ടി.പി.രാജീവൻ എഴുതുന്നു: ‘തൃക്കാക്കര സിപിഎമ്മിന്റെ കേരളത്തിലെ തകർച്ചയുടെ ആരംഭം’
തുടർഭരണം തേടി സിപിഎം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട അവസരത്തിൽ പറഞ്ഞതു ഞാൻ ആവർത്തിക്കട്ടെ. കൊളംബിയയിലും മറ്റും കണ്ട ക്രിമിനൽവൽക്കരണത്തിലേക്കാണ് കേരളത്തെ സിപിഎം നയിക്കുക. മയക്കുമരുന്നും ആയുധക്കടത്തും നിയന്ത്രിക്കുന്ന സമാന്തര സാമ്പത്തികവ്യവസ്ഥിതിയുടെ ഭാഗമാണ് ഈ സിപിഎം സർക്കാരും.ഗുജറാത്തിൽ കൈവിട്ട സുരക്ഷിത സങ്കേതമാണ് ആഗോള കള്ളക്കടത്തുകാർക്ക് കേരളം ഒരുക്കിക്കൊടുക്കുന്നത്. അവരുടെ തിരക്കഥയിലാണ് ഈ സർക്കാർ
തുടർഭരണം തേടി സിപിഎം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട അവസരത്തിൽ പറഞ്ഞതു ഞാൻ ആവർത്തിക്കട്ടെ. കൊളംബിയയിലും മറ്റും കണ്ട ക്രിമിനൽവൽക്കരണത്തിലേക്കാണ് കേരളത്തെ സിപിഎം നയിക്കുക. മയക്കുമരുന്നും ആയുധക്കടത്തും നിയന്ത്രിക്കുന്ന സമാന്തര സാമ്പത്തികവ്യവസ്ഥിതിയുടെ ഭാഗമാണ് ഈ സിപിഎം സർക്കാരും.ഗുജറാത്തിൽ കൈവിട്ട സുരക്ഷിത സങ്കേതമാണ് ആഗോള കള്ളക്കടത്തുകാർക്ക് കേരളം ഒരുക്കിക്കൊടുക്കുന്നത്. അവരുടെ തിരക്കഥയിലാണ് ഈ സർക്കാർ
തുടർഭരണം തേടി സിപിഎം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട അവസരത്തിൽ പറഞ്ഞതു ഞാൻ ആവർത്തിക്കട്ടെ. കൊളംബിയയിലും മറ്റും കണ്ട ക്രിമിനൽവൽക്കരണത്തിലേക്കാണ് കേരളത്തെ സിപിഎം നയിക്കുക. മയക്കുമരുന്നും ആയുധക്കടത്തും നിയന്ത്രിക്കുന്ന സമാന്തര സാമ്പത്തികവ്യവസ്ഥിതിയുടെ ഭാഗമാണ് ഈ സിപിഎം സർക്കാരും.ഗുജറാത്തിൽ കൈവിട്ട സുരക്ഷിത സങ്കേതമാണ് ആഗോള കള്ളക്കടത്തുകാർക്ക് കേരളം ഒരുക്കിക്കൊടുക്കുന്നത്. അവരുടെ തിരക്കഥയിലാണ് ഈ സർക്കാർ
തൃക്കാക്കര യുഡിഎഫിനു നൽകുന്ന ഊർജം ചെറുതല്ല. അടുത്ത തിരഞ്ഞെടുപ്പിലേക്കും അത് വിരൽ ചൂണ്ടുന്നുണ്ട്. എന്നാൽ കേരളത്തിൽ കോൺഗ്രസിന് പഴയ പ്രതാപം വീണ്ടെടുക്കാൻ ഏറെ സഞ്ചരിക്കാനുണ്ട്. അതിനു കേരളത്തിലെ കോൺഗ്രസ് പുതിയൊരു തീരുമാനം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഗാന്ധി കുടുംബത്തിന്റെയും കെ.സി.വേണുഗോപാലിന്റെയും നേതൃത്വത്തിലുള്ള ഹൈക്കമാൻഡിനെ ഉപേക്ഷിച്ച് കേരളത്തിലെ കോൺഗ്രസ് ബംഗാളിലെയും ആന്ധ്രയിലെയും മാതൃക പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. അതുവഴി സിപിഎമ്മിനു ബദലാകാൻ സാധിക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്കു പകരം രാഹുൽ മാങ്കൂട്ടത്തിനെപ്പോലുള്ളവർ ഉൾപ്പെടുന്ന യുവനിരയുടെ പുതിയ നേതൃത്വം കേരളത്തിൽ അണിനിരന്നു കഴിഞ്ഞു. പക്ഷേ ഈ ഘടകം പഴയ ഹൈക്കമാൻഡിനു കീഴിലായാൽ കാര്യമായ നേട്ടമുണ്ടാക്കാനാവില്ല. അതിനു മമതയുടെ തൃണമൂലിന്റെ മാതൃക പിന്തുടരണം.
കേരളത്തിലെ കോൺഗ്രസ് സ്വതന്ത്രമായ ഒരു ഘടകമായി മാറിനിൽക്കട്ടെ. വി.ഡി.സതീശന്റെയും കെ.സുധാകരന്റെയും നേതൃത്വത്തിൽ ഈ കോൺഗ്രസിന് കേരള ചരിത്രത്തിൽ പല പുതിയ കാര്യങ്ങളും ചെയ്യാനാകുമെന്നാണ് എന്റെ പ്രതീക്ഷ. ബംഗാളിലെയും ആന്ധ്രയിലെയും അനുഭവങ്ങൾ അവർക്കു വഴിവിളക്കുകളാവട്ടെ. ഈ യഥാർഥ ജനാധിപത്യ മതേതര കോൺഗ്രസിനു കേരളത്തെ ശരിയായ പാതയിൽ നയിക്കാനാകും. യഥാർഥ കേരള കോൺഗ്രസും മുസ്‌ലിം ലീഗും അവർക്കൊപ്പം ചേർന്നാൽ പിന്നൊരു ശക്തിക്കും തോൽപിക്കാനുമാകില്ല.
കോൺഗ്രസ് പ്രസ്ഥാനമാണ് കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ടത്. ഇതു മനസ്സിലാക്കാതെ തങ്ങളാണ് യഥാർഥ ഇടതുപക്ഷമെന്ന വി.ഡി. സതീശന്റെ പ്രസ്താവന ശരിയല്ല. ഇടതുപക്ഷം ഒരു പരാജയപ്പെട്ട സങ്കൽപമാണ്. ഇടതുപക്ഷം അടിസ്ഥാനമാക്കി ഒരു രാജ്യവും രക്ഷപ്പെടില്ല. കൂടുതൽ കടത്തിലേക്ക് നയിക്കാനേ അതു സഹായിക്കൂ. പരാജയപ്പെട്ട പ്രത്യയശാസ്ത്രം ലോകത്തു കൊണ്ടുവന്നതു മുഴുവൻ തിന്മകളാണ്. റഷ്യയിലാവട്ടെ മറ്റേതു രാജ്യങ്ങളിലുമാവട്ടെ ജനവിരുദ്ധമായ ഇടതുപക്ഷമാണ് നാശം വരുത്തിയത്. അപ്പോൾ തങ്ങൾ യഥാർഥ ഇടതുപക്ഷമെന്ന വാദം കോൺഗ്രസിന്റെ ഉള്ളിലും സ്വേച്ഛാശക്തിയുണ്ടെന്ന് പറയുന്നതിനു തുല്യമാണ്. തങ്ങൾ ജനാധിപത്യശക്തിയാണെന്ന് പറയണം.
തങ്ങളുടെ അത്രപോലും നേതൃപാടവവും ജനപിന്തുണയുമില്ലാത്ത ഹൈക്കമാൻഡിനെ എന്തിനാണ് ജനകീയാടിത്തറയുള്ള കേരളത്തിലെ നേതാക്കൾ ഭയക്കുന്നത്? ഇന്ദിരാഗാന്ധിയാണ് കോൺഗ്രസിലെ ജനാധിപത്യം തകർത്തത്. പാർട്ടിയിലായാലും ഭരണത്തിലായാലും അതാതു സംസ്ഥാനങ്ങളിൽ സ്വന്തം നേതാക്കളെ നിർണയിക്കാൻ അധികാരം വിട്ടുകൊടുക്കാതെ കെപിസിസി പ്രസിഡന്റുമാരെയും മുഖ്യമന്ത്രിമാരെയും ഡൽഹിയിൽ തീരുമാനിക്കുന്ന രീതിക്കു തുടക്കമിട്ടത് അവരാണ്.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പുഫലം ഇടതുസർക്കാരിന്റെ വിലയിരുത്തലാണെന്ന വാദം ബാലിശമാണ്. അതു സിപിഎമ്മിന്റെ ജനവിരുദ്ധതയ്ക്കും അപചയത്തിനും എതിരായ ജനവിധിയാണ്. ഇടതു സർക്കാർ എന്നാൽ സിപിഎം തന്നെയാണ്. അതിലെ മറ്റു ഘടകകക്ഷികൾ പാവങ്ങളാണ്. മന്ത്രിസ്ഥാനത്തിനപ്പുറം അവർക്ക് ഒന്നുമില്ല. എന്നാൽ സിപിഎം അതല്ല. ജനങ്ങൾ നേരിട്ടനുഭവിച്ച സിപിഎം ജനവിരുദ്ധതയുണ്ട് കേരളത്തിൽ. അതുപോലെത്തന്നെ കണ്ടറിഞ്ഞ പാർട്ടിഅപചയവുമുണ്ട്. അതിനെതിരായ വിലയിരുത്തലായിരുന്നു ഉമയുടെ വിജയം. ഇതൊരു സൂചന മാത്രമാണ്. സിൽവർലൈനിനെതിരായ വോട്ടാണെന്നും സർക്കാരിന്റെ വിലയിരുത്തലാണെന്നുമൊക്കെ പറഞ്ഞുവയ്ക്കുന്നത് സിപിഎം നല്ലതാണെന്ന അബദ്ധധാരണയുടെ അടിസ്ഥാനത്തിലാണ്. അതു ശരിയല്ല. ഇത് ഇടതുസർക്കാരല്ല, സിപിഎം സർക്കാരാണ്. കാരണം എല്ലാം തീരുമാനിക്കുന്നത് സിപിഎം ആണ്. ഇടതുസർക്കാർ എന്നുപറഞ്ഞ് സിപിഎമ്മിനെ മാറ്റി നിർത്താൻ അനുവദിക്കരുത്.
മതം നോക്കി, ജാതി തിരിച്ചാണ് നേതാക്കൾ തൃക്കാക്കരയിൽ വീടുകൾ കയറിയിറങ്ങിയത്. നായർ നേതാക്കൾ നായർവോട്ടർമാരുടെ വീടുകളിലും ഈഴവനേതാക്കൾ ഈഴവ വോട്ടർമാരുടെ വീടുകളിലും മാത്രം വോട്ടു ചോദിച്ചെത്തിയ അപകടകരമായ കാഴ്ചയാണ് കേരളം ഇതാദ്യമായി കണ്ടത്. വിഭജിച്ചു ഭരിക്കാമെന്നു സിപിഎം നടത്തിയ കണക്കുകൂട്ടലായിരുന്നു അത്. അതാണു ജനം പരാജയപ്പെടുത്തിയത്. ഉമ തോമസിനെ പരാജയപ്പെടുത്തുക എന്നത് പിണറായി വിജയന്റെ ആവശ്യമായിരുന്നു. പി.ടി യോടുള്ള പാർട്ടിയുടെ പകയാണ് അതിന്റെ കാരണം. ഇവിടെ സിപിഎമ്മിനുവേണ്ടി ഗീബൽസിയൻ തന്ത്രങ്ങൾ മെനയാനും നടപ്പാക്കാനും സാംസ്കാരിക നായകന്മാരുടെ വലിയൊരു പട തന്നെയുണ്ട്. ചിലർ ഭയന്ന് മൗനം പാലിക്കുമ്പോൾ മറ്റൊരു കൂട്ടർ അതിവാചാലതയെ കൂട്ടുപിടിക്കുന്നു. അങ്ങനെയാണ് പാർട്ടി ഗുണഭോക്താക്കളുടെ എണ്ണം വർധിക്കുന്നത്. ഗുണഭോക്താക്കളുടെ എണ്ണം വർധിക്കുന്നത് ഒരു പാർട്ടിയുടെ തകർച്ചയുടെ സൂചനയാണ്. പാർട്ടി ബ്യൂറോക്രസിയാണ് ഇതുവഴി ശക്തിയാർജിക്കുന്നത്. തൃക്കാക്കരയിൽ ഇതിന്റെ പ്രതിഫലനം പ്രകടമായിരുന്നു.
ജനകീയാടിത്തറയുള്ള ജില്ലാ കമ്മിറ്റിക്കു പങ്കില്ലാതാവുകയും പുതിയ അധികാരകേന്ദ്രങ്ങൾ മന്ത്രി പി.രാജീവിന്റെയും മറ്റും നേതൃത്വത്തിൽ ഉയർന്നുവരികയും ചെയ്തത് നാം കണ്ടതാണല്ലോ. അതിന്റെ പരാജയം കൂടിയാണ് തൃക്കാക്കര. ബംഗാളിലും ത്രിപുരയിലും നാം കണ്ടത് ഇതായിരുന്നു. സിപിഎമ്മിന്റെ കേരളത്തിലെ തകർച്ചയുടെ ആരംഭമാണിത്. കേരളത്തിലെ ചാനൽചർച്ചകൾ സിപിഎമ്മിന്റെ ജനവിരുദ്ധതയുടെ ആഴം തിരിച്ചറിയാൻ നല്ല വേദിയാണ്. അവിടെ വരുന്ന സിപിഎം നേതാക്കളും ഗുണഭോക്താക്കളും പ്രകടിപ്പിക്കുന്ന ശരീരഭാഷയും പദപ്രയോഗങ്ങളും അവർ എത്ര മാത്രം പ്രതിപക്ഷ ബഹുമാനമില്ലാത്തവരും ജനവിരുദ്ധരും അഹങ്കാരികളുമാണെന്ന് തെളിയിക്കുന്നതാണ്. സിപിഎമ്മിനെ തോൽപിച്ചത് അതുംകൂടിയാണ്.
തുടർഭരണം തേടി സിപിഎം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട അവസരത്തിൽ പറഞ്ഞതു ഞാൻ ആവർത്തിക്കട്ടെ. കൊളംബിയയിലും മറ്റും നാം കണ്ട ക്രിമിനൽവൽക്കരണത്തിലേക്കാണ് കേരളത്തെ സിപിഎം നയിക്കുക. മയക്കുമരുന്നും ആയുധക്കടത്തും നിയന്ത്രിക്കുന്ന സമാന്തര സാമ്പത്തിക വ്യവസ്ഥിതിയുടെ ഭാഗമാണ് ഈ സിപിഎം സർക്കാരും. ഗുജറാത്തിൽ കൈവിട്ട സുരക്ഷിത സങ്കേതമാണ് ആഗോള കള്ളക്കടത്തുകാർക്ക് കേരളം ഒരുക്കിക്കൊടുക്കുന്നത്. അവരുടെ തിരക്കഥയിലാണ് ഈ സർക്കാർ പിറന്നതും ഇപ്പോൾ മുന്നോട്ടുപോകുന്നതും.
English Summary: Thrikkakara Byelection: Writer TP Rajeevan's Column, Patham Number Pamkthi