ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി.മേനോൻ സ്വന്തം തൂക്കം സ്വർണംകൊണ്ട് തുലാഭാരം വഴിപാട് നേർന്നു. ഇതിനായി 1 കിലോയുടെ 75 സ്വർണക്കട്ടി കൊണ്ടു വന്നു. 72 കിലോ ആയിരുന്നു തൂക്കം. കൊണ്ടു വന്നതല്ലേ, ഇനി തിരിച്ചു കൊണ്ടു പോകേണ്ട എന്നു കരുതി ബാക്കി വന്ന 3 സ്വർണക്കട്ടികൾ കൂടി അദ്ദേഹം ക്ഷേത്രത്തിൽ സമർപ്പിച്ചു. താമരയൂരിൽ പണിപൂർത്തിയായ 50ലേറെ ഫ്ലാറ്റുകളാണ് വഴിപാട് നൽകിയത്. നരേന്ദ്രമോദി 2 തവണ ക്ഷേത്രത്തിലെത്തി...

ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി.മേനോൻ സ്വന്തം തൂക്കം സ്വർണംകൊണ്ട് തുലാഭാരം വഴിപാട് നേർന്നു. ഇതിനായി 1 കിലോയുടെ 75 സ്വർണക്കട്ടി കൊണ്ടു വന്നു. 72 കിലോ ആയിരുന്നു തൂക്കം. കൊണ്ടു വന്നതല്ലേ, ഇനി തിരിച്ചു കൊണ്ടു പോകേണ്ട എന്നു കരുതി ബാക്കി വന്ന 3 സ്വർണക്കട്ടികൾ കൂടി അദ്ദേഹം ക്ഷേത്രത്തിൽ സമർപ്പിച്ചു. താമരയൂരിൽ പണിപൂർത്തിയായ 50ലേറെ ഫ്ലാറ്റുകളാണ് വഴിപാട് നൽകിയത്. നരേന്ദ്രമോദി 2 തവണ ക്ഷേത്രത്തിലെത്തി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി.മേനോൻ സ്വന്തം തൂക്കം സ്വർണംകൊണ്ട് തുലാഭാരം വഴിപാട് നേർന്നു. ഇതിനായി 1 കിലോയുടെ 75 സ്വർണക്കട്ടി കൊണ്ടു വന്നു. 72 കിലോ ആയിരുന്നു തൂക്കം. കൊണ്ടു വന്നതല്ലേ, ഇനി തിരിച്ചു കൊണ്ടു പോകേണ്ട എന്നു കരുതി ബാക്കി വന്ന 3 സ്വർണക്കട്ടികൾ കൂടി അദ്ദേഹം ക്ഷേത്രത്തിൽ സമർപ്പിച്ചു. താമരയൂരിൽ പണിപൂർത്തിയായ 50ലേറെ ഫ്ലാറ്റുകളാണ് വഴിപാട് നൽകിയത്. നരേന്ദ്രമോദി 2 തവണ ക്ഷേത്രത്തിലെത്തി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാടായി നൽകിയ ഥാർ കാർ 43 ലക്ഷത്തിന് പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ ലേലത്തിൽ എടുത്തപ്പോൾ ജനങ്ങൾക്ക് സംശയം. ഗുരുവായൂർ ക്ഷേത്രത്തിൽ കാർ വഴിപാടോ? സംശയിക്കേണ്ട, കാർ മാത്രമല്ല, ലോറിയും സ്കൂട്ടറും ബൈക്കും സൈക്കിളുമെല്ലാം ഗുരുവായൂരിൽ വഴിപാട് ചെയ്യാറുണ്ട്. ടിവിഎസ് കമ്പനി ഇരുചക്രവാഹനങ്ങളുടെ പുതിയ മോഡൽ അവതരിപ്പിച്ചാൽ ആദ്യ വാഹനം ഗുരുവായൂരപ്പന് സമർപ്പിക്കും. സാധാരണ ഭക്തർ ചക്കയും മാങ്ങയും നടയ്ക്കൽ വെയ്ക്കുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും നടൻ സുരേഷ് ഗോപിയും നടയ്ക്കിരുത്തിയത് ആനയെയാണ്. നരേന്ദ്രമോദി രണ്ടു തവണ ക്ഷേത്രത്തിലെത്തി താമര കൊണ്ട് തുലാഭാരം നടത്തി. അതിനും വർഷങ്ങൾക്കു മുൻപേ ഒരു ഭക്തൻ ഇരുമ്പു കൊണ്ട്  നിർമിച്ച കൂറ്റൻ ‘അരിവാൾ ചുറ്റിക നക്ഷത്രം’  വഴിപാട് ചെയ്തു. അത്തവണ എൽഡിഎഫ് അധികാരത്തിൽ എത്തിയതിന്റെ നന്ദി സൂചകം. ദേവസ്വം ലേലം ചെയ്ത സിപിഎമ്മിന്റെ ഈ തിരഞ്ഞെടുപ്പ് ചിഹ്നം ചുമട്ടു തൊഴിലാളി യൂണിയൻ ലേലത്തിൽ എടുത്ത് കിഴക്കേനടയിലെ ഏകെജി മന്ദിരത്തിന് മുന്നിൽ ഏറെ കാലം സൂക്ഷിച്ചിരുന്നു. മോദി തുലാഭാരം നടത്തിയ താമരപ്പൂവ് ലേലം വിളിച്ച് ഗുരുവായൂർ സ്വദേശിയും അധ്യാപകനുമായ ഉണ്ണിക്കൃഷ്ണൻ ഭക്തർക്കു സൗജന്യമായി വിതരണം ചെയ്തു. 

ക്ഷേത്രത്തിൽ മുൻപ് രണ്ട്  പേടമാനുകളും ഒരു കലമാനും ഉണ്ടായിരുന്നു. അവസാനത്തെ മാൻ 1971ൽ ചത്തു. അടുത്ത കാലം വരെ മയിലുകളും മുയലുകളും ഉണ്ടായിരുന്നു. എല്ലാം ഭക്തർ വഴിപാടു ചെയ്തത്. കുതിര ഉണ്ടായിരുന്നത് ചത്തപ്പോൾ കുതിരക്കാരൻ പശുപാലകനായി. വന്യജീവി നിയമം വന്നപ്പോൾ മാനും മയിലും വഴിപാട് പട്ടികയിൽനിന്ന് പോയി. പശുക്കൾ എത്ര വേണമെങ്കിലും ആകാം.

ADVERTISEMENT

അപൂർവം ആനകളില്ലാത്ത കാലം

ഗുരുവായൂർ ക്ഷേത്രത്തിൽ ആനകൾ ഇല്ലാതിരുന്നത് ഐതിഹ്യത്തിലാണ്. ആനയില്ലാത്ത കാലത്ത് ഉത്സവത്തിന് തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്ന് ആന ഓടിയെത്തി എന്നാണ് ഐതിഹ്യം. അതിന്റെ  ഓർമയ്ക്കായി ഇന്നും ഉത്സവത്തിന് ആനയോട്ടം നടത്തുന്നു. ദേവസ്വത്തിന്റെ ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇപ്പോൾ കൊമ്പനും പിടിയുമായി ആനകൾ 44. എല്ലാം ഭക്തർ വഴിപാട് ചെയ്തത്. ഒരു കാലത്ത് ആനകളുടെ എണ്ണം 67 വരെയെത്തി. 

മുൻപ് ഗുരുവായൂർ ക്ഷേത്രം കോഴിക്കോട് സാമൂതിരി രാജയുടേത് ആയിരുന്നു. ഒരു സാമൂതിരി അരിയിട്ട് വാഴ്ച നടത്തി സ്ഥാനം ഏറ്റെടുത്താൽ ഗുരുവായൂരിലെത്തി ആനയെ നടയ്ക്കിരുത്തി മുഴുക്കാപ്പ് കളഭം കഴിക്കണമെന്നാണ് നിയമം. അതുകൊണ്ടുതന്നെ ഗുരുവായൂരിൽ ആനകൾക്ക് ഒരു കാലത്തും കുറവ് വന്നിട്ടില്ല. അധികാരം നഷ്ടപ്പെട്ടിട്ടും, പുതിയ സാമൂതിരി സ്ഥാനം ഏറ്റാൽ സ്വർണം കൊണ്ട് ഒരു ആനയുടെ രൂപം ഉണ്ടാക്കി നടയ്ക്കൽ സമർപ്പിച്ച്  കളഭം കഴിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്.

ജനിച്ചു മരിച്ച ആനകളിൽ പ്രശസ്തൻ ഗജരാജൻ ഗുരുവായൂർ കേശവൻ തന്നെ. നിലമ്പൂർ കോവിലകത്തുനിന്ന് നടയിരുത്തിയ കൊമ്പനാണിത്. കേശവന്റെ  സ്മാരകമായി പ്രതിമ സ്ഥാപിച്ചു, സിനിമ വന്നു, പുസ്തകങ്ങൾ ഇറങ്ങി. കേശവൻ അനുസ്മരണത്തിന് എല്ലാ വർഷവും ആനകൾ ഘോഷയാത്രയായി എത്തുന്നു. അടുത്ത കാലത്ത് ഏറ്റവും പ്രശസ്തനായ ഗജരത്നം ഗുരുവായൂർ പത്മനാഭനെ നടയിരുത്തിയത് ഒറ്റപ്പാലം ഇ.പി.ബ്രദേഴ്സാണ്. പത്മനാഭന്റെ പ്രതിമയും ഉയർന്നു കഴിഞ്ഞു.

ADVERTISEMENT

അവിലുമാം മലരുമാം ഫലവുമാം യഥാശക്തി

പത്രം, പുഷ്പം, ഫലം, തോയം... കണ്ണന് എന്തും വഴിപാട് ചെയ്യാം. ഇലയോ, പൂവോ, കായോ, ജലമോ നിസ്സാരമെന്ന് തോന്നുന്നതു മുതൽ വില പിടിപ്പുള്ളത് വരെ  വഴിപാടായി സമർപ്പിക്കാം. സാധാരണ ഭക്തർ വീട്ടിലും കൃഷിഭൂമിയിലും ഉണ്ടാകുന്ന മികച്ച വിളകൾ സമർപ്പിക്കുന്നു. കദളിപ്പഴവും പട്ടുകോണകവും തെച്ചി, തുളസി, താമര പൂക്കളുമായി നിത്യവും ഒട്ടേറെ പേർ എത്തുന്നു. അവിലും മലരും സമർപ്പിക്കുന്നവരും അനവധി. 

സുവർണ ‘ശോഭ’യിൽ

ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി.മേനോൻ സ്വന്തം തൂക്കം സ്വർണംകൊണ്ട്  തുലാഭാരം വഴിപാട് നേർന്നു. ഇതിനായി 1 കിലോയുടെ 75 സ്വർണക്കട്ടികൾ കൊണ്ടു വന്നു. 72 കിലോ ആയിരുന്നു തൂക്കം. കൊണ്ടു വന്നതല്ലേ, ഇനി തിരിച്ചു കൊണ്ടു പോകേണ്ട എന്നു കരുതി ബാക്കി വന്ന 3 സ്വർണക്കട്ടികൾ കൂടി അദ്ദേഹം ക്ഷേത്രത്തിൽ  സമർപ്പിച്ചു. ജയലളിത സ്വർണ കിരീടം നൽകി. എസ്.ജി.സമ്പന്ത് എന്ന തമിഴ് വ്യവസായിയാണ് ആദ്യമായി ഗുരുവായൂരപ്പന് വൈര കിരീടം സമർപ്പിച്ചത്. അന്ന് മഞ്ജുളാലിൽനിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു സമർപ്പിച്ചു. പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സമർപ്പിച്ചത് ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം. മരതകക്കല്ലിന്റെ തൂക്കം 14.45 കാരറ്റ്. മകന്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു കിരീട സമർപ്പണം.

ADVERTISEMENT

കാഞ്ചി ശങ്കരാചാര്യർ വേദപാഠശാല നിർമിച്ചു നൽകി. റിലയൻസ് ഗ്രൂപ്പിന് വേണ്ടി മുകേഷ് അംബാനി കിഴക്കേ നടപ്പുര നവീകരിച്ച് നൽകി. കൂത്തമ്പലം ടിവിഎസ് ഗ്രൂപ്പ് നവീകരിച്ചു. ജിൻഡാലിന്റെ വകയായി വാതിൽമാടത്തിന്റെ മുകൾ ഭാഗം സ്വർണം പൂശി. ശ്രീകോവിലിന് ചുറ്റുഭാഗവും നമസ്കാര മണ്ഡപവും ഭക്തർ സ്വർണപ്പാളികൾ കൊണ്ടു പൊതിഞ്ഞു. ശ്രീകോവിലിന് ആദ്യ സ്വർണ വാതിൽ സമർപ്പിച്ചത് ഗുരുവായൂർ സ്വദേശി കെ.ടി.ബി.മേനോൻ ആയിരുന്നു.  ഗോപുര വാതിലുകൾ കൊത്തു പണികളോടെ വെള്ളികൊണ്ട് അലങ്കരിച്ചു. ക്ഷേത്രത്തിനു പുറത്ത് നടപ്പുരകൾ നിർമിച്ചു. വലിയ പന്തലുകൾ നിർമിച്ചു. എല്ലാം വഴിപാടുകൾ തന്നെ.

ഓഗസ്റ്റ് 8ന്റെ വഴിപാട്

തമിഴ്നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘം  30 വർഷമായി എല്ലാ  ഓഗസ്റ്റ് 8നും ക്ഷേത്രത്തിൽ ലക്ഷങ്ങൾ വില മതിക്കുന്ന വഴിപാട് ചെയ്യും.   ഭക്തസംഘം ഭാരവാഹികളായ മണി രവിചന്ദ്, ശങ്കരനാരായണൻ, എം.ആർ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ ഇക്കൊല്ലം കിഴക്കേ ഗോപുരത്തിന് മുൻഭാഗം കരിങ്കല്ല് പതിക്കുന്ന വഴിപാടാണ് നടക്കുന്നത്. കഴിഞ്ഞ വർഷം പടിഞ്ഞാറെ നടപ്പന്തൽ നിർമിച്ച് സമർപ്പിച്ചു.  

സ്ഥലം, വീട്, ഫ്ലാറ്റ്, ക്ഷേത്രം എന്തുമാകാം

കേരളത്തിനകത്തും പുറത്തും ദേവസ്വത്തിന്  ഒട്ടേറെ സ്ഥലവും കെട്ടിടങ്ങളും ഉണ്ട്. ഭക്തർ മരണാനന്തരം ഗുരുവായൂരപ്പന് എഴുതി വയ്ക്കുന്നതാണ് ഇതെല്ലാം. താമരയൂരിൽ പണി പൂർത്തിയായ ഒരു ഫ്ലാറ്റ്  സമുച്ചയത്തിലെ 50ലേറെ ഫ്ലാറ്റുകളാണ് വഴിപാട് നൽകിയത്. നെന്മിനി മനയിൽനിന്ന് കാവീട് ഗോശാല നിൽക്കുന്ന സ്ഥലവും ക്ഷേത്രവും വഴിപാട് ചെയ്തു. നെന്മിനി അയ്യപ്പൻകാവ് ക്ഷേത്രവും 13 ഏക്കർ സ്ഥലവും നൽകി. 

ദീപസ്തംഭം മഹാശ്ചര്യം

ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിലെ ദീപസ്തംഭം ആരും ശ്രദ്ധിക്കാതെ പോകില്ല.  112 വർഷം മുൻപ് 1085 ചിങ്ങം 1ന്  ദീപസ്തംഭം നിർമിച്ചു വഴിപാട്  ചെയ്തത് മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ചേറ്റൂർ ശങ്കരൻനായരാണ്. 13 തട്ടുകളിലായി 327 തിരികൾ തെളിയിക്കുന്ന ദീപസ്തംഭത്തെ കുറിച്ച് 327 ശ്ലോകങ്ങൾ ഉൾപ്പെടുത്തി പുസ്തകവും രചിച്ചു. ഉള്ളൂരും വള്ളത്തോളും കേരളവർമ വലിയകോയിത്തമ്പുരാനുമെല്ലാം അന്ന് ദീപസ്തംഭത്തെ കുറിച്ച് ശ്ലോകങ്ങൾ കുറിച്ചു.  

പ്രഫ. വാഴകുന്നത്തിന്റെ ചെപ്പും പന്തും

പ്രശസ്തനായ മാജിക് പ്രതിഭയും മഹേന്ദ്ര ജാലക്കാരനുമായിരുന്നു വാഴകുന്നം നീലകണ്ഠൻ നമ്പൂതിരി. കേരളം കണ്ട മഹാമജീഷ്യൻ. അദ്ദേഹത്തിന്റെ പ്രധാന വിദ്യയായിരുന്നു ചെപ്പും പന്തും കൊണ്ടുള്ള മായാജാലങ്ങൾ. വാഴകുന്നം മാജിക് അവസാനിപ്പിച്ച് തന്റെ ചെപ്പും പന്തും സമർപ്പിച്ചത് ഗുരുവായൂരപ്പന് മുന്നിലാണ്. അപൂർവങ്ങളായ പല വഴിപാടുകളും ദേവസ്വം മ്യൂസിയത്തിൽ ഉണ്ടെങ്കിലും ചെപ്പും പന്തും അവിടെ കാണാനില്ല. ക്ഷേത്രത്തിൽ വഴിപാടായി  ലഭിക്കുന്ന അപൂർവ സാധനങ്ങൾ മ്യൂസിയത്തിൽ സൂക്ഷിക്കും. വിളക്കുകൾ, ചെമ്പുകൾ, ചരക്കുകൾ, ഓട്ടു സാധനങ്ങൾ തുടങ്ങി ആവശ്യത്തിൽ ഏറെയുള്ളത് വാർഷിക ലേലം നടത്തി വിൽക്കും. 

നിത്യേന ലഭിക്കുന്ന പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ അതതു ദിവസം ലേലം ചെയ്യും. സ്വർണം ഡബിൾ ലോക്കറിലേക്ക് മാറ്റി സൂക്ഷിക്കും.  വാഹനങ്ങൾ ദേവസ്വത്തിന് ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കും. അല്ലാത്തത് ലേലത്തിൽ വിൽക്കും. ഥാർ ലേലം വിവാദമായതിന് കാരണം  ആദ്യം വേണ്ടത്ര പ്രചാരം കൊടുത്തില്ല എന്നതും ഒരാൾ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു എന്നതുമാണ്. പുനർ ലേലത്തിൽ പങ്കെടുത്തത് 14 പേർ. ദേവസ്വത്തിന് ലഭിച്ചത് 43 ലക്ഷം. 

English Summary: From Flats to Mahindra Thar Car; Unknown Stories of Offerings in Guruvayur Temple