ജേക്കബ് സുമയെ സ്വാധീനിച്ച് ദക്ഷിണാഫ്രിക്കയിൽ അഴിമതി: ഗുപ്ത സഹോദരങ്ങൾ അറസ്റ്റിൽ
ദുബായ് ∙ ദക്ഷിണാഫ്രിക്കയിലെ അഴിമതിക്കേസിൽ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ യുഎഇയിൽ അറസ്റ്റിലായി. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ അധികാരത്തിനുകീഴിൽ അഴിമതി... Gupta Brothers Arrested, South Africa, UAE, Jacob Zuma, Atul Gupta, Rajesh Gupta

ദുബായ് ∙ ദക്ഷിണാഫ്രിക്കയിലെ അഴിമതിക്കേസിൽ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ യുഎഇയിൽ അറസ്റ്റിലായി. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ അധികാരത്തിനുകീഴിൽ അഴിമതി നടത്തിയെന്ന കുറ്റമാണ് രാജേഷ് ഗുപ്ത, അതുൽ ഗുപ്ത എന്നീ സഹോദരങ്ങൾക്കുമേൽ ചുമത്തിയത്. ഇവരെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ 2021 ഏപ്രിലിൽ ആരംഭിച്ചിരുന്നു.
2009 മുതൽ 2018 വരെ ദക്ഷിണാഫ്രിക്ക ഭരിച്ചിരുന്ന സുമയുമായുള്ള ബന്ധം ഉപയോഗിച്ച് കരാറുകൾ നേടാൻ ശ്രമിച്ചെന്നാണു കേസ്. രാജ്യത്തിന്റെ ഔദ്യോഗിക വസ്തുവകകൾ ക്രമരഹിതമായി കൈകാര്യം ചെയ്യാനും, മന്ത്രിസഭാ നിയമനങ്ങളെ സ്വാധീനിക്കാനും, സർക്കാർ ഫണ്ടുകൾ വകമാറ്റി ചെലവഴിക്കാനും ഗുപ്ത സഹോദരങ്ങൾ ഇടപെട്ടിട്ടുണ്ട് എന്ന് ആരോപണമുണ്ട്.
ആരോപണങ്ങൾ ജേക്കബ് സുമയും ഗുപ്ത സഹോദരങ്ങളും തള്ളി. 2018ൽ അഴിമതിക്കേസിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് സഹോദരങ്ങൾ ദക്ഷിണാഫ്രിക്ക വിട്ടത്. 1993ലാണ് ഗുപ്ത കുടുംബം ഇന്ത്യയിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്കു പോയത്. ഇന്ത്യയിലും കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇവർ അന്വേഷണം നേരിടുന്നുണ്ട്. ആദായനികുതി ഉദ്യോഗസ്ഥർ ഡൽഹിയിലെ ഇവരുടെ കമ്പനി ആസ്ഥാനത്തും വിവിധ നഗരങ്ങളിലെ വസ്തുവകകളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയിരുന്നു.
English Summary: Gupta Brothers, Accused Of Corruption, Arrested In UAE, Says South Africa