ലക്ഷദ്വീപിൽനിന്നു വൻകരയിലേക്കും തിരിച്ചുമുള്ള കപ്പൽ സർവീസുകളിൽ വൻ കുറവു വന്നത് നാട്ടുകാരെ ദുരിതത്തിലേക്കു തള്ളിയിട്ടിരിക്കുകയാണ്. ടിക്കറ്റ് കിട്ടാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. ഏതാനും ദിവസത്തെ താമസത്തിനുള്ള പണവുമായി കൊച്ചിയിൽ കപ്പലിറങ്ങിയ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കിട്ടാതായതോടെ കയ്യിലുള്ള പണം മുഴുവൻ തീർന്നു വഴിയോരത്ത് അന്തിയുറങ്ങേണ്ട ഗതികേടു പോലുമുണ്ടായി. ആരാണ് ഇതിനു പിന്നിൽ?

ലക്ഷദ്വീപിൽനിന്നു വൻകരയിലേക്കും തിരിച്ചുമുള്ള കപ്പൽ സർവീസുകളിൽ വൻ കുറവു വന്നത് നാട്ടുകാരെ ദുരിതത്തിലേക്കു തള്ളിയിട്ടിരിക്കുകയാണ്. ടിക്കറ്റ് കിട്ടാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. ഏതാനും ദിവസത്തെ താമസത്തിനുള്ള പണവുമായി കൊച്ചിയിൽ കപ്പലിറങ്ങിയ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കിട്ടാതായതോടെ കയ്യിലുള്ള പണം മുഴുവൻ തീർന്നു വഴിയോരത്ത് അന്തിയുറങ്ങേണ്ട ഗതികേടു പോലുമുണ്ടായി. ആരാണ് ഇതിനു പിന്നിൽ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷദ്വീപിൽനിന്നു വൻകരയിലേക്കും തിരിച്ചുമുള്ള കപ്പൽ സർവീസുകളിൽ വൻ കുറവു വന്നത് നാട്ടുകാരെ ദുരിതത്തിലേക്കു തള്ളിയിട്ടിരിക്കുകയാണ്. ടിക്കറ്റ് കിട്ടാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. ഏതാനും ദിവസത്തെ താമസത്തിനുള്ള പണവുമായി കൊച്ചിയിൽ കപ്പലിറങ്ങിയ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കിട്ടാതായതോടെ കയ്യിലുള്ള പണം മുഴുവൻ തീർന്നു വഴിയോരത്ത് അന്തിയുറങ്ങേണ്ട ഗതികേടു പോലുമുണ്ടായി. ആരാണ് ഇതിനു പിന്നിൽ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷദ്വീപുകാർക്ക് കോവിഡ്‌കാലം പേടിസ്വപ്നമായിരുന്നു. ചികിത്സാവശ്യങ്ങൾക്കു പോലും വൻകരയിലേക്കെത്താനാകാതെ ദ്വീപുകളിൽ തന്നെ കുടുങ്ങിപ്പോയ കാലം. കൊച്ചിയിലും കോഴിക്കോടുമെത്തി അവിടെത്തന്നെ പെട്ടുപോയവരും കുറവായിരുന്നില്ല. ആദ്യം കോവിഡ്‌രഹിതം ആയിരുന്ന ദ്വീപിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനമായി. വൻകരയിലെ ഹോട്ടലുകളിലും ദ്വീപ് ഭരണകൂടത്തിന്റെ ഗെസ്റ്റ് ഹൗസുകളിലുമെന്നു വേണ്ട സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ വരെ മാസങ്ങളോളം തങ്ങേണ്ടി വന്ന ദ്വീപുവാസികളേറെ. വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന സൈനികരുൾപ്പെടെയുള്ളവർക്ക് അവധിക്കാലത്തു പോലും ദ്വീപിലേക്കു മടങ്ങാൻ പറ്റാത്ത സ്ഥിതിയുമുണ്ടായി. ദ്വീപിലാകട്ടെ മരുന്നിനും അവശ്യസാധനങ്ങൾക്കു പോലും ക്ഷാമവും. എന്നാൽ കോവിഡിന്റെ ശക്തി കുറയുകയും ദ്വീപിനെയും വൻകരയെയും ബന്ധിപ്പിച്ചുള്ള യാത്രാമാർഗം തുറന്നു കിട്ടുകയും ചെയ്തതോടെ നാട്ടുകാർ ഒന്നാശ്വസിച്ചതാണ്. പക്ഷേ, കോവിഡ് നൽകിയ ദുരിതത്തിനേക്കാൾ വലിയൊരു പ്രശ്നമുണ്ട് ദ്വീപിന് ഇന്ന്– യാത്രാദുരിതം. ദ്വീപിൽനിന്നു വൻകരയിലേക്കും തിരിച്ചുമുള്ള കപ്പൽ സർവീസുകളിൽ വൻ കുറവു വന്നതാണു നാട്ടുകാരെ ദുരിതത്തിലേക്കു തള്ളിയിട്ടത്. ടിക്കറ്റ് കിട്ടാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. ഏതാനും ദിവസത്തെ താമസത്തിനുള്ള പണവുമായി കൊച്ചിയിൽ കപ്പലിറങ്ങിയ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കിട്ടാതായതോടെ കയ്യിലുള്ള പണം മുഴുവൻ തീർന്നു വഴിയോരത്ത് അന്തിയുറങ്ങേണ്ട ഗതികേടു പോലുമുണ്ടായി. കോവിഡ്‌കാലത്തു പോലും ഇത്ര ദുരിതം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നാണ് ദ്വീപുവാസികൾ പറയുന്നത്.

ലക്ഷദ്വീപിലേക്കു സർവീസ് നടത്തിയിരുന്ന ടിപ്പു സുൽത്താൻ കപ്പൽ. ഫയൽ ചിത്രം: അരുൺ ചന്ദ്രബോസ്

∙ കടൽ കടക്കാൻ മാർഗമില്ല

ADVERTISEMENT

ജനവാസമുള്ള പത്തോളം ദ്വീപുകളാണു ലക്ഷദ്വീപിലുള്ളത്. ഒരാവശ്യമുണ്ടായാൽ ഓരോ ദ്വീപുവാസിയും ആദ്യം ഓടിയെത്തുക കൊച്ചിയിലേക്കോ കോഴിക്കോട്ടേക്കോ ആണ്. ചികിത്സ, പഠനം, വ്യാപാരം എന്നു വേണ്ട എന്തിനും ഏതിനും കേരളമാണു ലക്ഷദ്വീപിന്റെ കൈത്താങ്ങ്. ദ്വീപിൽനിന്നു വൻകരയിലേക്കും തിരിച്ചും യാത്രക്കാരുമായി നിത്യം കടൽ താണ്ടിയെത്തുന്ന കപ്പലുകളാണു പ്രധാന യാത്രാമാർഗം. അഗത്തി ദ്വീപിൽ ചെറിയൊരു വിമാനത്താവളവും എല്ലാ ദിവസവും വിമാന സർവീസുമൊക്കെയുണ്ടെങ്കിലും എല്ലാവർക്കും ഇതിനെ ആശ്രയിക്കാനുള്ള പാങ്ങില്ല. ഏഴു കപ്പലുകളാണു കൊച്ചിക്കും ലക്ഷദ്വീപിനുമിടയിൽ. എന്നാൽ, ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷന്റെ കീഴിലുള്ള ഈ കപ്പലുകളിൽ രണ്ടെണ്ണം മാത്രമാണു നിലവിൽ സർവീസ് നടത്തുന്നത്. ഏഴു കപ്പലുകൾ ഓടിക്കൊണ്ടിരുന്നപ്പോൾ പോലും ദ്വീപുകാർക്കു യാത്രയ്ക്കായി കാത്തിരിപ്പു വേണ്ടി വന്നിരുന്നു. കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ സ്ഥിതി അതീവഗുരുതരമായി.

ലക്ഷദ്വീപിലേക്കു സർവീസ് നടത്തിയിരുന്ന അമിൻദ്വിവി, ടിപ്പു സുൽത്താൻ എന്നീ കപ്പലുകൾ. ഫയൽ ചിത്രം: അരുൺ ചന്ദ്രബോസ്

∙ ലക്ഷദ്വീപിന്റെ കപ്പലുകൾ

എംവി കോറൽ (400 പേർക്കു സഞ്ചരിക്കാം), എംവി അറേബ്യൻ സീ(250) എന്നിവയാണു നിലവിൽ സർവീസ് നടത്തുന്ന രണ്ടു കപ്പലുകൾ. എംവി കവരത്തി(700), എംവി ലഗൂൺ(400), എംവി മിനിക്കോയ്(150), എംവി അമിൻദിവി(150) എന്നിവയാണു മറ്റു കപ്പലുകൾ. ഇവയെല്ലാം കൊച്ചിയിൽ അറ്റകുറ്റപ്പണിയിലാണ്. ഇതിൽ എംവി കവരത്തിയാണ് ലക്ഷദ്വീപു ഭരണകൂടത്തിന്റെ കൈവശമുള്ള ഏറ്റവും വലിയ യാത്രാക്കപ്പൽ. രാജ്യത്തു നിർമിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ യാത്രക്കപ്പൽ കൂടിയാണിത്. 700 യാത്രക്കാർക്കു പുറമെ 200 ടൺ ചരക്കും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ആറു ഡെക്കുകളുള്ള ഈ കപ്പലിൽ ഹെലിപാഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണുള്ളത്. ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികൾ പ്രധാനമായും ഉപയോഗിച്ചിരുന്ന കപ്പലാണിത്.

ഒരു വർഷം മുൻപു ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ എംവി കവരത്തിയിൽ തീപിടിച്ചതോടെയാണു സർവീസ് നിലച്ചത്. ഇനിയും ഇതിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പുറത്തിറക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ഒറ്റ സർവീസിൽ ഏറ്റവുമധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്ന ഈ കപ്പലിന്റെ സർവീസ് നിലച്ചതു തന്നെയാണു ലക്ഷദ്വീപ് ഇപ്പോൾ നേരിടുന്ന യാത്രാദുരിതത്തിന്റെ പ്രധാന കാരണം. മിനിക്കോയ്, അമിൻദിവി എന്നീ കപ്പലുകൾ മഴക്കാലത്തു സർവീസ് നടത്താൻ പറ്റുന്നവയല്ല. ചെറിയ കപ്പലുകളായതിനാൽ കടൽ ക്ഷോഭത്തെ അതിജീവിക്കാനാകില്ലെന്നതിനാൽ വർഷത്തിൽ കഷ്ടിച്ച് ഏഴു മാസത്തോളമേ ഇവ സർവീസ് നടത്താറുള്ളൂ. എന്നാൽ നീറ്റിലിറക്കി 20 വർഷം കഴിഞ്ഞ ഇവ പൊളിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണു ദ്വീപുവാസികൾ പറയുന്നത്. അറ്റകുറ്റപ്പണി അധികച്ചെലവാണെന്നാണ് അധികൃതരുടെ ന്യായം. ഈ രണ്ടു കപ്പലുകൾക്കും 3 വർഷം കൂടി സർവീസ് നടത്താൻ അനുമതിയുണ്ടായിരിക്കെയാണു പൊളിക്കാൻ നീക്കം നടക്കുന്നത്.

∙ കിട്ടാനില്ല ടിക്കറ്റ്

ADVERTISEMENT

ഓൺലൈൻ മുഖേനയാണു ലക്ഷദ്വീപ് കപ്പലുകളിൽ ടിക്കറ്റ് നൽകുന്നത്. എന്നാൽ, യാത്രാപ്രശ്നം രൂക്ഷമായതോടെ കൊച്ചിയിലെ ടെർമിനലിൽനിന്നു നേരിട്ടും ടിക്കറ്റ് നൽകി. ടിക്കറ്റ് കിട്ടാതെ കൊച്ചിയിൽ കുടുങ്ങിയവർ കൗണ്ടറിൽ ടിക്കറ്റ് എടുക്കാൻ എത്തുമ്പോഴേക്കും ഓൺലൈൻ മുഖേനയുള്ള ടിക്കറ്റ് വിറ്റു തീർന്നിട്ടുണ്ടാകുമെന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

യാത്രാക്കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ കോഴിക്കോട് കുടുങ്ങിയ ലക്ഷദ്വീപ് നിവാസികൾ ബേപ്പൂർ പോർട്ട് ഓഫിസിനു മുന്നില്‍. 2022 ജൂണ്‍ 13ലെ ചിത്രം.

∙ പ്രക്ഷോഭവുമായി സംഘടനകൾ

യാത്രാപ്രശ്നത്തിൽ ദ്വീപിന്റെ പ്രതിഷേധം ആദ്യം പതിഞ്ഞ മട്ടിലായിരുന്നു. എന്നാൽ, അടിയന്തര ചികിത്സ വേണ്ട രോഗികൾക്കു കൊച്ചിയിലെയും കോഴിക്കോട്ടെയും ആശുപത്രികളിലേക്കെത്താൻ പോലും മാർഗമില്ലാതായതോടെ ദ്വീപുകാർ സഹനത്തിന്റെ നെല്ലിപ്പലക കണ്ടു. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിനു മുന്നിൽ ശക്തമായ പ്രക്ഷോഭത്തിനു തുടക്കമിട്ടായിരുന്നു ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കു ദ്വീപിന്റെ മറുപടി. ദ്വീപുവാസികൾക്കു പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ സംഘടനകളുമെത്തിയതോടെ സമര പരമ്പരകൾ തന്നെ അരങ്ങേറി. കൂടുതൽ കപ്പലുകൾ അനുവദിക്കാം എന്ന ഉറപ്പിൻമേൽ, മൂന്നാഴ്ച നീണ്ട പ്രക്ഷോഭത്തിനു താൽക്കാലിക ശമനമായിട്ടുണ്ടെങ്കിലും യാത്രാപ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നു ദ്വീപുകാർ പറയുന്നു. വിവിധ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനു തുടക്കമിട്ടു കഴിഞ്ഞു.

∙ ഇടതടവില്ലാതെ സർവീസുകൾ

ADVERTISEMENT

രണ്ടു കപ്പലുകളും ഇടവേളയില്ലാതെ സർവീസ് നടത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ കപ്പലുകളും കൊച്ചിയിലെത്തി മടങ്ങുന്നു. രണ്ടു കപ്പലുകളിലുമായി 650 സീറ്റുകൾ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ യാത്രികരുടെ കാത്തിരിപ്പിനു നീളമേറുന്നു. ദ്വീപിൽ നിന്നു പുറപ്പെടുന്ന കപ്പലുകളിൽ ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ ആളെ കയറ്റി വിടുന്നുണ്ടെന്നു ദ്വീപുകാർ പറയുന്നു. എന്നാൽ, കൊച്ചി തുറമുഖത്തു സുരക്ഷാ പരിശോധന കർശനമായതിനാൽ ഇവിടെ നിന്നു പുറപ്പെടുമ്പോൾ അധികം ആളെ കയറ്റിയുള്ള സർവീസ് നടക്കില്ല.

ലക്ഷദ്വീപിൽ നിന്നു ബേപ്പൂർ തുറമുഖത്ത് എത്തിയ അമിൻദ്വിവി കപ്പൽ.

കൊച്ചിയിലെത്തി മടങ്ങുന്നവർക്കു ഒരാഴ്ച വരെ കാത്തിരുന്നാൽ ടിക്കറ്റ് കിട്ടുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാൽ ദ്വീപിൽനിന്നു വരുന്നവർ ഏറെ കാത്തിരിക്കേണ്ടി വരുന്നതായി പരാതിയുണ്ട്. അടുത്തയാഴ്ച മുതൽ ഒരു ചെറിയ കപ്പൽ കൂടി സർവീസ് നടത്തുമെന്നും നിലവിലെ പ്രതിസന്ധി പൂർണമായും പരിഹരിക്കപ്പെടുമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ഇപ്പോൾ തുടർച്ചയായി ഓടുന്ന കപ്പലുകൾക്കു തകരാറുണ്ടായാൽ പ്രതിസന്ധി ഇരട്ടിക്കുമെന്ന ആശങ്കയിലാണു ദ്വീപുവാസികൾ.

∙ കേരള ബന്ധം മുറിക്കാനുള്ള തന്ത്രമോ?

യാത്രാപ്രതിസന്ധിക്കുള്ള കാരണമായി അധികൃതർ പറയുന്നതു കപ്പലുകളുടെ കുറവാണെങ്കിലും ദ്വീപുകാർ ഇതു വിശ്വസിച്ചിട്ടില്ല. നിലവിലെ യാത്രാപ്രതിസന്ധി ഭരണകൂടസൃഷ്ടിയാണെന്നാണ് ആരോപണം. കേരളവുമായി ദ്വീപിനുള്ള പൊക്കിൾക്കൊടി ബന്ധം മുറിക്കുക എന്നതാണു യാത്രാപ്രതിസന്ധി സൃഷ്ടിച്ചതിനു പിന്നിലെ യഥാർഥ കാരണമെന്നാണു ദ്വീപുവാസികളിൽ ഏറെയും വിശ്വസിക്കുന്നത്. നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അധികാരമേറ്റതിനു ശേഷം ദ്വീപിൽ ഉടലെടുത്തിട്ടുള്ള അനേകം പ്രശ്നങ്ങളുമായി യാത്രാപ്രതിസന്ധിയെയും ചേർത്തു വായിക്കുകയാണിവർ. ദ്വീപിൽ മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നുണ്ടെന്നും ഇത്തരം സന്ദർഭങ്ങളിൽ കേരളത്തിലെ പൊതുസമൂഹം ദ്വീപുവാസികളോടു കാണിക്കുന്ന ഐക്യദാർഢ്യം അധികാരികളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

മംഗളൂരുവിൽ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട യാത്രാ കപ്പലായ മിനിക്കോയ് മംഗളൂരു ബന്ദർ തുറമുഖത്തുനിന്നു പുറപ്പെടാനൊരുങ്ങുന്നു. (ഫയൽ ചിത്രം)

കേരളവുമായുള്ള ദ്വീപിന്റെ ബന്ധം മുറിക്കാനുള്ള ഗൂഢപദ്ധതിയുണ്ടെന്നാണ് ആരോപണം. അടുത്ത കാലത്തു ബേപ്പൂരിൽനിന്നുള്ള ചരക്കു ഗതാഗതം നാലിലൊന്നായി കുറച്ചതും മംഗളൂരു തുറമുഖവുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കൊച്ചിയിലുണ്ടായിരുന്ന ഓഫിസുകൾ അടച്ചുപൂട്ടുകയും അതിൽ പലതും മംഗളൂരുവിലേക്കു പറിച്ചുനട്ടതും ദ്വീപുവാസികളുടെ ആരോപണം ശരിവയ്ക്കുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒരു ശ്രമവും നടത്തുന്നില്ലെന്നും ലക്ഷദ്വീപിലെ പല ദ്വീപുകളുമായും മംഗലാപുരത്തിനുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം മാത്രമാണു കൂടുതൽ സർവീസുകൾ അവിടേക്കു മാറ്റാനുള്ള ശ്രമത്തിനു പിന്നിലെന്നുമാണ് അധികൃതരുടെ ന്യായം.

English Summary: Number of Ships Services Decreased between Lakshadweep and Kerala; Is there any Hidden Agenda behind this?