗങ്ങളിൽ, സിൽവർലൈനിൽ സൂക്ഷിച്ചു നീങ്ങിയില്ലെങ്കിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ജില്ലയിലെ നേതാക്കൾ സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. ജനങ്ങളുമായി ദൈനംദിന സമ്പർക്കം പുലർത്തുന്നവരെന്ന നിലയിൽ ജില്ലാ നേതാക്കളുടെ വികാരം കണക്കിലെടുക്കാതിരിക്കാൻ നേതൃത്വത്തിനായില്ല. അതുകൊണ്ടാണു കല്ലിടലിന്റെ കാര്യത്തിൽ പിന്നോട്ടുപോയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ..
പാർട്ടി കോൺഗ്രസിനു പിന്നാലെ ചേർന്ന ജില്ലാ നേതൃയോഗങ്ങളിൽ, സിൽവർലൈനിൽ സൂക്ഷിച്ചു നീങ്ങിയില്ലെങ്കിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ജില്ലയിലെ നേതാക്കൾ സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. ജനങ്ങളുമായി ദൈനംദിന സമ്പർക്കം പുലർത്തുന്നവരെന്ന നിലയിൽ ജില്ലാ നേതാക്കളുടെ വികാരം കണക്കിലെടുക്കാതിരിക്കാൻ നേതൃത്വത്തിനായില്ല. അതുകൊണ്ടാണു കല്ലിടലിന്റെ കാര്യത്തിൽ പിന്നോട്ടുപോയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ..
പാർട്ടി കോൺഗ്രസിനു പിന്നാലെ ചേർന്ന ജില്ലാ നേതൃയോഗങ്ങളിൽ, സിൽവർലൈനിൽ സൂക്ഷിച്ചു നീങ്ങിയില്ലെങ്കിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ജില്ലയിലെ നേതാക്കൾ സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. ജനങ്ങളുമായി ദൈനംദിന സമ്പർക്കം പുലർത്തുന്നവരെന്ന നിലയിൽ ജില്ലാ നേതാക്കളുടെ വികാരം കണക്കിലെടുക്കാതിരിക്കാൻ നേതൃത്വത്തിനായില്ല. അതുകൊണ്ടാണു കല്ലിടലിന്റെ കാര്യത്തിൽ പിന്നോട്ടുപോയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ..
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഷോക്കിൽ, ശബരിമലയിലെടുത്ത ‘യു ടേൺ’ സർക്കാർ സിൽവർലൈനിലും എടുക്കുമോ? തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഉയർത്തുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു തലേന്നാണു സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ സമാപന പരിപാടിയിൽ സിൽവർലൈനിനെ തൊടാതെ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഫലം വന്നതിനു പിന്നാലെയാണു കേന്ദ്രം അനുമതി നൽകിയാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുൻനിലപാട് മയപ്പെടുത്തിയത്. എന്തു വില കൊടുത്തും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിയെയും പാർട്ടിയെയുമല്ല രണ്ടിടത്തും കണ്ടത്. പദ്ധതി ഉപേക്ഷിക്കുമെന്നു പ്രഖ്യാപിക്കില്ലെന്നുറപ്പ്. എന്നാൽ, പാർട്ടിക്കും മുന്നണിക്കുമുള്ളിൽ പദ്ധതിയെക്കുറിച്ചുള്ള വിശദമായ പുനഃപരിശോധനയ്ക്കു തൃക്കാക്കര ഉപതിരഞ്ഞെടുപ്പു ഫലം വഴിയൊരുക്കും. കേന്ദ്രാനുമതി ലഭിക്കാത്തതിന്റെ പേരു പറഞ്ഞു ‘സ്വാഭാവികമായ മരണ’മാകും ഒരു പക്ഷേ സിൽവർ ലൈനിനു സർക്കാർ വിധിക്കുക. അങ്ങനെയെങ്കിൽ ഡിപിആർ അനുമതിയിൽ കേന്ദ്രവുമായുള്ള ആശയവിനിമയത്തിന് ഇനി ഒരു മെല്ലെപ്പോക്ക് സർക്കാരിൽനിന്നു പ്രതീക്ഷിക്കാം.
∙ ഓർമയിലുണ്ട് ആ തോൽവി
സിൽവർ ലൈനു മുൻപു പിണറായി സർക്കാർ ഏറ്റവും വലിയ ജനരോഷമേറ്റുവാങ്ങിയതു ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലായിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ എന്തുവിലകൊടുത്തും ശബരിമലയിൽ പ്രവേശിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. യുഡിഎഫും ബിജെപിയും നേരിട്ട് സർക്കാരിനോടും പൊലീസിനോടും ഏറ്റുമുട്ടിയിട്ടിട്ടും, രണ്ടു സ്ത്രീകളെ സർക്കാർ ‘സ്പോൺസർഷിപ്പിൽ’ അവിടെ പ്രവേശിപ്പിക്കുകയും ചെയ്തു. സാമുദായിക സംഘടനകളാകെ ഈ വിഷയത്തിൽ സർക്കാരിനെതിരായിരുന്നു. ഓരോ തവണയും സമരത്തിന്റെ പേരിൽ പിൻവാങ്ങുമ്പോഴും ഒരിഞ്ചും പിന്നോട്ടുപോകില്ലെന്ന പ്രഖ്യാപനം മുഖ്യമന്ത്രിയിൽനിന്ന് അടിക്കടി വന്നു.
എന്നാൽ, ശബരിമലയിലെ സർക്കാർ വാശിക്കു 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബഹുഭൂരിപക്ഷം മറുപടി നൽകി. 20ൽ 19 സീറ്റും യുഡിഎഫ് നേടിയ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലേക്ക് എൽഡിഎഫിന് ഒതുങ്ങേണ്ടിവന്നു. ശബരിമലയിൽ സർക്കാർ പിടിച്ച വാശിയുടെ നേട്ടം മുഴുവൻ കൊയ്ത യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ ലോക്സഭാ തിരഞ്ഞെടുപ്പു വിജയമാണു നേടിയത്. ഇതോടെയാണു സർക്കാരിന്റെ കണ്ണു തുറന്നത്. ബാക്കി കോടതി തീരുമാനിക്കട്ടെ എന്നു പറഞ്ഞു പ്രത്യക്ഷ ഇടപെടലിൽനിന്നു സർക്കാർ പിൻവാങ്ങുന്നതാണു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കണ്ടത്. ശബരിമലയിൽനിന്നു മറ്റു വിഷയങ്ങളിലേക്കു കേരള രാഷ്ട്രീയത്തെ മാറ്റുന്നതിൽ എൽഡിഎഫിന്റെ തന്ത്രം വിജയം കണ്ടു. രണ്ടു തുടർ പ്രളയങ്ങളും കോവിഡും വന്നതോടെ ജനം ശബരിമല മറന്നു. സർക്കാർ ഒട്ട് ഓർമിപ്പിച്ചതുമില്ല. തുടർഭരണവും ലഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കയ്ച്ച ശബരിമല വിഷയം പിന്നൊരിക്കലും പാർട്ടിയോ, സർക്കാരോ ഉയർത്തിക്കാട്ടിയില്ല.
∙ സിൽവർലൈനിലും ‘രക്ഷപ്പെടൽ’ തന്ത്രം?
ശബരിമല വിഷയത്തിൽ കോടതി തീരുമാനിക്കട്ടെ എന്നു പറഞ്ഞൊഴിഞ്ഞതുപോലെ ഒരു ‘രക്ഷപ്പെടൽ’ തന്ത്രം തന്നെയാകാം, കേന്ദ്രം അനുമതി തന്നാൽ നടപ്പാക്കുമെന്ന പുതിയ നിലപാടിനു പിന്നിലും. പാർട്ടി കോൺഗ്രസിനു പിന്നാലെ ചേർന്ന ജില്ലാ നേതൃയോഗങ്ങളിൽ, സിൽവർലൈനിൽ സൂക്ഷിച്ചു നീങ്ങിയില്ലെങ്കിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ജില്ലയിലെ നേതാക്കൾ സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. ജനങ്ങളുമായി ദൈനംദിന സമ്പർക്കം പുലർത്തുന്നവരെന്ന നിലയിൽ ജില്ലാ നേതാക്കളുടെ വികാരം കണക്കിലെടുക്കാതിരിക്കാൻ നേതൃത്വത്തിനായില്ല. അതുകൊണ്ടാണു കല്ലിടലിന്റെ കാര്യത്തിൽ പിന്നോട്ടുപോവുകയും ഡിജിറ്റൽ രീതികൾ തീരുമാനിക്കുകയും ചെയ്തത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോഴായിരുന്നു ഇത്. കല്ലിടലിന്റെ പേരിലുള്ള സംഘർഷമില്ലാതാക്കി, ജനം സർക്കാരിനെതിരെ തിരിയുന്ന സാഹചര്യമൊഴിവാക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, ഉപതിരഞ്ഞെടുപ്പിനുശേഷം പൂർവാധികം ശക്തിയായി പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു തന്നെ ജനം കരുതി. ഇതിന്റെ പ്രതിഫലനം തൃക്കാക്കരയിലെ വോട്ടർമാരിലുമുണ്ടായെന്ന് എൽഡിഎഫ് കരുതുന്നു. പുതിയ തലമുറയ്ക്കുവേണ്ടിയുള്ള വികസനം എന്ന നിലയിലാണു തൃക്കാക്കരയിൽ സിൽവർ ലൈൻ പദ്ധതി അവതരിപ്പിച്ചത്. കേരളത്തിന്റെ പരിഛേദമായ വോട്ടർമാരുള്ള, വിദ്യാസമ്പന്നർ കൂടുതലുള്ള മണ്ഡലമെന്ന നിലയ്ക്ക് ആ പ്രചാരണം ഏശുമെന്ന് എൽഡിഎഫ് കരുതി. എന്നാൽ സിൽവർലൈൻ ക്ലച്ചു പിടിക്കില്ലെന്നു മനസിലായതോടെയാണു പ്രചാരണ രംഗത്തു പുതിയ വിഷയങ്ങളിൽ ശ്രദ്ധയൂന്നിയത്.
∙ തോൽക്കുമെന്ന് നേരത്തേ അറിഞ്ഞു!
ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കില്ലെന്ന പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തേ തന്നെ പാർട്ടിക്കു ലഭിച്ചിരുന്നു. പാർട്ടിയുടെ കണക്കുകൂട്ടലും അതു തന്നെയായിരുന്നു. ഫലം വരുന്നതിനു തലേന്നു നടന്ന സർക്കാർ പരിപാടിയിൽ തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ചു മുഖ്യമന്ത്രി മിണ്ടാതിരുന്നതിനു കാരണം മറ്റൊന്നല്ല. കനത്ത പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ തൽകാലത്തേക്കെങ്കിലും സിൽവർ ലൈൻ ചർച്ചയാകേണ്ടെന്ന് ഇപ്പോൾ സർക്കാരും പാർട്ടിയും കരുതുന്നുണ്ടെന്നു വേണം വിശ്വസിക്കാൻ. കേന്ദ്രത്തിന്റെ മേൽ പഴി ചാരാനുള്ള കോടിയേരിയുടെ ശ്രമം അതിന്റെ ഭാഗമാകാം. കേന്ദ്രം പദ്ധതിക്ക് എതിരായ നിലപാടു തുടരുന്ന സാഹചര്യത്തിൽ ഇതു വളരെ എളുപ്പവുമാണ്.
രണ്ടു വർഷമായി റെയിൽവേ ബോർഡിന്റെ ‘ഫ്രീസറിൽ’ ഇരിക്കുന്ന ഡിപിആറിന് അടുത്തെങ്ങും അനുമതി ലഭിക്കുമെന്നു സർക്കാർ കരുതുന്നില്ല. രണ്ടു വർഷത്തിനകം ലോക്സഭാ തിരഞ്ഞെടുപ്പു വരികയാണ്. ഡിപിആറിന് അനുമതി ലഭിച്ചാൽ സ്ഥലം ഏറ്റെടുക്കൽ മൂർധന്യത്തിലെത്തുക തിരഞ്ഞെടുപ്പു ഘട്ടത്തിലാകും. 2019ലേതിനു സമാനമായ തിരിച്ചടി 2024ലുമുണ്ടായാൽ അതു 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വളമാകുമെന്ന രാഷ്ട്രീയ ബോധ്യം സിപിഎമ്മിനുണ്ട്. ഐക്യകേരളത്തിന്റെ 55 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സംഭവിച്ചതാണു തുടർഭരണം. അത് 2024ൽ വെറുതെ അങ്ങ് ആവർത്തിക്കുമെന്നു സിപിഎം പ്രതീക്ഷിക്കുന്നില്ല. ജനങ്ങളെ പരമാവധി പ്രകോപിപ്പിക്കാതിരിക്കണം എന്ന നയതന്ത്രജ്ഞതയാണവശ്യമെന്നു പിണറായിയെ കുറഞ്ഞപക്ഷം സിപിഐ എങ്കിലും ഉപദേശിക്കാതിരിക്കില്ല.
English Summary: What will be the Future of Silverline after Thrikkakara Bypolls?