കോവിഡ് വാക്സീൻ തയ്യാറാക്കാൻ പദ്ധതി ; ട്വിറ്ററിൽ വ്യാജപ്രചാരണം; ഷെയർ വില ഇരട്ടിയായി
ബയോടെക് കമ്പനിയുടെ ഷെയർ മൂല്യം ഉയർത്താൻ ട്വിറ്ററിൽ വ്യാജപ്രചാരണം അഴിച്ചുവിട്ടതായി റിപ്പോർട്ട്. പെൻസിൽവാനിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒക്യുജെൻ കമ്പനി കോവിഡ് 19 വാക്സീൻ തയ്യാറാക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു.

ന്യൂയോർക്ക് ∙ ബയോടെക് കമ്പനിയുടെ ഷെയർ മൂല്യം ഉയർത്താൻ ട്വിറ്ററിൽ വ്യാജപ്രചാരണം അഴിച്ചുവിട്ടതായി റിപ്പോർട്ട്. ഒക്യുജെൻ കമ്പനിക്കെതിരെയാണ് ആരോപണം. പെൻസിൽവാനിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനി കോവിഡ് 19 വാക്സീൻ തയ്യാറാക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് ട്വിറ്ററിൽ പ്രചാരണം.
ട്വീറ്റ് പ്രചാരണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ കമ്പനിയുടെ ഷെയർ വില ഇരട്ടിയായി. വ്യാജ വാർത്തകൾ കണ്ടെത്തുന്ന സ്റ്റാർട്ടപ്പായ അലീത്തിയ ഗ്രൂപ്പ് ആണ് വ്യാജ പ്രചാരണം കണ്ടെത്തിയത്. സമൂഹമാധ്യമം കമ്പനി ദുരുപയോഗിച്ചെന്നു അലീത്തിയ ഗ്രൂപ്പ് പഠനം വ്യക്തമാക്കി.
English Summary: Twitter Accounts Hyped Company Seeking Covid Vaccine Trials: Report