കാസർകോട് ∙ ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഉപ്പളയിൽ ക്വട്ടേഷൻ സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ Kasargod Expat Murder Case, Dollar smuggling case, Kasargod, Kasargod News, Kasargod Murder, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഉപ്പളയിൽ ക്വട്ടേഷൻ സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന. മഞ്ചേശ്വരം സ്വദേശികളായ റഹീം, അസീസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ 15 അംഗ സംഘമാണെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. 3 പേരെ ചോദ്യം ചെയ്യാനായി കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. 

പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ അബൂബക്കർ സിദ്ദിഖാണ് (31) കൊല്ലപ്പെട്ടത്. ദുബായിലേക്കു കടത്തുന്നതിനായി ഉപ്പളയിലെ സംഘം സിദ്ദീഖിനെ ഏൽപിച്ച അരക്കോടിയോളം രൂപ വില വരുന്ന ‌ഡോളർ കാണാതായതാണു കൊലപാതകത്തിനു കാരണം. രഹസ്യമായി ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗ് ദുബായിലെ ഏജന്റിനെ ഏൽപിച്ചുവെന്നാണു സിദ്ദീഖ് പറഞ്ഞത്. എന്നാൽ, പണം അവിടെ ലഭിച്ചില്ലെന്ന് ഏൽപിച്ചവരും പറഞ്ഞു. തുടർന്ന് സിദ്ദീഖിനെ ചർച്ചയ്ക്കെന്നു പറഞ്ഞ് ദുബായിൽനിന്നു നാട്ടിലേക്കു വിളിച്ചുവരുത്തിയശേഷം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ADVERTISEMENT

മുഗു റോഡിലെ പരേതനായ അബ്ദുൽ റഹിമാൻ - ഖദീജ ദമ്പതികളുടെ മകനായ സിദ്ദീഖിനെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഒരു സംഘം വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോയത്. ഇതിനു 2 ദിവസം മുൻപ് സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചിരുന്നു. ആൾ താമസമില്ലാത്ത വീട്ടിൽ താമസിപ്പിച്ച് 3 പേരെയും ക്വട്ടേഷൻ സംഘം മർദിച്ചു. മർദനത്തിനിടെയാണ് സിദ്ദീഖ് മരിച്ചത്. പിന്നീട് കാറിൽ മൃതദേഹം കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ പരിശോധിക്കുമ്പോൾ കൂടെ വന്ന രണ്ടംഗ സംഘം കാറിൽ കടന്നുകളഞ്ഞു.

സിദ്ദീഖിന്റെ സഹോദരൻ അൻവർ (45), സുഹൃത്ത് അൻസാരി (40) എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. ഇവരെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ ഷാഫി, നുജി തുടങ്ങി 17 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. ക്വട്ടേഷൻ നൽകിയതായി കരുതുന്ന വ്യക്തിയുടെ കാർ കണ്വതീർഥയിലെ വീട്ടിൽ നിന്നും, സിദ്ദീഖിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച കാർ കർണാടകയിൽനിന്നും കസ്റ്റഡിയിലെടുത്തിരുന്നു. 

ADVERTISEMENT

English Summary: Cops arrest 2 in Kasargod Expat Murder Case