എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥിയായി ഗോത്രവിഭാഗം വനിതാ നേതാവ് ദ്രൗപദി മുർമു
ന്യൂഡൽഹി∙ ഒഡീഷയില്‍ നിന്നുള്ള ഗോത്രവിഭാഗം നേതാവും ജാര്‍ഖണ്ഡ് മുൻ ഗവര്‍ണറുമായ ദ്രൗപദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ദ്രൗപദി മുര്‍മുവിന്റെ പേരിന് അംഗീകാരം നല്‍കിയത്...

ന്യൂഡൽഹി∙ ഒഡീഷയില്‍ നിന്നുള്ള ഗോത്രവിഭാഗം നേതാവും ജാര്‍ഖണ്ഡ് മുൻ ഗവര്‍ണറുമായ ദ്രൗപദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ദ്രൗപദി മുര്‍മുവിന്റെ പേരിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ രാഷ്ട്രപതി സ്ഥാനാർഥി ആകുന്ന ആദ്യ ഗോത്ര വിഭാഗം വനിതയാണ്.
ജാർഖണ്ഡിന്റെ ഒൻപതാം ഗവർണറായിരുന്നു ബിജെപി അംഗമായ ദ്രൗപദി മുർമു. 1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ജനനം. സന്താൾ വംശജയാണ് ദ്രൗപദി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറായിരുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ഗോത്രവിഭാഗം വനിതയുമാണ്.
2000 മുതൽ 2004വരെ ഒഡീഷയിലെ രാജ്‌രംഗ്‌പുർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് 6 മുതൽ 2004 മേയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു.
പതിമൂന്ന് വര്‍ഷം ബിജെപിയുടെ മയൂര്‍ഭഞ്ജ് ജില്ലാ ഘടകത്തിന്റെ അധ്യക്ഷയായിരുന്നു. പട്ടികവര്‍ഗ മോര്‍ച്ച ദേശീയ നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചു. 2017 ലും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുർമുവിനെ ബിജെപി പരിഗണിച്ചിരുന്നു.
English Summary : BJP-led NDA announces Draupadi Murmu name as Presidential candidate for the upcoming elections