ന്യൂ‍ഡൽഹി∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ പിന്തുണയ്ക്കും. സിൻഹയുടെ നാമനിർ‌ദേശ പത്രിക സമർപ്പിക്കുന്ന ചടങ്ങിലും ടിആർഎസ് പങ്കെടുക്കുമെന്നും തെലങ്കാന മന്ത്രി കെ.ടി. രാമറാവു... TRS, President Election

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ പിന്തുണയ്ക്കും. സിൻഹയുടെ നാമനിർ‌ദേശ പത്രിക സമർപ്പിക്കുന്ന ചടങ്ങിലും ടിആർഎസ് പങ്കെടുക്കുമെന്നും തെലങ്കാന മന്ത്രി കെ.ടി. രാമറാവു പ്രതികരിച്ചു.

ടിആർഎസിന്റെ പാർലമെന്റ് അംഗങ്ങളും കെ.ടി. രാമ റാവുവുമാണ് ഡൽഹിയിലെ ചടങ്ങിൽ പങ്കെടുക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതു വൈകിപ്പിക്കുന്നതിനെതിരെ ടിആർഎസ് നേരത്തേ രംഗത്തെത്തിയിരുന്നു. സ്ഥാനാർഥിയെ തിരഞ്ഞെടുത്തു കഴിഞ്ഞ് അദ്ദേഹത്തിന്റെ അഭിപ്രായവും കേട്ടശേഷം പ്രതിപക്ഷ യോഗം ചേരുന്നത് എന്തിനാണെന്നും ടിആർഎസ് ചോദിച്ചു.

ADVERTISEMENT

പ്രതിപക്ഷ യോഗം ചേർന്ന് പൊതു സമ്മതം നേടിയ ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു ടിആർഎസിന്റെ നിലപാട്. കഴിഞ്ഞ ആഴ്ചയാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. എൻസിപി നേതാവ് ശരദ് പവാർ, നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, ബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരെ പരിഗണിച്ച ശേഷമാണ് യശ്വന്ത് സിൻഹയിലേക്ക് പ്രതിപക്ഷം എത്തിച്ചേർന്നത്.

English Summary: Chief Minister KCR's Party Backs Yashwant Sinha For President