ജോർദാൻ തുറമുഖത്ത് വിഷവാതക ദുരന്തം; 10 മരണം, 251 പേർക്ക് പരുക്ക്
അമ്മാൻ ∙ ജോർദാനിലെ അഖാഖ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തിൽ 10 മരണം. 251 പേർക്ക് പരുക്കേറ്റു. ചരക്കുനീക്കത്തിനിടെ, വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്നു വീണതാണ് അപകട...

അമ്മാൻ ∙ ജോർദാനിലെ അഖാഖ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തിൽ 10 മരണം. 251 പേർക്ക് പരുക്കേറ്റു. ചരക്കുനീക്കത്തിനിടെ, വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്നു വീണതാണ് അപകട കാരണം. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂർണമായും അടച്ചു. വാതകചോർച്ച തടയാൻ ശ്രമം തുടരുകയാണെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
‘199 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങൾ വീടുകൾക്കുള്ളിൽ കഴിയണം. ജനലുകളും വാതിലും അടച്ചുവെന്ന് ഉറപ്പുവരുത്തണം’- ആരോഗ്യപ്രവർത്തകൻ ജമാൽ ഒബൈദത്ത് പറഞ്ഞു. അപകടസ്ഥലത്തിന്റെ ഏറ്റവുമടുത്ത ജനവാസപ്രദേശം 25 കിലോമീറ്റർ അകലെയാണെന്നു പൊലീസ് വ്യക്തമാക്കി.
English Summary: Jordan port city gas leak - Latest updates