രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ജഗൻ മോഹൻ റെഡ്ഡിയുടെ പിന്തുണ ദ്രൗപദി മുർമുവിന്
അമരാവതി∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് പിന്തുണ അറിയിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. Draupadi Murmu, India President Election 2022, Presidential Poll, Jagan Mohan Reddy, Andhra Pradesh

അമരാവതി∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് പിന്തുണ അറിയിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഗോത്ര വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പമാണ് താനെപ്പോഴുമെന്ന് ജഗൻ മോഹൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുൻനിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ എത്താനാകില്ലെന്നും രാജ്യസഭാംഗവും പാർട്ടിയും പാർലമെന്ററി പാർട്ടി നേതാവ് വിജയ്സായ് റെഡ്ഡിയും ലോക്സഭാംഗം മിഥുൻ റെഡ്ഡിയും പങ്കെടുക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്താക്കിയിട്ടുണ്ട്.
അതേസമയം, ഇന്നലെ ഡൽഹിയിലെത്തിയ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്.
English Summary: Presidential Polls: Andhra Chief Minister Backs Draupadi Murmu