ജൂൺ 22 അർധരാത്രി ഇരച്ചെത്തിയ നാത്സിപ്പട; കല്ലറ തുറന്നെത്തിയത് തിമൂറിന്റെ ‘ശാപം’?
ഞാൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോൾ ലോകം ഭയന്നുവിറയ്ക്കും- ശവകുടീരത്തിന്റെ വാതിലിൽ ഇങ്ങനെ എഴുതിവച്ചിരുന്നു. തയാറെടുപ്പുകൾ പൂർത്തിയാക്കിയ സംഘത്തിനും ആ രാത്രി ശുഭകരമായിരുന്നില്ല. പ്രകൃതിക്ഷോഭവും അസ്വസ്ഥതകളും അവരുടെ ഉറക്കം കെടുത്തി. പക്ഷേ മുന്നോട്ടു പോകാനായിരുന്നു ‘മുകളിൽ’ നിന്നുള്ള നിർദേശം. ശവകുടീരത്തിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറിയ പര്യവേക്ഷകസംഘത്തെ വരവേറ്റത് മറ്റൊരു ശാപവചനമായിരുന്നു–
ഞാൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോൾ ലോകം ഭയന്നുവിറയ്ക്കും- ശവകുടീരത്തിന്റെ വാതിലിൽ ഇങ്ങനെ എഴുതിവച്ചിരുന്നു. തയാറെടുപ്പുകൾ പൂർത്തിയാക്കിയ സംഘത്തിനും ആ രാത്രി ശുഭകരമായിരുന്നില്ല. പ്രകൃതിക്ഷോഭവും അസ്വസ്ഥതകളും അവരുടെ ഉറക്കം കെടുത്തി. പക്ഷേ മുന്നോട്ടു പോകാനായിരുന്നു ‘മുകളിൽ’ നിന്നുള്ള നിർദേശം. ശവകുടീരത്തിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറിയ പര്യവേക്ഷകസംഘത്തെ വരവേറ്റത് മറ്റൊരു ശാപവചനമായിരുന്നു–
ഞാൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോൾ ലോകം ഭയന്നുവിറയ്ക്കും- ശവകുടീരത്തിന്റെ വാതിലിൽ ഇങ്ങനെ എഴുതിവച്ചിരുന്നു. തയാറെടുപ്പുകൾ പൂർത്തിയാക്കിയ സംഘത്തിനും ആ രാത്രി ശുഭകരമായിരുന്നില്ല. പ്രകൃതിക്ഷോഭവും അസ്വസ്ഥതകളും അവരുടെ ഉറക്കം കെടുത്തി. പക്ഷേ മുന്നോട്ടു പോകാനായിരുന്നു ‘മുകളിൽ’ നിന്നുള്ള നിർദേശം. ശവകുടീരത്തിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറിയ പര്യവേക്ഷകസംഘത്തെ വരവേറ്റത് മറ്റൊരു ശാപവചനമായിരുന്നു–
‘‘വിലക്കപ്പെട്ട ശവകുടീരം തുറക്കാൻ പോകുന്നു’’-സോവിയറ്റ് യൂണിയന്റെ ഭാഗമായ സമർഖണ്ഡിലെ ജനങ്ങൾക്കിടയിൽ കാട്ടുതീപോലെ ആ വാർത്ത പരന്നു. അതിന്റെ സമീപത്തു പോകാൻ പോലും ഭയക്കുന്ന അവിടുത്തെ ജനങ്ങൾ ശാപം തങ്ങളെ നശിപ്പിക്കുമെന്ന് കരുതി പല രീതിയിലും പര്യവേക്ഷകരെ ശവകുടീരം തുറക്കുന്നതിൽനിന്നു മാറ്റിനിർത്താൻ ശ്രമിച്ചു. എന്നാൽ നിയാസോവിന്റെയും മിഖൈൽ ജെറാസിമോവിന്റെയും നേതൃത്വത്തിലുള്ള സോവിയറ്റ് ശാസ്ത്രജ്ഞർ നാട്ടുകാരുടെ ഭയത്തെ പരിഹസിച്ചുതള്ളി ശവകുടീരം തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു നീങ്ങി. എട്ടു പതിറ്റാണ്ടു മുൻപ്, 1941 ജൂൺ 16നാണ്, നൂറ്റാണ്ടുകളായി മറഞ്ഞുകിടന്ന ചരിത്രപ്രാധാന്യമുള്ള തിമൂറിന്റെ ശവകുടീരം തുറക്കുന്നതിനുള്ള ഖനനം തുടങ്ങിയത്. ചുറ്റുമുള്ള ചെറിയ കുടീരങ്ങളെല്ലാം തുറന്ന സംഘം ജൂൺ 19–ാം തീയതിയാണ് പ്രധാന ശവകുടീരം തുറക്കുന്നതിന് തയാറെടുത്തത്. ‘‘ഞാൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോൾ ലോകം ഭയന്നുവിറയ്ക്കും’’ ശവകുടീരത്തിന്റെ വാതിലിൽ ഇങ്ങനെ എഴുതിവച്ചിരുന്നു. തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയ സംഘത്തിന് ആ രാത്രി ശുഭകരമായിരുന്നില്ല. പ്രകൃതിക്ഷോഭവും അസ്വസ്ഥതകളും അവരുടെ ഉറക്കം കെടുത്തി. സംഘത്തിലുൾപ്പെട്ട പലരും പര്യവേഷണത്തിൽനിന്നു പിന്തിരിയാൻ അനുവാദം ചോദിച്ചെങ്കിലും മുന്നോട്ടു പോകാനായിരുന്നു ‘മുകളിൽ’ നിന്നുള്ള നിർദേശം. ശവകുടീരത്തിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറിയ പര്യവേക്ഷകസംഘത്തെ വരവേറ്റത് ശവക്കല്ലറയിൽ കൊത്തിവച്ചിരുന്ന മറ്റൊരു ശാപവചനമായിരുന്നു–‘‘എന്റെ ശവകുടീരത്തെ ശല്യപ്പെടുത്തുന്നവർ എന്നേക്കാൾ ഭീകരനായ ആക്രമണകാരിയെയായിരിക്കും കെട്ടഴിച്ചുവിടുന്നത്.’’ ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരത്തിലും മറ്റും ഇത്തരം ശാപവാചകങ്ങൾ കൊത്തിവച്ചിട്ടുള്ളതിനെപ്പറ്റി അറിവുള്ളതിനാൽ പര്യവേഷണസംഘം അത് വലിയ കാര്യമാക്കാതെ തിമൂറിന്റെ ശേഷിപ്പുകൾ കൂടുതൽ പഠനത്തിനായി മോസ്കോയിലേക്ക് അയച്ചു.
എന്നാൽ സോവിയറ്റ് യൂണിയനെന്ന മഹാരാജ്യത്തിനുമേൽ ആ ശാപത്തിന്റെ കരിനിഴൽ വീണുകഴിഞ്ഞിരുന്നു എന്ന് തിരിച്ചറിയാൻ രണ്ടേരണ്ട് ദിനമേ വേണ്ടിവന്നുള്ളൂ. 1941 ജൂൺ 22ന് അർധരാത്രി അഡോൾഫ് ഹിറ്റ്ലറുടെ നാത്‌സി സൈന്യം മുന്നറിയിപ്പില്ലാതെ സോവിയറ്റ് യൂണിയനെ ആക്രമിച്ചു. ചരിത്രം കണ്ട ഏറ്റവും ഭീകരമായ അധിനിവേശത്തിന് തുടക്കമിടുകയായിരുന്നു ആ രാത്രി. ഹിറ്റ്ലർക്കു മുൻപ് ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരികളിൽ ഒരാളായിരുന്ന തിമൂറിന്റേതായിരുന്നു ശാപഗ്രസ്തമായ ആ കല്ലറ.
∙ നിധികുംഭങ്ങളോടെ അടക്കിയ മൃതദേഹം
ക്രൂരതയ്ക്ക് പേരുകേട്ട ഭരണാധികാരിയായിരുന്നു മംഗോളിയൻ സൈനികത്തലവനായിരുന്ന തിമൂർ ലാങ്. ജെങ്കിസ്ഖാന്റെ പിൻഗാമിയെന്ന് സ്വയം വിശേഷിപ്പിച്ച തിമൂർ സമർഖണ്ഡ് മേഖലയിലെ (ഇന്നത്തെ തെക്കുകിഴക്കൻ ഉസ്ബെക്കിസ്ഥാൻ മേഖല) ഗോത്രവർഗക്കാരുടെ നേതൃത്വം ഏറ്റെടുത്താണ് ഭരണം തുടങ്ങുന്നത്. ചരിത്രത്തിൽ ഏറ്റവുമധികം അധിനിവേശം നടന്ന പ്രദേശങ്ങളിലൊന്നാണ് സമർഖണ്ഡ്. അവിടുത്തെ എതിർശബ്ദങ്ങളെയെല്ലാം ഇല്ലായ്മ ചെയ്ത് ഗോത്രങ്ങളുടെ പരമാധികാരിയായതോടെ തിമൂർ പടയോട്ടങ്ങൾ തുടങ്ങി. പേർഷ്യയും ഇന്നത്തെ റഷ്യയുടെ ഭാഗങ്ങളും സിറിയയും ഇറാഖും കീഴടക്കിയ തിമൂർ ശത്രുരാജ്യത്തെ സാധാരണ ജനങ്ങളെ പോലും വെറുതെ വിട്ടില്ല. കീഴക്കിയ പ്രദേശങ്ങളെല്ലാം കൊള്ളയടിക്കുകയും ജനങ്ങളെ ഒന്നടങ്കം കൊന്നൊടുക്കുകയോ അടിമകളാക്കുകയോ ചെയ്യുന്നതായിരുന്നു മംഗോളിയൻ സൈന്യത്തിന്റെ രീതി.
തുഗ്ലക് രാജവംശത്തിന്റെ ഭരണകാലത്ത് 1398–ൽ തിമൂർ ഡൽഹി ആക്രമിച്ചു. വൻസേനാശക്തി ഉണ്ടായിരുന്നെങ്കിലും ഡൽഹി സൈന്യത്തിന് തിമൂറിനോട് പിടിച്ചുനിൽക്കാനായില്ല. കൺമുന്നിൽ പെട്ടവരെയെല്ലാം കൊന്നൊടുക്കി മൂന്നു ദിവസംകൊണ്ട് ഡൽഹി മുഴുവൻ കൊള്ളയടിച്ചാണ് തിമൂറിന്റെ സൈന്യം ഭാരതത്തിൽനിന്നു മടങ്ങിയത്. അടിമകളായി അന്നു പിടിച്ചവരുടെ കൂട്ടത്തിൽ ഡൽഹിയിലെ ശിൽപികളും കലാകാരന്മാരും ഉൾപ്പെട്ടിരുന്നു.
മുഗൾ സാമ്രാജ്യത്തെ ആക്രമിച്ചതിനുശേഷമാണ് തിമൂറിന്റെ കണ്ണ് ചൈനയിലെ മിങ് സാമ്രാജ്യത്തിലേക്കു തിരിയുന്നത്. വലിയ സേനാബലവുമായി മിങ് അതിർത്തിയിലെത്തിച്ചേർന്നെങ്കിലും അസുഖബാധിതനായ തിമൂർ 1405 ഫെബ്രുവരി 18ന് അന്തരിച്ചു, ചക്രവർത്തിയുടെ ആഗ്രഹം പോലെ മൃതദേഹം വിലാപയാത്രയായി സമർഖണ്ഡിലേക്ക് കൊണ്ടുപോയി. മധ്യ ഏഷ്യയിൽ നിലവിലുണ്ടായിരുന്ന വാസ്തുനിർമാണശൈലിയിൽ അതീവഭംഗിയോടെയാണ് ശവകുടീരം പണിതത്. ഭാരതത്തിൽനിന്ന് മുൻപ് അടിമകളായി കൊണ്ടുപോയ ശിൽപികളും നിർമാണത്തിൽ പങ്കെടുത്തിരുന്നു.
ആർഭാടപൂർണമായ ശവക്കല്ലറയിൽ അനേകം നിധികുംഭങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും അകമ്പടിയോടെയാണ് ചക്രവർത്തിയുടെ ശരീരം സംസ്കരികരിച്ചത്. പലതരം സുഗന്ധലേപനങ്ങൾ ഉപയോഗിച്ച് എംബാം ചെയ്തായിരുന്നു മൃതദേഹം കേടുകൂടാതെ സൂക്ഷിച്ചത്. കല്ലറ തുറക്കുന്ന സമയത്ത് അസാധാരണമായ ഗന്ധം അനുഭവപ്പെട്ടതായി നരവംശ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. ശാപത്തിന്റെ ഗന്ധമെന്നാണ് അത് അറിയപ്പെട്ടിരുന്നതെങ്കിലും, അതല്ല സുഗന്ധലേപനങ്ങളുടേതാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. തിമൂറിന്റെ മരണപ്പെട്ട കുടുംബാംഗങ്ങളെയും അതിനടുത്തുതന്നെയാണ് സംസ്കരിച്ചിരുന്നത്. തിമൂറിന്റെ മരണത്തോടെ സാമ്രാജ്യം ദുർബലമായി. അധികം വൈകാതെ സമർഖണ്ഡിന്റെ പ്രതാപവും അസ്തമിച്ചു. അതോടെ ഒരു കാലത്ത് ഏഷ്യൻ ഭൂഖണ്ഡത്തിന്റെ മിക്ക ഭാഗങ്ങളും കീഴടക്കിവച്ചിരുന്ന തിമൂറിന്റെ ശവകുടീരം ചരിത്രത്തിന്റെ താളുകൾക്കിടയിലേക്ക് മറഞ്ഞു.
∙ സോവിയറ്റ് യൂണിയനെ ‘രക്ഷിച്ചതാര്’?
ഓപറേഷൻ ബാർബറോസ എന്ന കോഡ് നാമത്തിലാണ് സോവിയറ്റ് യൂണിയനിലേക്ക് നാസിപ്പട ഇരച്ചുകയറിയത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ റോമൻ ചക്രവര്‍ത്തിയും ജർമൻ രാജാവുമായിരുന്ന ഫ്രെഡറിക് ബാർബറോസയിൽനിന്നായിരുന്നു ഓപറേഷന് ആ പേരു നൽകിയത്. സോവിയറ്റ് പ്രതിരോധനിരകളെ ഛിന്നഭിന്നമാക്കി നാത്‌സികൾ മുന്നേറി. ലക്ഷക്കണക്കിന് സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയോ കോൺസൻട്രേഷൻ ക്യാംപുകളിലെ കൂട്ടക്കൊലയ്ക്ക് വിധേയരാക്കപ്പെടുകയോ ചെയ്തു. സോവിയറ്റ് നഗരങ്ങൾ ഒന്നൊന്നായി ജർമൻ സേനയ്ക്കു കീഴടങ്ങി. എല്ലാം തകർത്തെറിഞ്ഞായിരുന്നു ആ മുന്നേറ്റം. സോവിയറ്റ് യൂണിയൻ കീഴടങ്ങുമെന്ന ഘട്ടത്തിലാണ് 1943–ൽ സോവിയറ്റ് വ്യാവസായിക നഗരമായ സ്റ്റാലിൻഗ്രാഡിനുവേണ്ടിയുള്ള പോരാട്ടത്തിൽ റഷ്യൻ സൈന്യം നിർണായകവിജയം നേടിയത്. ഏതാണ്ട് മൂന്ന് ലക്ഷത്തോളം സൈനികരടങ്ങിയ ജർമൻ സിക്സ്ത് ആർമി പൂർണമായും സോവിയറ്റ് സൈന്യത്തിന് കീഴടങ്ങി. അതോടെ രണ്ടാംലോകമഹായുദ്ധത്തിലെ ജർമനിയുടെ പരാജയം തുടങ്ങുകയായിരുന്നു.
ജർമൻ പരാജയത്തിന് ഒരു മാസം മുൻപായിരുന്നു മുൻപ് മോസ്കോയിലെത്തിച്ച തിമൂറിന്റെ ശേഷിപ്പുകൾ തിരികെ സമർഖണ്ഡിലെത്തിച്ച് ഇസ്ലാം മതാചാരങ്ങളനുസരിച്ച് സംസ്കരിക്കണമെന്ന് ജോസഫ് സ്റ്റാലിൻ ഉത്തരവ് നൽകിയത്. ശവക്കല്ലറ അടച്ചതോടെയാണ് സോവിയറ്റ് സൈന്യം വിജയം നേടിയതെന്ന് തിമൂറിന്റെ ശാപം സത്യമെന്ന് വിശ്വസിക്കുന്നവർ അവകാശപ്പെടുന്നു. ശാപകഥ സോവിയറ്റ് യൂണിയന്റെ കിഴക്കൻ പ്രദേശങ്ങളിൽ പ്രചരിക്കപ്പെട്ടെങ്കിലും സോവിയറ്റ് യൂണിയനെ ആക്രമിക്കുകയെന്നത് രണ്ടാംലോകയുദ്ധം ആരംഭിക്കുന്നതിനു മുൻപുതന്നെ അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യ അജൻഡ ആയിരുന്നു. അതുപോലെ സ്റ്റാലിൻഗ്രാഡിൽ തങ്ങളുടെ പ്രതിരോധം ദുർബലമായെന്ന് ശത്രുവിനെ ബോധ്യപ്പെടുത്തി വളഞ്ഞുപിടിക്കുകയെന്ന സോവിയറ്റ് സൈനിക തന്ത്രത്തിലായിരുന്നു ജർമൻ സേന പരാജയപ്പെട്ടത്. 1942 ഡിസംബർ 20നാണ് തിമൂറിന്റെ അവശേഷിപ്പുകൾ സംസ്കരിച്ചത്. അതിനു മുൻപുതന്നെ സോവിയറ്റ് സൈന്യം സ്റ്റാലിൻഗ്രാഡിലെ ജർമൻ സിക്സ്ത് ആർമിയെ പൂർണമായും വലയം ചെയ്തിരുന്നു.
വസ്തുതകൾ ഇങ്ങനെയാണെങ്കിലും തിമൂറിന്റെ ശവക്കല്ലറയിലെ ശാപവചനങ്ങൾ പോലെ തിമൂറിനേക്കാൾ ഭീകരമായ അധിനിവേശമായിരുന്നു നാത്‌സി സൈന്യം റഷ്യയിൽ നടത്തിയത്. ലോകം അന്നേവരെ കണ്ടതിൽ ഏറ്റവും ഭീകരമായ യുദ്ധങ്ങളിലൊന്നായിരുന്നു അത്. സൈനികരും സാധാരണക്കാരുമായി ഏതാണ്ട് അഞ്ച് കോടിയോളം പേർ കൊല്ലപ്പെട്ടു. മോസ്കോയ്ക്ക് പടിഞ്ഞാറുണ്ടായിരുന്ന ഒട്ടുമിക്ക നഗരങ്ങളും ഗ്രാമങ്ങളും പാടേ തകർക്കപ്പെടുകയും ചെയ്തു. സത്യമെന്തായാലും ഇൗജിപ്തിലെ ഫറവോ തുത്തൻഖാമന്റെ ശാപം പോലെ തിമൂറിന്റെ ശാപവും തലമുറകളെ ഭയപ്പെടുത്തി ഇന്നും അനശ്വരമായി നിലനിൽക്കുന്നു.
∙ ഇറാനും കരീനയും തിമൂറും
തിമൂറിന്റെ ശാപത്തിന്റെ ‘ചൂടേറ്റ’ ഭരണാധികാരികൾ വേറെയുമുണ്ട്. അതിൽ ഏറെ കുപ്രസിദ്ധമായത് ഇറാന്റെ ചരിത്രത്തിലെ ഏറെ പേരുകേട്ട രാജാക്കന്മാരിലൊരാളായ നാദെർ ഷായാണ് (1688–1747). അഫ്ഷാരിദ് രാജവംശത്തിന്റെ സ്ഥാപകനായ അദ്ദേഹം പടയോട്ട നാളുകളിൽ ഒരിക്കൽ തിമൂറിന്റെ കല്ലറയെ അലങ്കരിച്ചിരുന്ന വിലയേറിയ രത്നം സ്വന്തമാക്കി. അത് ഇറാനിലെത്തിച്ചു. പക്ഷേ ഒരിക്കൽ അതു രണ്ടായി പിളർന്ന് ഉപയോഗശൂന്യമായി. നാദെർഷായുടെ കഷ്ടകാലം അതോടെ തുടങ്ങി. രോഗഗ്രസ്തനായി. ഒടുവിൽ രത്നം പൂർവരൂപത്തിലാക്കി തിരികെ തിമൂറിന്റെ ശവകുടീരത്തിലെത്തിച്ചപ്പോഴാണ് പ്രശ്നങ്ങൾ അവസാനിച്ചതെന്നാണു കഥ.
രാജ്യങ്ങൾ പടവെട്ടിപ്പിടിക്കുന്ന കാര്യത്തിൽ തിമൂറിന്റെയും ജെങ്കിസ്ഖാന്റെയും ആരാധകനുമായിരുന്നു നാദെർഷാ. തിമൂർ ചെയ്തതു പോലെ ശത്രുക്കളുടെ തലയോട്ടികൾ കൊണ്ട് സ്തൂപങ്ങൾ നിർമിക്കുന്നത് നാദെറിന്റെയും രീതിയായിരുന്നു. ഇന്ത്യയിലും ആക്രമണം നടത്തിയിട്ടുണ്ട് ഈ രാജാവ്. ഡൽഹി കൊള്ളയടിച്ച് വിലയേറിയ രത്നങ്ങളും സ്വർണവും ഉൾപ്പെടെ ഇറാനിലേക്കു കടത്തുകയും ചെയ്തു. അന്നു കടത്തിയവയിൽ വിലയേറിയ കോഹിനൂർ രത്നവുമുണ്ടായിരുന്നെന്നു പറയപ്പെടുന്നു.
തിമൂറിന്റെ ശാപവും ഒരുപക്ഷേ ചരിത്രത്തിലെ അന്ധവിശ്വാസങ്ങളിലൊന്നാകാം. പക്ഷേ യുക്തിയെ മറയ്ക്കുന്ന ഇത്തരം അനേകം സംഭവങ്ങൾ കൂടി ഒളിപ്പിച്ചാണ് തിമൂറിന്റെ കല്ലറ ഇന്നും നിലകൊള്ളുന്നത്. ഇന്ത്യയിലും തിമൂറിന്റെ പേര് ഏതാനും വർഷം മുന്‍പു ചർച്ചയായിരുന്നു. ബോളിവുഡ് ദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും മകന് തിമൂർ എന്നു പേരിട്ടപ്പോഴായിരുന്നു അത്. അന്ന് ഗൂഗിളിലുൾപ്പെടെ ഇന്ത്യ തിരഞ്ഞത്, എന്തുകൊണ്ട് തിമൂർ എന്ന പേര് എന്നായിരുന്നു? ആരാണ് തിമൂർ എന്നും!
English Summary: The curse of Taimur and the War of Germany over Soviet Union