രാജ്യദ്രോഹക്കേസ്: ആയിഷ സുൽത്താനയ്ക്കെതിരായ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി∙ ‘ജൈവായുധ’ പരാമർശത്തിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താനയ്ക്കെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ...Aisha Sultana

കൊച്ചി∙ ‘ജൈവായുധ’ പരാമർശത്തിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താനയ്ക്കെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സുപ്രീം കോടതി ഉത്തരവു ചൂണ്ടിക്കാട്ടി തനിക്കെതിരെ കേന്ദ്രസർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ചാർത്തിയ കേസുകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ആയിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേന്ദ്ര സർക്കാർ ലക്ഷദ്വീപുകാർക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി 2021 ജൂൺ 7ലെ ചാനൽ ചർച്ചയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
English Summary: Kerala High Court Stays Action Against Aisha Sultana