‘എസ്എഫ്ഐ ഗുണ്ടാപടയ്ക്ക് ധീരജിന്റെ അവസ്ഥയുണ്ടാകല്ലെ...’; പ്രകോപന പ്രസംഗവുമായി സി.പി മാത്യു
മുരിക്കാശ്ശേരി∙ വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫിസ് അടിച്ച് പൊളിക്കാൻ തീരുമാനിച്ച എസ്എഫ്ഐയുടെ ഗുണ്ടാപടയോട് ധീരജിന്റെ അവസ്ഥയുണ്ടാകല്ലെയെന്ന് സി.പി മാത്യുവിന്റെ പ്രസംഗം. ഇടുക്കി എൻജിനീയറിങ് കോളജിൽ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ CP Mathew, Idukki DCC, Provocative President, Manorama News

മുരിക്കാശ്ശേരി∙ വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫിസ് അടിച്ച് പൊളിക്കാൻ തീരുമാനിച്ച എസ്എഫ്ഐയുടെ ഗുണ്ടാപടയോട് ധീരജിന്റെ അവസ്ഥയുണ്ടാകല്ലെയെന്ന് സി.പി മാത്യുവിന്റെ പ്രസംഗം. ഇടുക്കി എൻജിനീയറിങ് കോളജിൽ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തികൊന്ന ധീരജിന്റെ കൊലപാതകത്തെ സൂചിപ്പിച്ചായിരുന്നു പ്രസംഗം. രാഹുൽഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിലും അഗ്നിപഥ് പദ്ധതിക്കെതിരെയുമായി ഇടുക്കി മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെ ആണ് പരാമർശം.
ഇടുക്കി എൻജിനീയറിങ് കോളജിലെ തിരഞ്ഞെടുപ്പു സമയത്ത് സിപിഎം പറഞ്ഞത് ഓർക്കുന്നു. ‘ഞങ്ങൾ മര്യാദക്കാരാണ്, നിരപരാധികളാണ്’ എന്നാണ് അവർ പറഞ്ഞത്. എന്നാൽ ഇന്ന് എം.വി ഗോവിന്ദന് സമ്മതിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥി, യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും മദ്യപാനികളാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളം മയക്കുമരുന്നിന്റെ ഹബ് ആയി മാറുകയാണ്. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തുന്നതെന്നും ഇവരെ മാറ്റിയെടുക്കാൻ പുതു തലമുറയിൽ ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
English Summary: Provocative speech by Idukki DCC President