ന്യൂഡൽഹി ∙ ഗോത്രവർഗ നേതാവ് ദ്രൗപദി മുർമുവിനെ (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌‍നായിക്. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാന മുഹൂർത്തമാണെന്നും ബിജെഡി നേതാവായ - Naveen Patnaik | Odisha | Draupadi Murmu | Presidential Polls | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗോത്രവർഗ നേതാവ് ദ്രൗപദി മുർമുവിനെ (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌‍നായിക്. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാന മുഹൂർത്തമാണെന്നും ബിജെഡി നേതാവായ പട്‌നായിക് പറഞ്ഞു.

‘എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നോടു സംസാരിച്ചതിൽ ഞാൻ ആഹ്ലാദവാനാണ്. ഒഡീഷയിലെ ജനങ്ങൾക്കു തീർച്ചയായും അഭിമാന മുഹൂർത്തമാണിത്. രാജ്യത്തു വനിതാ ശാക്തീകരണത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി ദ്രൗപദി മുർമു മാറും’–  നവീൻ പട്‌നായിക് ട്വീറ്റ് ചെയ്തു.

ADVERTISEMENT

ഒഡീഷയിൽ‍നിന്നുള്ള ഗോത്രവർഗ നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയതിലൂടെ ബിജെഡിയുടെ വോട്ടുകൾ ബിജെപി ലക്ഷ്യമിട്ടിരുന്നു. ഒഡീഷയിലെ മുൻ മന്ത്രിയാണ് ദ്രൗപദി. ബിജെഡി, വൈഎസ്ആർസിപി തുടങ്ങിയവയുടെ പിന്തുണയുണ്ടെങ്കിൽ ദ്രൗപദിക്കു ജയം സുഗമമാവും. വൈഎസ്ആർസിപി നേരത്തെതന്നെ എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ വാഗ്ദാനം െചയ്തിരുന്നു. മുൻ‍ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ (84) യാണു പ്രതിപക്ഷ സ്ഥാനാർഥി. അടുത്ത മാസം 18നാണ് തിരഞ്ഞെടുപ്പ്. 

English Summary: "Proud Moment": Naveen Patnaik On Odisha Leader As BJP's President Pick