ന്യൂഡൽഹി∙ അവസാന 24 മണിക്കൂറിൽ രാജ്യത്ത് പുതിയതായി കോവിഡ് ബാധിച്ചത് 5233 പേർക്ക്. തലേദിവസത്തേക്കാൾ 41% അധികം പേർക്കാണ് ഇന്ന്... COVID19 India, Vaccination, 5,233 New Infections, Coronavirus, new coronavirus cases, Maharashtra COVID Cases, B.A.5 variant

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അവസാന 24 മണിക്കൂറിൽ രാജ്യത്ത് പുതിയതായി കോവിഡ് ബാധിച്ചത് 5233 പേർക്ക്. തലേദിവസത്തേക്കാൾ 41% അധികം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ വർധിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,857 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനമാണ്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 1.12 ശതമാനവും. അവസാന 24 മണിക്കൂറിൽ 3,345 പേർ സുഖം പ്രാപിച്ചതോടെ ആകെ 4,26,36,710 പേർ രോഗമുക്തരായി. ആകെ 85.35 കോടി പരിശോധനകൾ നടത്തി. ഇതിൽ അവസാന 24 മണിക്കൂറിൽ 3,13,361 പരിശോധനകളാണ് നടത്തിയത്.

ADVERTISEMENT

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1881 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 18നുശേഷം 81% കുതിപ്പ് ഇന്നലെയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വൈറസിന്റെ ബി.എ.5 വകഭേദത്തിന്റെ ഒരു കേസ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈയിൽ മാത്രം 1242 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ചത്തേതിന്റെ ഇരട്ടിയാണിത്.

ആകെ 194.43 കോടി ഡോസ് വാക്സീനുകൾ വിതരണം ചെയ്തിട്ടുണ്ട്. 12–14 വയസ്സുകാർക്കായി 3.46 കോടിക്കു മുകളിൽ ഒന്നാം ഡോസ് വിതരണം ചെയ്തു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആകെ 193.53 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. ഉപയോഗിക്കാത്ത 14.48 കോടി വാക്സീൻ ഡോസുകൾ ബാക്കിയിരിപ്പുണ്ട്.

ADVERTISEMENT

English Summary: Nearly 41% Jump In Daily Covid Cases With 5,233 New Infections