പണ്ഡിറ്റുകളുൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുള്ള ആക്രമണം കശ്മീർ താഴ്‌വരയിൽ ഭീതി പടർത്തുകയാണ്. ന്യൂനപക്ഷ വിഭാഗക്കാരെ ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന വാർത്തകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിറയുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കശ്മീരിൽ ചോരപ്പുഴയൊഴുക്കിയ ഭീകരർ വീണ്ടും അതേ പാതയിലേക്ക് താഴ്‌വരയെ തള്ളിവിടാൻ ശ്രമിക്കുന്നതിന്റെ സൂചനയായാണു സുരക്ഷാ സേനകൾ ഇതിനെ കാണുന്നത്. എന്നാൽ തൊണ്ണൂറുകളിലേതു പോലെ..

പണ്ഡിറ്റുകളുൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുള്ള ആക്രമണം കശ്മീർ താഴ്‌വരയിൽ ഭീതി പടർത്തുകയാണ്. ന്യൂനപക്ഷ വിഭാഗക്കാരെ ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന വാർത്തകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിറയുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കശ്മീരിൽ ചോരപ്പുഴയൊഴുക്കിയ ഭീകരർ വീണ്ടും അതേ പാതയിലേക്ക് താഴ്‌വരയെ തള്ളിവിടാൻ ശ്രമിക്കുന്നതിന്റെ സൂചനയായാണു സുരക്ഷാ സേനകൾ ഇതിനെ കാണുന്നത്. എന്നാൽ തൊണ്ണൂറുകളിലേതു പോലെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ഡിറ്റുകളുൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുള്ള ആക്രമണം കശ്മീർ താഴ്‌വരയിൽ ഭീതി പടർത്തുകയാണ്. ന്യൂനപക്ഷ വിഭാഗക്കാരെ ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന വാർത്തകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിറയുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കശ്മീരിൽ ചോരപ്പുഴയൊഴുക്കിയ ഭീകരർ വീണ്ടും അതേ പാതയിലേക്ക് താഴ്‌വരയെ തള്ളിവിടാൻ ശ്രമിക്കുന്നതിന്റെ സൂചനയായാണു സുരക്ഷാ സേനകൾ ഇതിനെ കാണുന്നത്. എന്നാൽ തൊണ്ണൂറുകളിലേതു പോലെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ഡിറ്റുകളുൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ കശ്മീർ താഴ്‍വരയിൽ ഭീതി പടർത്തുകയാണ്. ന്യൂനപക്ഷ വിഭാഗക്കാരെ ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന വാർത്തകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴ്‍വരയിൽ നിറയുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കശ്മീരിൽ ചോരപ്പുഴയൊഴുക്കിയ ഭീകരർ വീണ്ടും അതേ പാതയിലേക്ക് താഴ്‌വരയെ തള്ളിവിടാൻ ശ്രമിക്കുന്നതിന്റെ സൂചനയായാണു സുരക്ഷാ സേനകൾ ഇതിനെ കാണുന്നത്. തൊണ്ണൂറുകളിലേതു പോലെ കശ്മീരിൽ നിലവിൽ സ്ഥിതി വഷളായിട്ടില്ല. കശ്മീരിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കിനെയും ആക്രമണങ്ങൾ ഒരുതരത്തിലും ബാധിച്ചിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദിനംപ്രതി നൂറുകണക്കിനു സഞ്ചാരികളാണു കശ്മീരിലേക്കെത്തുന്നത്. താഴ്‍വരയിൽ വിവിധയിടങ്ങളിൽ ആക്രമണങ്ങൾ നടക്കുമ്പോഴും സഞ്ചാരികളെ ഭീകരർ ലക്ഷ്യമിട്ടിട്ടില്ല. കശ്മീരിൽ താമസിക്കുന്ന പണ്ഡിറ്റുകളെയും ന്യൂനപക്ഷ വിഭാഗക്കാരായ മറ്റു ഹിന്ദുക്കളെയുമാണു ഭീകരർ പ്രധാനമായും ഉന്നമിടുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ ഭീകരർ ലക്ഷ്യമിടുന്നതെന്താണ്? ഇന്ത്യൻ സേനയും കശ്മീർ പൊലീസും ഭീകരരെ നിരന്തരമായി അടിച്ചമർത്തിയിട്ടും താഴ്‌വരയിൽ അശാന്തി സൃഷ്ടിക്കാൻ ചിലർക്കെങ്കിലും സാധിക്കുന്നത് എങ്ങനെയാണ്? കശ്മീരിൽ ഭീകരതയെ വേരോടെ പിഴുതെറിയാൻ സേന നടത്തുന്ന നീക്കങ്ങളെന്തെല്ലാമാണ്? 

∙ ഭീകരരുടെ ലക്ഷ്യം?

ADVERTISEMENT

സുരക്ഷാ സേനകളുടെ വിലയിരുത്തൽ പ്രകാരം ആക്രമണത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം കശ്മീരിൽ സ്ഥിതി ശാന്തമായെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം തെറ്റാണെന്നു തെളിയിക്കുകയാണ് അതിൽ പ്രധാനം. പണ്ഡിറ്റുകൾക്കു കശ്മീരിൽ സുരക്ഷിതരായി കഴിയാമെന്ന കേന്ദ്രത്തിന്റെ വാദത്തിന്റെ മുനയൊടിക്കാൻ ലക്ഷ്യമിട്ടാണ് അവരെ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. 

ശ്രീനഗറിൽ കാവൽ നിൽക്കുന്ന സൈനികൻ. ചിത്രം: TAUSEEF MUSTAFA / AFP

കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ കമാൻഡർമാരെയടക്കം സുരക്ഷാ സേന അടുത്തിടെ വധിച്ചിരുന്നു. ഭീകര സംഘടനകൾ നിലവിൽ തീർത്തും ദുർബലമാണ്. താഴ്‍വരയിൽനിന്നു തുടച്ചുനീക്കപ്പെടുന്നതിന്റെ വക്കിലാണ് അവയിൽ പലതും. നിലനിൽപിന്റെ ഭാഗമായാണു താഴ്‍വരയിലുടനീളം ഭീതി പരത്താൻ സംഘടനകൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. നിലനിൽപിനായുള്ള സംഘടനകളുടെ ചോരക്കളിയിൽ, സമാധാന ജീവിതം ആഗ്രഹിക്കുന്ന കശ്മീരിലെ സാധാരണ ജനങ്ങളാണ് ഇരകളാകുന്നത്. 

∙ പുതു തന്ത്രം – ഹൈബ്രിഡ് ഭീകരർ

തൊണ്ണൂറുകളിലെ ആക്രമണങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ് ഇപ്പോൾ നടക്കുന്നവ. അന്നും ഇന്നും ഭീകരരുടെ ഉദ്ദേശം ഒന്നാണ് – കശ്മീരിലുടനീളം അശാന്തി പരത്തുക. എന്നാൽ, അന്നും ഇന്നും അതു നടപ്പാക്കുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയ ഭീകരരും കശ്മീരിൽ അവരുടെ കീഴിൽ ഭീകര സംഘടനകളിൽ പ്രവർത്തിച്ചവരുമാണ് തൊണ്ണൂറുകളിൽ ആക്രമണം അഴിച്ചുവിട്ടിരുന്നത്. ഇപ്പോൾ, അതിൽ മാറ്റം വന്നിരിക്കുന്നു. ഭീകര സംഘടനകളിൽ സജീവ അംഗങ്ങളല്ലാത്ത കശ്മീരിലെ യുവാക്കളെയാണ് ആക്രമണങ്ങൾക്കായി സംഘടനകൾ ഇപ്പോൾ രംഗത്തിറക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ വ്യക്തമാക്കുന്നു.

ADVERTISEMENT

ആക്രമണത്തിന് 10–15 ദിവസം മുൻപ് മാത്രമാണ് ഭീകര സംഘടനകൾ ഇവരെ ബന്ധപ്പെടുക. സംഘടനാ നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവരിലേക്കെത്തുക. ഭീകര പ്രവർത്തനത്തിലേർപ്പെടാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളിലൂടെ ഇവരുടെ മനസ്സു പിടിക്കും. ഒരാളെ കൊല്ലാൻ പ്രാപ്തരാക്കും വിധം ഇവരെ സജ്ജരാക്കും. മനസ്സുമാറ്റിയ ഇവരിലേക്ക് ഭീകരർ രഹസ്യമായി കൈത്തോക്ക് എത്തിക്കും. കൊല്ലാനുള്ളവരുടെ വിവരങ്ങളും കൈമാറും. കൈത്തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും ഒാൺലൈൻ വഴി നൽകും. ഇതുപയോഗിച്ചാണ് ഇവർ ആക്രമണം നടത്തുക. കൈത്തോക്കുമായി ജനവാസ മേഖലകളിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ നീങ്ങാനും നിനച്ചിരിക്കാതെ ആക്രമണങ്ങൾ നടത്താനും ഇവർക്കു സാധിക്കും. 

ആക്രമണത്തിനു ശേഷം കൈത്തോക്ക് ഭീകരരെ തിരികെയേൽപിക്കുന്ന ഇവർ സാധാരണ ജീവിതത്തിലേക്കു മടങ്ങും. ആൾക്കൂട്ടത്തിൽ അപ്രത്യക്ഷരാകും. ഇത്തരത്തിൽ ഏതാനും ദിവസത്തേക്കു മാത്രം ഭീകര സംഘടനയ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്നവരെ ‘ഹൈബ്രിഡ് ഭീകരർ’ എന്നാണു സുരക്ഷാ സേന വിശേഷിപ്പിക്കുന്നത്. ഇവരെ കണ്ടെത്തുക എളുപ്പമല്ല. കണ്ടെത്തിയാൽ ഇവരെ പിടികൂടുക എളുപ്പവുമാണ്. സംഘടനയുടെ ഭാഗമായ ഭീകരർക്കുള്ളതു പോലുള്ള പരിശീലനം ഇവർക്കില്ലാത്തതാണു കാരണം.  ഭീകര സംഘടനകൾ ദുർബലമാകുന്ന സാഹചര്യത്തിലാണ് ഹൈബ്രിഡ് ഭീകരരെ ഉപയോഗിച്ചുള്ള പുതുരീതി ഭീകര സംഘടനാ നേതാക്കൾ പരീക്ഷിക്കുന്നത്. 

∙ ആക്രമണത്തിനു പല രീതി

മൂന്നു രീതിയിലാണ് കശ്മീരിൽ ആക്രമണങ്ങൾ നടക്കുന്നത്. നിയന്ത്രണ രേഖയിൽ (എൽഒസി) ഇന്ത്യ– പാക്ക് സേനകൾ തമ്മിലുള്ള വെടിവയ്പും ഷെല്ലാക്രമണവുമാണ് ആദ്യത്തേത്. 2021 ഫെബ്രുവരി മുതൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ നിലവിൽ അതിർത്തി മേഖലകൾ ശാന്തമാണ്. അതിർത്തി വഴി നുഴഞ്ഞുകയറുന്ന ഭീകരർ കശ്മീർ താഴ്‍വരയിൽ നടത്തുന്ന ആക്രമണങ്ങളാണു രണ്ടാമത്തേത്. ഇവരെ ഒാരോരുത്തരെയായി വധിച്ച് സുരക്ഷാ സേന താഴ്‍വരയിൽ പിടിമുറുക്കിയിട്ടുണ്ട്. ഭീകര സംഘടനകളെ നിരന്തരം വേട്ടയാടുന്ന സേനകൾ ഭീകര കമാൻഡർമാരെയടക്കം വധിച്ചു. ഹൈബ്രിഡ് ഭീകരരെ ഉപയോഗിച്ചുള്ള ആക്രമണമാണു മൂന്നാമത്തേത്. ആദ്യ 2 രീതികളിലൂടെയുള്ള ആക്രമണങ്ങൾ ഏറെക്കുറെ ഇല്ലാതായതോടെയാണു ഹൈബ്രിഡ് മാർഗത്തിലേക്കു ഭീകര സംഘടനകൾ കടന്നിരിക്കുന്നത്. 

ADVERTISEMENT

∙ താഴ്‍വരയിലെ ഭീകര സംഘടനകൾ

കശ്മീർ താഴ്‍വരയിൽ ഭീകരവാദത്തിന്റെ മുൻനിരയിലുള്ളത് ഹിസ്ബുൾ മുജാഹിദീനാണ്. താഴ്‌വരയിൽ രൂപം കൊണ്ട ഭീകര സംഘടനയാണിത്. കശ്മീരിലെ യുവാക്കളെയാണു ഹിസ്ബുൾ തങ്ങളുടെ നിരയിലേക്കു റിക്രൂട്ട് ചെയ്യുന്നത്. ദക്ഷിണ കശ്മീരിലെ ഷോപിയാൻ, പുൽവാമ എന്നിവയാണു ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം. ഹിസ്ബുൾ ഭീകരർക്കു പുറമെ, അതിർത്തി കടന്നെത്തുന്ന ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് ഭീകരരുടെ സാന്നിധ്യവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഹിസ്ബുൾ സംഘാംഗങ്ങളാണു പാക്ക് ഭീകരരെയും നയിക്കുന്നത്. ഭൂപ്രദേശത്തെക്കുറിച്ചുള്ള അറിവ്, പ്രദേശവാസികൾക്കിടയിലുള്ള സ്വാധീനം എന്നിവയാണു ഹിസ്ബുൾ ഭീകരരെ നേതൃസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്. പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ അവിടുത്തെ സൈന്യത്തിനു കീഴിൽ പരിശീലനം പൂർത്തിയാക്കിയതിനു ശേഷമാണ് ഇന്ത്യയിലേക്കു കടക്കുന്നത്.

∙ പിടിമുറുക്കി സേന

കരസേന, സിആർപിഎഫ്, കശ്മീർ പൊലീസ് എന്നിവയാണു താഴ്‍വരയിലെ ഭീകരവേട്ടയ്ക്കു നേതൃത്വം നൽകുന്നത്. ഭീകരർക്കെതിരായ ഏറ്റുമുട്ടലിന്റെ മുൻനിരയിൽ കരസേന നിലയുറപ്പിക്കും. പിന്നിൽ സിആർപിഎഫും പൊലീസും അണിനിരക്കും. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് വിവരം നൽകാൻ പ്രദേശവാസികൾക്കിടയിൽ സേനയ്ക്ക് ചാരൻമാരുണ്ട്. ഇവർ നൽകുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സേന ഭീകരവേട്ട നടത്തുന്നത്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ തക്കംപാർത്ത് പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകളിൽ (ടെറർ ലോഞ്ച് പാഡ്) മുന്നൂറോളം ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണു സേനയുടെ നിഗമനം. 

∙ ഒാപ്പറേഷൻ മാ

ഭീകര സംഘടനകളിൽ ചേർന്ന പ്രദേശവാസികളായ യുവാക്കളെ തിരിച്ചുപിടിക്കാൻ വ്യത്യസ്ത രീതി കരസേന മുൻപ് പരീക്ഷിച്ചിരുന്നു; ‘ഒാപ്പറേഷൻ മാ (അമ്മ)’ എന്നായിരുന്നു േപര്. കശ്മീരിലെ പതിനഞ്ചാം സേനാ കോറിന്റെ മേധാവിയായിരുന്ന ലഫ്. ജനറൽ കെ.ജെ.എസ്. ധില്ലൺ ആണു പദ്ധതിക്കു തുടക്കമിട്ടത്. ഭീകര സംഘടനകളിൽ ചേരുന്ന യുവാക്കളുമായി അവരുടെ അമ്മമാരെ കൊണ്ട് സംസാരിപ്പിക്കുകയും അവരുടെ മനസ്സു മാറ്റുകയും ചെയ്യുന്നതായിരുന്നു പദ്ധതി. ഇതിലൂടെ ഒട്ടേറെ യുവാക്കൾ തോക്ക് താഴെ വച്ച് വീടുകളിൽ മടങ്ങിയെത്തിയിട്ടുണ്ട്. 

English Summary: Unrest in Kashmir Surges Once More and Why?